1

ഇതോ പുത്തന്‍ ബ്ലോഗ് സംസ്ക്കാരം ?!


ന്നലെ ഫേസ്ബുക്കില്‍ കാണാനായ ഒരു ലിങ്ക് വഴി കയറി ഒരു ബ്ലോഗ് പോസ്റ്റ് വായിച്ചു. കൊള്ളാം, നല്ല ലേഖനമെന്ന് തോന്നിയപ്പോള്‍ ഒരു അഭിപ്രായം പറയുകയും ചെയ്തു. താഴെ കാണുന്നതാണ് ആ അഭിപ്രായം. ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കാം.

അല്‍പ്പസമയത്തിനുള്ളില്‍ ഒരു സുഹൃത്ത് ചാറ്റില്‍ പ്രത്യക്ഷപ്പെട്ട് ചോദിക്കുന്നു……

‘പ്രസ്തുത ബ്ലോഗറെ ചേട്ടന്‍ അറിയുമോ‘
‘ഇല്ല’
‘ചേട്ടന്‍ കമന്റിട്ട് പോന്നിരിക്കുന്ന ലേഖനം മോഷ്ടിക്കപ്പെട്ടതാണ് ‘

‘ആണോ ? ഒന്നൂടെ കയറി നോക്കട്ടെ’

ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തിരിച്ചറിയാന്‍ സഹായിക്കുന്ന ലിങ്കുകള്‍ അപ്പോഴേക്കും പ്രസ്തുത ബ്ലോഗില്‍ കോപ്പിയടി-പ്രതിഷേധ കമന്റുകളായി പ്രത്യക്ഷപ്പെട്ട് കഴിഞ്ഞിരുന്നു.

ഒറിജിനല്‍ പോസ്റ്റ് എഴുതിയ ആള്‍ ബൂലോകത്ത് എനിക്കറിയുന്ന സുഹൃത്ത് ഷിബു മാത്യു ഈശോ തെക്കേടത്ത് ആണ്. ഒറിജിനല്‍ പോസ്റ്റിന്റെ പേര് ക്യാമറ ദുരന്തങ്ങള്‍. പ്രസ്തുത പോസ്റ്റ് കോപ്പിയടിച്ച വനിതാരത്നം, ആ പോസ്റ്റിന്റെ പേര് മാറ്റിയിട്ടുണ്ട്. പുതിയ പേര് ‘പെട്രോമാക്സ് + ചാക്ക് =തവള (ഒളിക്യാമറ + ബ്ലൂടൂത്ത് = പെണ്‍കുട്ടികള്‍)‘. കോപ്പിയടിക്കാരിക്ക് തലക്കെട്ട് മാറ്റല്‍ മാത്രമേയുള്ളൂ ആദ്ധ്വാനം. എന്തൊരെളുപ്പം അല്ലേ ?

കോപ്പിയടിക്കപ്പെട്ട പോസ്റ്റിനാണ് കമന്റിട്ടതെന്ന അബദ്ധം മനസ്സിലാക്കിയപ്പോള്‍ അതേ പോസ്റ്റില്‍ ചെന്ന് വീണ്ടും ഞാനൊരു കമന്റിട്ടു. അത് ദാ താഴെയുണ്ട്.

അപ്പോഴേക്കും പോസ്റ്റില്‍ കോപ്പിയടിക്കെതിരേ പ്രതിഷേധസ്വരവുമായി കമന്റുകള്‍ പലതും വീണു. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ കോപ്പിയടിക്കാരിയുടെ മറുപടി വന്നു. അത് ദാ താഴെയുണ്ട്.

അവര്‍ പറയുന്നത് പ്രകാരം…. അവര്‍ ബ്ലോഗ് തുടങ്ങിയെന്നൊക്കെ പറഞ്ഞിട്ട് ശ്രീക്കുട്ടന്‍ അല്ലാതെ മാറ്റാരും ആ വഴിക്ക് ചെന്നില്ലത്രേ!

