വാർത്തേം കമന്റും – പരമ്പര 14


1111

വാർത്ത 1:- ജയലളിതയ്ക്ക് കുറ്റബോധമില്ലാതെ ഉറങ്ങാനാവുമോ എന്ന് കുശ്ബു.
കമന്റ് 1:- കുശ്ബുവിന്റെ ഉറക്കത്തിന്റെ കാര്യം ഇതോടെ തീരുമാനമാകും.

വാർത്ത 2:- ബിനാമി ഇടപാടുകാർക്ക് ഏഴ് വർഷം വരെ തടവ്.
കമന്റ് 2:- ആരെയെങ്കിലും കൊന്നിട്ട് ചെന്നാൽ രണ്ട് മിനിറ്റു കൊണ്ട് ഇറങ്ങിപ്പോരാം.

വാർത്ത 3:- ആനകളെ പീഢിപ്പിച്ചാൽ കർശന നടപടിയെന്ന് സുപ്രീം കോടതി.
കമന്റ് 3:- വാരിക്കുഴി കുത്തി പിടികൂടി നാട്ടിലേക്ക് കൊണ്ടുവരുന്നത് പീഢനത്തിൽ പെടില്ല.

വാർത്ത 4:- കള്ളപ്പണം തടയൽ ബിൽ രാജ്യസഭ പാസ്സാക്കി.
കമന്റ് 4:- രാജ്യസഭയിലുള്ള കള്ളപ്പണക്കാർക്ക് ബാധകമാകാൻ സാദ്ധ്യതയില്ല.

വാർത്ത 5:- യു.ഡീ.എഫ്. ഒറ്റക്കെട്ട്. കാലാവധി പൂർത്തിയാക്കും – മുഖ്യമന്ത്രി
കമന്റ് 5:- ഒറ്റക്കെട്ട് എന്ന പദം ഉണ്ടാക്കിയിരിക്കുന്നത് തന്നെ യു.ഡീ.എഫ്. ന്റെ ഒപ്പം ചേർത്ത് പറയാനാണ്. 

വാർത്ത 6:- രാമലിംഗ രാജുവിനും കൂട്ടാളികൾക്കും ജാമ്യം.
കമന്റ് 6:- ആയിരം പാവപ്പെട്ടവന്മാർ ഉണ്ട തിന്നാലും ഒരു പണക്കാരൻ പോലും അകത്ത് കിടക്കരുത്.

വാർത്ത 7:- ജയിലിൽ നിന്ന് എൽ.ഈ.ഡി. ബൾബുകൾ കുറഞ്ഞ വിലയ്ക്ക്.
കമന്റ് 7:- ബൾബ്, ചപ്പാത്തി, ചിക്കൻ, വൈ ഫൈ, മൊബൈൽ ഫോൺ. ജയിലാണ് ഭേദം.

വാർത്ത 8:- പ്രധാനമന്ത്രി ചൈനയിൽ.
കമന്റ് 8:- തൊട്ടിപ്പുറം ഇന്ത്യ എന്നൊരു രാജ്യമുണ്ട്. ഒന്ന് കേറീട്ട് പോകണേ.

വാർത്ത 9:- സമസ്ത മേഖലകളിലും അഴിമതി പടരുന്നുവെന്ന് ആന്റണി. ശരിയെന്ന് ചെന്നിത്തല.
കമന്റ് 9:- ഹിന്ദി സിനിമയിൽ അശ്ലീല രംഗങ്ങൾ കൂടുന്നെന്ന് സണ്ണി ലിയോൺ പറഞ്ഞ്, മല്ലികാ ശെരാവത്ത് ശരിവെച്ചത് പോലുണ്ട്.

വാർത്ത 10:- കേരളത്തിലെ രാഷ്ട്രീയ പ്രശ്നങ്ങളിൽ രാഹുൽ ഗാന്ധി ഇടപെടും.
കമന്റ് 10:- കേന്ദ്രത്തിലെ പ്രശ്നങ്ങളൊക്കെ തീർപ്പായെന്ന് തോന്നുന്നു.

Comments

comments

One thought on “ വാർത്തേം കമന്റും – പരമ്പര 14

Leave a Reply to Nimisha Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>