കൊച്ചി മുതല്‍ ഗോവ വരെ യാത്രയുടെ ഭാഗം 5 ആണിത്.
മുന്‍ ഭാഗങ്ങള്‍ വായിക്കാന്‍ നമ്പറുകളില്‍ ക്ലിക്ക് ചെയ്യുക 1, 2, 3, 4
—————————————————————————-
കൊടുങ്ങലൂരിലെ പ്രസിദ്ധമായ മറ്റൊരു ദേവാലയമാണ്, ചേരമാന്‍ പള്ളിയില്‍ നിന്ന് ഗുരുവായൂര്‍ റൂട്ടില്‍ 2 കിലോമീറ്ററോളം സഞ്ചരിച്ചാല്‍ എത്തിച്ചേരുന്ന പ്രസിദ്ധമായ കൊടുങ്ങലൂര്‍ ഭഗവതി ക്ഷേത്രം. കാവുതീണ്ടലും, കോഴിക്കല്ല് മൂടലും, ഭരണിപ്പാട്ട് അഥവാ തെറിപ്പാട്ടുമൊക്കെയായി കേരളത്തില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുള്ള കുരുംബ ഭഗവതി ക്ഷേത്രം എന്ന കൊടുങ്ങലൂരമ്പലത്തെപ്പറ്റിയുള്ള ഐതിഹ്യങ്ങളും വിശ്വാസങ്ങളുമൊക്കെ നിരവധിയാണ്.
പത്തനിക്കടവുള്‍ എന്ന പേരില്‍ അറിയപ്പെടുന്ന കണ്ണകിയെ പ്രതിഷ്ഠിച്ച് ഈ ക്ഷേത്രമുണ്ടാക്കിയത് ചേരന്‍ ചെങ്കുട്ടുവന്‍ എന്ന രാജാവാണ്. കേരളത്തിലെ 64 ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂലക്ഷേത്രമായാണ് സംഘകാലത്തുണ്ടാക്കിയ ഈ ഭഗവതിക്ഷേത്രം കരുതപ്പെടുന്നത്.
കൊടുങ്ങല്ലൂര്‍ ക്ഷേത്രം ഒരു ജൈനക്ഷേത്രമായിരുന്നു എന്നും ഒരു കേള്‍വിയുണ്ട്. എനിക്കേറ്റവും കൌതുകകരമായിത്തോന്നിയിട്ടുള്ള ഒരു ഭാഷ്യം അതാണ്. ശൈവമതത്തിന്റെ പ്രചാരത്തോടെ ഇത് ഭഗവതി ക്ഷേത്രമായി മാറിയെന്ന് പറയുന്നത്, പെരുമ്പാവൂരിനടുത്തുള്ള മറ്റൊരു ജൈനക്ഷേത്രമായ കല്ലില്‍ ഭഗവതി ക്ഷേത്രത്തിന്റെ ആവിര്‍ഭാവമൊക്കെ കണക്കിലെടുത്ത് നോക്കിയാല്‍ നിഷേധിക്കാന്‍ പറ്റാത്ത കാര്യങ്ങളായി കണക്കാക്കേണ്ടി വരും. ബുദ്ധ-ജൈനസന്യാസിമാരെ കുടിയൊഴിപ്പിക്കാനായി ആര്യമേധാവികള്‍ വികസിപ്പിച്ചെടുത്ത ഓരോ വഴികളാണു് തെറിപ്പാട്ടും കാവുതീണ്ടലുമൊക്കെയെന്നുള്ള പറച്ചിലുകള്‍ എത്രത്തോളം വാസ്തവമാണെന്ന് ഉറപ്പൊന്നുമില്ല. കേട്ടുകേള്‍വികള്‍ക്കും ഐതിഹ്യങ്ങള്‍ക്കും നാട്ടുകഥകള്‍ക്കുമിടയില്‍ ഇങ്ങനൊരു കഥ അധികം ആരും കേട്ടിട്ടുണ്ടാവില്ലെന്നുള്ളതാണ് വാസ്തവം.
സമയക്കുറവുകൊണ്ടും രാവിലെ മുതല്‍ മത്സ്യമാംസാദികള്‍ കഴിച്ചിരുന്നതുകൊണ്ടും കൊടുങ്ങലൂര്‍ ഭഗവതി ക്ഷേത്രത്തിലേക്കുള്ള യാത്ര ഞങ്ങള്‍ ഒഴിവാക്കി.
ഭാരതത്തിലെ ക്രൈസ്തവസഭയുടെ പിള്ളത്തൊട്ടില്‍ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന മാര്‍ത്തോമ്മാലായത്തിലേക്കായിരുന്നു അടുത്ത യാത്ര. ചേരമാന്‍ മസ്ജിദില്‍ നിന്ന് അഴീക്കോട് ലക്ഷ്യമാക്കി 5 കിലോമീറ്ററോളം യാത്ര ചെയ്താല്‍ മാര്‍ത്തോമ്മാ നഗറില്‍ എത്താം.
ഇന്ത്യയിലെ ഇസ്ലാമിന്റെ ആദ്യത്തെ പള്ളി കൊടുങ്ങലൂര്‍ സ്ഥാപിതമായപ്പോള്‍,അതിനുമൊക്കെ മുന്‍പേതന്നെ യേശുവിന്റെ ശിഷ്യരില്‍ ഒരാളായ തോമസ്ലീഹ വന്നിറങ്ങിയതും ഇവിടെത്തന്നെയാണെന്നുള്ളത്, ചരിത്രം മുസരീസിനു് സമ്മാനിച്ച യാദൃശ്ചികതകളില്‍ ഒന്നുമാത്രമായിരിക്കാം.
ക്രിസ്തുവിന്റെ സന്ദേശവുമായി തോമാശ്ലീഹ കൊടുങ്ങലൂരിലെത്തിയത് എ.ഡി. 52 നവംബര്‍ 21നാണെന്നാണു് കണക്കാക്കപ്പെടുന്നത്. 12 ശിഷ്യന്മാരില്‍ പത്രോസ് , യോഹന്നാന്‍ എന്നിവര്‍ കഴിഞ്ഞാല്‍ തോമശ്ലീഹയുടേതാണു് ഏറ്റവും വിശിഷ്ട വ്യക്തിത്ത്വം എന്നാണു് സുവിശേഷങ്ങളില്‍ . മുസരീസിലാണു് തോമസ്ലീഹ കപ്പലിറങ്ങിയതെന്നും മദ്രാസിലെ മൈലാപ്പൂരില്‍ വെച്ചാണു് തോമസ്ലീഹ മരണമടഞ്ഞതെന്നുമാണു് വിശ്വാസം.
കേരളത്തില്‍ തോമാശ്ലീഹ ക്രിസ്തുവിന്റെ സുവിശേഷം അറിയിച്ചതിന്റെ ഫലമായി ഏഴു സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ക്രൈസ്തവ സമൂഹങ്ങള്‍ ഉണ്ടായി എന്നാണു് വിശ്വസിക്കപ്പെടുന്നത്. ക്രൈസ്തവസഭകള്‍ രൂപം കൊണ്ട 7 സ്ഥലങ്ങളില്‍ ഒന്ന് എന്ന നിലയിലല്ലാതെ, മാര്‍ത്തോമ്മാലയം അടക്കമുള്ള ദേവാലയങ്ങള്‍ തോമാസ്ലീഹ പണികഴിപ്പിച്ചു എന്ന് കണക്കാക്കപ്പെടുന്നില്ല. എന്തായാലും ആ 7 ദേവാലയങ്ങളില്‍ ഒന്ന് കൊടുങ്ങലൂരെ ഈ പള്ളിതന്നെയാണ് എന്നുള്ളതാണ് ഇതിന്റെ പ്രാധാന്യം. പാലയൂര്‍ , കോട്ടക്കാവ്(പറവൂര്‍ ) , കോക്കമംഗലം(ചേര്‍ത്തല), നിരണം(തൃപ്പാലേശ്വരം), കൊല്ലം, നിലയ്ക്കല്‍ , ദേവാലയങ്ങളാണ് മറ്റുള്ള 6 ദേവാലയങ്ങള്‍ .