ഷിബുവിനോട് ആയിരം പ്രാവശ്യം പറഞ്ഞു…. ‘ഒന്ന് വാടാ എന്ന് ’.
അവന്‍ പറഞ്ഞു ‘നീ തുടങ്ങൂ, ഞാന്‍ പിന്നാലെ വരാമെന്ന് ’
അവനാ പറഞ്ഞത് ‘വിവാദം ഉണ്ടാക്കടീ എന്ന് ’

കോപ്പിയടിക്കെതിരേ കമന്റിട്ടവരെയൊക്കെ കുരങ്ങന്മാരേ, വട്ടന്മാരേ എന്നൊക്കെയുള്ള സാമാന്യം ‘നല്ല’ പാര്‍ലമെന്ററി പദങ്ങള്‍ ഉപയോഗിച്ച് തന്നെ സംബോധന ചെയ്യുകയും ചെയ്തു ബ്ലോഗുടമ.

അത് കേട്ടപ്പോള്‍ സ്വല്‍പ്പം ബുദ്ധിമുട്ട് തോന്നിയതുകൊണ്ട് മൂന്നാമതൊരു കമന്റ് കൂടെ എനിക്ക് ആ പോസ്റ്റില്‍ ഇടേണ്ടി വന്നു. അത് ദാ താഴെയുണ്ട്.

പിന്നീടുണ്ടായത് രസകരമായ സംഭവങ്ങളാണ്. അഭിനന്ദിച്ചുകൊണ്ട് ഞാനിട്ട ആദ്യ കമന്റ് ഒഴികെ എന്റെ ബാക്കിയുള്ള 2 പ്രതിഷേധ കമന്റുകളും ഡിലീറ്റ് ചെയ്യപ്പെട്ടു. കോപ്പിയടിക്കെതിരെ വന്ന മറ്റുള്ളവരുടേയും കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടു. ബ്ലോഗ് പോസ്റ്റില്‍ ഇപ്പോള്‍ കാണപ്പെടുന്നത് അഭിനന്ദന കമന്റുകള്‍ മാത്രം. എന്തായാലും ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് അഭിനന്ദിച്ചുകൊണ്ട് ഞാനിട്ട ആദ്യ കമന്റ് ഞാനും ഡിലീറ്റ് ചെയ്തു. അഭിനന്ദന കമന്റിട്ട മറ്റ് ഒന്നുരണ്ടുപേരും അവരുടെ കമന്റുകള്‍ ഇതിനകം ഡിലീറ്റ് ചെയ്തു. ഈ അവസ്ഥയിലാണ് പ്രസ്തുത ബ്ലോഗിലെ കമന്റുറ ഇപ്പോള്‍ കാണപ്പെടുന്നത്. 27 കമന്റുകള്‍ ഉണ്ടായിരുന്നത് കമന്റുറയില്‍ ഇപ്പോള്‍ 6 കമന്റുകള്‍ മാത്രം. തെളിവ് ദാ താഴെയുണ്ട്.

എനിക്കറിയാന്‍ പാടില്ലാത്തതുകൊണ്ട് ചോദിക്കുകയാണ്. ഇതൊക്കെയാണോ പുതിയ ബ്ലോഗ് സംസ്ക്കാരം ? ബ്ലോഗ് തുടങ്ങിയ ഉടനെ എല്ലാവരും ചെന്ന് അഭിപ്രായങ്ങള്‍ അറിയിച്ചില്ലെങ്കില്‍ ഉടനെ വിവാദത്തിരി കൊളുത്തി ശ്രദ്ധ പിടിച്ച് പറ്റുന്ന ഈ എളുപ്പ വഴി ‘വലം പിരി ശംഖിന്റെ‍’  ബ്ലോഗുടമയ്ക്ക് മാത്രം അറിയാവുന്ന വിദ്യയാണോ, അതോ ഇനി മറ്റിടങ്ങളില്‍ നിന്നും സഹിക്കേണ്ടി വരുമോ ഇത്തരം മൂന്നാം കിട വേലകള്‍ ?

ഫേസ് ബുക്കില്‍ നിന്നും, ഒരു സ്ത്രീ തന്നെയാണ് ബ്ലോഗുടമ എന്ന് ഉറപ്പാക്കിയപ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടു. (ഫേസ് ബുക്കിലെ തെളിവ് തല്‍ക്കാലം ഇവിടെ പ്രദര്‍ശിപ്പിക്കുന്നില്ല.)

ഇങ്ങനെയൊക്കെ പെരുമാറുമോ ഒരു സ്ത്രീ ? കുറേക്കൂടെ മാന്യത ഭാഷയിലും പ്രവര്‍ത്തിയിലും പ്രതീക്ഷിക്കുന്നുണ്ട്  എഴുത്തും വായനയുമുള്ള ഓരോ സ്ത്രീയുടെ അടുക്കല്‍ നിന്നും. അതുകൊണ്ട് മാത്രമാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതിയിട്ടേ പറ്റൂ എന്ന് തീരുമാനിച്ചത്.

