DSC05546

അനന്തപുര തടാക ക്ഷേത്രം


‘കൊച്ചി മുതല്‍ ഗോവ വരെ‘ ഭാഗം 1, 2, 3, 4, 5, 6, 7, 8, 9.
——————————————————————-

ചില സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ പലപ്പോഴും വര്‍ഷങ്ങള്‍ക്ക് മുന്നേ മനസ്സില്‍ കുറിച്ചിട്ടിട്ടുള്ളവയായിരിക്കും. കുറേയധികം നാള്‍ മുന്‍പൊരിക്കല്‍ ഏതോ ഒരു പുസ്തകത്തില്‍ കണ്ട ഒരു ക്ഷേത്രത്തിന്റെ മനോഹരമായ ഒരു ചിത്രമുണ്ട്. അന്നെടുത്ത തീരുമാനമാണ് ഇപ്പോള്‍ ഈ യാത്രയിലെ അടുത്ത ലക്ഷ്യമായി മാറാന്‍ പോകുന്നത്. മറ്റെവിടേയും പോയില്ലെങ്കിലും ഈ യാത്രയില്‍ പോയിരിക്കും എന്ന് കരുതിയിരുന്ന ആ സ്ഥലമാണ് കേരളത്തിലെ ഏക തടാക ക്ഷേത്രമായ അനന്തപുര ക്ഷേത്രം.

അനന്തപുര തടാക ക്ഷേത്രം

കാസര്‍ഗോഡുനിന്ന് 11 കിലോമീറ്റര്‍ വടക്കുദിക്കിലേക്ക് പോയാല്‍ കുമ്പള, അവിടന്ന് വലത്തേക്ക് തിരിഞ്ഞ് 4 കിലോമീറ്റര്‍ പോയാല്‍ നായ്ക്കാപ്പ്. ടാറിട്ട റോഡിന്റെ വലത്തുവശത്ത് ക്ഷേത്രത്തിന്റെ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. വീതികുറഞ്ഞ ആ വഴിയിലേക്ക് തിരിഞ്ഞ് കഷ്ടി ഒരു കിലോമീറ്റര്‍ കൂടെ പോയാല്‍ അനന്തപുരയായി. വിശാലമായ ഒരു ഭൂപ്രദേശത്തേക്കാണ് ചെന്നുകയറിയത്. മതില്‍ക്കെട്ട് ഒരെണ്ണം കാണാമെങ്കിലും ചിത്രത്തില്‍ കണ്ടിരിക്കുന്ന പോലുള്ള ഒരു ക്ഷേത്രം അതിനകത്ത് കാണാനായില്ല. വാഹനത്തില്‍ നിന്നിറങ്ങി മതില്‍ക്കെട്ടിനകത്തേക്ക് നടന്നു.

ക്ഷേത്രത്തെപ്പറ്റി എന്തെങ്കിലും പറയണമെങ്കില്‍ അത് ഈ മതില്‍ക്കെട്ട് മുതല്‍ തുടങ്ങണം. ഏകദേശം 3 മീറ്റര്‍ ഉയരത്തില്‍ ചുവന്ന കല്ലുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഈ മതില്‍ക്കെട്ടിനെ ‘സര്‍പ്പക്കെട്ട് ‘എന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള നിര്‍മ്മാണശൈലി മഹാക്ഷേത്രങ്ങളുടെ അടയാളമായിരുന്നെന്ന് ഒരു കാലത്ത് കണക്കാക്കപ്പെട്ടിരുന്നു. കേരളത്തില്‍ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ മാത്രമേ ഇത്തരം മതില്‍ക്കെട്ടുകള്‍ കാണാന്‍ സാധിക്കൂ. ഏത് തരത്തിലുള്ള മതിലുകളിലും ഇഴജന്തുക്കള്‍ക്ക് കയറാനാകുമെങ്കിലും ‘സര്‍പ്പക്കെട്ട് ‘ മതിലുകളിലേക്ക് പാമ്പുകള്‍ക്കും മറ്റും കയറാനാവില്ലെന്നുള്ളത് ഒരു പ്രത്യേകതയാണ്.

മതില്‍ക്കട്ടിനകത്തേക്ക് കടന്നിട്ടും ക്ഷേത്രദര്‍ശനം സാദ്ധ്യമായില്ല. മേല്‍ക്കൂരകള്‍ മാത്രം കാണാം. കുറച്ച് പടികള്‍ താഴേക്ക് പോകുന്നുണ്ട്. പടികളിറങ്ങി താഴേക്ക് ചെന്നു.

അവിടന്ന് കിട്ടിയ ക്ഷേത്രദര്‍ശനം വര്‍ണ്ണിക്കാന്‍ വാക്കുകളില്ല. വൈകുണ്ഠ സദൃശ്യമായ ക്ഷേത്രം തടാകത്തിന്റെ മദ്ധ്യത്തില്‍ . അനങ്ങാതെ കിടക്കുന്ന ജലത്തില്‍ ക്ഷേത്രത്തിന്റെ പ്രതിബിംബം തലകീഴായി നില്‍ക്കുന്നു. സ്ഥലജലവിഭ്രാന്തി ഉണ്ടാകാന്‍ പോന്ന രംഗം. ഫോട്ടോയില്‍ മാത്രം കണ്ടുമോഹിച്ച ആ മനോഹര ദൃശ്യം നേരിട്ട് കണ്ടപ്പോള്‍ മാറ്റ് പതിന്മടങ്ങായെന്ന് പറഞ്ഞാല്‍ അതില്‍ തീരെ അതിശയോക്തിയില്ല. കുറേ നേരം ഞാനാ നയനമനോഹരമായ കാഴ്ച്ച കണ്ണിമവെട്ടാതെ നോക്കിനിന്നു. ജനിച്ചിട്ടിതുവരെ കണ്ടിട്ടുള്ള ഒരു ക്ഷേത്രവും ഇത്ര ഭംഗിയുള്ളതായിട്ട് തോന്നിയിട്ടില്ല. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയുന്നത് ഇതുപോലുള്ള അത്യന്തം വ്യത്യസ്ഥമായ ക്ഷേത്രങ്ങള്‍ക്ക് കൂടെ നിലകൊള്ളുന്ന ഇടമെന്ന നിലയ്ക്കാണോ ?

തടാകവും മുഖമണ്ഡപവുമൊക്കെ ചേര്‍ന്ന ക്ഷേത്രചിത്രം

ക്ഷേത്രനടയിലേക്ക് നടക്കുന്നതിന് മുന്നേതന്നെ വഴിപാട് രസീത് കൊടുക്കുന്ന ശങ്കരനാരായണ ഭട്ടുമായി ലോഹ്യം കൂടി. തുളു ചുവ നല്ലവണ്ണമുണ്ട് അദ്ദേഹത്തിന്റെ മലയാളത്തിന്. വേണമെങ്കില്‍ ഹിന്ദിയും ഇംഗ്ലീഷുമൊക്കെ അദ്ദേഹം സംസാരിക്കുമെന്ന് മനസ്സിലാക്കാനായി. ക്ഷേത്രത്തെപ്പറ്റി കൂടുതല്‍ ചോദിച്ചറിയാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിനും താല്‍പ്പര്യമായി. എവിടന്നാണ് വരുന്നതെന്നും മുന്‍പ് വന്നിട്ടുണ്ടോ എന്നൊക്കെ കുശലം ചോദിച്ചതിനുശേഷം ക്ഷേത്രചരിത്രവും ഐതിഹ്യങ്ങളുമൊക്കെ ഭട്ട് വിവരിച്ചുതന്നു. ഇടയ്ക്കിടയ്ക്ക് ഭക്തര്‍ക്ക് വഴിപാട് രസീത് കീറിക്കൊടുക്കുമ്പോള്‍ മാത്രം സംസാരത്തിന് വിഘ്നം നേരിട്ടുകൊണ്ടിരുന്നു. കേട്ട കാര്യങ്ങളെല്ലാം തലച്ചോറില്‍ കുത്തിക്കയറ്റാന്‍ ആ ഇടവേളകള്‍ എനിക്ക് സാവകാശം തന്നു.

ക്ഷേത്രത്തിന്റെ മറ്റൊരു ദൃശ്യം

കേരളത്തിന്റെ തെക്കേ അറ്റമായ തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമിയുടെ മൂലസ്ഥാനമാണ് വടക്കേ അറ്റത്തുള്ള അനന്തപുര ക്ഷേത്രം. അനന്തന്‍ കാടാണ് ശ്രീപത്മനാഭന്റെ മൂലസ്ഥാനമെന്നാണ് സിംഹഭാഗം ജനങ്ങളും തെറ്റായി ധരിച്ച് വെച്ചിരിക്കുന്നത്. അനന്തന്‍ കാടിന് ഈ ക്ഷേത്രവുമായുള്ള ബന്ധത്തെപ്പറ്റി പറയണമെങ്കില്‍ കൃഷ്ണാമൃതം കാവ്യമെഴുതിയ വില്വമംഗല സ്വാമികള്‍ എന്ന ദിവാകര മുനികളുടെ കഥയിലൂടെ തുടങ്ങേണ്ടി വരും.

ഗോശാല കൃഷ്ണക്ഷേത്രവും മഠവും

ഈ മുനിശ്രേഷ്ഠന്‍ തടാകത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്തായുള്ള ഗോശാലകൃഷ്ണ ക്ഷേത്രത്തില്‍ കുറേക്കാലം ധ്യാനപൂജാദി കര്‍മ്മങ്ങള്‍ ചെയ്ത് ജീവിച്ചിരുന്നെന്ന് ഐതിഹ്യമുണ്ട്. വില്വമംഗലസ്വാമികളെ സഹായിക്കാനായി ഒരു ബാലന്‍ പതിവായി അവിടെ വരുമായിരുന്നു. ബാലന്‍ ആരാണെന്നോ എവിടന്ന് വരുന്നെന്നോ ഉള്ള കാര്യങ്ങളൊന്നും സ്വാമികള്‍ തിരക്കിയിരുന്നില്ല. ഒരിക്കല്‍ തന്റെ പൂജാസാമഗ്രികള്‍ എടുത്ത് കുസൃതി കാട്ടിയ ബാലനെ സ്വാമികള്‍ തന്റെ ഇടംകൈകൊണ്ട് തള്ളിമാറ്റുകയും, തള്ളലിന്റെ ശക്തിയില്‍ ബാലന്‍ കുറേ ദൂരേയ്ക്ക് തെറിച്ച് വീഴുകയും ചെയ്തു.

“ഇനി എന്നെക്കാണണമെങ്കില്‍ അങ്ങ് അനന്തന്‍ കാട്ടിലേക്ക് വരേണ്ടിവരും” എന്ന് പറഞ്ഞ് ബാലന്‍ അപ്രത്യക്ഷനായി.

ദീര്‍ഘജ്ഞാനിയായ സ്വാമികള്‍ക്ക് ബാലന്‍ ആരാണെന്നുള്ള കാര്യം മനസ്സിലായി. ബാലന്‍ പോയി വീണ സ്ഥലത്ത് ഒരു വലിയ ഗുഹ പ്രത്യക്ഷപ്പെട്ടു. സ്വാമികള്‍ ഗുഹയില്‍ അപ്പോള്‍ പ്രത്യക്ഷപ്പെട്ട ഒരു ജ്യോതിക്ക് പിന്നാലെ നീങ്ങാന്‍ തുടങ്ങി. ജ്യോതി മുന്നോട്ട് നീങ്ങുകയും സ്വാമികള്‍ അതിനെ പിന്തുടരുകയും ചെയ്തുകൊണ്ടിരുന്നു. കുറേ ദിവസങ്ങളോളം സഞ്ചരിച്ച് കേരളത്തിന്റെ തെക്കേ അറ്റത്ത് എത്തിയപ്പോള്‍ ആ ദിവ്യതേജസ്സ് ബാലന്റെ രൂപത്തിലും തന്റെ ആരാധനാമൂര്‍ത്തിയായ വിഷ്ണു ഭഗവാന്റെ രൂപത്തിലും സ്വാമികള്‍ക്ക് ദര്‍ശനം നല്‍കി. ഈ സംഭവം നടന്ന സ്ഥലമാണ് അനന്തന്‍ കാട് (തിരുവനന്തപുരം) എന്ന് കരുതപ്പെടുന്നു. അവിടെയാണ് ഇപ്പോള്‍ തിരുവനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രം നിലകൊള്ളുന്നത് എന്നാണ് വിശ്വാസം.