എന്റെ വീട്ടില്‍ നിന്ന് കഷ്ടി 15 മിനിറ്റ് പോയാല്‍ എത്തിച്ചേരാവുന്ന ഇത്രയും പ്രാധാന്യമുള്ളതും പുരാതനവുമായ മാര്‍ത്തോമ്മാലയത്തില്‍ എനിക്ക് വരാന്‍ യോഗമുണ്ടായത് ഇന്നുമാത്രം. കഴിഞ്ഞ വര്‍ഷം വത്തിക്കാനില്‍ പോകാനുണ്ടായ അവസരം അത്ര വലിയ സംഭവമൊന്നുമല്ല എന്ന തോന്നലാണ് മാര്‍ത്തോമ്മാനഗറില്‍ നില്‍ക്കുമ്പോള്‍ എനിക്കുണ്ടായത്. അതിന് കാരണം മാര്‍ത്തോമ്മാലായത്തിന്റെ മറ്റൊരു സവിശേഷതകൂടെയാണു്.
മൈലാപ്പൂരില്‍ വെച്ച് അന്ത്യം സംഭവിച്ച തോമാസ്ലീഹയുടെ അസ്ഥികള്‍ മൂന്നാം നൂറ്റാണ്ടില്‍ ഏദാസായിലേക്ക് കൊണ്ടുപോയെന്ന് കണക്കാക്കപ്പെടുന്നു. മദ്ധ്യശതകത്തില്‍ കുരിശുയുദ്ധം നടക്കുന്നതിനിടയില്‍ തോമാസ്ലീഹയുടെ അസ്ഥികള്‍ ഇറ്റലിയിലേക്കും അവിടെനിന്ന് ഇറ്റലിയുടെ കിഴക്കേ തീരത്തുള്ള ‘ഒര്‍ത്തോണ’പട്ടണത്തിലേക്കും കൊണ്ടുപോകപ്പെട്ടു. ആ ദേവാലയത്തില്‍ നിന്ന് 1953ല്‍ കര്‍ദ്ദിനാള്‍ ടിസ്സറങ്ങ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ കേരളസന്ദര്‍ശന സമയത്ത് ആ തിരുശേഷിപ്പിന്റെ ഒരു ഭാഗം, അഥവാ തോമാസ്ലീഹയുടെ വലതുകരത്തിന്റെ അസ്ഥി ഇവിടെ കൊണ്ടുവന്നു. ചുരുക്കിപ്പറഞ്ഞാല്‍ മാര്‍ത്തോമ്മാലയം തോമാസ്ലീഹയുടെ കേരളത്തിലെ ഖബറിടം കൂടെയാണ്.
തോമാസ്ലീഹയുടെ വലതുകരത്തിന്റേതെന്ന് വിശ്വസിക്കപ്പെടുന്ന അസ്ഥി ഈ ദേവാലയത്തിലുണ്ടെന്ന് ഇത്രയും നാള്‍ എനിക്കറിയില്ലായിരുന്നു. ചേരമാന്‍ മ്യൂസിയത്തിലെ ജോലിക്കാരനാണ് ആ വിവരം ഞങ്ങള്‍ക്ക് പകര്‍ന്ന് നല്‍കിയത്. ദേവാലയത്തിന്റെ അള്‍ത്താരയില്‍ ചില്ലുകൊണ്ടുള്ള ഒരു വലിയ ചുമരാണ് കാണുന്നത്. അതിനകത്തെവിടെയെങ്കിലുമായിരിക്കും അസ്ഥി സൂക്ഷിച്ചിരിക്കുന്നത് എന്നെനിക്ക് തോന്നി. പുറത്ത് സോവനീര്‍ ഷോപ്പിലെ സ്ത്രീയോട് അതിനെപ്പറ്റി തിരക്കി. അവര്‍ തന്നെയാണ് ആ അള്‍ത്താരയുടെ സൂക്ഷിപ്പുകാരി എന്നത് കാര്യങ്ങള്‍ എളുപ്പമാക്കി. കാത്തുനിന്നിരുന്ന കന്യാസ്ത്രീകള്‍ അടക്കമുള്ള 20ല്‍ ത്താഴെ വരുന്ന വിശ്വാസികള്‍ക്കായി അവര്‍ ആ അള്‍ത്താരയുടെ ചില്ല് തുറക്കുകയും ഫോട്ടോഗ്രാഫി അനുവദനീയമല്ല എന്ന് ആദ്യമേ തന്നെ പറഞ്ഞുകൊണ്ട് അതിനകത്തേക്ക് എല്ലാവരേയും കടക്കാന്‍ അനുവദിക്കുകയും ചെയ്തു. നിരനിരയായി നിന്ന് എല്ലാവരും ആ തിരുശേഷിപ്പിനെ വണങ്ങി. ചിലര്‍ ആ അസ്ഥി ഇട്ടുവെച്ചിരിക്കുന്ന കൊച്ച് ചില്ലുകൂടിനെ കൈതൊട്ട് മുത്തി.
മാര്‍ത്തോമ്മാ നഗറില്‍ നിന്ന് നോക്കിയാല്‍ കാണുന്ന മറുകര മുനമ്പമാണ്. മുനമ്പം ബീച്ചില്‍ നിന്ന് തുടങ്ങി അഴിമുഖത്തൂടെയൊക്കെ നീങ്ങി കായലിന്റേയും കടലിന്റേയുമൊക്കെ ഭംഗി സഞ്ചാരികള്‍ക്ക് പകര്‍ന്നുകൊടുക്കാനുള്ള ബോട്ട് സര്‍വ്വീസുകള്‍ വിപുലമായി നടക്കുന്നുണ്ടിപ്പോള്‍ ഇവിടെ.
കുറേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒരു ബോട്ടില്‍ വന്നിറങ്ങി, ഒപ്പം രണ്ട് ബസ്സ് നിറയെ നേപ്പാളില്‍ നിന്നുള്ള സഞ്ചാരികളും. മുസരീസ് പദ്ധതി ആവിഷ്ക്കരിക്കപ്പെടുന്നതിന് മുന്നേ തന്നെ തീര്‍ത്ഥാടകരുടെ ബാഹുല്യമാണ് കാണാന്‍ കഴിയുന്നത്. ജലപാതകളിലൂടെ പള്ളിപ്പുറം കോട്ട(ആയക്കോട്ട), കോട്ടപ്പുറം കോട്ട, കോട്ടയില്‍ കോവിലകം, മാര്‍ത്തോമ്മാലയം എന്നീയിടങ്ങളിലേക്ക് യാത്രാസൌകര്യമൊരുക്കിയാല്‍ കാലക്രമേണ മുസരീസിലേക്ക് അല്ലെങ്കില്‍ ക്രാങ്കനൂരെന്ന കൊടുങ്ങലൂരേക്ക് സഞ്ചാരികളുടെ ഒരു വലിയ തള്ളിച്ചതന്നെ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. ‘മുസരീസ് ഹെറിറ്റേജ് ‘ എന്ന പദ്ധതികൊണ്ട് സര്‍ക്കാര്‍ ഉദ്ദേശമാക്കുന്നതും അതുതന്നെയാണ്.
മുസരീസിലെ ഈ യാത്രയ്ക്കായി സ്ഥലകാല ചരിത്രമൊക്കെ ചികയുന്നതിനിടയില്‍ ചെറുപ്പം മുതലേ കൊണ്ടുനടക്കുന്ന ഒരു ചോദ്യത്തിനുത്തരം എനിക്ക് വീണുകിട്ടി. കുട്ടിക്കാലത്ത് സ്ഥിരമായി ഇടപഴകിയിരുന്ന മുഹമ്മദുണ്ണി മാപ്പിളയും , പത്രോസ് മാപ്പിളയും എന്തുകൊണ്ട് മാപ്പിള എന്ന് ചേര്‍ത്ത് വിളിക്കപ്പെടുന്നു? ഒരാള്‍ മുസ്ലീമും മറ്റൊരാള്‍ കൃസ്ത്യാനിയുമാണല്ലോ ? ഒന്നിലധികം കാരണങ്ങള്‍ മനസ്സിലാക്കാനായെങ്കിലും എനിക്കതില്‍ രസകരവും വിശ്വാസയോഗ്യവുമായി തോന്നിയ വിശദീകരണം ഇപ്രകാരമാണു്.
