വാർത്ത 1:- ആദിവാസി ഊരിലേക്ക് പോയ ഒരു ലോഡ് അരി ‘അപ്രത്യക്ഷമായി’.
കമന്റ് 1:- അധികം വൈകാതെ ആദിവാസികൾ തന്നെ അപ്രത്യക്ഷമാകും. അതോടെ തീരുമല്ലോ അവരുടെ പേരിലുള്ള അപ്രത്യക്ഷമാക്കൽ.
വാർത്ത 2:- പാകിസ്താൻ മരണക്കിണറാണെന്ന് ഭർത്താവിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയ ഉസ്മ എന്ന യുവതി.
കമന്റ് 2:- അത് ആ കിണറ്റിലിറങ്ങി നോക്കിയശേഷം പറയേണ്ട കാര്യമില്ലല്ലോ.
വാർത്ത 3:- ലൿനൌവിൽ പശുവിനെ രക്ഷിക്കാന്‍ വെട്ടിച്ച പോലീസ് ജീപ്പ് ഇടിച്ച് സ്ത്രീ മരിച്ചു.
കമന്റ് 3:- പെറ്റമാതാവിനെ സംരക്ഷിച്ചില്ലെങ്കിലും ഗോമാതാവിന്റെ സംരക്ഷണം ഉറപ്പാക്കപ്പെടുന്നുണ്ട്.
വാർത്ത 4:- ലണ്ടന്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരന്‍ നാലുവര്‍ഷം മുമ്പ് പാകിസ്താനില്‍ സന്ദര്‍ശനം നടത്തി.
കമന്റ് 4:- ഏത് കമ്പനിയിൽ എവിടെ ജോലി ചെയ്താലും ഇടയ്ക്കൊക്കെ ഹെഡ് ഓഫീസിൽ പോകേണ്ടി വരുമല്ലോ.
വാർത്ത 5:- തനിക്കെതിരെ മുട്ടയെറിഞ്ഞാന്‍ ഓംലെറ്റ് ഉണ്ടാക്കുമെന്ന് കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ.
കമന്റ് 5:- ആസനത്തിൽ ആല് മുളച്ചാൽ അതും തണലെന്ന് പറയുന്നത് ഇതിനെയാണ്.
വാർത്ത 6 :- സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് പെണ്‍കുട്ടി.
കമന്റ് 6: - ഈ കർമ്മത്തിന്റെ പേരിൽ പെൺകുട്ടിക്ക് കീ ജെയ് വിളിച്ചവർ ഇനിയെന്ത് വേണമെന്ന് കൂടെ പറയൂ.
വാർത്ത 7:- മകളുടെ ആഡംബരവിവാഹത്തിന്റെ പേരിൽ ഗീത ഗോപിക്ക് പാര്‍ട്ടിയുടെ താക്കീത്.
കമന്റ് 7:- ചെലവ് കുറച്ച് വീണ്ടും കല്യാണം നടത്തണമെന്ന് ശിക്ഷ വിധിക്കാതിരുന്നത് ഭാഗ്യം.
വാർത്ത 8:- ശുചീകരണ പ്രവര്‍ത്തനത്തിനായി 23ന് സര്‍വകക്ഷിയോഗം.
കമന്റ് 8:- ശുചീകരണ പ്രശ്നമായാലും കൈയ്യേറ്റം ഒഴിപ്പിക്കലായാലും ഇന്നാട്ടിൽ ഒരേയൊരു പരിഹാരവും നടപടിയും മാത്രമാണുള്ളത്. അതിന്റെ പേരാണ് സർവ്വകക്ഷിയോഗം.
വാർത്ത 9:- പോലീസില്‍ ക്രിമിനലുകള്‍ കൂടുതല്‍ ഐപിഎസ് തലത്തില്‍: സെന്‍കുമാര്‍.
കമന്റ് 9:- അത് ഒരു ഉന്നത ഐ.പി.എസ്. ‘തച്ചനെ‘ ഉദ്ദേശിച്ച് പറഞ്ഞതല്ലേ ?
വാർത്ത 10:- കേന്ദ്രമന്ത്രിസ്ഥാനം മോഹമോ ദൗര്‍ബല്യമോ അല്ലെന്ന് ജോസ് കെ മാണി.
കമന്റ് 10:- എന്നാപ്പിന്നെ കിട്ടാക്കനിയായിരിക്കും.
ആദിവാസി വികസനത്തിനായി ചെലവാക്കപ്പെടുന്ന കോടികൾ അപ്രത്യക്ഷമാകുന്ന വഴിയാണ് ആദ്യം കണ്ടുപിടിക്കേണ്ടത്. ആദിവാസികൾ പലർക്കും പൊന്മുട്ടയിടുന്ന താറാവുകൾ ആണ് അതുകൊണ്ടുതന്നെ അവരെ അത്രപെട്ടന്ന് അപ്രത്യക്ഷരാക്കാൻ ആരും ശ്രമിക്കില്ല.
ആരു മുറിച്ചാലും പോയത് പോയി എന്ന് സ്വാമിയും കരുതുന്നുണ്ടാവും
മറുപടികൾ എല്ലാം ഉരുളയ്ക്ക് ഉപ്പേരി പോലെ തന്നെ