neha-2520drawings-2520-25283-2529

6 വയസ്സുകാരിയുടെ വര


റുവയസ്സുകാരി നേഹ പെയിന്റ്‌ ബ്രഷ്ഷില്‍ വരച്ച ചില ചിത്രങ്ങളാണിത്‌. സീനറികളോടാണ്‌ കമ്പം കൂടുതലെന്ന്‌ തോന്നുന്നു. എല്ലാ ചിത്രങ്ങള്‍ക്കും എപ്പോഴും രസകരമായ ചില വിശദീകരണങ്ങളുണ്ടാകും

ഷോപ്പിങ്ങ് സെന്ററിന്റെ പുറകിലുള്ള പുഴയില്‍ അരയന്നങ്ങളെക്കണ്ടുവന്നതിന്റെ ആഫ്‌റ്റര്‍ ഇഫക്‌റ്റാണ്‌ ഈ ചിത്രം.

എപ്പോഴോ കടല്‍ക്കരയില്‍ നിന്നും മടങ്ങിവന്നതിനുശേഷമുള്ള രചന.

ഒരു കൃസ്‌തുമസ്സ് രാത്രി ഇങ്ങ്നെയായിരിക്കുമത്രേ !!

ബുള്‍ഡോസര്‍ മലയിടിക്കാന്‍ പോകുന്നതാണുപോലും.
ഒരു വിന്‍ഡ്‌ മില്ല്.

മറ്റൊരു സീനറി

കുറച്ച്‌ മോഡേണ്‍ കലയാണെന്ന് തോന്നുന്നു.

ഒരു ടെന്‍ഡിനുള്ളില്‍ ലൈറ്റിട്ടാല്‍ ഇങ്ങിനെയാണ്‌ പോലും കാണുക.

മുറ്റത്തെ പൂവന്‍കോഴി.

മീനിനേയും സ്വപ്നം കണ്ടുറങ്ങുന്ന പൂച്ച.

ജുറാസിക്ക്‌ പാര്‍ക്ക്‌ കണ്ടതിന്റെ സൈഡ്‌ ഇഫക്‌റ്റായിരിക്കണം ഈ ചിത്രം.

വീണ്ടും സീനറി.

കലാകാരിതന്നെ, ഉടുപ്പൊക്കെയിട്ട്‌

Comments

comments

26 thoughts on “ 6 വയസ്സുകാരിയുടെ വര

  1. wowww, amazing.
    6 വയസ്സുകാരിയുടെ ചിത്രങ്ങള്‍ ഗംഭീരമായിരിക്കുന്നു. കലാകാരിക്ക് അഭിനന്ദനങ്ങള്‍!
    കൂടുതല്‍ പ്രോത്സാഹിപ്പിക്കൂ…
    വരച്ച് വളരട്ടെ…

  2. “മീനിനേയും സ്വപ്നം കണ്ടുറങ്ങുന്ന പൂച്ച“
    മോടെ ഈ ചിത്രമാ കലക്കിയത്..

    നേഹ മോളെ.. മിടുക്കീ.. ആ കുഞ്ഞിക്കൈകള്‍ കൊണ്ടു ഇനിയും ഒരുപാടു വരക്കണം കേട്ടൊ..:)

    അഭിനന്ദനങ്ങള്‍.!

  3. നേഹമൊളുടെ ചിത്രങ്ങളെല്ലാം തന്നെ ഒന്നിനൊന്നു മെച്ചം …നല്ലൊരു കലാകാരിയവട്ടെ …എന്റെ ആശംസകള്‍

  4. മിടുക്കി !!
    നിറയെ കടലാസും പെന്‍സിലും കളര്‍ ബോക്സുമളും ക്രയോണുമൊക്കെ കൊടുക്കൂ കൊച്ചു കലാകാരിയുടെ കൈകളില്‍.. ഒരു പാടു കാഴ്ചകള്‍ കാട്ടിക്കൊടുക്കൂ..

  5. ശരിയാ,പെന്‍സിലും ക്രയോണും കൊടുക്കൂ.. കടലാസില്‍ വരക്കണോ അതോ ചുമരില്‍ വരക്കണോ എന്നൊക്കെ അവള്‍ തന്നെ തീരുമാനിക്കട്ടേ! എന്റെ മകള്‍ക്ക് ചുവരാണ് പ്രിയം! :)

  6. ഹായ്.. എത്ര ആന്റിമാരും , അങ്കിളുമാരുമാണ് പ്രോത്സാഹിപ്പിച്ചിരിക്കുന്നത് !!!
    നേഹയ്ക്ക് സന്തോഷായി.