എന്തായാലും ബ്ലോഗുടമ കമന്റില്‍ പറയുന്ന ഷിബുവല്ല, ഷിബു മാത്യു ഈശോ തെക്കേടത്ത് എന്നുതന്നെ ഞാന്‍ മനസ്സിലാക്കുന്നു. ഷിബു മാത്യുവിന്റെ ഈ ഗൂഗിള്‍ ബസ്സ് അത് സാക്ഷ്യപ്പെടുത്തുന്നു. ഷിബുവിന്റെ ഇതേ പോസ്റ്റ് പലയിടത്തും കോപ്പിയടിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്ന് മാത്രമാണ് വലം പിരി ശംഖിന്റെ യാത്രകള്‍ എന്ന ബ്ലോഗിലെ കോപ്പിയടി.

ഒരു കാര്യം കൂടെ പറഞ്ഞ് അവസാനിപ്പിക്കുന്നു. ഇത്തരം പ്രവണതകള്‍ക്ക് എതിരേ പോരാടേണ്ടത് പുതുതായി ബ്ലോഗെഴുതാന്‍ തുടങ്ങുന്നവര്‍ തന്നെയാണ്. അല്ലെങ്കില്‍ നിങ്ങളുടെ ഓരോരുത്തരുടേയും ബ്ലോഗില്‍ വന്ന് പോസ്റ്റുകള്‍ വായിച്ചാലും, അഭിപ്രായം പറയാന്‍ ആളെ കിട്ടിയെന്ന് വരില്ല. കാരണം നിങ്ങളുടെ ബ്ലോഗിലുള്ളത് നിങ്ങളുടെ സൃഷ്ടിയാണോ അതോ കോപ്പിയടിക്കപ്പെട്ട സൃഷ്ടികളാണോ എന്ന് വായനക്കാര്‍ അറിയണമെന്നില്ലല്ലോ!

വാല്‍ക്കഷണം:- ബ്ലോഗില്‍ കമന്റിടുന്നവര്‍, കമന്റ് ഫോളോ അപ്പ് ചെയ്യുന്നുണ്ടെന്നും, പുറകെ വരുന്ന കമന്റുകള്‍ ഇ-മെയില്‍ വഴി അവര്‍ക്ക് കിട്ടുന്നുണ്ടെന്നും മനസ്സിലാക്കാതെ, അല്‍പ്പസ്വല്‍പ്പം സൂത്രപ്പണികള്‍ കാണിച്ച്,  കണ്ണടച്ച് പാല് കുടിക്കാമെന്ന് കരുതുന്നത് അബദ്ധമാണ്. ബ്ലോഗിന്റെ സാങ്കേതിക വശങ്ങള്‍ കൂടുതല്‍ മനസ്സിലാക്കുന്നതൊടെ അതൊക്കെ കൃത്യമായി പിടികിട്ടിക്കോളും. ഇനിയും സമയമുണ്ട്. കുതന്ത്രങ്ങളൊക്കെ മാറ്റിവെച്ച് നേരെ ചെവ്വേ സ്വന്തം സൃഷ്ടികള്‍ തന്നെ നന്നായി എഴുതിയിട്ടാല്‍  കൈയ്യടിക്കാനും കമന്റിടാനും ഇനിയും വായനക്കാര്‍ ആ വഴി വന്നെന്ന് വരും. എല്ലാ ആശംസകളും നേരുന്നു. ഹാപ്പി ബ്ലോഗിങ്ങ്.

———————————————————————————–
പ്രിന്റ് എടുത്ത് കോഴിക്കോട് മിഠായിത്തെരുവ്, എറണാകുളം മറൈന്‍ ഡ്രൈവ്, തിരുവനന്തപുരത്ത് തമ്പാനൂര്‍ , എന്നീ സ്ഥലങ്ങളില്‍ വെച്ചാല്‍ , ബ്ലോഗ് എന്താണെന്ന് അറിയാത്ത സാധാരണ വായനക്കാരനുപോലും മനസ്സിലാക്കാനാവുന്ന വിഷയങ്ങളേ എഴുതാവൂ എന്നുള്ള എന്റെ ഒരു നിര്‍ബന്ധത്തിന് കടകവിരുദ്ധമാണ് ഈ പോസ്റ്റ്. ഈ പോസ്റ്റ് വായിച്ചിട്ട് വിഷയം മനസ്സിലാക്കാന്‍ പറ്റാതെ പോകുന്നവര്‍ ക്ഷമിക്കണം. ———————————————————————————–

Comments

comments

78 thoughts on “ ഇതോ പുത്തന്‍ ബ്ലോഗ് സംസ്ക്കാരം ?!