ഗുഹയും അതിന് മുകളിലുള്ള ഗണപതി ക്ഷേത്രവും

ഭട്ടിനോട് കുറേ കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയതിനുശേഷം ഞങ്ങള്‍ ക്ഷേത്രനടയിലേക്ക് നീങ്ങി. ദീപാരാധനയ്ക്ക് നട തുറക്കാന്‍ പോകുന്നതിന്റെ ചെറിയ തിരക്കുണ്ടവിടെ 20 ല്‍ താഴെ വരുന്ന ജനങ്ങള്‍ അവിടവിടെയായി ഉണ്ട്. ബാക്കിയുള്ള ഐതിഹ്യങ്ങളും കഥകളും ചരിത്രവുമൊക്കെ ദീപാരാധനയ്ക്ക് ശേഷം ചോദിച്ച് മനസ്സിലാക്കാമെന്നും, നടതുറക്കുന്നതിന് മുന്നേ തടാകത്തിന് ഒരു വലം വെച്ച് വരാനും ഞങ്ങള്‍ തീരുമാനിച്ചു.

ക്ഷേത്രത്തിന്റെ തെക്കുവശത്തുനിന്നുള്ള മറ്റൊരു വീക്ഷണം

തടാകത്തിന്റെ കാര്യം പറയുമ്പോള്‍ തടാകത്തിലെ അന്തേവാസിയായ ബബ്ബിയ എന്നുപേരുള്ള മുതലയെപ്പറ്റി പറയാതിരിക്കുന്നതെങ്ങിനെ ? മാംസാഹാരം കഴിക്കാതെ 65 വര്‍ഷത്തോളമായി ഒരു മുതല എങ്ങനെ ഈ തടാകത്തില്‍ കഴിയുന്നു എന്നത് ആശ്ചര്യജനകമാണ്. അറുപത്തഞ്ച് വര്‍ഷം എന്ന് കൃത്യമായി പറയാന്‍ കാരണമുണ്ട്. സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്നേ ഈ ഭാഗത്ത് ബ്രിട്ടീഷുകാരുടെ ക്യാമ്പ് ഒരെണ്ണം ഉണ്ടായിരുന്നു. അന്ന് തടാകത്തില്‍ ഉണ്ടായിരുന്ന മുതലയെ അവര്‍ വെടിവെച്ചുകൊന്നു. കൊന്നയാള്‍ അധികം വൈകാതെ ദുരൂഹമായ സാഹചര്യത്തില്‍ മരണമടഞ്ഞു. പിറ്റേന്ന് തന്നെ മറ്റൊരു കുഞ്ഞുമുതല തടാകത്തില്‍ പ്രത്യക്ഷപ്പെട്ടു. എവിടന്ന് വന്നെന്നോ എങ്ങനെ വന്നെന്നോ ആര്‍ക്കുമറിയില്ല. ആ മുതലയാണ് ഇപ്പോള്‍ തടാകത്തിലുള്ളത്. ആദ്യത്തെ മുതലയുടെ ബബ്ബിയ എന്ന നാമം ഈ മുതലയ്ക്കും നല്‍കപ്പെട്ടു. തീരെ അപകടകാരിയല്ല ഈ മുതല. കുളത്തില്‍ ഒരിക്കല്‍ വീണുപോയ ഒരു ചെറിയ കുട്ടിയുടെ അടുത്ത് വന്ന് മണത്തുനോക്കിയതിനുശേഷം തിരിച്ചുപോയതടക്കം ഒരുപാട് കഥകളുണ്ട് മുതലയെപ്പറ്റി. ക്ഷേത്രത്തിലെ പൂജാരി തടാകത്തില്‍ മുങ്ങിക്കുളിക്കുന്നതിനിടെ പലപ്രാവശ്യം മുതലയുടെ പുറത്ത് ചവിട്ടിയിട്ടുണ്ടെങ്കിലും യാതൊരുവിധത്തിലുള്ള ആക്രമണവും മുതലയില്‍ നിന്ന് ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല പൂജാരി കൊടുക്കുന്ന നിവേദ്യച്ചോറാണ് മുതലയുടെ മുഖ്യഭക്ഷണം. വൈകുണ്ഠ സദൃശ്യമായ ക്ഷേത്രത്തിന്റെ ചുറ്റുമുള്ള യക്ഷന്മാരും ഗന്ധര്‍വ്വന്മാരുമൊക്കെ താമസിക്കുന്ന ക്ഷീരസാഗരമാണ് തടാകമെന്നും വൈകുണ്ഠത്തിന്റെ കാവല്‍ക്കാരന്‍ കൂടെയായ വരുണന്‍ തന്നെയാണ് ഈ മുതലയെന്നും വിശ്വസിച്ചുപോരുന്നു.

തടാകത്തിലെ മുതലയെ ഊട്ടുന്ന പൂജാരി (ചിത്രത്തിന് കടപ്പാട് ക്ഷേത്രസമിതിയോട്)

തടാകത്തിന്റെ വടക്കുവശത്തായി കല്ലുകള്‍ക്കിടയില്‍ കാണുന്ന ഗുഹപോലുള്ള വിള്ളലാണ് മുതലയുടെ വാസസ്ഥലം. കല്ലുകളിലൂടെ പിടിച്ച് താഴേക്കിറങ്ങി മുതലയെ കാണാന്‍ ഞാന്‍ നടത്തിയ ശ്രമം പാഴായി. എപ്പോഴെങ്കിലും മുതല ജനനിരപ്പിലേക്ക് വരുമെന്നുള്ളതുകൊണ്ട് അമ്പലപരിസരത്ത് ചുറ്റിനടക്കുമ്പോഴൊക്കെയും തടാകത്തിലേക്ക് ഒരു ശ്രദ്ധയുണ്ടായിരുന്നു.

മുതലയുടെ ആവാസകേന്ദ്രമായ ഗുഹ കല്ലുകള്‍ക്കിടയില്‍ കാണാം

ദീപാരാധനയ്ക്കായി നടതുറന്നു. വളരെ കുറച്ചുപേര്‍ മാത്രം മുഖമണ്ഡപത്തില്‍ . തികഞ്ഞ നിശബ്ദത. മച്ചിലെവിടെയോ അമ്പലപ്രാവുകള്‍ കുറുകുന്ന ശബ്ദം വ്യക്തമായി കേള്‍ക്കാം. ദേവചൈതന്യം അല്‍പ്പമെങ്കിലും നിലനില്‍ക്കുന്നയിടങ്ങളില്‍ മാത്രമേ ഇതുപോലൊരു അന്തരീക്ഷമുണ്ടാകൂ എന്നാണ് എന്റെയൊരു വിശ്വാസം. വില്വമംഗലത്തിന്റെ ഐതിഹ്യ കഥ വഴി അനന്തന്‍ കാട്ടിലേക്കും തിരുവനന്തപുരത്തേക്കുമൊക്കെ പോയെന്ന് ഭക്തരെ കബളിപ്പിച്ചിട്ട് ഭഗവാന്‍ ഈ ക്ഷേത്രത്തില്‍ത്തന്നെ സ്വര്യമായി കഴിയുന്നുണ്ടെന്നാണ് എനിക്ക് തോന്നിയത്.

7 പ്രതിഷ്ഠകളും ചേര്‍ന്ന ഒരു ചിത്രം (കടപ്പാട് ക്ഷേത്രസമിതിയോട്)

ഏഴ് പ്രതിഷ്ഠകളാണ് ശ്രീകോവിലിനുള്ളില്‍ . നടുക്ക് ആദിശേഷന്റെ(അനന്ദന്‍ ) മുകളില്‍ ഉപവിഷ്ടനായിരിക്കുന്ന മഹാവിഷ്ണു. അനന്തന്‍ തന്റെ അഞ്ചുഫണങ്ങള്‍ വിടര്‍ത്തി ഭഗവാനെ ഒരു കുടക്കീഴിലെന്നപോലെ സംരക്ഷിക്കുന്നു. വിഷ്ണുഭഗവാന് ഇരുവശങ്ങളിലുമായി ശ്രീദേവിയും ഭൂദേവിയും ഇരിക്കുന്നു. ഹനുമാനും ഗരുഡനും അവരുടെ മുന്‍പാകെ പ്രാര്‍ത്ഥിച്ചുകൊണ്ട് നില്‍ക്കുന്നു. ശ്രീകോവിലിന്റെ ഇടത്തും വലത്തും ചുവരുകളില്‍ നിലയുറപ്പിച്ചിരിക്കുന്ന ചാമരം വീശുന്ന നാഗകന്യകമാരെ ഭക്തര്‍ക്ക് വെളിയില്‍ നിന്ന് കാണാനാവില്ല. ശ്രീകോവിലിന് വെളിയിലേക്കുള്ള വാതില്‍ക്കല്‍ ജയവിജയന്മാര്‍ കാവല്‍ നില്‍ക്കുന്നു. നടയില്‍ ക്യാമറ നിഷിദ്ധമാണ്. ക്യാമറയില്‍ പകര്‍ത്താനാവാത്ത ഈ അപൂര്‍വ്വ പ്രതിഷ്ഠ മനസ്സിലേക്ക് ആവാഹിക്കുക മാത്രമേ നിവൃത്തിയുള്ളൂ.

ഹനുമാന്‍ , ശ്രീദേവി, മഹാവിഷ്ണു, ഭൂദേവി, ഗരുഡന്‍

ക്ഷേത്രത്തിന്റെ അകത്തെ ചുമരിലുള്ള അതിപ്രാചീനമായ ചുവര്‍ച്ചിത്രങ്ങള്‍ക്ക് ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്ന് പറയുമ്പോള്‍ ക്ഷേത്രത്തിന്റെ പഴക്കം അതിനുമേറെയാണെന്ന് അനുമാനിക്കേണ്ടി വരും. ചുമര്‍ച്ചിത്രങ്ങളൊന്നും ആധുനിക ചിത്രകലാസങ്കേതങ്ങള്‍ ഉപയോഗിച്ച് വരച്ചതല്ല. കൃത്രിമ വര്‍ണ്ണങ്ങളോ ബ്രഷുകളോ ഉപയോഗിച്ചിട്ടില്ല.

ശ്രീകോവിലിനകത്തെ ഒരു പുരാതന ചുവര്‍ച്ചിത്രം (കടപ്പാട് ക്ഷേത്രസമിതിയോട്)

പ്രകൃതിദത്തമായ ജൈവികവര്‍ണ്ണങ്ങള്‍ ഉപയോഗിച്ച് വരച്ചതുകൊണ്ടായിരിക്കണം ഇപ്പോഴും അതൊക്കെ പുതുമയോടെയും തിളക്കത്തോടെയുമാണ് നില്‍ക്കുന്നതെന്ന് പറയുന്നു. ശ്രീകോവിലിലേക്ക് ഭക്തന്മാര്‍ക്ക് കയറാനാവില്ലല്ലോ. അതുകൊണ്ടുതന്നെ ചുവര്‍ച്ചിത്രങ്ങള്‍ നേരിട്ട് കാണാന്‍ യോഗം സിദ്ധിച്ചിട്ടുള്ളത് ശ്രീകോവിലില്‍ സ്ഥിരമായി പ്രവേശിക്കുന്ന പൂജാരിക്കും അപൂര്‍വ്വമായി ശ്രീകോവിലില്‍ കടക്കാന്‍ ഭാഗ്യം കിട്ടിയ പുരാവസ്തുഗവേഷകര്‍ക്കും മാത്രം.

മറ്റൊരു പുരാതന ചുവര്‍ച്ചിത്രം (കടപ്പാട് ക്ഷേത്രഭാരവാഹികളോട്)

കടുശര്‍ക്കരയിലാണ് ഇവിടത്തെ പ്രതിഷ്ഠ. കേരളത്തില്‍ ചുരുക്കം ചില ക്ഷേത്രങ്ങളില്‍ മാത്രമാണ് കടുശര്‍ക്കര കൊണ്ടുള്ള പ്രതിഷ്ഠയുള്ളത്. ഒന്ന് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രം , രണ്ട് ഞങ്ങള്‍ ഈ നില്‍ക്കുന്ന അനന്തപുര ക്ഷേത്രം തന്നെ, മൂന്നാമത്തേത് പയ്യന്നൂരിന് സമീപം മാടായിക്കാവ് ഭഗവതിക്ഷേത്രം. നാലാമത്തേത് പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ ഭഗവതിക്ഷേത്രം. കേരളത്തില്‍ ഇതല്ലാതെ മറ്റ് കടുശര്‍ക്കരപ്രതിഷ്ഠകള്‍ ഉണ്ടോ എന്ന് കൃത്യമായിട്ട് എനിക്കറിയില്ല.

