ഞാൻ ചെകിടനാകും !!!!


പ്രശസ്തനായ ഒരു പഴയ രാജാവാകാൻ പറഞ്ഞാൽ,
ഞാൻ ചേരൻ ചെങ്കുട്ടവനാകും.

പ്രശസ്തനായ ഒരു ശാസ്ത്രജ്ഞനാകാൻ പറഞ്ഞാൽ,
ഞാൻ പാമ്പൻ അടിയോടിയാകും.

പ്രശസ്തനായ ഒരു സാമൂഹ്യപ്രവർത്തകനാകാൻ പറഞ്ഞാൽ,
ഞാൻ സർവ്വോദയം കുര്യനാകും.

പ്രശസ്തനായ ഒരു സന്യാസിയാകാൻ പറഞ്ഞാൽ,
ഞാൻ യതിയാകും.

പ്രശസ്തനായ ഒരു എഴുത്തുകാരനാകാൻ പറഞ്ഞാൽ,
ഞാൻ മലയാറ്റൂരാകും.

പ്രശസ്തനായ ഒരു സഞ്ചാരിയാകാൻ പറഞ്ഞാൽ,
ഞാൻ ചിന്ത രവിയാകും.

പ്രശസ്തനായ ഒരു ചിത്രകാരനാകാൻ പറഞ്ഞാൽ,
ഞാൻ നമ്പൂതിരിയാകും.

പ്രശസ്തനായ ഒരു ഗായകനാകാൻ പറഞ്ഞാൽ,
ഞാൻ ഹരിഹരനാകും.

പ്രശസ്തനായ ഒരു സിനിമാക്കഥയിലെ നായകനാകാൻ പറഞ്ഞാൽ, ഞാൻ സോളമനാകും.

പ്രശസ്തനായ ഒരു കായികതാരമാകാൻ പറഞ്ഞാൽ,
ഞാൻ പാപ്പച്ചനാകും.

പ്രശസ്തനായ ഒരു രാഷ്ട്രീയക്കാരൻ* ആകാൻ പറഞ്ഞാൽ,
ഞാൻ നേതാജിയാകും.

പ്രശസ്തനായ ഒരു പാർട്ടിക്കാരൻ** ആകാൻ പറഞ്ഞാൽ,
ആ നിമിഷം ഞാൻ ചെകിടനാകും.

———————————————————————– 
* രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കുന്നവൻ.
** പാർട്ടിക്ക് വേണ്ടിയും അവനവന് വേണ്ടിയും പ്രവർത്തിക്കുന്നവൻ.

Comments

comments

26 thoughts on “ ഞാൻ ചെകിടനാകും !!!!

  1. എനിക്ക് താൽ‌പ്പര്യം തോന്നിയിട്ടുള്ള ചിലർ. ഇതിനേക്കാൾ താൽ‌പ്പര്യം തോന്നിയിട്ടുള്ളവർ ഇല്ലെന്ന്, ഇപ്പറയുന്നതിന് അർത്ഥമില്ല. താൽ‌പ്പര്യം ഏറ്റവും കുറവ് തോന്നിയിട്ടുള്ള ഒരു കൂട്ടരും ഉണ്ട്.

    1. @ Ravi – ചിന്ത രവി തന്നെ. പൊറ്റക്കാടാകാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. വ്യാമോഹമല്ലേ അതൊക്കെ ? :) കുറച്ച് മിതമായതേ ഇവിടെ ആഗ്രഹമായി പറഞ്ഞിട്ടുള്ളൂ. അല്ലെങ്കിൽ പാപ്പച്ചന് പകരം സച്ചിൻ എന്നും, ഹരിഹരന് പകരം യേശുദാസ് എന്നും, നമ്പൂതിരിക്ക് പകരം മൈക്കളാഞ്ചലോ എന്നുമൊക്കെ പറയുമായിരുന്നല്ലോ :)

  2. ഇന്നന്നോട് , നീ നീതന്നെയാവാന്‍ പറഞ്ഞാലും… ആ നിമിഷം ഞാന്‍ ചെകിടനാകും

  3. ആരെങ്കിലും ആകാനുള്ള നെട്ടോട്ടത്തിലാണ് നമ്മളെല്ലാം. നമുക്ക് നമ്മള്‍ അവന്‍ പോലും കഴിയാറില്ല പലപ്പോഴും.

  4. നേതാജിപ്രേമത്തിനു ശേഷം
    ആ ലാസ്റ്റ്‌ വരി കണ്ടപ്പോൾ,
    ദേശാഭിമാനിയുമായി നടന്നിരുന്ന
    ഒരു വലതുപക്ഷ വിദ്യാർത്ഥിയൂണിയൻ
    നേതാവിനെയാണു ഓർമ്മ വന്നതു..

    1. @ എതിരൻ കതിരവൻ – ശ്രീ.ഗോവിന്ദൻ അടിയോടി ഡോൿടറേറ്റ് എടുത്തത് ഏത് വിഷയത്തിലായാലും അദ്ദേഹത്തിന്റെ ഇരട്ടപ്പേര് ‘പാമ്പൻ അടിയോടി‘ എന്ന് തന്നെയായിരുന്നു. തന്റെ ജീവചരിത്രത്തിൽ അദ്ദേഹം തന്നെ അത് വിശദമായി പറയുന്നുണ്ട്.

  5. ഉദ്ദേശിച്ചത് എന്താണെന്ന് എത്ര പേർക്ക് മനസ്സിലായെന്ന് സംശയം. അതുകൊണ്ട് തലക്കെട്ട് മാറ്റിപ്പിടിക്കുന്നു. വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി.

Leave a Reply to aneesh kaathi Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>