    ശ്രീ അങ്കിള്‍‌ :-)
    സച്ചിന്‍ അങ്കിള്‍‌ :-)

    ചിത്രകാരന്‍ അങ്കിള്‍‌ :-)ക്രയോണ്‍‌സിലും , വാട്ടര്‍ കളറിലും ഞാന്‍ വരക്കാറുണ്ട്. അതൊക്കെ പിന്നീടൊരിക്കല്‍ ബൂലോക ആന്റിമാര്‍ക്കും, അങ്കിളുമാര്‍ക്കും അയച്ചുകൊടുക്കാന്‍‍ അച്ഛനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്.

    വടവോസ്ക്കി അങ്കിള്‍‌ :-)

    പ്രയാസി അങ്കിള്‍‌ :-)പൂച്ചേട പടം അങ്കിളെടുത്തോ.

    കുഞ്ഞായി അങ്കിള്‍‌ :-)
    ദേവന്‍ അങ്കിള്‍‌ :-)പുലിക്കുട്ടി കടിക്കും. ങ്ങാ…

    ശ്രീലാല്‍ അങ്കിള്‍‌ :- അച്ഛന്‍ ഒരുപാട് സ്ഥലങ്ങളൊക്കെ കൊണ്ടുപോയി കാണിക്കാറുണ്ട്. പക്ഷെ കടലാസൊക്കെ ഞാന്‍ കുത്തിവരച്ച് തീര്‍‌ക്കുന്നെന്നും പറഞ്ഞ് ഇടയ്ക്കൊക്കെ വഴക്കും പറയും .

    വേണു അങ്കിള്‍‌ :-)
    ജിഹേഷ് അങ്കിള്‍‌ :-)
    ആഷ ആന്റീ :-)
    ഹരിശ്രീ അങ്കിള്‍‌ :-)
    മയൂര ആന്റീ :-) :-)ആന്റിക്കൊരു സ്പെഷ്യല്‍ സ്മൈലി.

    പേരക്ക അങ്കിള്‍‌ :-) അങ്കിളിന്റെ പേരാണ് എനിക്കേറ്റവും ഇഷ്ടം . ഞാന്‍ ചെറുപ്പം മുതലേ ചുമരിലൊന്നും വരക്കാറില്ലായിരുന്നു. ചുമരില്‍ വരക്കണത് രാജാരവിവര്‍‌മ്മേനപ്പോലത്തെ വല്ല്യ വല്ല്യ ആളുകളാണെന്നാണ്‍് അച്ഛനും അമ്മേം പറേണത് .

    ഷാരു ആന്റീ :-)
    അപ്പു അങ്കിള്‍‌ :-)

    എല്ലാവര്‍ക്കും നന്ദീട്ടോ.
    സസ്നേഹം
    - നേഹ മനോജ്

  7. നിറങ്ങളേ പാടൂ…
    പോരാ.എനിയും ജീവന്‍ തുളുബ്ബണം.ചിത്രങ്ങള്‍ monitor ല്‍ നിന്നും ഇറങ്ങി വരണം. യഥാര്‍ത്ഥമേത് ചിത്രമേത് എന്ന് തിരിച്ചറിയാന്‍ പാടില്ല എന്നൊക്കെ എഴുതണമെന്നുണ്ട്. ഇതൊക്കെ വരച്ചെടുക്കുന്ന പാട് എനിക്കല്ലെ അറിഞ്ഞു കൂടൂ അല്ലെ നേഹേ..

  8. നേഹ മോളുടെ ചിത്രങളെല്ലാം നന്നായിട്ടുണ്ട്,

    ആയിരമായിരം ആശംസകള്‍.

    ഇനി ഒരു കൊച്ചു ഫൊടൊ ബ്ലൊഗറേയും

    പ്രതീക്ഷിക്കുന്നു .

    മോളു അച്ചനോട് പറ ഒന്നു സഹായിക്കൻ ഞങക്ക്

    കാന്നാൻ കൊതിയായിട്ടു വയ്യ

    സ്നേഹത്തോടെ അങ്കിൽ ആലാടൻ

  9. ഇപ്പോള്‍ എങ്ങിനെ. മോള്‍ കൂടുതല്‍ നന്നായി വരക്കുന്നുണ്ടോ?

Leave a Reply to ഗീതാഗീതികള്‍ Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>