ദ്രാവിഡസംസ്ക്കാര കാലത്ത്, ബുദ്ധമതം സ്വീകരിക്കുന്നതിനെ ബുദ്ധമാര്‍ഗ്ഗം ചേരുക അഥവാ ധര്‍മ്മമാര്‍ഗ്ഗം ചേരുക എന്നാണു് പറഞ്ഞിരുന്നത്. പിന്നീട് എല്ലാ മതപരിവര്‍ത്തനങ്ങളും മാര്‍ഗ്ഗം കൂടുക എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. അങ്ങിനെ മതം മാറുന്നവരെ മാര്‍ഗ്ഗപ്പിള്ള എന്നും പറയാന്‍ തുടങ്ങി. മാര്‍ഗ്ഗപ്പിള്ള ലോപിച്ച് മാപ്പിള എന്നു് പറയപ്പെടാന്‍ തുടങ്ങിയെന്നാണു് കരുതുന്നത്. കൃസ്തുമതത്തിലേക്കും ഇസ്ലാമിലേക്കും ഒരേപോലെ മതപരിവര്‍ത്തനം നടന്നിരുന്ന ഇടമായതുകൊണ്ടാകാം മുസരീസ് ഭാഗത്ത് രണ്ട് തരത്തിലുള്ള മാപ്പിളമാരേയും ധാരാളമായി കാണാന്‍ കഴിയുന്നതെങ്കിലും തെക്കന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവരും വടക്കന്‍ ജില്ലകളില്‍ മുസ്ലീങ്ങളുമാണു് മാപ്പിള എന്ന പേരില്‍ കൂടുതലായും അറിയപ്പെടുന്നത്. ഇപ്പറഞ്ഞതൊക്കെ കഴിഞ്ഞ കഥകള്‍, അല്ലെങ്കില്‍ മറവിയുടെ താളുകളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്ന കഥകളാണു്. ഈ തലമുറയില്‍ ഇത്തരം വിളികള്‍ തന്നെ ഇല്ലെന്ന് മാത്രമല്ല അതിന്റെ പിന്നിലുള്ള ചരിത്രവും വിസ്മരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണു്.
അസ്തമിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കതിരോന്‍ പടിഞ്ഞാറേച്ചക്രവാളത്തില്‍ നിറക്കൂട്ടുകള്‍ വാരിത്തേക്കാന്‍ തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ക്ക് മുനമ്പത്തുള്ള തറവാട്ടുവീട്ടിലേക്ക് മടങ്ങാനുള്ള സമയമാകുന്നു. അഴീക്കോടുനിന്ന് ‘തുറമുഖം’ മുറിച്ചുകടക്കുന്ന ജങ്കാറില്‍ വാഹനങ്ങള്‍ മുനമ്പത്തേക്ക് കൊണ്ടുപോകാനുള്ള സൌകര്യമുണ്ടിപ്പോള്‍ . മുസരീസിലെ കാഴ്ച്ചകള്‍ തീര്‍ന്നിട്ടില്ല എന്നെനിക്കറിയാം . പക്ഷെ ഒരു ദിവസം ഇത്രയൊക്കെയേ കണ്ടുതീര്‍ക്കാനാവൂ. ചേന്ദമംഗലത്തെ പാലിയം കൊട്ടാരം , പറവൂരിലെ ജ്യൂതപ്പള്ളി എന്നിങ്ങനെ ചരിത്രപ്രാധാന്യമുള്ള ഒരുപാട് വഴികളിലൂടെ ഇനിയും പോകാനുണ്ട്. അധികം വൈകാതെ തന്നെ മുസരീസിലെ ബാക്കിയുള്ള കാഴ്ച്ചകള്‍ ഒന്നൊഴിയാതെ കണ്ടുതീര്‍ക്കണമെന്നും മനസ്സിലാക്കണമെന്നും ഞാന്‍ ഉറപ്പിച്ചിട്ടുള്ളതുതന്നെയാണു്.
ചക്രവാളത്തിലെ നിറങ്ങള്‍ നിശയുടെ കറുത്ത തിരശ്ശീലയ്ക്കു പിന്നില്‍ പോയൊളിക്കുന്നതിനു മുന്‍പേ വീടണയണം, അത്താഴത്തിനുശേഷം പെട്ടെന്നുതന്നെ നിദ്രപൂകണം. രണ്ടാം ദിവസമായ നാളെ, തീരദേശപാതയിലൂടെ(N.H.17)വടക്കന്‍ ജില്ലകളിലേക്കുള്ള യാത്ര അല്‍പ്പം ദൈര്‍ഘ്യമുള്ളതാണ്.
തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വേഗം പോരട്ടെ ബാകികൂടി
“തെറിപ്പാട്ടും കാവുതീണ്ടലും” അതിന്റെ ചരിത്രവും, പിന്നെ ഒരുപാട് പേരോട് ചോദിച്ചിട്ട് വ്യക്തമായ ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യവും ‘മാപ്പിള’!! പുതിയ അനേകം അറിവുകള്‍ സമ്മാനിച്ച ഈ പോസ്റ്റിനു നന്ദി മനോജേട്ടാ.
സുഹൃത്തേ,
യാത്രാ വിവരണം വളരെ ഇഷ്ടായീ.
അടുത്ത ഭാഗം ഉടെനെ പോസ്റ്റിക്കോളൂ..!!
Valare nannayi…. LKG UKG Marthoma schoolil padichittundu njan…. hehehe… Ormakal.. ormakaleeee…. ennu padan thonnanu…. Can’t wait to read other parts….
ഇനി വടക്കന്‍ വിവരണങ്ങള്‍ക്കായി കാത്തിരിക്കാം….
മാപ്പിള – എനിക്കും ഉണ്ടായിരുന്ന ഈ സംശയം തീര്‍ത്ത് തന്നതിന് നന്ദി. ..യാത്ര തുടരട്ടെ….കൂടെയുണ്ട്.
മാപ്പിള എന്ന വാക്കിന്റെ ഉത്ഭവം പറഞ്ഞു തന്നതിനു നന്ദി….
ജനിച്ചുവളർന്ന, ജീവിച്ചുകൊണ്ടിരിക്കുന്ന നാടിനെപ്പറ്റി ഒന്നുമറിയില്ലെന്നും അറിയാനിനിയും ഒരുപാടെന്നും മനസ്സിലാകുന്നു മനോജ്..കഥയും, ഐതിഹ്യവും,ചരിത്രവും, സാഹിത്യവും കൂടിക്കലർന്ന് നല്ലൊരുവായനാനുഭവം.
അസൂയകലർന്ന നന്ദി .ആകാക്ഷയോടെ ബാക്കിക്കായി കാത്തിരിക്കുന്നു.
മാപ്പിള – ഒരു പുതിയ അറിവ് നന്ദി
നീരുജി….ഒറ്റ ദിവസം കൊണ്ടു തന്നെ ഇത്ര അറിവുകള്‍….ഗംഭീരം…അപ്പോ ഇതൊരു നടയ്ക് തീരില്ല അല്ലെ? അതു നന്നായി…… സസ്നേഹം
മനോജ്,
യാത്ര വിവരണം അസ്സലായി…
എങ്ങനെ ആണ് ഇത്രെയും വിവരങ്ങള്‍ ഓര്‍ത്തു വക്കുന്നത് പോസ്റ്റ് എഴുതുന്നത് വരെ ?
കുറിപ്പുകള്‍ ഉണ്ടാക്കുമോ അപ്പപ്പോള്‍ തന്നെ?
മാപ്പിളയുടെ ഉത്ഭവം….ഒരു ചരിത്ര വിദ്യാര്‍ത്ഥിനി ആയിരുന്നിട്ടു കൂടി എനിക്ക് അറിയില്ലായിരുന്നു ഇത് വരെ
നന്ദി…..