64ല്‍ പ്പരം പ്രത്യേക വസ്തുക്കളുടെ സങ്കലനമാണ് കടുശര്‍ക്കര വിഗ്രഹങ്ങള്‍ . എനിക്ക് മനസ്സിലാക്കാന്‍ സാധിച്ച ചില കൂട്ടുകള്‍ ഇപ്രകാരമാണ്. ചുവന്ന കല്‍‌പ്പൊടി, ഗോതമ്പുപൊടി, യവം, ചാഞ്ചല്യം, മെഴുക്, നല്ലെണ്ണ, ശര്‍ക്കര, ഇത്രയും ചേര്‍ന്നതാണ് കടുശര്‍ക്കരയോഗം അതിനുപുറമേ പലതരം ലേപനങ്ങള്‍ കൂടെയാകുമ്പോളാണ് 64 ചേരുവകളാകുന്നത്. പ്ലാവിന്‍ പശ, കൂവളപ്പശ,തിരുവട്ടപ്പശ, ഗുല്‍ഗുല്‍ ,ത്രിവേണീസംഗമത്തിലെ മണ്ണ്, അവിടത്തെ തന്നെ 3 തരം കല്ലുകള്‍ (ചുവന്ന കല്ല് കറുപ്പ് കല്ല് കാവിക്കല്ല് ), സമുദ്രമണ്ണ് , നദിയിലെ മണ്ണ്, അരിച്ചെടുത്ത മണല്‍ , ഗംഗാതടത്തിലെ മണ്ണ്, കോഴിപ്പരല്‍ (ഭാരതപ്പുഴയുടെ ആഴംകൂടിയ പ്രദേശങ്ങളില്‍ കണ്ടുവരുന്ന ഒരുതരം സ്ഫടികം പോലത്തെ ചെളി) , ഗംഗാതീര്‍ത്ഥം, അത്തി, ഇത്തി, അരയാല്‍ , പേരാല്‍ , ഗംഗാജലം, മരുതിന്‍ തോല്‍ കഷായം, നാല്‍പ്പാമരക്കഷായം, സ്വര്‍ണ്ണം, വെള്ളി, ഗോരോചനം, കസ്തൂരി, ചന്ദനം, രക്തചന്ദനം, പശുവിന്‍ പാല് , തൈര്, നെയ്യ്, മുത്തുച്ചിപ്പി, ആനകുത്തിയ മണ്ണ്, കാളകുത്തിയ മണ്ണ്, കലപ്പമണ്ണ്, പുറ്റ്‌മണ്ണ്, ഞണ്ടുമണ്ണ്, മുത്തുച്ചിപ്പി, ശംഖ്, ത്രിഫല, കരിങ്ങാലി, ചന്ദനത്തിരി, മര്‍വ്വം, നഗ്വാരം , കോലരക്ക്, ഇളനീരിന്റെ വെള്ളം, ,….എന്നിങ്ങനെ പോകുന്നു മറ്റ് ലേപന വസ്തുക്കള്‍ .

അതില്‍ പല സാധനങ്ങളുടേയും പേരുകള്‍ ആദ്യമായിട്ടാണ് ഞാന്‍ കേള്‍ക്കുന്നത് തന്നെ. ഇതില്‍ പല അമൂല്യ വസ്തുക്കളും വിഗ്രഹനിര്‍മ്മാണസമയത്ത് ഒരു നിമിത്തം പോലെ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേരുകയായിരുന്നു. ഗോരോചനം നല്‍കിയത് ഒരു കൃസ്ത്യന്‍ ഭക്തനാണ്. ഔഷധശാലകളില്‍ ഒന്നിലും ശുദ്ധ കസ്തൂരി കിട്ടില്ലെന്നായപ്പോള്‍ ദൈവദൂതനെപ്പോലെ നേപ്പാളിലെ പശുപതി ദേവായലത്തിലെ പ്രധാനപൂജാരി ഇടപെട്ട് വളരെയധികം വിലപിടിച്ച കസ്തൂരി സൌജന്യമായി എത്തിച്ചുകൊടുക്കുന്നു.

കടുശര്‍ക്കര വിഗ്രഹനിര്‍മ്മാണത്തിന്റെ ആഴങ്ങളിലേക്ക് കടന്നാല്‍ അതിശയിപ്പിക്കുന്ന വിവരങ്ങളാണ് മനസ്സിലാക്കാനാവുക. ഇത്തരം വിഗ്രഹനിര്‍മ്മാണത്തില്‍ മനുഷ്യശരീരത്തിലെന്ന പോലെ അസ്ഥികളും നാഡീഞരമ്പുകളുമൊക്കെ ഉണ്ടായിരിക്കും. തലയോട്, കൈത്തോളുകളുടെ എല്ലുകള്‍ , വയറിന്റെ ഭാഗത്തുള്ള എല്ലുകള്‍ , തുടയെല്ല്, കാലിലെ എല്ലുകള്‍ , കാല്‍‌വിരലുകളുടെ ഭാഗത്തുള്ള എല്ലുകള്‍ , എന്നതൊക്കെ അസ്ഥിപഞ്ചരത്തില്‍ ഉണ്ടായിരിക്കും. കരിങ്ങാലി(കതിര) മരമാണ് ശൂലം എന്ന് വിളിക്കപ്പെടുന്ന അസ്ഥികളുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.

ശൂലത്തിന്റെ ചിത്രം – വിഗ്രഹനിര്‍മ്മാണസമയത്തെടുത്തത് (കടപ്പാട് ക്ഷേത്രസമിതിയോട്)

ശൂലം നിര്‍മ്മിക്കാനുള്ള മരവും ഭക്തജനങ്ങള്‍ വഴി ലഭിക്കുകയായിരുന്നു. 2000ല്‍പ്പരം ആളുകള്‍ രാപ്പകള്‍ ശ്രമദാനമായി കൈകൊണ്ട് പിരിച്ചെടുത്ത പച്ചനാളികേരത്തിന്റെ ചകിരിനാരാണ് നാടീഞരമ്പുകളായി മാറിയിരിക്കുന്നത്. അത് വിഗ്രഹത്തിന്റെ നാഭിയില്‍ നിന്ന് ആരംഭിച്ച് ദേഹത്തില്‍ എല്ലായിടത്തും ചുറ്റി ശിരസ്സില്‍ അവസാനിക്കുന്നു. അതിന് മുകളില്‍ ലേപനങ്ങള്‍ ഓരോന്നോരോന്നായി ചെയ്തിരിക്കുന്നു. ഓരോ ലേപനങ്ങളും ഉണങ്ങിക്കിട്ടാന്‍ മാസങ്ങള്‍ തന്നെ എടുക്കുന്നതുകൊണ്ട് ശില്പം പണി തീരാന്‍ 8 വര്‍ഷമാണ് എടുത്തത്. ചൂടാക്കിയോ കാറ്റുവീശിയോ ലേപനങ്ങള്‍ ഉണക്കാന്‍ പാടില്ല. നൈസര്‍ഗ്ഗികമായ രീതിയില്‍ത്തന്നെ അത് ഉണങ്ങിക്കിട്ടണം.

ആദ്യമായിട്ടാണ് ഇത്തരമൊരു ശില്പനിര്‍മ്മാണ പ്രക്രിയയെപ്പറ്റി കേള്‍ക്കുന്നതുതന്നെ. അതുകൊണ്ടുതന്നെ ആ വിഗ്രഹത്തിനുമുന്നില്‍ തൊഴുത് നില്‍ക്കാന്‍ പറ്റുന്നത് ഒരു വ്യത്യസ്ഥ അനുഭവമാണെന്ന് മനസ്സുകൊണ്ട് ഒരു തോന്നലുണ്ടായി. ഇത്രയും സങ്കീര്‍ണ്ണമായ ശില്പനിര്‍മ്മാണം ചെയ്യാന്‍ പോന്ന അധികം ശില്‍പ്പികള്‍ ഇപ്പോളില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. 1998 ഒക്‍ടോബര്‍ 29ന് നിര്‍മ്മാണം ആരംഭിച്ച അനന്ദപുരയിലെ വിഗ്രഹത്തിന്റെ ശില്പി വൈക്കത്തുകാരനായ ശ്രീ.കെ.എസ്.കൈലാസ് എന്ന പ്രഗത്ഭനാണ്.

ക്ഷേത്രത്തിന്റെ പ്രാരംഭകാലത്തുണ്ടായിരുന്ന കടുശര്‍ക്കര വിഗ്രഹം ജീര്‍ണ്ണാവസ്ഥയിലായപ്പോള്‍ 1976ല്‍ പഞ്ചലോഹത്തില്‍ തീര്‍ത്ത വിഗ്രഹം പ്രതിഷ്ഠിക്കുകയുണ്ടായെങ്കിലും 1997ല്‍ നടത്തിയ ദേവപ്രശ്നത്തില്‍ പഞ്ചലോഹവിഗ്രഹം മാറ്റി കടുശര്‍ക്കരയിലുള്ള പ്രതിഷ്ഠ തന്നെ നടത്തണമെന്ന് കണ്ടതുകൊണ്ടാണ് ഇപ്പോള്‍ നിലവിലുള്ള കടുശര്‍ക്കവിഗ്രഹം നിര്‍മ്മിച്ച് പ്രതിഷ്ഠിച്ചത്.

കടുശര്‍ക്കര വിഗ്രഹമായതുകൊണ്ടുതന്നെ സാധാരണ ക്ഷേത്രങ്ങളിലെ പോലെ പാലഭിഷേകം മുതലായ കാര്യങ്ങള്‍ സാദ്ധ്യമല്ല. അഭിഷേകം നടത്തുന്നത് ശ്രീകോവിലില്‍ത്തന്നെയുള്ള ചെറിയ പഞ്ചലോഹവിഗ്രഹത്തിലാണ്.

തടാകം ചുറ്റി കടന്നുപോകുന്ന പ്രദക്ഷിണം

ശങ്കരനാരായണ ഭട്ടുമായി സംസാരിച്ചുനിന്നാല്‍ ക്ഷേത്രപുരാണം ഒരുപാട് ഇനിയും മനസ്സിലാക്കാനാവുമെന്ന് എനിക്കറിയാം. കണ്ടതും കേട്ടതുമൊക്കെ ഏതോ മാസ്മരിക ലോകത്തെത്തിച്ചിരിക്കുന്നു ഇതിനകം. ഇത്രയും ദേവാംശം ഉള്ള ഒരു ക്ഷേത്രത്തില്‍ ഇതിനുമുന്‍പ് പോയിട്ടുണ്ടോ എന്ന് ഓര്‍മ്മയിലില്ല.

പെട്ടെന്ന് ആര്‍പ്പും അലര്‍ച്ചയുമൊക്കെയായി ക്ഷേത്രനടയില്‍ നിന്നൊരു പ്രദക്ഷിണം ആരംഭിച്ചു. തടാകത്തെ ചുറ്റി അത് ദേവാലയത്തിന്റെ വടക്കുകിഴക്കുഭാഗത്ത് ഗുഹയ്ക്ക് മുകളിലായുള്ള ഗണപതി ദേവാലയത്തിന് മുന്നിലൂടെ കറങ്ങി വന്നു.

തെക്കുകിഴക്കേ ഭാഗത്തെ ഗണപതിക്ഷേത്രം

ഗണപതി ക്ഷേത്രത്തിനകത്തുള്ളത് ശിലാവിഗ്രഹമാണെങ്കിലും ആദ്യമുണ്ടായിരുന്നത് കടുശര്‍ക്കര വിഗ്രഹം തന്നെ ആയിരുന്നു. അഭിഷേകാദി കര്‍മ്മങ്ങള്‍ നടത്തിയതുകൊണ്ട് അത് വിരൂപമാകുകയും അക്കാരണത്താല്‍ അത് ജലത്തില്‍ നിക്ഷേപിക്കപ്പെട്ടെങ്കിലും പിന്നീടത് കണ്ടെടുത്ത് സൂക്ഷിച്ചിട്ടുണ്ട്. സാധാരണക്ഷേത്രങ്ങളില്‍ പ്രധാന ദേവാലയത്തിനുമുന്നിലായി വടക്കുകിഴക്ക് ഭാഗത്ത് ഗണപതി സന്നിധി കാണുക അസാദ്ധ്യമാണത്രേ !