  1. ഇങ്ങനെയൊക്കെ പെരുമാറുമോ ഒരു സ്ത്രീ ? കുറേക്കൂടെ മാന്യത ഭാഷയിലും പ്രവര്‍ത്തിയിലും പ്രതീക്ഷിക്കുന്നുണ്ട് എഴുത്തും വായനയുമുള്ള ഓരോ സ്ത്രീയുടെ അടുക്കല്‍ നിന്നും. അതുകൊണ്ട് മാത്രമാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതിയിട്ടേ പറ്റൂ എന്ന് തീരുമാനിച്ചത്.

  2. ഈ പോസ്റ്റ്‌ അവസരോചിതമായി നിരക്ഷരന്‍!! ഈ സംഭവം ഈശോയുടെ ബസ്സില്‍ നിന്നാണ് അറിയുന്നത്. കമന്റാന്‍ പോയപ്പോള്‍ പൂട്ടി വെച്ചിരിക്കുന്നു. പിന്നീട് ഫേസ് ബുക്കില്‍ കമന്റാം എന്ന് കരുതിയപ്പോള്‍ അവിടെയും ലിസ്റ്റില്‍ ഉള്ളവര്‍ക്ക് മാത്രമേ പാടുള്ളൂ. ഇതിലേറെ അത്ഭുദം ആ വ്യക്തിക്ക് അയ്യായിരത്തിലധികം ഫേസ് ബുക്ക്‌ ഫ്രണ്ട്സ് ഉണ്ടെന്നതാണ്. ഇത്തരം വ്യക്തികളാണ് നന്നാക്കാന്‍ ഇറങുന്നത്. കേമം.

  3. @ ഞാന്‍ – ഫേസ്ബുക്കില്‍ അവര്‍ എന്റേയും ഫ്രണ്ട് ആണ്. അല്ലെങ്കില്‍ ഞാന്‍ ഫേസ് ബുക്കിലൂടെ അവരുടെ ബ്ലോഗ് പരസ്യം കാണില്ലായിരുന്നല്ലോ? ഒരു സുഹൃത്താണെങ്കില്‍ അവരെ തിരുത്താന്‍ ശ്രമിക്കുന്നതില്‍ തെറ്റില്ലെന്ന് തന്നെ ഞാന്‍ കരുതുന്നു.

  4. ഞാന്‍ ആ സ്ത്രിയെ/ബ്ലോഗ് പോസ്റ്റ് ഉടമയെ അറിയില്ല. ഇന്നലെ വൈകിട്ടാണ് ഞാന്‍ ഇങ്ങനെ ഒരാളെക്കുറിച്ച് കേള്‍ക്കുന്നതു തന്നെ. അവര്‍ ആ പോസ്റ്റ് അവിടെയിട്ടത് മാത്രമല്ലാതെ എന്നെക്കൂടി മറ്റുള്ളവരുടെ മുന്നില്‍ നാണം കെടുത്താന്‍ Shibuvinodu aayiram pravashyam paranju..onnu vaada yennu..Avan paranju nee thudangu njaan pinnale varaamnnu.Oru Social evil alleennu vechu ettappol kandillee collegil cheemutta yerinja swobhavam eniyengilum nirtheda kurangan maare…
    Entry kalakkiyillee..Avan yenthiyee aa Shibu avana paranjathu vivaadam undaakedee yennu…yennittu kandillee yellarum koodi ……. എന്നൊക്കെ പറഞ്ഞ് അവരെന്നെ ഇതിനകത്തേക്ക് വലിച്ചിഴച്ചത് എന്തിനാണന്ന് മനസിലാകുന്നില്ല….