വേഗം വേഗം വരട്ടെ അടുത്ത പോസ്റ്റുകള്‍…
പരിസര പ്രദേശത്തെല്ലാം ചരിത്രമുറങ്ങിക്കിടക്കുന്നു. അതിലും വലിയ ഉറക്കത്തിലാണ് പരിസര വാസികളായ ഞാനടക്കമുള്ളവരും.. ഇത്തരം കുറിപ്പുകൾ ഉണർച്ചയുണ്ടാക്കുന്നു. ആശംസകൾ
മാപ്പിള എന്ന വാക്കിന്റെ ഉത്ഭവത്തെ കുറിച്ച് വേറൊരു വേർഷനും കേട്ടിട്ടുണ്ട്…
മഹാപിള്ള എന്നത് ലോപിച്ചാണ് മാപ്പിള വന്നതെന്നും പറയപ്പെടുന്നു.
ഈശ്വരന്‍മാരേ
വളരെ ഇസ്റ്റായിട്ടോ….
ധിം തരികിടതോം
അടുത്ത ഭാഗം പോസ്റ്റിക്കോളൂ
തത്തമ്മ ചൂണ്ടന്‍
@ ബഷീര്‍ പി.ബി.വെള്ളറക്കാട്
1.അറബിവ്യാപാരികളെ മഹാന്‍ എന്ന് വിളിച്ചിരുന്നു എന്നും അവരുടെ മക്കളെ മഹാപിള്ള എന്ന് വിളിച്ചിരിക്കാം എന്നും കരുതപ്പെടുന്നു. മഹാപിള്ള എന്ന വാക്കിന്റെ ഉത്ഭവം അവിടന്നാണു്.
2.അറബി പദങ്ങളായ മഅബറ്, മഫ്‌ലഹ് എന്നതില്‍ നിന്നൊക്കെയാണ് മാപ്പിളയുടെ ഉത്ഭവം എന്നും പറയപ്പെടുന്നുണ്ട്.(അറബി പദങ്ങള്‍ ഇതുപോലെ തന്നെയാണോ എഴുതുന്നത് എന്ന് എനിക്കുറപ്പില്ല. തെറ്റുണ്ടെങ്കില്‍ തിരുത്തുമല്ലോ)
പക്ഷെ മാര്‍ഗ്ഗപ്പിള്ളയുടെ വ്യാഖ്യാനത്തോളം വ്യക്തത എനിക്ക് ഈ 2 വ്യാഖ്യാനങ്ങളിലും തോന്നിയില്ല. രണ്ട് മതവിഭാഗത്തിലുള്ളവരേയും മാപ്പിള എന്ന് വിളിക്കുന്നതിനു് കൃത്യമായ ഒരു ന്യായീകരണം മഹാപിള്ളയും അറബിപ്പദങ്ങളും തരുന്നില്ല. അതുകൊണ്ടാണു് ….
ഒന്നിലധികം കാരണങ്ങള്‍ മനസ്സിലാക്കാനായെങ്കിലും എനിക്കതില്‍ രസകരവും വിശ്വാസയോഗ്യവുമായി തോന്നിയ വിശദീകരണം മാര്‍ഗ്ഗപ്പിള്ളയാണു് എന്നു് പോസ്റ്റില്ത്ത്ന്നെ ഞാന്‍ സൂചിപ്പിച്ചിരുന്നതു്.
“മാര്‍ഗ്ഗപ്പിള്ള ലോപിച്ച് മാപ്പിള എന്നു് പറയപ്പെടാന്‍ തുടങ്ങിയെന്നാണു് കരുതുന്നത്” എല്ലാവരേയും പോലെ എനിക്കും ഒരു പുതിയ അറിവാണ്… നന്ദി.
മനോഹരമായ മറ്റൊരു യാത്രാ വിവരണത്തിനു നന്ദി..സെന്റ് തോമസ് കൊടുങ്ങല്ലൂരില്‍ വന്നിരുന്നു എന്നതിനു ഇന്നും വ്യക്തമായ തെളിവുകള്‍ ഒന്നുമില്ലെന്നാണ് ചരിത്രകാരനായ കെ.കെ എന്‍ കുറുപ്പ് എന്നോട് പറഞ്ഞത്.അതെന്തായാലും ഭാരതത്തിലെ ആദ്യ ക്രിസ്ത്യന്‍ പള്ളി ഉണ്ടായത് കേരളത്തിലാണ്.
അതു പക്ഷേ നിരക്ഷരന്‍ പറഞ്ഞ കൊടുങ്ങല്ലൂര്‍ പള്ളി അല്ല, ഈ പോസ്റ്റില്‍ തന്നെ പറയുന്ന “പാലയൂര്‍” പള്ളി ആണു.ചില ലിങ്കുകള്‍
വിക്കിപീഡിയ
കേരളാ ടൂര്‍സ്
ഒരു അറിവിലേക്കായി പറഞ്ഞു എന്നു മാത്രമേ ഉള്ളൂ…നമ്മുടെ “കോന്‍ ബനേഗ കരോര്‍പതി” എന്ന പ്രോഗ്രാമില്‍ ഈ ചോദ്യത്തിനു ശരിയുത്തരം പറഞ്ഞയാളിനു 50 ലക്ഷമായിരുന്നു കിട്ടിയത് ! ഹിഹി
ആശംസകള്‍ നിരക്ഷരന്‍ !
@ സുനില്‍ കൃഷ്ണന്‍ – വിക്കിപ്പീഡിയയെ അവിശ്വസിക്കേണ്ട കാര്യമില്ല. എനിക്ക് കിട്ടിയ വിവരം തെറ്റാണെങ്കില്‍ ഗുരുതരമായ പ്രചരണം മാര്‍ത്തോമ്മാലയത്തില്‍ത്തന്നെ നടക്കുന്നു. അവിടത്തെ ലഘുലേഖകളില്‍ ഒന്നില്‍ പറയുന്നത് ആദ്യത്തെ പള്ളി അതാണെന്നാണു്.
പിന്നെ തോമാസ്ലീഹ മുസരീസില്‍ വന്ന കാര്യം ……
A.D.629 ല്‍ ഉണ്ടായ ചേരമാന്‍ പള്ളിയുടെയും അക്കാലത്തെ ചേര രാജാവിന്റേയും കാര്യം പോലും തര്‍ക്കവിഷയമായിരിക്കുമ്പോളാണോ A.D.52ല്‍ വന്നെന്ന് പറയപ്പെടുന്ന തോമാസ്ലീഹയുടെ കാര്യം !! എല്ലാം വിശ്വാസങ്ങളായിട്ടോ തര്‍ക്കവിഷയമായിട്ടോ മാത്രം കണ്ടാല്‍ മതി.
എന്തായാലും സുനില്‍ തന്ന വിക്കി ലിങ്കിന്റെ ചുവട് പിടിച്ച് പോസ്റ്റിലെ പരാമര്‍ശം ഞാന്‍ മാറ്റി എഴുതുന്നു. തെറ്റായ വിവരം പ്രചരിപ്പിച്ചതിനു് നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു. തെറ്റ് കണ്ടുപിടിച്ച് തന്നതിനു് പ്രത്യേകം നന്ദിയും അറിയിക്കുന്നു.