ഗണപതി ക്ഷേത്രമടക്കമുള്ള ഒരുചിത്രം കൂടെ

അനന്തപുരയില്‍ എല്ലാം അസാദ്ധ്യവും അപൂര്‍വ്വവുമൊക്കെയാണെന്നാണ് കുറഞ്ഞ സമയം കൊണ്ട് മനസ്സിലാക്കാനായത്. ഇരുള്‍ വീഴാന്‍ തുടങ്ങുകയായി. ദീപാരാധന കഴിഞ്ഞ് ഭക്തരെല്ലാം പിരിഞ്ഞുപൊയ്ക്കഴിഞ്ഞിരിക്കുന്നു. ക്ഷേത്ര സന്ദര്‍ശനം പൂര്‍ത്തിയാകണമെങ്കില്‍ തടാകത്തിന്റെ മുതലയെക്കൂടെ കണ്ടേ പറ്റൂ. ആളധികമുള്ളപ്പോള്‍ മുതല ഉള്‍വലിഞ്ഞ് നില്‍ക്കുകയാണ് പതിവ്.

“മുതല മുകളില്‍ വന്നിട്ടുണ്ട്, ശബ്ദമുണ്ടാക്കാതെ പോയി കണ്ടോളൂ”

ഞങ്ങളവിടെ ചുറ്റിപ്പറ്റി നില്‍ക്കുന്നത് എന്തിനാണെന്ന് മനസ്സിലാക്കിയിട്ടെന്നവണ്ണം ക്ഷേത്രജോലിക്കാരില്‍ ഒരാള്‍ വിളിച്ചുപറഞ്ഞു.

തടാകത്തിന്റെ വടക്കുഭാഗത്ത് ഗുഹയോട് അല്‍പ്പം വിട്ടുമാറി വെള്ളത്തിനുമുകളില്‍ മുതലയുടെ തല പൊങ്ങിവന്നിട്ടുണ്ട്. ആ കാഴ്ച്ച നന്നായിട്ടൊന്ന് കണ്ടതിനുശേഷം ക്യാമറയുമായി ഞാന്‍ ഗണപതി ക്ഷേത്രത്തിന്റെ അരികുപറ്റി തടാകക്കരയിലേക്ക് നടന്നു. മുതലയുടെ നല്ലൊരു ഫോട്ടോ കൂടെ കിട്ടിയാല്‍ ഇന്നത്തെ ദിവസം ധന്യമായി.

പെട്ടെന്ന് വില്വമംഗലസ്വാമിക്ക് മുന്നില്‍ നിന്ന് ബാലന്‍ അപ്രത്യക്ഷമായ സംഭവം ആവര്‍ത്തിച്ചതുപോലെ തോന്നി. സംഭവബഹുലമായ ഒരു ദിവസത്തിന് തിരശീലയിട്ടുകൊണ്ട് ഞൊടിയിടയില്‍ മുതല മുങ്ങിമറഞ്ഞുകഴിഞ്ഞിരുന്നു. മുതലയുടെ ഫോട്ടോ കിട്ടാഞ്ഞതില്‍ അല്‍പ്പം നിരാശ തോന്നിയെങ്കിലും ‘വരുണനെ‘ നേരിട്ട് കാണാനായതില്‍ അതിയായ സന്തോഷം തോന്നി.

രാത്രി തങ്ങാന്‍ മുറി ബുക്ക് ചെയ്തിരിക്കുന്ന മംഗലാപുരത്തെ ജിഞ്ചര്‍ ഹോട്ടലിലേക്ക് അധികം ദൂരമൊന്നുമില്ലെങ്കിലും വഴി കൃത്യമായിട്ടൊന്നും അറിയില്ല. നേവിഗേറ്റര്‍ സഹായിക്കുമെന്ന ധൈര്യം മാത്രമാണ് കൂട്ടിന്. ക്ഷേത്രപരിസരം പൂര്‍ണ്ണമായും ഇരുട്ടില്‍ മുങ്ങുന്നതിന് മുന്നേ, ക്ഷീരസാഗരത്തിന്റെ സര്‍പ്പക്കെട്ടിന് വെളിയിലെ നാഗരികതയുടെ ഇരുട്ടിലേക്ക് ഊളിയിട്ടു; മനസ്സില്ലാമനസ്സോടെ…..

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക….

Comments

comments

76 thoughts on “ അനന്തപുര തടാക ക്ഷേത്രം

  1. ആദ്യമായാണ്‌ ഇങ്ങനെ ഒരമ്പലത്തെ കുറിച്ചറിയുന്നത്‌…. :)
    കുറച്ച് ഉള്‍ പ്രദേശങ്ങളിലേക്കുള്ള അമ്പലങ്ങള്‍ക്കാവും ഭംഗി കൂടുക എന്നു തോന്നുന്നു… അതു പോലെ കാടിനോടടുത്തു കിടക്കുന്നവക്കും … ചിലപ്പോള്‍ മനുഷ്യസ്പര്‍ശം കൂടുതല്‍ തട്ടാഞ്ഞിട്ടാവും …..
    എന്തായാലും എപ്പോഴത്തേയും പോലെ നല്ല പോസ്റ്റ് ….

    ആശംസകള്‍!!!
    സസ്നേഹം …
    അഞ്ജു.

  2. നിരുജി… ആ ശില്പനിര്‍മ്മാണ രീതിയെകുറിച്ചു പറഞ്ഞത് മാത്രം മതി ഈ പോസ്റ്റിനെ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍……സസ്നേഹം

  3. ‘ചില ചിത്രങ്ങളില്‍’ ഈ പടം കണ്ടപ്പോള്‍ മുതല്‍ വിവരണം വായിക്കാന്‍ കാത്തിരിക്കുകയായിരുന്നു. അതി മനോഹരം ..
    ഇതേ പോലെ മുരുദ്വേശ്വറിനെ കുറിച്ചും വായിക്കാന്‍ ക്ഷമ കെട്ടിരിക്കുകയാണ് ..
    എന്നെങ്കിലും പറ്റിയാല്‍ ഇവിടെയെല്ലാം പോകണം..അന്ന് റഫര്‍ ചെയ്യാന്‍ ഇതെല്ലാം സൂക്ഷിക്കുകയാണ് :)

    Thank you very much for this wonderful effort.

  4. ഹോ… ഇതെല്ലാം ദര്‍ശിയ്ക്കാന്‍ കഴിയുന്നത് ഒരു പുണ്യം തന്നെ മാഷേ.

    ആ മുതലയുടെ കഥ ആശ്ചര്യകരം!

  5. മനോജ്‌ ഭായി,

    ഈ യാത്രവിവരണത്തിൽ ഇതുവരെ വായിച്ചതിൽ ഏറ്റവും മനോഹരമായ പോസ്റ്റ്‌.. ഈ അമ്പലത്തിൽ പോകാൻ ശരിക്കും ആഗ്രഹം തോന്നുന്നു.. ഒപ്പം വിഗ്രഹ നിർമാണം ഇത്ര മനോഹരമായി വിവരിച്ചതിനും നന്ദി. അമ്പലത്തിന്റെ ചിത്രം കണ്ടപ്പോൾ ആദ്യം നമ്മുടെ പറവൂർ ദക്ഷിണ മൂകാംബികാ ക്ഷേത്ര മനസ്സിൽ വന്നു.. അതിന്റെ ശ്രീകോവിലും ഇതുപോലെ ഒരു കുളത്തിൽ ആണല്ലോ?

  6. മനോജേട്ടാ,

    മനോഹരമായ വിവരണം :),
    അല്ല ഇതൊക്കെ എവിടെ നിന്നും തേടി പിടിക്കുന്നു ??? കാസര്‍ഗോടിനു അടുത്തായിട്ടും ഇതുവരെ കേട്ടിട്ടില്ല… അതിനാല്‍ ഈ അറിവിന്‌ വലിയൊരു നന്ദി :)
    അടുത്ത അവധി കാലത്ത് തീര്‍ച്ചയായും അവിടെ എത്തിയിരിക്കും…

  7. എന്തായാലും പറഞ്ഞപോലെ സുന്ദരമായ ക്ഷേതം.

    അത്രയ്ക്കും നിശ്ചലമായ വെള്ള തന്നെയാണോ ചുറ്റിലും..

    (പണ്ടൊരു അങ്കില്‍ പറഞ്ഞതു പോലെ – How many beautiful!!)

    വിവരണങ്ങള്‍ കേമം, ബഹുകേമം!

  8. Manoj…. ithu pole manoharam aya oru post njan ithuvare kandittillaaa… This is the best ennu njan parayum….njan adyamayanu ee kshethrathine kurichu kelkunnathu…. oru samsayam undayirunnu….sadharana sreekovilinte purathe chuvaril alle chumar chithrangal undakuka?? ivide athu akathu mathram ullu ennano parayunnathu???
    Thanks for this wonderful post….

  9. @ ചെലക്കാണ്ട് പോടാ – അന്നദാനം ഉണ്ടായിരുന്നില്ല ഞാന്‍ ചെന്ന സമയത്ത്. ഉത്സവത്തിന് ക്ഷണക്കത്ത് അയച്ചിരുന്നു ക്ഷേത്രത്തില്‍ നിന്ന്. നാട്ടില്‍ വന്ന് സെറ്റിലായിക്കഴിഞ്ഞാല്‍ ചെണ്ടപ്പുറത്ത് കോല് വീഴുന്നിടത്തെല്ലാം പോകാന്‍ നിരീച്ചിട്ടുണ്ട്. അന്ന് ഇത്തരം കാര്യങ്ങള്‍ക്കൊക്കെ സമയം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി :)

    @ മനോരാജ് – പറവൂര്‍ മൂകാംബിക ക്ഷേത്രത്തിന്റെ ശ്രീകോവില്‍ മാത്രമാണ് നാലമ്പലത്തിനുള്ളിലെ വെള്ളത്തില്‍ . മറ്റൊരു ക്ഷേത്രവും ഇതുപോലെ ചര്‍ച്ചയില്‍ വന്നിരുന്നു. അതിനെപ്പറ്റി മനസ്സിലാക്കാന്‍ ഈ ലിങ്ക് വഴി പോയി അവിടത്തെ കമന്റുകള്‍ ഒക്കെ നോക്കൂ. നന്ദി:)

    @ manju – അതെ ഈ ക്ഷേത്രത്തിലെ മ്യൂറലുകള്‍ ശ്രീകോവിലിന്റെ അകത്താണ്. അത് നേരിട്ട് കാണാന്‍ ഭക്തര്‍ക്ക് ഭാഗ്യമില്ല. ചിത്രങ്ങള്‍ ഉള്ളതുകൊണ്ട് അത്രയെങ്കിലും നടന്നു. ക്ഷേത്രത്തില്‍ നിന്ന് തന്ന ചിത്രങ്ങളാണ് അത്. ഞാന്‍ എന്റെ ക്യാമറയില്‍ എടുത്തതല്ല.വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

    പിരിക്കുട്ടി, അഞ്ജു പുലാക്കാട്ട്, സജീവന്‍ കാലിയ പറമ്പില്‍ , മാളൂ, രഞ്ജിത് മാധവന്‍, ശ്രീ, ക്യാപ്റ്റന്‍ ഹാഡോക്ക്, കൃഷ്ണകുമാര്‍ , Whiz, സജി, ജുനൈദ്, ഗൌരീനാഥന്‍, manju, മനോരാജ്, കടുശര്‍ക്കരവിഗ്രഹം കാണാനായി അനന്ദപുരയില്‍ എത്തിയ എല്ലാവര്‍ക്കും നന്ദി :)

  10. ‘ഒരു പിടി അവിലുമായ് ജന്മ്ങ്ങൾ താണ്ടി ഞാൻ..‘ എന്ന പാട്ട് കേൾക്കുന്നപോലത്തെ അനുഭവം, ഇത് വായിച്ചപ്പോൾ.
    മൂകാംബിക – കുടജാദ്രി വഴിയാണോ ഈ യാത്ര..? (തിരക്ക് കൂട്ടാതെ..വെയ്റ്റ് & സീ എന്നരിക്കും മറൂപടി, അല്ലേ..;)

  11. apoorvamaaya oru kshethrathey kurichulla,ee post nu valarey adhikam ,thanxxx…parayunnathu kondonnum thonnaruthu….1st padam njan adichu maatti desktop il aakki…”sarppakkettu” nte oru padam nyaamayum pratheekshichu…athu engineyirikkummennu kaanan vendiyaa…adutha post naayi kaathirikkunnu….