  5. ഇത് ഇവിടെ പറഞ്ഞത് വളരെ നന്നായി മനോജേട്ടാ ..
    അവളുടെ ഫേസ് ബുക്കില്‍ കേറാന്‍ നോക്കീട്ട് പറ്റുന്നില്ല..അതിലേക്കുള്ള ആക്സസൊക്കെ ലിമിറ്റ് ചെയ്തിരിക്കുന്നു.. ഗൂഗിള്‍ ബസിന്റെ ഇമ്പാക്സ് ..
    മറ്റൊന്നു കൂടിയുണ്ട് ബസിന്റെ ഇമ്പാക്റ്റ് ..
    അവള്‍ടെ ബ്ലോഗില്‍ ആദ്യ കമന്റിട്ട, അവള്‍ പറയുന്ന ശ്രീക്കുട്ടന്‍ എന്നയാള്‍ക്ക് http://sreejithmenonv.blogspot.com/ എന്നൊരു ബ്ലോഗുണ്ടായിരുന്നു ഇന്നലെ രാത്രി ഏകദേശം 11 മണി വരെ.. അതിലുള്ളതും കോപ്പിയടിച്ച ബ്ലോഗ് പോസ്റ്റുകള്‍ ..ആ ബ്ലോഗ് ഇപ്പോ നിലവിലില്ല.
    ഈ ശ്രീജിത്ത് എന്ന പേരില്‍ ബ്ലോഗ് പോസ്റ്റുകള്‍ കോപ്പിയടിച്ച് പേസ്റ്റിക്കൊണ്ടിരുന്ന ആള്‍ തന്നെയാണ് ഷീബ എന്ന കോപ്പിക്യാറ്റും എന്ന് കരുതാന്‍ ന്യായമായ കാരണങ്ങളുണ്ട് യുവറോണര്‍

    സുരേഷിന്റെ വിനോദയാത്ര എന്ന പേരില്‍ അവന്‍ ഒരു പോസ്റ്റിട്ടിരുന്നു. August 23, 2010ല്‍ പോക്കിരിത്തരങ്ങള് ‍(http://pokiritharangal.blogspot.com/) എന്ന ബ്ലോഗില്‍ വന്ന പോസ്റ്റ് കോപ്പി ചെയ്ത് 2010, ഒക്ടോബര്‍ 7നു.
    അതില്‍ അവള്‍ടെ ഒരു കമന്റുണ്ടായിരുന്നു..അവളും ആ ടൂര്‍ പോയ ഗാംഗില്‍ ഉണ്ടായിരുന്നെന്ന മട്ടില്‍..നമ്മുടെ സുരേഷിന്റെ പേരിവിടെ പറയണമായിരുന്നോ എന്നും മറ്റും..
    അങ്ങനൊരു സംഭവം നടന്നിട്ടേ ഇല്ല എന്ന് അവള്‍ക്ക്/അവനു അറിയാമല്ലോ..എന്നിട്ടും അങ്ങനൊരു കമന്റിട്ടെങ്കില്‍ അവര്‍ രണ്ടും ഒരാളാകും..പോസ്റ്റിട്ട ശ്രീജിത്തും കമന്റിട്ട ഷീബയും..
    ഡബിള്‍ റോളാ ..ഡബിള്‍ റോള്‍ ..

    ദാറ്റ്സോള്‍ യുവറോണര്‍ ..! :)

  6. നിരക്ഷരന്‍,

    ഞാനും അവിടെ ഒരു കമന്റിട്ടിരുന്നു..അത് മോഷ്ടിക്കപ്പെട്ടാതാണെന്ന് അറിയാതെ എഴുതിയതാണ്..എന്തായാലും ഇത്തരം പ്രവണതകളെ മുളയിലേ നുള്ളിക്കളയണം..മോഷ്ടിച്ചു എന്ന് മാത്രമല്ല, അത് ചോദിക്കാന്‍ ചെന്നവരെ അവഹേളിക്കുകയും മോശമായി സംസാരിക്കുകയും കൂടി ചെയ്തിരിക്കുന്നും

    ഫേസ്‌ബുക്കില്‍ ഞാന്‍ അവരുടെ പ്രൊഫൈല്‍ കണ്ടു..ദയവായി ഈ പോസ്റ്റിന്റെ ലിങ്ക് അവരുടെ ഫേസ്‌ബുക്ക് “Wall”ല്‍ ഇടണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിയ്ക്കുന്നു..അങ്ങനെ വിടുന്നത് ശരിയല്ല.