(ആത്മഗതം – റിയാലിറ്റി ഷോ കാണല്‍ നിര്‍ത്തി കോന്‍ ബനേഗാ കരോട്‌പതി കാണാമെന്നുവെച്ചാല്‍ ആ പരിപാടി ഇപ്പോള്‍ നിലവിലുമില്ല :):)
നിരക്ഷരന്‍,
ഞാനും പണ്ട് വിചാരിച്ചിരുന്നത് കൊടുങ്ങല്ലൂര്‍ പള്ളി എന്നു തന്നെയാണ്.അങ്ങനെയാണല്ലോ നമ്മളെല്ലാവരും പഠിക്കുന്നതും സ്വാഭാവികമായി ചിന്തിച്ചു പോകുന്നതും.സത്യത്തില്‍ സിദ്ധാര്‍ത്ഥ ബസുവിന്റെ ആ ക്വിസ് ചോദ്യം കേള്‍ക്കുന്നതു വരെ “പാലയൂര്‍ പള്ളി” എന്നൊരു പള്ളിയെക്കുറിച്ച് ഞാന്‍ കേട്ടിട്ടില്ലായിരുന്നു.അതിനു ശേഷമാണു ഞാന്‍ പുസ്തകങ്ങളിലും നെറ്റിലും ഒക്കെ നോക്കിയത്.അങ്ങനെയാണു ഈ പാലയൂര്‍ പള്ളിയാണു ആദ്യത്തേത് എന്ന് മനസ്സിലായത്.എനിക്കിതില്‍ ഒരു അക്കാദമിക് താല്പര്യം മാത്രമേ ഉള്ളൂ..എന്തായാലും വണ്ടി പാലയൂര്‍ വഴി കൂടി വിട്ടോളൂ നിരക്ഷരാ…
പാലയൂരില്‍ 2000 വര്‍ഷങ്ങള്‍ മുന്‍പ് പോലും ജൂത കുടിയേറ്റം നടന്നിരുന്നതായീ പറയുന്നു.രസകരമല്ലേ..സിനഗോഗിന്റെ അവശിഷ്ടങ്ങള്‍ ഇപ്പൊളും ഉണ്ടെന്നും പറയപ്പെടുന്നു..പോയി നോക്കൂന്നേ….!
ഓഫ്: നാട്ടിലാണോ?
valare nannaayi, oru theerthayathrapole………..
പറവൂരിലെ ജ്യൂതപ്പള്ളി – എന്റെ റഡ്ആറില്‍ ഇത് വരെ വന്നില്ലായിരുന്നു. താങ്ക്സ്….നെക്സ്റ്റ് ടൈം ശരിയാകാം.
പിന്നെ, ഈ പള്ളിയോട് അടുത്തുള്ള ബോട്ട് യാത്ര ഒരു നല്ല അനുഭവം ആണ്. പഴയ കോട്ടപ്പുറം ജട്ടി വരെ പോകും എന്ന് തോന്നുന്നു, അല്ലെ ?
സുനില്‍ കൃഷ്ണന്‍ പറഞ തോമാസ്ലീഹയുടെ കാര്യം മുമ്പും കേട്ടിരുന്നു, ഏതാ ഫസ്റ്റ് പള്ളി എന്നത് ഒരു കണ്‍ഫ്യൂഷന്‍ ഉള്ള ടോപ്പിക്ക് ആണ്.
ഇതെല്ലം വേഗം മഷി പുരണ്ടേ പോസ്റ്റുകള്‍ ആണ്…..
as usual very informative……..thanx
aRiyaanjittu chOdikkukayaaNE..
aadyam draaviDar
pinne jaina-budha matham
pinne aaryanmaar (jania-budhamathakkaare tholpichch :):))
enninganeyaaNO?
ee charithra sankalap SariyaaNO?
vaayichappOL angane thOni.
oru viSvaasam varaayka..jaina-budha mathakkaar aaryanmaaraayirunnillE?
-S-
അസ്സലായിട്ടുണ്ട് വിവരണം…മുസ്സിരീസിനു ഇതിനും വലിയ പബ്ലിസിറ്റി ഇനിബൂലോകത്തു കിട്ടാനുണ്ടോ???കാത്തിരിക്കുന്നു വടക്കന്‍ ജില്ലകളുടെ വിശേഷത്തിനായി…
മനോജ് ഭായി,
മൽസ്യമാംസാദികൾ കഴിച്ച്ചതിനുള്ള ശിക്ഷ തരേണ്ടതാ.. ന ല്ലൊരു വിവരണം നഷ്ടമായില്ലേ.. ഏതായാലും എന്റെ അറിവിൽ ഉള്ള ഒരു ഐതീഹ്യം കൊടുങ്ങല്ലൂർ ക്ഷേത്രത്തെ കുറിച്ചുള്ളത് പങ്കുവെക്കാം.. കൊടുങ്ങല്ലൂർ കീഴ്കാവിൽ ആണു കണ്ണകിയുടെ കാമുകനെ തളച്ചിരിക്കുന്നത്. ആ രൂപം കണ്ണകിയെ കാണുവാനായി ഒാരോ ദിവസവും മേൽക്കാവിലേക്ക് എത്തിനോക്കാരുണ്ട്.. അങ്ങിനെ ആ രൂപത്തിനു പൊക്കം വെക്കുന്നു എന്നും അതുകൊണ്ട് ഇടക്കിടെ കീഴ്ക്കാവിന്റെ മേൽക്കൂര പൊക്കികൊടുക്കുന്നു എന്നും കേട്ടിരുന്നു.. ശരിയാണോ എന്നറിയില്ല.. താങ്കളുടെ കാവിനെ കുറിച്ചുള്ള പോസ്റ്റ് പ്രതിക്ഷിച്ചതും അതിന്റെ നിചസ്ഥിതി അറിയാനായിരുന്നു.. കഷ്ടം.. പിന്നെ, ഈ പള്ളി ഇതും ഒരു പുതിയ അറിവാണു.. എനിക്കും അവിടെ റിലേറ്റീവ്സ് ഉണ്ട്.. എന്തോ നാട്ടിലുള്ളതിനു വിലയില്ല എന്ന് പറയുന്നത് എത്ര ശരി..
സു – Sunil
ദ്രാവിഡ , ജൈന-ബുദ്ധ, ആര്യ, …. ആ ഓര്‍ഡര്‍ ശരിയാണോന്ന് ഒന്ന് അന്വേഷിച്ച് പഠിച്ച് മറുപടി പറയാം . ഈ പോസ്റ്റില്‍ അവിടവിടായിട്ടാണെങ്കിലും കയറി വന്ന അത്തരം കാര്യങ്ങള്‍ കൂട്ടി വായിക്കാന്‍ തോന്നിയത് വായനയുടെ ആഴം കാണിക്കുന്നു. പലയിടത്തുനിന്ന് കിട്ടിയ വിവരങ്ങള്‍ വിളക്കിച്ചേര്‍ത്തപ്പോള്‍ ഇതിനെപ്പറ്റി ഒരു ചിന്ത എന്റെ മനസ്സില്‍ പോയിട്ടില്ല എന്നതുകൊണ്ട് ചരിത്രം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന അവസ്ഥയാണു്.
@ മനോരാജ്
ഇത് കൊച്ചി മുതല്‍ ഗോവ വരെയുള്ള യാത്രയാണു്. ഇതില്‍ത്തന്നെ പോകുന്ന വഴി മൊത്തമൊന്നും ഞാന്‍ കണ്ടിട്ടില്ല. 10 ദിവസം കൊണ്ട് അത് സാദ്ധ്യവുമല്ല. കണ്ടത് പറയുന്നു. അത്ര മാത്രം . രാഷ്ട്രീയക്കാരെപ്പോലെ ‘കാസര്‍ഗോഡ് മുതല്‍ പാറശ്ശാല വരെ’ ഒരു യാത്ര ഞാന്‍ പ്ലാന്‍ ചെയ്തുകൊണ്ടിരിക്കുകയാണു്. അതിന്റെ ഭാഗമായിട്ടുള്ള ഒരു പൈലറ്റ് യാത്രയായി ഇതിനെ കണ്ടാല്‍ മതി. മറ്റൊരു പൈലറ്റ് യാത്ര കൂടെ ഇക്കൊല്ലം ചെയ്യുന്നുണ്ട്. ഇതിനൊക്കെയായി ഒരുപാടു് ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ പഠിക്കേണ്ടിയിരിക്കുന്നു. അക്കൂട്ടത്തില്‍ കൊടുങ്ങല്ലൂരമ്പലത്തിന്റെ ചരിത്രവും യാത്രാവിവരണവുമൊക്കെയായി ഞാന്‍ ഇനീം വരാം . അല്‍പ്പം കൂടെ കാത്തിരിക്കുമല്ലോ ?
