വാർത്തേം കമന്റും – പരമ്പര 1


1111

വാർത്ത 1:- ശരീരഗന്ധം പാസ്സ്‌വേർഡ് ആകുന്നു.
കമന്റ് 1 :- മുഷിഞ്ഞ അണ്ടർ വെയർ അടക്കമുള്ള ഐറ്റംസ് ശരീരത്തിൽ നിന്ന് ഊരിയാലുടൻ അലക്കിത്തേച്ച് വെച്ചാൽ അവനവന് കൊള്ളാം.

വാർത്ത 2:- പാക്കിസ്ഥാനിൽ നിന്നെത്തിയ 10 കിലോ ഹെറോയിൻ പിടികൂടി.
കമന്റ് 2 :- ഇതെന്തോന്ന് വാർത്ത ? പാക്കിസ്ഥാനീന്ന് അമൃത് കടഞ്ഞെടുത്ത് കൊണ്ടുവരുമ്പോൾ വാർത്തയാക്കിയാൽ പോരേ ?

വാർത്ത 3:- ഷേയ്ക്ക് പരീത് മികച്ച രണ്ടാമത്തെ കളൿടർ.
കമന്റ് 3:- സ്ക്കൂൾ പിള്ളേര് അറിഞ്ഞാൽ അവാർഡ് കൊടുത്തവനെ പച്ചയ്ക്ക് കത്തിക്കും, ഒന്നാമത്തെ കളൿടർക്കുള്ള അവാർഡ് കൊടുക്കാതിരുന്നതിന്.

വാർത്ത 4:- വലിയ വെളിപ്പെടുത്തലുകൾ രണ്ടുമൂന്ന് ദിവസത്തിനകമെന്ന് സരിത.
കമന്റ് 4:- ഇത് പറയാൻ തൊടങ്ങീട്ട് കൊറേ ദിവസം ആയല്ലോ ? അതുവരെ ആരും പണി തരാതെ നോക്കിക്കോണേ.

വാർത്ത 5:- കോൺഗ്രസ്സ് മത്സരിച്ചുവന്ന സീറ്റിൽ കോൺഗ്രസ്സ് തന്നെ മത്സരിക്കും – സുധീരൻ.
കമന്റ് 5 :- ഇപ്രാവശ്യം ജനങ്ങൾ കുത്തിക്കൊണ്ടിരുന്ന ചിഹ്നത്തിൽത്തന്നെ കുത്തുമെന്ന് കരുതരുതേ. വേറേം പുത്യേ ചൂലുകൾ…സോറി ചിഹ്നങ്ങൾ ഇറങ്ങീട്ടുണ്ട്.

വാർത്ത 6:- ജനപ്രതിനിധികൾക്ക് സഭയ്ക്ക് പുറത്ത് പ്രത്യേക പരിരക്ഷയില്ല. – കോടതി.
കമന്റ് 6 :- ഉം…അതൊക്കെ കൊറേ കേട്ടട്ട്ണ്ട് കേട്ടട്ട്‌ണ്ട്. (ഇന്നസെന്റിന്റെ കിലുക്കം സ്റ്റൈലിൽ വായിക്കുക.)

വാർത്ത 7:- സഞ്ജയ് ദത്തിന് പിന്നേയും പരോൾ.
കമന്റ് 7 :‌- നിലവിലുള്ള ഭാര്യയുടെ ഇടത്തേ കാലിലെ നടുവിരലിന്റെ നഖം വെട്ടിയപ്പോൾ ചോര പൊടിഞ്ഞതുകൊണ്ട് കൂടെ നിന്ന് പരിചരിക്കാനാണെന്ന് അസൂയാലുക്കൾ.

വാർത്ത 8:- യു.ഡി.എഫ്. വിട്ടുവരുന്നവരെ സ്വീകരിക്കും – എം.എം.മണി.
കമന്റ് 8 :- വൈരുദ്ധ്യാത്മിക ഭൌതിക വാദം വന്നശേഷം പഠിപ്പിക്കുന്നതാണ്.

വാർത്ത 9:- രാമക്കൽ‌മേട്ടിൽ മനം‌മയക്കുന്ന പ്രകൃതി ഭംഗി. പക്ഷേ അടിസ്ഥാന സൌകര്യമില്ല.
കമന്റ് 9 :- അതുകൊണ്ടാണല്ലോ ആ പ്രകൃതിഭംഗി ബാക്കിനിൽക്കുന്നത്.

വാർത്ത 10:- ഗർഭിണികളെ സഹായിക്കുന്ന സ്മാർട്ട് ആപ്പ് വന്നിരിക്കുന്നു.
കമന്റ് 10:- വേണ്ട, ആ കമന്റ് പറഞ്ഞാൽ ചിലപ്പോൾ പണി പാളും.

.

Comments

comments

3 thoughts on “ വാർത്തേം കമന്റും – പരമ്പര 1

Leave a Reply to നിരക്ഷരൻ Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>