  12. വളരെ മനോഹരം..ഇത്രയും വിശദാംശങ്ങള്‍ എങ്ങിനെ ഉള്‍കൊള്ളിക്കാന്‍ സാധിക്കുന്നു എന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു; അഭിമാനവും …സന്തോഷവും..ആശംസകള്‍

  13. ശരിക്കും അനന്ദപുര ക്ഷേത്ര ദര്‍ശനം നടത്തിയ പ്രതീതി, ചരിത്രം മുതല്‍ എല്ലാ കാര്യങ്ങളും നന്നായി പ്രതിപാദിച്ചിരിക്കുന്നു. യാത്ര തുടരട്ടെ…

  14. തീര്‍ത്തും അത്ഭുതപ്പെടുത്തുന്നൊരു ക്ഷേത്രം.!!
    അസ്ഥികളും,നാഡീ ഞരമ്പുകളും ചേര്‍ത്തു കൊണ്ടുണ്ടാക്കിയ വിഗ്രഹങ്ങളും,തടാക മദ്ധ്യത്തിലെ അമ്പലവും,ബബ്ബിയയുമൊക്കെ കണ്ടപ്പോള്‍ അത്ഭുത ലോകത്തെത്തിയ പോലെ തോന്നി.തീര്‍ച്ചയായും ഇങ്ങനെ ശാന്തമായ ഒരു അന്തരീക്ഷത്തില്‍ തന്നെയാവണം ദേവചൈതന്യം നിറഞ്ഞു നില്‍ക്കുന്നുണ്ടാവുക അല്ലേ..

  15. അന്നു ചില ചിത്രങ്ങളില്‍ കണ്‍ടതു മുതല്‍ ഈ ലക്കത്തിനായി കാത്തിരിക്കുകയയിരുന്നു………

  16. നീരു,യാത്ര ഭാഗം 9 ല് എത്തിയപ്പോള്‍,വരികള്‍ക്ക്
    തിളക്കമേറുന്നു…നല്ല ക്ലാരിറ്റി പോട്ടംസ്,പക്ഷെ
    “ബബ്ബിയ”യെ കാണാന്‍ യോഗമായില്ലെന്നത്…സാരല്യ..
    നീരു കാണാതെ,ഞങ്ങളും കാണില്ല ബബ്ബിയെ.
    ഫ്രെയിമില്‍ കിട്ടിയില്ലെന്നാലും,ആ സാധുമുതല
    ആത്മകഥ പറയുന്നുണ്ട് വരികളിലൂടെ..!
    മുതലകുലത്തിലെ അഹിംസക്കാര്‍ന്/കാരി
    തികഞ്ഞ വെജിറ്റേറിയനാണെന്ന കാര്യം
    മക്കളോട് പറഞ്ഞു കുടുങ്ങി ഈ നുറുങ്ങ് !!
    അവരിപ്പോള്‍ ബബ്ബിയെ കാണാന്‍ നിര്‍ബ്ബന്ധം
    വാശി പിടിക്കയാണ്‍.
    വസ്തുതാവിവരണങ്ങള്‍ ആയിട്ടും,ഒട്ടും ബോറടി
    ഇല്ലാതെ വായിക്കാന്‍ കഴിയുന്നത്
    നീരുവിന്‍റെ പ്രത്യേകശൈലി തന്നെ !!
    ഞങ്ങള്‍ കുടുംബസമേതം ആശംസിക്കുന്നു.

  17. പറഞ്ഞപോലെ ലിങ്ക് വഴി പോയി.. അവിടെത്തെ കമന്റുകളും പോസ്റ്റും വായിച്ചു. പറഞ്ഞത് ശരിയാണ് ദക്ഷിണ മൂകാംബികയിൽ ശ്രീകോവിൽ മാത്രമാണ് വെള്ളത്തിൽ.. പക്ഷെ, പ്രകൃതിദത്തമാണോ, മനുഷ്യനിർമ്മിതമാണോ എന്നത് എനിക്കും അറിയില്ല.. ഞാനും അത് അന്വേഷിക്കാം. പക്ഷെ, മൂന്നാമത്തെ ക്ഷേത്രം ഞാൻ ആദ്യമായി കേൾക്കുകയാണ്. പുതിയൊരു അറിവുകൂടി.. കോട്ടയത്തെ ക്ഷേത്രം എന്ന് പറഞ്ഞപ്പോൾ പെട്ടന്ന് മനസ്സിൽ മറ്റൊരു ക്ഷേത്രം കൂടി വന്നു.. എന്റെ ഓർമ്മ ശരിയാണോ എന്നറിയില്ല.. പണ്ട് ശബരിമലയാത്രയിൽ ദർശിച്ചതാണ്. കടപ്പാരൂർ ആണെന്നാണ് ഓർമ്മ. തെറ്റെങ്കിൽ തിരുത്തണേ.. പക്ഷെ, അത് ഈ പറഞ്ഞ 3 ക്ഷേത്രവും പോലെയല്ല എന്ന് തോന്നുന്നു.. അത് അമ്പലത്തിന്റെ ചുറ്റുമതിൽ ഒരു ആറിലോ മറ്റോ.. അവിടെനിന്നും ക്ഷേത്രത്തിലേക്ക് ഒരു പാലം.. ഞാൻ പറയുന്ന ക്ഷേത്രം അതു തന്നെയല്ലേ.. ക്ഷേത്രങ്ങളെ പറ്റി പറഞ്ഞപ്പോൾ സാമ്യമുള്ളവ ഒന്നിച്ച് റെഫർ ചെയ്യാല്ലോ എന്ന് കരുതി പറഞ്ഞതാട്ടോ.. ഏതായാലും പുതിയ വിവരങ്ങൾ തേടി പിടിക്കുന്നതിനും ഞങ്ങളിലേക്ക് എത്തിക്കുന്നതിനും നന്ദി..

  18. പ്രിയപ്പെട്ട മനോജ്‌

    നന്ദി എങ്ങിനെ രേഖപ്പെടുത്തും എന്നറിയുന്നില്ല. ഇന്ന് ആദ്യം വായിച്ചത് സുനില്‍ അയച്ചുതന്ന നവനീതം തന്നെ. പിന്നെ ഇത്. വളരെ വളരെ നന്ദി. ഇത്രയും നല്ല നല്ല ക്ഷേത്രങ്ങള്‍ നേരില്‍ കാണുവാനുള്ള ഭാഗ്യം ഇല്ലെങ്കിലും വായിക്കുവാനുള്ള സന്ദര്‍ഭം കിട്ടിയതില്‍ അല്ലെങ്കില്‍ അതുണ്ടാക്കി തന്ന സുനിലിനോട് എങ്ങിനെ നന്ദി പറയാതിരിക്കും? ഒരു ചോദ്യം. ഇത് അനന്ദപുരം ക്ഷേത്രമോ അതോ അനന്തപുരം ക്ഷേത്രമോ? ആനന്ദ പുരത്തില്‍ നിന്നായിരിക്കും വില്വമംഗല സ്വാമി അനന്ത പുരിയിലേക്ക് പോയത്. അല്ലെങ്കില്‍ മനോജ്‌ പറഞ്ഞ പോലെ അദ്ദേഹത്തെ കളിപ്പിച്ചു അവിടെത്തന്നെ ഒളിഞ്ഞു കൂടിയിരിക്കയാരിക്കും. എന്തായാലും എന്നെങ്കിലും ഒരു ദിവസം അവിടെ പോയി നേരില്‍ കാണുവാന്‍ കൊതി തോന്നുന്നു. അതിന്നു ഈശ്വര കടാക്ഷം വേണം. അതിന്നായി പ്രാര്‍ഥിക്കുന്നു. ഇതേപോലെ നല്ല നല്ല യാത്രാ കുറിപ്പുകള്‍ ഇനിയും ആ തൂലികയില്‍_കൂടി നിര്‍ഗളം പ്രവഹിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

    സസ്നേഹം ചന്ദ്രേട്ടന്‍.

  19. ചിത്രങ്ങളും വിവരണങ്ങളും ഒക്കെ അതിസുന്ദരം. ക്ഷേത്രത്തിന്റെ റിഫ്ലക്ഷന്‍ വെള്ളത്തില്‍ കാണുന്നത് എന്തു രസം !

  20. മനോജേട്ടാ ചന്ദ്രഗിരിക്കോട്ടയില്‍ നിന്നും മടങ്ങുമ്പോള്‍ അനന്തന്‍‌കാട്ടില്‍ വെച്ച് കാണാം എന്ന് ഞാന്‍ പറഞ്ഞു. അത് അബദ്ധമായെന്ന് ഇപ്പോള്‍ മനസ്സിലായി. “ചില ചിത്രങ്ങളില്‍“ അനന്തപുര തടാക ക്ഷേത്രത്തിന്റെ ചിത്രം കണ്ടതുമുതല്‍ തുടങ്ങിയ കാത്തിരിപ്പാണ് ഈ ക്ഷേത്രത്തേയും കടുശര്‍ക്കര വിഗ്രഹനിര്‍മ്മാണത്തേയും കുറിച്ച് കൂടുതല്‍ അറിയാന്‍. എല്ലാം വായിച്ചപ്പോള്‍ വല്ലാത്ത നഷ്ടബോധം തോന്നുന്നു, ഈ ക്ഷേത്രത്തിന്റെ മൂന്നുകിലോമീറ്റര്‍ വരെ അടുത്തു ചെന്നിട്ടും, മനോജേട്ടന്‍ ഇങ്ങനെ ഒരുക്ഷേത്രത്തെക്കുറിച്ച് പറഞ്ഞത് മനസ്സില്‍ ഉണ്ടായിരുന്നിട്ടും ഈ ക്ഷേത്രം കാ‍ണാന്‍ പോകാഞ്ഞതില്‍. എല്ലാത്തിനും ഒരു യോഗം വേണം. അനന്തപുരത്തെ ഭഗവാനെക്കാണാനുള്ള എന്റെ സമയം ഇതുവരെ ആയിട്ടില്ലെന്ന് കരുതി സമാധാനിക്കുന്നു. പക്ഷേ ഒരു സന്തോഷം ഉണ്ട്. നേരില്‍ പോയിരുന്നെങ്കില്‍ ഒരിക്കലും ഇത്രയും വിശദമായി ഈ ക്ഷേത്രത്തെക്കുറിച്ച് അറിയാന്‍ സാധിക്കുമായിരുന്നില്ല. ക്ഷേത്രത്തിന്റെ ചരിത്രവും, കടുശര്‍ക്കര വിഗ്രഹങ്ങളുടെ നിര്‍മ്മാണവും എല്ലാം വിശദമായി തന്നെ അറിയാന്‍ സാധിച്ചു. നേരില്‍ പോയിരുന്നെങ്കിലും കാണാന്‍ സാധിക്കാത്ത പുരാതന ചുവര്‍ ചിത്രങ്ങളും കണ്ടു. ഈ ക്ഷേത്രത്തെക്കുറിച്ച ഒരു സുവനീര്‍ ഇറക്കുന്നു എങ്കില്‍ അതില്‍ വേണ്ട 90% കാര്യങ്ങളും ഇവിടെത്തന്നെ ഉണ്ട്. അവശേഷിക്കുന്നത് ക്ഷേത്രത്തിലെ പ്രധാന ദിവസങ്ങളും, വഴിപാടുകളും മാത്രം. അനന്തപുരക്ഷേത്രത്തെ ഇത്രയും സമഗ്രമായി അവതരിപ്പിച്ചതിനുള്ള നന്ദി വാക്കുകള്‍ക്ക് അതീതമാണ്. ആശംസകളോടെ…………..

  21. മനോജേട്ടാ…. ഞാനും ഒരുപാട് കേട്ടിട്ടുണ്ട് ഈ ക്ഷേത്രത്തെ പറ്റി… പോകാന്‍ അവസരം കിട്ടിയിട്ടും പോകാന്‍ പറ്റിയില്ല…. ഈ വിവരണം വായിച്ചപ്പോ പോകണം എന്ന് ഉറപ്പിച്ചു…. പിന്നെ കടുശര്‍ക്കര കൂട്ടില്‍ പ്രഥിഷ്ട്ട ഉള്ള 2 ക്ഷേത്രങ്ങള്‍ ഞാന്‍ പോയിട്ടുണ്ട്.. മാടായിക്കാവിലും (ഇവിടെ ശ്രീകോവിലിനുള്ളില്‍ പാകം ചെയ്ത കോഴിയും പയറും ആണ് പ്രഥാന പ്രസാദം) തിരുവനന്തപുരത്തും… ഇവിടെയും എന്തായാലും പോകും… കൂടുതല്‍ വിവരണങ്ങള്‍ക്കായി കാത്തിരിക്കുന്നു…

  22. മനോജേട്ട കൊച്ചി മുതല്‍ ഗോവ വരെ പരമ്പരയില്‍ ഇതു വരെ ഉള്ളതില്‍ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട പോസ്റ്റ്‌ “
    “അനന്ദപുര തടാക ക്ഷേത്രം” തന്നെ. ഒരുപാട് അറിവ് തന്ന പോസ്റ്റിനു വളരെ നന്ദി. എന്നെങ്കിലും കുടുംബസമേതം അവിടം സന്ദര്‍ശിക്കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.