മാര്‍ത്തോമ്മാലയത്തില്‍ എത്തിയ എല്ലാവര്‍ക്കും നന്ദി.
നമ്മുടെ നാടിന്റെ ചരിത്രത്തെക്കുറിച്ച് ഒത്തിരി പുതിയ അറിവുകള്‍ തന്നു ഈ പോസ്റ്റ്. ഭാരതത്തിലെത്തന്നെ ഏറ്റവും പഴക്കംചെന്ന കൃസ്തീയദേവാലയങ്ങള്‍ നമ്മുടെ വീട്ടുമുറ്റത്ത് തന്നെ എന്ന അറിവ്, മാപ്പിള എന്ന പ്രയോഗത്തിന്റെ ഉത്ഭവം അങ്ങനെ പലതും. കോട്ടയ്ക്കാവ് പള്ളി മാത്രമാണ് തോമാശ്ലീഹ സ്ഥാപിച്ചത് എന്നതായിരുന്നു എന്റെ വിശ്വാസം. ഭാരതത്തിലെ ആദ്യത്തെ കൃസ്തീയദേവാലയത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം നല്‍കിയ സുനിലേട്ടനും നന്ദി. കൂടുതല്‍ പുതിയ അറിവുകള്‍ നല്‍കുന്ന ഈ യാത്രയുടെ വരും ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.
മനോജേട്ടാ കൂട്ടത്തില്‍ അല്പം ധാരണപിശകുണ്ടാക്കിയ ഒരു വാചകം ചൂണ്ടിക്കാണിക്കുന്നു. “ഇന്ത്യയിലെ ഇസ്ലാമിന്റെ ആദ്യത്തെ പള്ളി കൊടുങ്ങലൂര്‍ വന്നപ്പോള്‍ തൊട്ടടുത്ത് തന്നെ യേശുവിന്റെ ശിഷ്യരില്‍ ഒരാളായ തോമസ്ലീഹ വന്നിറങ്ങിയത്, ചരിത്രം മുസരീസിനു് സമ്മാനിച്ച യാദൃശ്ചികതകളില്‍ ഒന്നുമാത്രമായിരിക്കാം.“ ?? ആദ്യം വന്നത്….
@ മണികണ്ഠന്‍ – മണീ ആദ്യം ‘വന്നത്’ തോമാസ്ലീഹയാണെന്നതില്‍ ഒരു സംശയവുമില്ല. അത് പറഞ്ഞപ്പോള്‍, വാക്കുകള്‍ ചിട്ടപ്പെടുത്തിയിടത്ത് എനിക്ക് പിശക് പറ്റിയിട്ടുണ്ട്.അത് സ്വയം മനസ്സിലാക്കാന്‍ പറ്റിയതുമില്ല.
മണി ഒരാളാണു് ഇക്കാര്യത്തില്‍ എന്നോട് ഏറ്റവും കൂടുതല്‍ സഹകരിക്കുന്നതെന്ന് വളരെ നന്ദിയോടും കൃതജ്ഞതയോടും കൂടെ എടുത്തു പറയുന്നു. മറ്റ് പലരും ഇതൊക്കെ കാണുന്നുണ്ടെങ്കിലും നമ്മളാരാണു് കുറ്റങ്ങള്‍ കണ്ടുപിടിക്കാനും തിരുത്താനും എന്ന മനോഭാവത്തോടെ ഒന്നും പറയാതെ പോകുകയാണെന്നാണു് എന്റെ വിശ്വാസം . ആ നിലപാട് ശരിയല്ല. എഡിറ്ററില്ലാത്ത മാദ്ധ്യമമായ ബ്ലോഗിന്റെ ഒരു ഗുണം തന്നെ അതാണ്. വായനക്കാര്‍ക്ക് നല്ല എഡിറ്ററാകാന്‍ സാധിക്കും . അങ്ങനെ ഒരു പോസ്റ്റ് പൂര്‍ണ്ണതയിലേക്കെത്തിക്കാനും അവര്‍ക്കാകും . ഈ പോസ്റ്റില്‍ത്തന്നെ നോക്കൂ എത്രയെത്ര പിശകുകളാണ്‍ ആദ്യദിവസമായ ഇന്നുതന്നെ എനിക്ക് സാദ്ധ്യമായത്.
മണി പറഞ്ഞതനുസരിച്ച് ആ ഭാഗത്തെ വരികളില്‍ അല്‍പ്പം വ്യത്യാസം വരുത്തുന്നുണ്ട്. ഇപ്പോള്‍ ശരിയായിട്ടുണ്ടെന്ന് കരുതുന്നു. വിശദമായ വായനയ്ക്കും അഭിപ്രായത്തിനും വളരെയധികം നന്ദി.
ആദ്യം എത്തിയത് തോമാശ്ലീഹയാണോ ചേരമാന്‍ പള്ളിയാണോ എന്നതില്‍ ഇവിടെ ആര്‍ക്കും സംശയം ഉണ്ടായിക്കാണില്ല എന്ന് തന്നെ ഞാനും കരുതുന്നു. മനോജേട്ടന്‍ തന്നെ അര്‍ത്ഥശങ്കക്കിടയില്ലാതെ അത് പറഞ്ഞിട്ടുമുണ്ട്, സുനിലേട്ടനുള്ള ഒരു മറുപടിയില്‍
“A.D.629 ല്‍ ഉണ്ടായ ചേരമാന്‍ പള്ളിയുടെയും അക്കാലത്തെ ചേര രാജാവിന്റേയും കാര്യം പോലും തര്‍ക്കവിഷയമായിരിക്കുമ്പോളാണോ A.D.52ല്‍ വന്നെന്ന് പറയപ്പെടുന്ന തോമാസ്ലീഹയുടെ കാര്യം !! എല്ലാം വിശ്വാസങ്ങളായിട്ടോ തര്‍ക്കവിഷയമായിട്ടോ മാത്രം കണ്ടാല്‍ മതി.“
എന്നാലും ഞാന്‍ സൂചിപ്പിച്ച വാചകങ്ങളില്‍ അത്തരം ഒരു സംശയം വേണെമെങ്കില്‍ തോന്നാം എന്നു മാത്രം. എന്റെ നിര്‍ദ്ദേശത്തെ സ്വീകരിച്ചതിന് നന്ദി. ഈ ഭൂമിയിലെ മനോഹരങ്ങളായ സ്ഥലങ്ങളെ അവയുടെ ചരിത്രപശ്ചാത്തലം ഉള്‍പ്പടെ വാക്കുകളിലൂടേയും ചിത്രങ്ങളിലൂടേയും ഇത്രയും ലളിതമായി പരിചയപ്പെടുത്തുന്നതിന് ഈ ബൂലോകത്തെ അനേകര്‍ക്കൊപ്പം എന്റെ നന്ദിയും ഭാവുകങ്ങളും അറിയിക്കുന്നു. കൂടുതല്‍ യാത്രാവിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.
നിരക്ഷരന്റെ കീബോർഡിൽ വിരിഞ്ഞ സമ്പുഷ്ടമായ ഈ പോസ്റ്റിനു അഭിനന്ദനങ്ങൾ….
മാപ്പിള യുടെ ഉൽഭവം പുതിയ അറിവാണ്…സ്പെഷ്യൽ താങ്ക്സ്…
യാത്ര ഒന്നിനൊന്ന് മെച്ചപ്പെടുന്നു….കാഴ്ച്ചകൾ കണ്ടുള്ള ചരിത്രാന്വേഷണം വായനയെ ഹരം പിടിപ്പിക്കുന്നു….
ജൈത്രയാത്ര തുടരൂ…നീരൂ…..
ചരിത്രം എഴുതപ്പെട്ടതാണെങ്കിലും അതിലെ കൂട്ടിച്ചേര്‍ക്കലുകളും കുത്തിത്തിരുകലുകളും എല്ലാത്തിനേയും വളച്ചൊടിക്കുന്നു. മാര്‍ത്തോമ്മാലയംകാരുടെ ലഘുലേഖയെക്കുറിച്ച് പറഞ്ഞതു കണ്ടപ്പോള്‍ തോന്നിയതാ. അതെ, ഐതിഹ്യമായോ തര്‍ക്ക വിഷയമായോ തന്നെ നമുക്ക് ഇനി ചരിത്രത്തെ കാണാം.
