വാർത്തേം കമന്റും – പരമ്പര 4


1111

വാർത്ത 1 :- സി.പി.എം.കരട് സ്ഥാനാർത്ഥിപ്പട്ടികയായി.
കമന്റ് 1 :- സ്ഥാനാർത്ഥികൾ ജനങ്ങളുടെ കണ്ണിലെ കരടാകാതിരുന്നാൽ മത്യായിരുന്നു.

വാർത്ത 2 :- ഷീല ദീക്ഷിത്ത് പുതിയ കേരള ഗവർണ്ണർ.
കമന്റ് 2 :- ജയിച്ചാൽ മുഖ്യമന്ത്രി, തോറ്റാൽ ഗവർണ്ണർ.

വാർത്ത 3 :- മന്ത്രിയുടെ കൂടുവിട്ട് കൂടുമാറ്റം വിസ്മയമായി.
കമന്റ് 3 :- ഒരു മന്ത്രിയെ ആദ്യായിട്ട് കാണുന്നവരെപ്പറ്റിയുള്ള വാർത്തയാണ്.

വാർത്ത 4 :- ഫേസ്ബുക്ക് നിരോധിക്കുമെന്ന് തുർക്കി പ്രധാനമന്ത്രി, ഇല്ലെന്ന് പ്രസിഡന്റ്.
കമന്റ് 4 :- പ്രസിഡന്റിന് 10,000 ലൈക്കും, 3000 ഷെയറും. പ്രധാനമന്ത്രിയെ ബ്ലോക്കി.

വാർത്ത 5 :- ദ്രാവക രൂപത്തിലുള്ള സ്വർണ്ണക്കള്ളക്കടത്ത് പിടിച്ചു.
കമന്റ് 5 :- പൊലീസുകാർ രക്ഷപ്പെട്ടു. ഇനി മുതൽ രണ്ടാഴ്ച്ചക്കാലമൊന്നും കക്കൂസിന് കാവൽ നിൽക്കേണ്ടി വരില്ലല്ലോ.

വാർത്ത 6 :- ഇനിയുള്ള ജീവിതം സാമൂഹ്യസേവനത്തിന് – ഇന്നസെന്റ്
കമന്റ് 6 :‌- സിനിമയെന്ന് പറയണ പോലത്തെ ഇത്രേം കൂതറ പരിപാടി വേറെയില്ലെന്ന് പറയാഞ്ഞത് ഭാഗ്യം.

വാർത്ത 7:- രാഷ്ട്രീയത്തിലിറങ്ങിയാൽ സിനിമ മാറ്റിവെക്കും – ജഗദീഷ്.
കമന്റ് 7 :- മാറ്റിവെക്കാനായിട്ട്, അവസാനം ഏത് സിനിമയിലാണ് അഭിനയിച്ചതെന്ന് വല്ല ഓർമ്മയുമുണ്ടോ ?

വാർത്ത 8:- ഇടത് സ്ഥാനാർത്ഥിയാകാൻ പീലിപ്പോസ് തോമസ് കോൺഗ്രസ്സ് വിട്ടു.
കമന്റ് 8 :- ഇടതായാലും വലതായാലും ജനത്തെ തോൽ‌പ്പിച്ചാൽ പോരേ ?

വാർത്ത 9:- ജില്ലയിൽ പതിമൂന്ന് മാതൃകാ കള്ളുഷാപ്പുകൾ തുടങ്ങുന്നു.
കമന്റ് 9 :- ക്യൂ നിൽക്കുന്നതടക്കം, മാതൃക കാണിക്കാനും പഠിപ്പിക്കാനും ഈ ഒരു സാധനമെങ്കിലും ഉള്ളതുകൊണ്ട് രക്ഷപ്പെട്ടു.

വാർത്ത 10:- അഴിമതി പ്രശ്നങ്ങൾക്ക് നേരെ ബി.ജെ.പി.സർക്കാരുകൾ കണ്ണടയ്ക്കുകയാണെന്ന് രാഹുൽ ഗാന്ധി.
കമന്റ് 10 :- നമ്മുടെ ഒരു സ്ത്രീ ഉണ്ടല്ലോ…? അയ്യോ..പേര് മറന്നു…. ‘വേ‘ എന്നുവെച്ച് തുടങ്ങുന്ന ഒരു പേരായിരുന്നു. നാവിന്റെ തുമ്പത്തിരിപ്പുണ്ട്. ങ് ഹാ , പേരെന്തുമാകട്ടെ… അവരുടെ ചാരിത്ര്യപ്രസംഗം പോലുണ്ട്.

.

Comments

comments

3 thoughts on “ വാർത്തേം കമന്റും – പരമ്പര 4

Leave a Reply to നിരക്ഷരൻ Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>