  23. ചില യാത്രകളിലെ തിളങ്ങുന്ന പോസ്റ്റ്‌! അങ്ങേ അറ്റം അത്ഭുതത്തോടെ വായിച്ചു. നീരൂ ഈ പോസ്റ്റില്‍ മനോഹരമായ വര്‍ണ്ണനയാണ് ആദ്യമായിട്ടാ ഈ ക്ഷേത്രത്തെ പറ്റി അറിയുന്നത് തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമിയുടെ ക്ഷേത്രം നേരിട്ട് കാണാന്‍ സാധിച്ചിട്ടുണ്ട്. ഈ അദ്ധ്യായം ആകാംഷയോടെ കാത്തിരുന്നതാണ് ഇത്രയും വിശദമായി എഴുതിയതിനു എത്ര അഭിനന്ദിച്ചാലും പോരാ വായനക്കാരായ ഞങ്ങളുടെ ഭാഗ്യം… നന്മകള്‍ നേരുന്നു

  24. യാത്രാവിവരണം ഉഗ്രന്‍.
    മംഗളാശംസകള്‍.., യാത്രക്കും യാത്രാകുറിപ്പുകള്‍ക്കും..

  25. നീരൂ,മണികണ്ഠന്‍റെ കമന്‍റില് സൂചിപ്പിക്കുമെന്ന്
    കരുതിയാ നേരത്തെയിട്ട കമന്‍റില്‍ പറയാതിരുന്നേ
    “കുറേ ദിവസങ്ങളോളം സഞ്ചരിച്ച് കേരളത്തിന്റെ തെക്കേ അറ്റത്ത് എത്തിയപ്പോള്‍ എത്തിയപ്പോള്‍ ആ ദിവ്യതേജസ്സ് ബാലന്റെ രൂപത്തിലും തന്റെ ആരാധനാമൂര്‍ത്തിയായ വിഷ്ണു ഭഗവാന്റെ രൂപത്തിലും സ്വാമികള്‍ക്ക് ദര്‍ശനം നല്‍കി.“
    എത്തിയപ്പോള്‍ ഒരെണ്ണം ഒഴിവാക്കുമല്ലോ.

  26. @ അനൂപ് – യാത്രാവിവരണത്തില്‍ എന്റെ ഒരു നടപടിയാണത്. എല്ലാ കാര്യങ്ങളും പടങ്ങളിലൂടെ കാണിക്കില്ല. നേരിട്ട് പോകുന്നവര്‍ക്ക് എന്തെങ്കിലുമൊക്കെ ബാക്കി വെക്കും. അവര്‍ക്ക് ആ യാത്ര വിവസമായിപ്പോകരുതല്ലോ ?

    @ നുറുങ്ങ് – ഹാറോണ്‍ ചേട്ടാ, ബബ്ബിയയെ ഞാന്‍ കണ്ടു എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്. ഫോട്ടോ എടുക്കാന്‍ പറ്റിയില്ല എന്നേയുള്ളൂ. ചൂണ്ടിക്കാട്ടിയ പിശക് തിരുത്തിയിട്ടുണ്ട്. മണികണ്ഠന് എന്തുകൊണ്ടോ അത് കണ്ടുപിടിക്കാനായില്ല. കക്ഷി നല്ല ഉഴപ്പാണ് ഈയിടെയായിട്ട് :)

    @ മനോരാജ് – കടപ്പാരൂര്‍ ക്ഷേത്രത്തെപ്പറ്റി അറിയില്ല. ഒന്ന് ചികഞ്ഞ് നോക്കട്ടെ. എന്നിട്ട് പറയാം.

    @ raghavan kalpetta – ചേട്ടാ ഞാന്‍ മിക്കവാറും അടുത്ത ആഴ്ച്ച വരാന്‍ നോക്കാം ആ വഴി. മകള്‍ടെ പരീക്ഷയൊക്കെ ഒന്ന് കഴിഞ്ഞോട്ടേ. അവിടന്ന് മംഗലാപുരം വരെ പോകാനൊന്നും സമയം ഉണ്ടാകില്ല. നമുക്ക് പിന്നീടൊരിക്കല്‍ ആക്കാം.

    @ മണികണ്ഠന്‍ – 90 % കാര്യങ്ങള്‍ പറഞ്ഞെന്ന് എനിക്ക് തോന്നുന്നില്ല. കാരണം എനിക്കിനീം ഒരുപാട് കാര്യങ്ങള്‍ കൈയ്യിലുണ്ട് ഈ ക്ഷേത്രത്തെപ്പറ്റി. ബാഹ്യമായി സ്പര്‍ശിച്ച് പോകുക മാത്രമാണ് ചെയ്തിട്ടുള്ളത്. 3 പോസ്റ്റായിട്ട് എഴുതാനുള്ള വിഷയമുണ്ട് ക്ഷേത്രവുമായി ബന്ധപ്പെട്ട്. ബലിക്കല്ലിന്റെ കാര്യവും, കൊടിമരം ഇല്ല എന്നുള്ള കാര്യവുമൊന്നും ഞാന്‍ ഇവിടെ പറഞ്ഞിട്ടില്ല. പിന്നെ പൂജകള്‍ , വഴിപാടുകള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളും. വായിക്കുന്നവര്‍ക്ക് അങ്ങോട്ട് പോകാന്‍ ഒരു പ്രചോദനമോ ഗൈഡ് ലൈന്‍ മാത്രമോ ആണ് ഞാന്‍ ഉദ്ദേശിക്കുന്നത്. എഴുത്തിന് ആവശ്യമാകുന്ന സമയവും പലപ്പോഴും ഒരു വിലങ്ങുതടിയാണ്.

    മണി ഈയിടെയായി ഭയങ്കര ‍ഉഴപ്പാണ് കേട്ടോ ? ഒന്നുരണ്ട് തെറ്റുകള്‍ ഈ പോസ്റ്റില്‍ ഉണ്ടായിട്ടും അത് കണ്ടുപിടിച്ചില്ല. ഈ ബ്ലോഗിന്റെ ഔദ്യോഗിക എഡിറ്റര്‍ ആണെന്നുള്ള കാര്യം മറക്കരുത്. ഹാറോണ്‍ ചേട്ടന്‍ രണ്ടാമത് പറഞ്ഞിരിക്കുന്ന കമന്റ് നോക്കൂ. പോസ്റ്റിന്റെ തലക്കെട്ടില്‍ ‘അനന്ദപുര‘ എന്ന് എഴുതിയ പിശകും മണി കണ്ടില്ല. കഴിഞ്ഞ പോസ്റ്റിലെ 2 പിശകുകള്‍ ഞാന്‍ തന്നെ കുത്തിയിരുന്ന് കണ്ടുപിടിച്ച് തിരുത്തിയിട്ടുണ്ട്. എന്തായാലും സൂചിപ്പിച്ചതിനും തുടര്‍ വായനയ്ക്കും അഭിപ്രായത്തിനുമൊക്കെ വളരെയധികം നന്ദി. സമയമാകുമ്പോള്‍ മണിയും അനന്തപുരിയിലെ ആ നടയ്ക്കല്‍ എത്തും.ശങ്ക വേണ്ട.

    സിജോ ജോര്‍ജ്ജ്, അജിത്ത് നായര്‍ , വടവോസ്ക്കി, ഏകലവ്യന്‍, Rare Rose, jayalekshmi, കുമാരന്‍ , ഏറനാടന്‍, ആര്‍ദ്ര, അനില്‍ @ ബ്ലോഗ്, ചന്ദ്ര മേനോന്‍, ഗീതേച്ചീ, രായപ്പന്‍, വിഷ്ണു, മാണിക്യേച്ചീ, raseesahammed…..അനന്തപുരത്തെത്തിയ എല്ലാവര്‍ക്കും നന്ദി. അഭിപ്രായങ്ങള്‍ക്ക് അതിലേറെ നന്ദി.

    കേള്‍ക്കാത്ത അല്ലെങ്കില്‍ കാണാത്ത ഒരു സ്ഥലത്തെ/അമ്പലത്തെപ്പറ്റിയുള്ള ഒരു സന്തോഷം ഭൂരിഭാഗം പേര്‍ക്കും ഉണ്ടെന്ന് മനസ്സിലാക്കുന്നു. കേള്‍ക്കാത്തതുകൊണ്ട്/ കാണാത്തതുകൊണ്ടൂള്ള ഒരു പുതുമ മാത്രമാണ് അത്. അല്ലാതെ ഞാനായിട്ട് പ്രത്യേകിച്ച് ഒന്നും ഈ പോസ്റ്റില്‍ ചെയ്തിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എല്ലായിടത്തും ചെയ്യുന്നതുപോലെ പരമാവധി വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടുപോന്നു. (കടുശര്‍ക്കരയെപ്പറ്റി ഭട്ട് പറഞ്ഞപ്പോള്‍ മൊബൈല്‍ ഫോണിലെ വോയ്സ് റെക്കോര്‍ഡര്‍ ഓണ്‍ ചെയ്തു) അതിവിടെ എഴുതിയിട്ടു. വാക്കുകളിലൂടെയോ അക്ഷരങ്ങളിലൂടെയോ മാന്ത്രികതകള്‍ ഒന്നും സൃഷ്ടിക്കാനാവില്ല എന്ന എന്റെ ദൌര്‍ബല്യത്തെ മറികടക്കാനായി ഫോട്ടോകളും മറ്റും ഉപയോഗിച്ച് ചില ഞൊട്ടുഞൊടുക്ക് വേലകള്‍ മാത്രമാണ് എന്റെ യാത്രാവിവരണങ്ങളില്‍ ഉള്ളത്. ഇതേ വിഷയം ഇതിനേക്കാള്‍ ഭംഗിയായി കൈകാര്യം ചെയ്യാന്‍ പോന്ന 5 ബ്ലോഗ് യാത്രാവിവരണ എഴുത്തുകാരെങ്കിലും ഇപ്പോള്‍ നമുക്കിടയില്‍ ഉണ്ട്. എന്നെപ്പോലെ യാത്ര ചെയ്യാന്‍ പറ്റുന്നില്ല എന്ന അസൌകര്യം മാത്രമാണ് അവരുടെ ഒരേയൊരു പ്രശ്നം.

    ചുമ്മാ ഇങ്ങനെയൊക്കെ പറയണമെന്ന്‍ തോന്നി. ഒരു ബ്ലോഗ് പോസ്റ്റിനുള്ള കാര്യമില്ല. ഒരു കമന്റായിട്ടെങ്കിലും കിടക്കട്ടെ.

    എല്ലാവര്‍ക്കും നന്ദി

    സസ്നേഹം
    -നിരക്ഷരന്‍
    (അന്നും ഇന്നും എപ്പോഴും)

  27. പ്രിയപ്പെട്ട മനോജ്‌,

    ഇതൊരു നിയോഗം പോലെ തോന്നുന്നു. ഞാന്‍ രണ്ടു ദിവസമായി നവനീതത്തിന്‍റെ പണിപ്പുരയിലായിരുന്നു. ഇന്നലെ രാത്രിയില്‍ മീന മാസം ഇഷ്യൂ പബ്ലിഷ് ചെയ്തപ്പോഴേക്കും ക്ഷീണമായി. ഇന്ന് ദിവസം തുടങ്ങിയത് താങ്കളുടെ മനോഹരമായ യാത്രാ വിവരണവും കണ്ടു കൊണ്ടാണ്. ഇത് തീര്‍ച്ചയായും ഒരു സന്തോഷമുള്ള നിമിത്തം തന്നെ. മനോഹരമായ ആ ക്ഷേത്രവും, രവി വര്‍മ ചിത്രത്തിലെ എന്ന പോലെ ഭംഗി നിറഞ്ഞു നില്‍ക്കുന്ന പരിസരവും, എന്റെ കണ്ണുകളുടെ തളര്‍ച്ച മാറ്റി , ജീവന് ഒരു പുതിയ ഉണര്‍വും, ഉന്മേഷവും വന്ന പോലെ. നന്ദി..
    ഏഴു മാസം മുന്‍പ് മറ്റൊരു മനോജാണ് ആദ്യമായി അനന്തപുരം ക്ഷേത്രത്തിന്‍റെ ചിത്രം കാണിച്ചു തന്നത്. രണ്ടു മാസം നീണ്ട ഒരു ഇന്ത്യാ സന്ദര്‍ശനത്തില്‍ അവരുടെ പുരാതനമായ എമ്പ്രാന്തിരി തറവാടും പരിസര ക്ഷേത്രങ്ങളും സന്ദര്‍ശിക്കുക യായിരുന്നു മനോജും കുടുംബവും. I was mesmerized by the beautiy and the serenity of the lake temple and it was in my mind all the time.