  7. njan oru puthiya blogger aanu.’readersine kittan,vivadham undakkiyal mathi’ enna kuruttu bhudhi njan palayidathum vaayichittund.ennittum,’innallenkil nale,ente blog vaayikan aarenkilum ethum’ ennu karuthi kaathirikan kazhiyunnath,oru varsham ningaludeyellam blog vaayich kittiya anubhavam kondanu,innu ‘puli’ ennu vilikkapedunna ella bloggersum engane valarnnu vannu enna thiricharivu kondanu.athillathavar aayiriykam,’innu blog thudangi,nale 1000 followersine undakki,pittenaal athoru book aakkam’ ennu karuthi itharam vivadhangal undakkunnath.avare kuttam paranjitto,prathishedha commentkal ezhuthiyitto karyam illa.karanam,’CHIKITSIYKKENDA ORU MAANASIKA ROGAMAANATH…’

  8. njan oru puthiya blogger aanu.’readersine kittan,vivadham undakkiyal mathi’ enna kuruttu bhudhi njan palayidathum vaayichittund.ennittum,’innallenkil nale,ente blog vaayikan aarenkilum ethum’ ennu karuthi kaathirikan kazhiyunnath,oru varsham ningaludeyellam blog vaayich kittiya anubhavam kondanu,innu ‘puli’ ennu vilikkapedunna ella bloggersum engane valarnnu vannu enna thiricharivu kondanu.athillathavar aayiriykam,’innu blog thudangi,nale 1000 followersine undakki,pittenaal athoru book aakkam’ ennu karuthi itharam vivadhangal undakkunnath.avare kuttam paranjitto,prathishedha commentkal ezhuthiyitto karyam illa.karanam,’CHIKITSIYKKENDA ORU MAANASIKA ROGAM aanathu…’

  9. ഭായ്,
    മോഷണം ഏതു കാലത്തും ഉണ്ട്. കൈ നനയാതെ മീന്‍ പിടിക്കുന്ന ഏര്‍പ്പാടായതുകൊണ്ട് പലരും ഇപ്പോള്‍ അത് ചെയ്യുന്നത്. എന്നാല്‍ മോഷ്ടിച്ചതാണെന്ന് തെളിവ് സഹിതം ചൂണ്ടിക്കാട്ടിയിട്ടും ഇത്ര അഹങ്കാരത്തോടെ ഇത്ര മോശമായി പ്രതികരിക്കുന്നവര്‍ അധികം കാണില്ല. ആണായാലും പെണ്ണായാലും അതു ചെയ്ത് അളുടെ തൊലിക്കട്ടി സമ്മതിക്കണം .

  10. വായിച്ചു. അവിശ്വസനീയം. ആ പോസ്റ്റ് കണ്ടിരുന്നെങ്കിലും ശ്രദ്ധിയ്ക്കാതെ വിട്ടതാണ്. ആ കക്ഷിയെക്കുറിച്ച് എനിയ്ക്കു നല്ല അഭിപ്രായമായിരുന്നു. ഞാന്‍ സൌദിയില്‍ ഉള്ളപ്പോള്‍ മലയാളം ന്യൂസിലൊക്കെ എഴുതിക്കണ്ടിട്ടുണ്ട്. നിലവില്‍ ഫേസ്ബുക്കില്‍ 5000 ഫ്രണ്ട്സുണ്ടത്രേ. അവര്‍ ഈ രീതിയിലൊക്കെ പ്രതികരിച്ചെങ്കില്‍…………………………………….!!! ഒന്നും പറയുന്നില്ല.

  11. തെറ്റു ചെയ്യുന്നത് സുഹൃത്തുക്കള്‍ ആകുമ്പോള്‍ തിരുത്തുക തന്നെ വേണം. അതു മനസ്സിലാക്കി ആ തെറ്റ് തിരുത്തുക എന്നത് അവരുടെ മാന്യതയാണ്. അത് അവര്‍ സ്വയം ചിന്തിക്കാതെ വേറൊരു വഴിയുമില്ല. കുറച്ചു നാളായി മോഷണം ബൂലോകത്തു കേള്‍ക്കാനില്ലായിരുന്നു. ഇപ്പോള്‍ വീണ്ടും… ഇന്ന് മിക്കവരും ഒരു പോസ്റ്റിടുന്നത് നമ്മുടെ അറിവും ആശയങ്ങളും മറ്റുള്ളവര്ക്ക് കൂടി പ്രയോജനപ്പെടുത്തുക എന്നതിനേക്കാള്‍ കൂടുതല്‍ കമന്‍റ് നേടുക എന്ന് പ്രതീക്ഷിച്ചാണെന്നു തോന്നുന്നു.