PLS TRY TO READ SIR entho santhosham kondakam kannu nirayunnu.niranja manasode SALUTE.so proud of u. thanks to find that mappila.dr.& bahumathikalum cinemayil abinayichallalle kittu.charitrathil ningal korunna sathythinde varikal kananayallo. Kalam marakatha Mahanakatte.Malayalathil ezhutahn padikkatto.Karuthamma(Fathima)
Shri. Manoj,
Since you have requested for pointing out your errors, I would like to tell you that your views on ‘St.thomas’ visiting Kerala is not based on historical facts. Last year the Pope himself asserted that St.thomas in india was a myth which was strongly opposed by Kerala Christians. Again, the story of St.thomas being ‘martyred in mylapore’ is another malicious lie propagated by X missionaries. Please read
http://hamsa.org/ which gives the complete historical facts about this issue.
Mathilakam oru old church ondu.Inside Althara made by natuaral colour. Kutikalathu kandatanu. nasippicho ennariyyilla.dont miss pls.
Paliyathchane kanan pokumbol 101 muriyulla kottaram enthayalum kanane.nasichu thudangi athum.padam pidikanam.
Kanakkan kadavil pokannam enthayalum.nalloru puzhayundu.Kallukalil tatti kunungi ozhukunna puzha.puzhakadannal arkum vendathe kidakkunna jutha palliyundu.I dont know the place name…….karuhthamma
മാപ്പിള – ഒരു പുതിയ അറിവ് thanks alot
please continue…
@ Bharat – തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുതന്നതിനും കൂടുതല്‍ വിവരങ്ങള്‍ ലിങ്കുകള്‍ വഴി തന്നതിനും നന്ദി. ഈ സഹകരണം തുടര്‍ന്നും ഉണ്ടാകും എന്ന പ്രതീക്ഷയോടെ….
തോമാസ്ലീഹയുടെ കാര്യത്തില്‍ സുനില്‍ കൃഷ്ണനു് ഞാന്‍ കൊടുത്ത മറുപടി ആവര്‍ത്തിക്കുന്നു.
“പിന്നെ തോമാസ്ലീഹ മുസരീസില്‍ വന്ന കാര്യം ……
A.D.629 ല്‍ ഉണ്ടായ ചേരമാന്‍ പള്ളിയുടെയും അക്കാലത്തെ ചേര രാജാവിന്റേയും കാര്യം പോലും തര്‍ക്കവിഷയമായിരിക്കുമ്പോളാണോ A.D.52ല്‍ വന്നെന്ന് പറയപ്പെടുന്ന തോമാസ്ലീഹയുടെ കാര്യം !! എല്ലാം വിശ്വാസങ്ങളായിട്ടോ തര്‍ക്കവിഷയമായിട്ടോ മാത്രം കണ്ടാല്‍ മതി.”
കണക്കാക്കപ്പെടുന്നു, വിശ്വസിക്കപ്പെടുന്നു എന്ന രീതിയില്‍ത്തന്നെയാണു് ഞാന്‍ പരാമര്‍ശിച്ചിരിക്കുന്നത് എന്നാണു് എന്റെ വിശ്വാസം . അങ്ങനെയല്ലെങ്കില്‍ അതൊക്കെ തിരുത്തി എഴുതുന്നതാണു്. പലയിടത്തും പ്രചരിപ്പിക്കുന്നത് ഇതൊക്കെത്തന്നെയാണു്. വിശ്വാസത്തിന്റെയും മതത്തിന്റേയും കാര്യങ്ങള്‍ ആയതുകൊണ്ടാകും ആരും അതൊന്നും തിരുത്താതെ മുന്നോട്ട് പോകുന്നത്. ചുരുക്കം ചില തിരുത്തുകള്‍ ആരും കാണുന്നുമില്ല. ചരിത്രം വളച്ചൊടിക്കാന്‍ ഞാന്‍ ഏതായാലും തുനിയില്ല. തെളിവുകള്‍ ഒന്നും ഇല്ലാത്ത സ്ഥിതിക്ക് ഒക്കെ തര്‍ക്കവിഷയം അല്ലെങ്കില്‍ വിശ്വാസം എന്ന് തന്നെ കാണാനാനു് എനിക്കും താല്‍പ്പര്യം .
എന്റെ വിവരണം കുറെയൊക്കെ യാത്ര ചെയ്ത് അവിടെച്ചെല്ലുമ്പോള്‍ കിട്ടുന്ന വിവരങ്ങളും കൂടെ ചേര്‍ത്താണു്. അവിടെ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ എല്ലാം ഒഴിവാക്കിയുള്ള ഒരു ചരിത്രപഠനക്കുറിപ്പൊന്നുമല്ല, മറിച്ച് ഒരു യാത്രാവിവരണം ആണിത്.
എന്തായാലും മാര്‍പ്പാപ്പയുടെ പ്രഖ്യാപനത്തെ ആസ്പദമാക്കി ചില വരികള്‍ എഴുതിച്ചേര്‍ത്ത് പോസ്റ്റ് ഞാന്‍ അപ്പ്ഡേറ്റ് ചെയ്യുന്നുണ്ട്. ആ ലിങ്കിനു് പ്രത്യേകം നന്ദി.
STORY BEHIND MAPPILA ellayirunnekil sarikkum muzhinju pokumayirunu.A pallikanan oru bangiyilla.kodungallur ambellm kandittum nettipoi.there was somany almaram befor.collegil pokumbol pass cheyyumayirunnu athile bus kittiyalum kayarathe.Hindu anennu kanikkan nadayil kumbitu.kothimuthu meenayeyum kutti akatum kayari.aval cheyum pole cheythal mathinu parangu pavam.silpa bangi nokano srikovile ennathirikalude charutha nokkano mala korkunna kutti pucharimare prathesichilla avide.avarude chundil chiriyum.oru kuranginte vallil thungi nallenam.prasadathinde ruchi ennum e navilundu.vazhaela pachayum pukkalude chuvappum.pinne cheriya ambalangalile prasadthil niruthi,aval veethichu tharunna malarilum……pakshe aa charutha kanunnillaaaaa.akathhe phothos edukkanne pls annu pedichittu sarikkum nokkiyilla………karuthamma
നമ്മുടെ നാട്ടിലെ അതിശയമെല്ലാം ഇതുപോലെ കണ്ണ് തുറന്നു ത്തനെ നോക്കണം ,അതിന്റെ പൊലിമ അപ്പോള്‍ ആവും മനസിലാവുന്നതും !!!!!!!!!.. .
സണ്‍ഡേ സ്കൂളില്‍ പഠിച്ചത് എല്ലാം ഓര്‍മ വരുന്നു ..വളരെ നല്ല പോസ്റ്റ് മനോജ് ..വളരെ നല്ല അറിവുകളും …പാലയൂര്‍ വരെ പോയി അതും കൂടി കണ്ടാല്‍ ഇനിയും കൂടുതല്‍ വിവരം കിട്ടും .ഞാന്‍ അത് കണ്ടിടുണ്ട് .ഒരുപാടു പഴയ ഒരു പള്ളി ആണ് …അവിടെയും ഇതുപോലെ കഥകള്‍ ഉണ്ടാവും പറയാന്‍ .ഇനിയും യാത്രകള്‍ തുടരട്ടെ …….
ഞാൻ ഇന്നാണീ പോസ്റ്റ് വായിച്ചത് മനോജ്. വളരെ നന്നായിട്ടുണ്ട്. മാപ്പിളയുടെ ഉറവിടം രസകരമായിരിക്കുന്നു.
വായിച്ചു മനോജ്..മറിയുമ്മയെ പരിചയപ്പെടാനായതിൽ സന്തോഷം..ഒപ്പം ഈ ബ്ലോഗ് എല്ലാവർക്കും നല്ലൊരുമുതൽക്കൂട്ടാവും.