    താങ്കളുടെ സഹൃദയത്വത്തിനും, selfless സേവക്കും മനസ്സ് നിറഞ്ഞ നന്ദി.. ഗുരുവായൂരപ്പന്‍ എല്ലാം അറിയുന്നു എന്ന് വ്യക്തം.

    എന്‍റെ കുറച്ചു സുഹൃത്തുക്കള്‍ക്കും ഞാന്‍ ഇത് അയച്ചു കൊടുക്കുന്നു, അത് പോലെ നവനീതതിലും അടുത്ത തവണ താങ്കളുടെ അനുമതിയോടെ പ്രസീധീകരിച്ചാല്‍ നന്നായിരിക്കും.

    ഇത്തവണത്തെ നവനീതം കാണുമല്ലോ.

    സസ്നേഹം

    സുനില്‍

  28. തടാക ക്ഷേത്രത്തെ കുറിച്ചും കടുശർക്കര വിഗ്രഹത്തെ കുറിച്ചുമൊക്കെ ആദ്യമായി അറിയുകയാണ്. വിഗ്രഹ നിർമ്മാണ രീതി വളരെ വിശദമായി എഴുതിയതിന് പ്രത്യേക നന്ദി.

    ഒരിയ്ക്കൽ, ചമ്രവട്ടത്തിനടുത്ത് ഒരു ശാസ്താ ക്ഷേത്രത്തിൽ പോയിരുന്നു. ഭാരതപ്പുഴയിൽ ആണ് ക്ഷേത്രം. മഴക്കാലത്ത് ക്ഷേത്രം മുഴുവൻ വെള്ളത്താൽ ചുറ്റപ്പെടുമത്രെ. ആ കാലങ്ങളിൽ, പൂജാരിയ്ക്ക് ക്ഷേത്രത്തിൽ പോകാൻ ഒരു തോണിയും അവിടെ കണ്ടു. ഈശ്വര സാന്നിധ്യം അനുഭവപ്പെട്ട ചുരുക്കം ക്ഷേത്രങ്ങളിലൊന്നുമായിരുന്നു അത്. മനോജ് പോയിട്ടില്ലെങ്കിൽ ഒരിയ്ക്കൽ തീർച്ചയായും പോകണം അവിടെ.

    ‘അനന്തപുര‘ അവസാനമവസാനമായപ്പോഴേയ്ക്കും “അനന്തപുരി“ ആയത് ശ്രദ്ധിയ്ക്കുമല്ലോ

  29. “കേരളത്തിന്റെ തെക്കേ അറ്റമായ തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമിയുടെ മൂലസ്ഥാനമാണ് വടക്കേ അറ്റത്തുള്ള അനന്തപുര ക്ഷേത്രം” – എല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണല്ലോ .. അത്ഭുതം തന്നെ

    മനോജേട്ടാ.. അതിഗംഭീരം ! ക്ഷേത്ര സന്ദര്‍ശനങ്ങള്‍ ഒരുപാടിഷ്ടമുള്ള എനിക്ക് ഇത് വളരെ അമൂല്യമായി അനുഭവപ്പെട്ടു .

  30. പതിവുപോലെ മനോഹരം ഈ ചിത്രണം..

    “കടുശര്‍ക്കരയിലാണ് ഇവിടത്തെ പ്രതിഷ്ഠ. കേരളത്തില്‍ ആകെ മൂന്ന് ക്ഷേത്രങ്ങളില്‍ മാത്രമാണ് കടുശര്‍ക്കര കൊണ്ടുള്ള പ്രതിഷ്ഠയുള്ളത്. ഒന്ന് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രം , രണ്ട് ഞങ്ങള്‍ ഈ നില്‍ക്കുന്ന അനന്തപുര ക്ഷേത്രം തന്നെ, മൂന്നാമത്തേത് പയ്യന്നൂരിന് സമീപം മാടായിക്കാവ് ഭഗവതിക്ഷേത്രം. “

    ഇവിടെ
    ഇവിടെ മലയാലപ്പുഴ ദേവി ക്ഷേത്ര പ്രതിഷ്ഠയും കടുശര്‍ക്കരയിലാണന്ന് പറയുന്നു..

  31. മനോജേട്ടാ ഇത്തവണ ക്ഷമിക്കണേ. വരും ലക്കങ്ങളില്‍ വല്ലതെറ്റും കണ്ടാല്‍ കൈയ്യോടെ പിടിച്ചേല്‍പ്പിക്കുന്ന കാര്യം ഏറ്റു :) ഹറൂണ്‍ ചേട്ടന്‍ സൂചിപ്പിച്ച പ്രശ്നം ഞാന്‍ ശ്രദ്ധിച്ചില്ല എന്നത് ശരി തന്നെ. എന്നാല്‍ അനന്ദപുരത്തിന്റെ കാര്യം എനിക്ക് മുന്‍പ് കമന്റ് എഴുതിയ ശ്രീ ചന്ദ്രന്‍ മേനോന്‍ എഴുതിയിട്ടുണ്ടല്ലൊ. അതുകൊണ്ട് ഞാന്‍ പറഞ്ഞില്ല എന്നു മാത്രം. പിന്നെ സമയപരിമിതിമൂലം ഇവിടെ പരാമര്‍ശിക്കാതെ വിട്ട കാര്യങ്ങള്‍ എന്നെങ്കിലും എഴുതണേ. ഇപ്പോള്‍ ക്ഷേത്രത്തെക്കൂറിച്ച് അറിയാന്‍ ആകാംഷ കൂടുന്നു.

  32. മനോജ്,
    ബ്ലോഗു വായനയൊന്നും ഈയിടെ കാര്യമായി നടക്കുന്നില്ല. അതുകൊണ്ടുതന്നെ ഈ സീരീസ് ഇതുവരെ വായിച്ചിരുന്നുമില്ല.
    ഇന്ന് കൊച്ചിമുതൽ അനന്തപുര വരെ ഒറ്റയടിക്ക് ഓടിക്കിതച്ചെത്തുകയാണ് ചെയ്തത്. ഹോ, വല്ലാത്ത യാത്രാക്ഷീണം! :)
    ധൃതി പിടിച്ച് വായിക്കുന്ന ശീലം പണ്ടേ ഇല്ലെങ്കിലും ഇത്തവണ അതാണ് ചെയ്തത് എന്ന് തുറന്നുപറയട്ടെ…(തീരെ വായിക്കാതിരിക്കുന്നതിലും ഭേദമല്ലേ? :). ആസ്വദിച്ചുള്ള വായന പിന്നത്തേക്ക് മാറ്റിവച്ചിരിക്കുന്നു. എഴുത്ത് തുടരൂ..ആശംസകൾ.

  33. ഹായ്, കൊതിയാകുന്നു ഒന്നു കാണുവാന്‍………….പിന്നെ കേരളത്തില്‍ ഇത്തരം വേറേയും ക്ഷേത്രങ്ങളുണ്ടെന്ന് തോന്നുന്നു. ടി.വിയില്‍ ഒരിക്കല്‍ കണ്ടിട്ടുണ്ട്, ഇതാണോ ആവോ….പിന്നെ പനച്ചിക്കാട്ടു ക്ഷേത്രവും വെള്ളത്തിലാണ്…..യാത്രകള്‍ താങ്കള്‍ക്കും ഞങ്ങള്‍ വായനക്കാര്‍ക്കും സഫലമാവട്ടെ…….

  34. @ സുനില്‍ മേനോന്‍ – വായനയ്ക്ക് നന്ദി. നവനീതത്തില്‍ ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത് സന്തോഷമേയുള്ളൂ. നന്ദി:)

    @ പൊറാടത്ത് – ‘അനന്തപുരി’ പിശക് കണ്ടുപിടിച്ച് തന്നതിന് വളരെ നന്ദി. രണ്ടിടത്ത് തിരുത്തിയിട്ടുണ്ട്. ചമ്രവട്ടം ക്ഷേത്രത്തിലൊക്കെ കേരളസഞ്ചാരം സമയത്ത് പോകുന്നതാണ്.

    @ വഴിപോക്കന്‍ – അതിഭീകരമായ ഒരു തെറ്റ് കണ്ടുപിടിച്ച് തന്നതിന് വളരെ നന്ദി. തെറ്റിദ്ധാരണകള്‍ പരത്തിയതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു. വഴിപോക്കന്‍ പറഞ്ഞതനുസരിച്ച് ആവശ്യമായ തിരുത്ത് പോസ്റ്റിന്റെ ആ ഭാഗത്ത് നടത്തുന്നുണ്ട്.

    @ മണികണ്ഠന്‍ – ബാക്കി കാര്യങ്ങളൊക്കെ മണി പോയി വന്നിട്ട് എഴുത്. ആളുകള്‍ പലതരത്തിലുള്ള വിവരണങ്ങള്‍ വായിക്കട്ടെ. അടുത്ത പ്രാവശ്യം മുതല്‍ എഡിറ്റിങ്ങ് പണി എറ്റല്ലോ അല്ലേ ? :)

    @ ബിന്ദു കെ.പി. – സമയമെടുത്ത് വായിച്ചാല്‍ മതി. ഓടിക്കിതച്ച് വായിക്കരുത് ഒരിടത്തും പോകുകയും അരുത്. മലേഷ്യയിലോ സിങ്കപ്പൂരോ ഒക്കെ പോയെന്ന് കേട്ടല്ലോ ? അതിന്റെ ഒരു വിവരണം ഇങ്ങ് പോരട്ടെ. എന്താ ?

    @ maithreyi – പനച്ചിക്കാവ് തടാകക്ഷേത്രമല്ല. അക്കാര്യം വളരെ വ്യക്തമായി റഫര്‍ ചെയ്ത് മനസ്സിലാക്കിയിട്ടുണ്ട്. അതിനെപ്പറ്റിയുള്ള ചര്‍ച്ച ഇതാ ?ഈ ലിങ്കില്‍ പോയി അതിലെ കമന്റുകള്‍ വഴി മനസ്സിലാക്കാം. കേരളത്തില്‍ മറ്റേതെങ്കിലും തടാകക്ഷേത്രമുള്ളതായി അറിയില്ല. ഞാന്‍ ഒരുപാട് റെഫര്‍ ചെയ്തു. എല്ലായിടത്തും ഏക തടാക ക്ഷേത്രം അനന്തപുര എന്നാണ് പറയുന്നത്. ഭാഗികമായി വെള്ളത്തില്‍ നില്‍ക്കുന്നതാണ് മറ്റ് ക്ഷേത്രങ്ങള്‍ എല്ലാം. പനച്ചിക്കാട് പ്രതിഷ്ഠമാത്രം വെള്ളത്തില്‍ നില്‍ക്കുന്നു. പറവൂര്‍ ദക്ഷിണമൂകാംബികയില്‍ ശ്രീകോവില്‍ മാത്രം മനുഷ്യനിര്‍മ്മിതമായ വെള്ളക്കെട്ടില്‍ നില്‍ക്കുന്നു. വായനയ്ക്ക് നന്ദി :)

    കുട്ടിച്ചാത്തന്‍, മഹേഷ്, സൂരജ്, …. എല്ലാവര്‍ക്കും നന്ദി.

  35. വളരെ വളരെ നന്ദി മാഷേ. ഇത്രയും റഫര്‍ ചെയ്ത് എവുതുന്നുവെന്നതില്‍ വളരെ സന്തോഷം. .ഇനിയിപ്പോള്‍ കണ്ണുമടച്ച് വായിക്കാമല്ലോ. ഇനിയും പല ആവര്‍ത്തി വായിക്കാന്‍ ഞാന്‍ സമയം കിട്ടുമ്പോഴെല്ലാം ഇതിലേ വരും തീര്‍ച്ച…..ബ്ലോഗുന്നതിന്റെ സുഖം അറിയുന്നു ഇപ്പോള്‍….