  12. നിരക്ഷരന്‍ ജി,
    നമസ്കാരം, ആദ്യമായാണ് ഇവിടെ.
    കുറച്ചു ഫണ്ണി ആയി ഒരു കാര്യം പറഞ്ഞോട്ടെ.
    പ്രസ്തുത ബ്ലോഗറിനു വേണ്ടത് പബ്ലിസിറ്റി ആയിരുന്നു.
    അത് ബ്ലോഗ്‌ മോഷണത്തിലൂടെയും അതിനെക്കാളേറെ,
    വളരെയധികം പേര്‍ വായിക്കുന്ന താങ്കളുടെ ബ്ലോഗിലെ ഈ പോസ്റ്റു
    വഴിയും സാധിച്ചതില്‍ ആ ബ്ലോഗ്ഗര്‍ വളരെ ഹാപ്പി ആയിരിക്കും.
    ശരിയല്ലേ? ഹഹ.

    എന്തായാലും കാണിച്ചത് ഒട്ടും ശരിയായില്ല എന്ന് തന്നെയാണ് അഭിപ്രായം.
    ഇനിയും കാണാം.

  13. പോസ്റ്റ്‌ വായിച്ച് ആശ്ചര്യപ്പെട്ടു പോയി.
    ഇത്തരം ചീപ് പബ്ലിസിറ്റി കിട്ടിയിട്ട് എന്ത് നേടാനാണ്?ഏതായാലും ഇങ്ങനെയുള്ളവരെ വെളിച്ചത്തു കൊണ്ട് വന്നത് നല്ല കാര്യം.

  14. വിവാദം ഉണ്ടാക്കല്‍ ഇത്ര രസമുള്ള ഏര്‍പ്പാടാന്നല്ലേ????
    എന്തായാലും നമ്മളൊക്കെ ഭാഗ്യവാന്മാരാണ്.
    ചേച്ചി പേപ്പറിലും ടീവീലും ഒന്നും വരാന്‍ പാകത്തിനുള്ള വിവാദം ഉണ്ടാക്കീല്ലല്ലോ….

    സ്വന്തമായി എഴുതാനുള്ള കഴിവില്ല എന്നത് വല്ല്യ തെറ്റൊന്നുമല്ല.
    പക്ഷെ ചേച്ചി ഇപ്പൊ കാണിച്ചതും, കാണിചോണ്ടിരിക്കുന്നതും ഒക്കെ കുറച്ചു അക്രമം തന്നാണേ……..

  15. ഈയടുത്ത കാലത്ത് കേരളൈറ്റ് നെറ്റിന്റെ വകയായി ഒരു മെയില്‍ ഫോര്‍വേര്‍ഡുകളായി നെറ്റില്‍ കറങ്ങിനടക്കുന്നുണ്ടായിരുന്നു, നമ്മുടെ അരുണ്‍ കായംകുളം എഴുതിയ പ്രവാസിയുടെ ഡയറിക്കുറിപ്പുകള്‍, അതിലാണെങ്കില്‍ അത് ആരെഴുതിയെന്നോ ഒന്നും കൊടുത്തിട്ടുമില്ല.

  16. നല്ല പോസ്റ്റ്‌ നിരക്ഷരന്‍.

    വിവാദം ഉണ്ടാക്കാന്‍ നടന്നു, അവസാനം ജയിലില്‍ ചെന്ന് എത്താവുന്ന കുറ്റം ആണ് ഇത്. പോക്കട്ട്ടടി, കൊലപാതകം തുടങ്ങിവയ നടത്തിയാ തെളിവുകള്‍ മായിച്ചു കളയാം, ചിലപ്പോ കാലം തെളിവ് ഇല്ലാതാക്കും. പക്ഷെ, ഓണ്‍ ലൈന്‍ നടക്കുന്ന ഇത് അടക്കും ഉള്ള കുറ്റകൃത്യം, എല്ലായിടത്തും തെളിവുകള്‍ അവശേഷിപ്പ്യ്ക്കും, അതും ഒരു വിധത്തിലും ഊരാന്‍ പറ്റാത്ത വിധത്തില്‍ ഉള്ളവ.