(അപ്പോ അന്നവിടുന്ന് അടിച്ചുമാറ്റി പോക്കറ്റിലിട്ട ആക്രിയാണ് രാജസ്ഥാനീന്ന്, പാലക്കാട്ന്ന് ന്നൊക്കെ പറഞ്ഞ് തൂക്കിയിട്ടിരിക്കുന്നേ ല്ലേ?;)
മനോജേട്ടാ തിരക്കിലായതിനാല്‍ എത്താന്‍ വൈകി.പലരും അഭിപ്രായപ്പെട്ട പോലെ ചരിത്രവും കൂടെ കൂട്ടിയുള്ള ഈ യാത്ര ഹരം പകരുന്നുണ്ട്.ആശംസകള്‍..
തെക്കന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവരും വടക്കന്‍ ജില്ലകളില്‍ മുസ്ലീങ്ങളുമാണു് മാപ്പിള എന്ന പേരില്‍ കൂടുതലായും അറിയപ്പെടുന്നത്. ഇപ്പറഞ്ഞതൊക്കെ കഴിഞ്ഞ കഥകള്‍, അല്ലെങ്കില്‍ മറവിയുടെ താളുകളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്ന കഥകളാണു്. ഈ തലമുറയില്‍ ഇത്തരം വിളികള്‍ തന്നെ ഇല്ലെന്ന് മാത്രമല്ല അതിന്റെ പിന്നിലുള്ള ചരിത്രവും വിസ്മരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണു്.
ചിത്രങ്ങള്‍ വളരെ അധികം ഇഷ്ടപ്പെട്ടു.
This comment has been removed by the author.
“മാപ്പിള” സംശയം എനിക്കുമുണ്ടായിരുന്നു. ഈ വിളിപ്പേരുള്ളവരുമായി ഇടപഴകിയിട്ടില്ലെങ്കിലും, “ഉപ്പായിമാപ്പിള“ എന്ന കഥാപാത്രവും “മാപ്പിള ലഹള” യും ആണ് സംശയം വരുത്തിയത്. അതന്നേ മറന്നിരുന്നു. എങ്കിലും ഇപ്പോള്‍ ഉത്തരം കിട്ടിയതില്‍ സന്തോഷം. യാത്ര തുടരട്ടെ.
This comment has been removed by the author.
This comment has been removed by the author.
പ്രിയ നിരക്ഷരന്‍,
കൊടുങ്ങല്ലൂര്‍ ക്ഷേത്രം മുമ്പ് ജൈനക്ഷേത്രം ആയിരുന്നെന്നു തന്നെയാണ് വിശ്വാസം. എ.ഡി എട്ടാം നൂറ്റാണ്ടോടു കൂടിയാണ് കേരളത്തില്‍ ജൈനബുദ്ധ മതങ്ങള്‍ ക്ഷയിക്കുന്നത്. ചിലപ്പതികാരം രചിച്ച ഇളങ്കോവടികളുടെ ജ്യേഷ്ഠന്‍ ചേരന്‍ ചെങ്കുട്ടുവനാണ് ക്ഷേത്രം പണിതത്. അദ്ദേഹം ജൈനമതാനുയായിരുന്നു. തെളിവിനായി ക്ഷേത്രത്തിനു സൈഡിലുള്ള ഒരു പ്രതിഷ്ഠ കണ്ടാല്‍ മതിയാകും. തളികയില്‍ ഛേദിച്ച സ്തനവുമായി നില്‍ക്കുന്ന ഒറ്റമുലച്ചി എന്ന കണ്ണകിയുടെ പ്രതിഷ്ഠ. പിന്നെ തെറിപ്പാട്ടിന്റേയും കോഴിക്കല്ലു മൂടലിന്റേയും കഥയും വ്യത്യസ്തമല്ല. ഹിന്ദുമതം ശക്തി പ്രാപിച്ചതോടെ ക്ഷേത്രത്തില്‍ നിന്ന് ജൈനരെ ഓടിക്കാനായി സന്യാസിമാരെ ശൂലത്തില്‍ തറക്കുകയും സന്യാസിനികളെ മലകളില്‍ നിന്ന് കീഴാളരെ വരുത്തി തെറി പറഞ്ഞ് ഓടിക്കുകയുമായിരുന്നു. മാത്രമല്ല, ജൈനരുടെ അഹിംസാ പ്രതീകമായിരുന്ന കോഴിയെ അവരുടെ മുന്നില്‍ വെച്ച് കഴുത്തറുത്ത് കൊന്നു. ഇതിനു പ്രതീകമാണ് കൊല്ലത്തിലൊരിക്കല്‍ കീഴാളര്‍ ക്ഷേത്രം തീണ്ടി തെറിപ്പാട്ടു പാടി ഉറഞ്ഞു തുള്ളുന്ന പ്രസിദ്ധമായ കൊടുങ്ങല്ലൂര്‍ ഭരണി.
ഇനി മറ്റൊന്നുണ്ട്. മധുരാനഗരം ചുട്ടെരിച്ച ദേവി വലിച്ചെറിച്ച ചിലമ്പ് വന്നു വീണിടത്താണ് ക്ഷേത്രം പണിതതെന്ന്. അതിനു ശേഷം കോപം കൊണ്ടു തുള്ളി വന്ന ദേവിയെ ശമിപ്പിക്കാന്‍ ഭക്തര്‍ തെറി പറഞ്ഞതെന്നും കഥ. എന്തോ ദേവിയെ ശമിപ്പിക്കാന്‍ തെറി പറഞ്ഞു എന്ന കഥയ്‌ക്കെന്തോ ചേരായ്ക. എന്നിട്ട് പ്രതിഷ്ഠ കണ്ണകിയുടേതല്ല, ഭദ്രകാളിയുടേതാണ്. പിന്നെ ശ്രീ കുരുംബ.. എന്നതിന് വേറൊരു വ്യാഖ്യാനമുണ്ട്‌ട്ടോ.. കുരുപ്പ് വിതച്ചവള്‍.. കുരുപ്പ്.. വസൂരി.. എന്നര്‍ത്ഥം. കണ്ണകി മധുര ചുട്ടെരിച്ചത് വസൂരി വിതച്ചു കൊണ്ടാണെന്നാണു പറയപ്പെടുന്നത്. ഇനി താങ്കള്‍ പറയൂ..താങ്കള്‍ക്കേറ്റവും കൌതുകകരമായിത്തോന്നിയിട്ടുള്ള ഭാഷ്യത്തിന് ആശ്വാസമായോ?
അയ്യോ.. ഒരു കാര്യം കൂടി കേട്ടോ.. സെന്റ് തോമാശ്ലീഹാ മുസിരിസില്‍ തന്നെ വന്നിറങ്ങിയതില്‍ ആശ്ചര്യം വേണ്ടാട്ടോ.. കാരണം പ്രാചീനഭാരതത്തിലെ ശക്തമായ തുറമുഖം ആയിരുന്നു മുസിരിസ് എന്ന മുചിരി പട്ടണം.. എ.ഡി 1341ലെ വെള്ളപ്പൊക്കത്തിലാണ് തുറമുഖം നശിച്ചു പോയത്. ഇന്ത്യയിലേക്കു കടന്നു വന്ന മതങ്ങളും െ്രെകസ്തവ, ഇസ്ലാം, ജൂത, റോമ, അറബ്, എല്ലാവരും കടന്നു വന്ന വഴി മുസിരിസിലാണ്. പ്രാചീനഭാരതത്തിന്റെ പ്രവേശനകവാടം എന്നാണ് മുസിരിസിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
നിങ്ങളെ ഒന്ന് നേരില്‍ പരിജയപെടനമല്ലോ manoj സാബ് എന്റെ മെയില്‍ id
rashipm@yahoo.com
@rashipookkad – സൌകര്യം പോലെ പരിചയപ്പെടാമല്ലോ. എന്റെ മെയിൽ ഐഡി manojravindran@gmail.com