  36. കുറ നാളുകൂടി കേറിയതാ .
    ഈ സ്ഥലത്തെക്കുറിച്ച് കേട്ടിരുന്നു . പക്ഷെ കടുശര്‍ക്കര പ്രതിഷ്ഠ …അതൊരു പുതിയ അറിവ് തന്നെ .
    വളരെ നന്നായി പോസ്റ്റ്‌ .
    എനിക്കൊരു സംശയം , ചിലപ്പോ ഞാന്‍ ഓടി വായിചോണ്ടാകും .
    ” 2000ല്‍പ്പരം ആളുകള്‍ രാപ്പകള്‍ ശ്രമദാനമായി കൈകൊണ്ട് പിരിച്ചെടുത്ത പച്ചനാളികേരത്തിന്റെ ചകിരിനാരാണ് നാടീഞരമ്പുകളായി മാറിയിരിക്കുന്നത്. അത് വിഗ്രഹത്തിന്റെ നാഭിയില്‍ നിന്ന് ആരംഭിച്ച് ദേഹത്തില്‍ എല്ലായിടത്തും ചുറ്റി ശിരസ്സില്‍ അവസാനിക്കുന്നു.”
    അങ്ങനെയാണെങ്കില്‍ ഈ പ്രതിഷ്ഠ വളരെ വലുതാണോ ? എന്തിനാണ് നാടീ ഞരമ്പുകള്‍ക്കു ഇത്രയധികം ചകിരി നാരു ? അതോ 2000 ആളുകള്‍ മാറി മാറി പിരിച്ചെടുത്തു എന്നാണോ ?
    -വിളിച്ചാല്‍ കേള്‍ക്കുന്ന ദൈവം തന്നെയാവും അതു , തീര്‍ച്ച .

  37. അനന്തപുര തടാക ക്ഷേത്രം….സുന്ദരമായ എന്തോ എന്‍റെ മനസിലൂടെയും&കണ്ണുകളിലൂടെയും കടന്നു പോയ ഒരു സന്തോഷവും &വാക്കുകള്‍ കിട്ടാതെ ഞാന്‍ വിഷമിച്ചതുപോലെയും …നിരക്ഷരനോട് ഒരു വാക്ക് .നമ്മുടെ നാട് ഈ പോസ്റ്റില്‍ കൂടി സ്വര്‍ഗ്ഗ തുല്യം ആയതു പോലെ .. അത്രക്കും മനോഹരവും ആണ് എഴുതിയ ശൈലി യും !!!!!!!!!!!.എല്ലാ വിധ ആശംസകളും .

  38. ഏതാണ്ട് നാലു കൊല്ലങ്ങൾക്ക് മുമ്പ് ഞാൻ ഈ മുതലയുടെ കാര്യം ആരോടോ പറഞ്ഞിരുന്നു ഞാൻ കണ്ടിട്ടില്ല ഈ അമ്പലവും മുതലയും അതു കൊണ്ട് കൂടുതൽ ആധികാരികമായി പറയാൻ കഴിഞ്ഞില്ല. അയാൾ അന്ന് എന്നെ കളിയാക്കിയതിനു അതിരില്ല.ഈ പോസ്റ്റ് എനിക്ക് അയാൾക്കൊന്ന് കാണിച്ച് കൊടുക്കണം. നല്ല വിവരണം..

  39. യാത്രാവിവരണം പലതും വായിച്ചിട്ടുണ്ടെങ്കിലും താങ്കളുടെ അവതരണ ശൈലി ഒന്നു വേറെ തന്നെയാണ്‌. വായിക്കുന്നയാള്‍ക്ക് കൂടെ വരുന്ന പ്രതീതിയുളവാക്കുന്ന വിവരണമാണ്‌.
    വായനക്കാര്‍ക്ക് കാണാത്ത സ്ഥലങ്ങള്‍ മനക്കണ്ണില്‍ കാണിച്ചു തരുന്ന നീരൂവിന് (നിരക്ഷരന്‍ എന്നുള്ള വിളി ഞാന്‍ ചുരുക്കി) എന്റെ ആശംസകള്‍!!!

    പറയാതിരിക്കാല്‍ വയ്യാ.. ഒരു നല്ല ഗൈഡും കൂടിയാണ്‌ ആണ്‌ കെട്ടോ. :)

  40. കൊടുകൈ.
    ഇതില്‍പ്പരം ഇനിയെന്താണെഴുതാനുള്ളത്.വിശദമായതും ലളിതമായതുമായ വിവരണം.
    (എന്തെങ്കിലും ഒരു കുറ്റം പറഞ്ഞില്ലെങ്കിൽ മനസ്സിനൊരു ശാന്തത കിട്ടില്ല.എന്താ പറയ്ക….
    പടങ്ങൾക്ക് ക്ലാരിറ്റി കുറവാ..ഹൊ എന്തൊരു സമാധാനം:) )

  41. @sathees makkoth | സതീശ് മാക്കോത്ത് – സതീഷ്.. വളരെ നന്ദി സന്ദര്‍ശനത്തിനും അഭിപ്രായത്തിനും. കമന്റുറയില്‍ വന്നിരിക്കുന്ന ‘മറുപടി’ എന്ന പുതിയ ഫീച്ചര്‍ ആദ്യമായി പരിശോധിക്കാന്‍ കൂടെയാണ് ഈ മറുകമന്റ് സതീഷിന് എഴുതുന്നത്.

    സന്ധ്യാ സമയം ആയതുകൊണ്ട് വെളിച്ചം കുറവായിരുന്നു അവിടെ. അത് പടത്തിലും എടുത്ത് കാണിക്കുന്നുണ്ടെന്നുള്ളത് സത്യം മാത്രമാണ്. കുറ്റം പറയലായി കാണാനേ പറ്റില്ല :)

    മൈത്രേയി, മാത്തൂരാന്‍, ഹേമാംബിക, സിയ, യൂസുഫ്‌പ, വായാടി , ആത്മന്‍ …..അനന്തപുരയില്‍ എത്തിയതിന് എല്ലാവര്‍ക്കും ഒരുപാട് നന്ദി :)

  42. നീരുവേട്ടാ ഞാന്‍ വിശ്വാസിയല്ല, എങ്കിലും ഈ യാത്രാ വിവരണം കണ്ടപ്പോള്‍ അനന്തപുര തടാക ക്ഷേത്രം കാണണമെന്നു ആഗ്രഹം…പോകണം …

  43. കായംകുളം കൃഷ്ണപുരം പാലസില്‍ പോയിട്ടുണ്ടോ ??? കേരളത്തിലെ ഏറ്റവും വലിയ ചുവര്‍ച്ചിത്രമായ ‘ഗജേന്ദ്രമോക്ഷം’ അവിടെ കാണാം ….

  44. നീരുവേട്ടാ ഞാന്‍ വിശ്വാസിയല്ല, എങ്കിലും ഈ യാത്രാ വിവരണം കണ്ടപ്പോള്‍ അനന്തപുര തടാക
    ക്ഷേത്രം കാണണമെന്നു ആഗ്രഹം…പോകണം …

  45. താങ്കളുടെ കൊച്ചി-ഗോവാ യാത്രാ പരമ്പരയില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് ഇതാണെന്ന് തോന്നുന്നു.!നല്ല വിവരണം പ്രത്യേകിച്ചും ആ വിഗ്രഹ നിര്‍മാണത്തെ കുറിച്ചുള്ളതൊക്കെ..!
    ആശംസകള്‍.!!

  46. ദേ പിന്നേം കുറേ അറിയാത്ത കാര്യങ്ങള്‍!

    “വില്വമംഗലത്തിന്റെ ഐതിഹ്യ കഥ വഴി അനന്തന്‍ കാട്ടിലേക്കും തിരുവനന്തപുരത്തേക്കുമൊക്കെ പോയെന്ന് ഭക്തരെ കബളിപ്പിച്ചിട്ട് ഭഗവാന്‍ ഈ ക്ഷേത്രത്തില്‍ത്തന്നെ സ്വര്യമായി കഴിയുന്നുണ്ടെന്നാണ് എനിക്ക് തോന്നിയത്.“

    ഈ വരികള്‍ നന്നായി. അമ്പലത്തില്‍ പോവാന്‍ തോന്നുന്നു. :)

  47. വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്.
    വിവരണങ്ങള്‍‍ നന്നായി ഇഷ്ടപ്പെട്ടു. എന്റെ trip chart ഇല്‍ ഒരു സ്ഥലം കൂടി. നന്ദി നിരക്ഷരേട്ടാ.

  48. നല്ല വിവരണം. ഇതൊക്കെ നേരിട്ട് ക്‍ാണുക എന്നത് ജീവിതത്തിലെ ഒരു വലിയ അനുഭവം തന്നെയാ. ഇത്തരം അപൂർവ്വമായ സംഗതികൾ ആരാധനാലയങ്ങൾ/ക്ഷേത്രങ്ങൾ എന്നതിനപ്പുറം നമ്മുടെ സാംസ്കാരികവും, പഴയകാല ആർക്കിടെക്ചറിന്റെ ഗരിമയും വിളിച്ചൊതുന്നു. ചരിത്രം,ഐതിഹ്യം, സമകാലികം എന്നിവയെ മനോഹരമായി ചിത്രസഹിതം പരിചയപ്പെടുത്തിയതിനു നന്ദി.

  49. @പിരിക്കുട്ടി
    ഇത് ഞങ്ങളുടെ സ്വന്തം അനന്തപുരം …ഈ ഞാന്‍ ആ നാട്ടുകാരന്‍ ആണേ.ഇത്രയും മത സൌഹാര്‍ദം ഉള്ള ഒരു സ്ത്ഥലം കേരളത്തില്‍ ഉണ്ടോ എന്ന് സംശയം…ഇവിടെ തന്നെ പുരാതനമായ കണ്ണൂര്‍ പള്ളിയും ഉണ്ട് ..ഈ അനന്തപുരം ക്ഷേത്രത്തിലെയും കണ്ണൂര്‍ പള്ളിയിലെയും എല്ലാ പരിപാടികളിലും മത ബേധം ഇല്ലാതെ ഇവിടത്തെ നാട്ടുകാരായ ഞങ്ങള്‍ പങ്കെടുക്കാറുണ്ട്..

  50. njaan Sept-Oct maasathe Mathrubhumi YAATHRA vaayichu, thaankal ayacha abhipraayam vaayichu, shesham, thaankalude blog visit cheyth,Ananthapuram Kshethrathekkurichezhuthiyath vaayichu. Really Superb!
    Njaan Kasaragod DIET (Maipady)l TTC 2nd year padikkunnu.
    Ist year’l campinte bhaagamaayi njangal oru divasam Ananthapuram
    Kshethrathil oyirunnu,..Nadannaanu poyathu. Njangalude institutionte
    valare aduthaanu e kshethram.
    Thaankal avide vare poya sthithiykk, Maipady Palace
    sandarshichirikkumennu karuthunnu. Uvvo..?
    July-Aug lakkam YAATHRA (Dist. focus-Ksgd)yil Maipady Palace’nekkurich cherungane parayunnund. Avide padikkunnath kond,charithravum samskaaravum urangunna aa kottaarathil ninnu pala praavashyam sadya unnaan kazhinjittund. Mahaanavamiyude bhaagamaayi 10 divasam avide 3 neram sadya undaayirunnu.athil 5 divasam sadya unnanulla bhaagyam
    enikkundaayittund.Kazhinja varsham puthiya raajaavinte
    pattaabhishekathinte chadangukalilum pankedukkaan kazhinjirunnu.

  51. ഇന്നലെ എൻെറ പ്രിയസുഹൃത്തിനോടൊപ്പം ഈ ക്ഷേത്രം സന്ദർശിക്കുവാനും, ദർശനം നടത്തുവീനും, ബബിയ എന്ന ദിവ്യരൂപമായ മുതലയെ കൺകുളിർക്കെ കാണുവാനും മഹാഭാഗ്യമുണ്ടായി. “ബബിയാ വാ, നിന്നെ കാണാൻ ദൂരെ നിന്നൊരാൾ വന്നിട്ടുണ്ട്…..” എന്നു പറഞ്ഞു ക്ഷേത്രനടത്തിപ്പുകാരൻ വിളിച്ചപ്പോൾ ജലപ്പരപ്പിൽ കാണാൻ പൊങ്ങി വന്നു കിടന്നു തന്നു, വെള്ളത്തിലിറങ്ങി അടുത്തു പോയി നിന്നു ഞങ്ങൾ കണ്ടു മുതലയെ. ശരിക്കും ഭഗവാൻെറ പ്രത്യക്ഷാവതാരം തന്നെയാ ബബിയ. ക്ഷേത്രവും അതിമനോഹരവും ഐശ്വര്യസമൃദ്ധിയുള്ളതും തന്നെ.

Leave a Reply to അനില്‍@ബ്ലൊഗ് Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>