mazha-2

മണ്‍സൂണ്‍ ഫോട്ടോഗ്രാഫി


ക്കഴിഞ്ഞ മഴക്കാലത്ത് മുഴങ്ങോടിക്കാരി പെമ്പിളേന്റെ ആപ്പീസില് “മണ്‍സൂണ്‍ ഫോട്ടോഗ്രാഫി” എന്ന പേരില് പടംപിടുത്തമത്സരം. കുടുംബക്കാര്‍ക്കും പങ്കെടുക്കാമെന്നായിരുന്നു നിയമാവലി. എനിക്കു പണിയായെന്നു പറഞ്ഞാല്‍ മതിയല്ലോ!!

പെരുമഴയത്ത്‌ പെരുമ്പാവൂരും, മാനന്തവാടിയിലും, കണ്ണീക്കണ്ട പാടത്തും, ചേറിലുമെല്ലാം, അറിയാന്‍പാടില്ലാത്ത ഓരോരോ അഭ്യാസങ്ങള് നടത്തിക്കിട്ടിയ ചില ” പോട്ട” ങ്ങളുമായി വീട്ടീച്ചെന്നപ്പോള്‍, അതിനൊക്കെ അടിക്കുറിപ്പ് വേണം പോലും!

എന്റെ വ്യാകുല മാതാവേ…ഞാനെന്നാ പാപം ചെയ്തിട്ടാ??

കുറേക്കൂടെ നല്ല അടിക്കുറിപ്പ്‌ ആര്‍ക്കെങ്കിലും നിര്‍ദ്ദേശിക്കാനുണ്ടോ ??

വെള്ളിയുരുക്കിയൊഴിച്ചൂ മാനം, കാട്ടുചേമ്പിലക്കൈക്കുമ്പിള്‍ നിറയെ.
അടുത്ത മഴയ്ക്കുമുന്‍പ്‌ ഒരു ശ്രമം കൂടെ.
(വയനാട്ടിലൊരു സുഹൃത്തിന്റെ പൂന്തോട്ടത്തില്‍ നിന്നൊരു ദൃശ്യം.)

കാടും, പുഴയും, മഴയും. അന്യമായിക്കൊണ്ടിരിക്കുന്ന ഒരു കാഴ്ച.
(വയനാട്ടിലെ കുറുവ ദ്വീപില്‍ ‍നിന്നൊരു ദൃശ്യം.)

മഴയ്ക്കും, ഇരപിടിക്കലിനുമിടയില്‍ ഒരു ഇടവേള.

മഴയത്താണെങ്കിലും കൊയ്ത്തു കഴിഞ്ഞു. ഇനി കളപ്പുരയിലേക്ക്.

മഴയത്തൊരു കടത്ത്‌. കുറുവ ദ്വീപില്‍ ‍നിന്നും മറ്റൊരു ദൃശ്യം.

അന്യമായിക്കൊണ്ടിരിക്കുന്ന മറ്റൊരു ദൃശ്യം.

ഇതെവിടെയാണ് ഫോക്കസായിരിക്കുന്നതെന്ന് എനിക്കുതന്നെ അറിയില്ല. അതുകൊണ്ടുതന്നെ അടിക്കുറിപ്പും ഇല്ല.

മഴയുടെ താളത്തിനൊത്ത് ഒരു കൊയ്ത്തുപാട്ടിന്റെ ഈണം കേള്‍ക്കുന്നില്ലേ??

Comments

comments

7 thoughts on “ മണ്‍സൂണ്‍ ഫോട്ടോഗ്രാഫി

  1. നിരക്ഷരാ‍,

    മികച്ച ചിത്രങ്ങള്‍.

    ഗ്രാമീണഭംഗി തുളുമ്പുന്ന ഈ ചിത്രങ്ങള്‍ക്ക് നന്ദി.
    ഇനിയും നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.

  2. എന്നിട്ടെന്തായി?
    മത്സരത്തിന്റെ റിസള്‍ട്ട്?
    അടിക്കുറിപ്പ് മലയാളത്തില്‍ മതിയോ?

    പൂക്കളുടെയും ചേമ്പിലയുടെയും പടത്തേക്കാള്‍ ആ പാടത്തിന്റെയും ആളുകളുടെയും പുഴയുടെയുമൊക്കെ പടങ്ങള്‍ നന്നായി.

  3. റഹ്മത്തുള്ള, ഹരിശ്രീ, ആഷ, നന്ദീട്ടോ.

    ങ്ങാ.ആഷേ.. മല്‍സരത്തിന്റെ റിസള്‍ട്ട് 3 മാസം കഴിഞ്ഞപ്പോളാണ്‌ കിട്ടിയത്. ഒരു ഇ-മെയിലിന്റെ രൂപത്തില്‍. മേനി പറയുന്നത് ശരിയല്ലല്ലോ? അതുകൊണ്ടാണ്‌ എഴുതാതിരുന്നത്. വേറാരും പങ്കെടുക്കാഞ്ഞതുകൊണ്ടാവും ഒന്നാം സമ്മാനം എനിക്കുതന്നെ കിട്ടിയത്. പക്ഷെ ഏതു പടത്തിനാണ്‌ സമ്മാനമെന്നും, എന്താണ്‌ സമ്മാനമെന്നും ഇപ്പോഴുമറിയില്ല.

    നമ്മള്‍ മലയാളികളല്ലെ. അടിക്കുറിപ്പ് മലയാളത്തില്‍ത്തന്നെ മതി.

  4. എന്‍റെ നാടിലൂടെ വന്നിട്ടുണ്ടാല്ലേ.
    ഞാന്‍ വയനാട് ചുരത്തിന്റെ താഴെയാ താമസം, അടിവാരം.
    വളരെ നല്ല ഫോട്ടോസ്. ഇഷ്ടമായി.

Leave a Reply to നിരക്ഷരന്‍ Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>