    ഈ അറിവുകേടും, നിയമത്തിന്റെ മുന്നില്‍ നിന്ന് രക്ഷപെടാം എന്നാ തെറ്റിധാരണയും ആണ് ഇത്തരം കുറ്റകൃത്യം ചെയാന്‍ courage കൊടുക്കുന്നത്. പെട്ടെന്നു ഫെയിമസ് ആകാന്‍ ഉള്ള ആഗ്രഹം പ്രേരണയും.

    ഒരു ബ്ലോഗു വായിക്കുന്നവര്‍, പല ബ്ലോഗും വായിക്കും. തനെയും അല്ല, അഗ്രികള്‍ ഗൂഗിള്‍ വഴി മോഷ്ട്ടിച്ച തോണ്ടികള്‍ വളരെ ഈസി ആയി ആര്‍കും കണ്ടു പിടിയ്ക്കം.

  17. മനോജേട്ടാ അവരിപ്പോള്‍ ബൂലോകത്ത് പ്രശസ്ത ആയി. അതു തന്നെ ആയിരിക്കും അവര്‍
    ആഗ്രഹിച്ചത്. കേട്ടിടത്തോളം അതൊരു ഫെയ്ക്ക് ബ്ലോഗര്‍ ആകാന്‍ ആണ് സാധ്യത.. ഒരു സാധാരണ സ്ത്രീ ഇങ്ങനെ ചെയ്യുന്നത് ആദ്യമായാണ് കാണുന്നത്. അവര്‍ തന്ന മറുപടി ഒരു സ്കൂള്‍ കുട്ടി എഴുതിയത് പോലെ ഉണ്ട്.

  18. ഇത്രയൊക്കെ പ്രതികരണം ഉണ്ടായിട്ടും ആ പോസ്റ്റ്‌ നീക്കം ചെയ്യാന്‍ അവര്‍ ഒരുക്കമല്ല എന്നുള്ളതാണ് അത്ഭുതപ്പെടുത്തുന്നത്…
    മോഷണം ഒരിക്കലും അംഗീകരിക്കാവുന്ന ഒന്നല്ല

  19. മനോജേട്ടാ, കലക്കി.

    ഞാന്‍ ആലോചിക്കുവാ, ഇവന്മാരെന്താ കണ്ണൂരാന്റെ പോസ്റ്റുകള്‍ മോഷ്ട്ടിച്ചു പബ്ലിസിറ്റി നേടാത്തത്! ഓ.. മനസ്സിലായി. കണ്ണൂരാന്റെ പോസ്റ്റുകള്‍ കൊള്ളില്ലല്ലോ! (ആയ്ക്കോട്ടെ)

  20. ബൂലോകത്ത് ഒരിക്കലും ഒന്നും സ്വന്തമായെഴുതാതെ സ്ഥിരം കോപ്പുന്ന ചിലരുണ്ട്. അവരുടെ പോസ്റ്റിൽ പുതിയ പോസ്റ്റ് കണ്ടാൽ അതിൽ നിന്നും അല്പം കോപ്പിയെടുത്ത് ഗൂഗിളിലിട്ട് സേർച്ച് ചെയ്ത് നോക്കിയാൽ മിക്കവാറും യഥാർത്ഥ പിതാവിനെ കണ്ടെത്താൻ കഴിയും.

    ഞാനും ഈ വിഷയത്തിലൊന്നു കൈവെച്ചിരുന്നു. കോപ്പിയടിച്ച് പോസ്റ്റ് ചെയ്യുന്നവരെ അതറിയാതെ അഭിനന്ദിച്ച് കമന്റിടുന്നത് മാത്രം അവർ ബാക്കി വെയ്ക്കും…ഇതെവിടെയെങ്കിലും ക്ണ്ടതാണെന്ന് കണ്ടാൽ ഡിലിറ്റ് ചെയ്യും. അതെക്കുറിച്ച് ഒരു പോസ്റ്റ് ഇട്ടപ്പോൾ വന്ന പ്രതികരണം അതി ഭീകരമായിരുന്നു.

    പേസ്റ്റ് പോസ്റ്റുകൾ കീ ജയ്……! AKCPBA കീ ജയ്……!

  21. എന്റെ നാലാംകിട ബ്ലൊഗുകള്‍ വരെ അടിച്ചുമാറ്റപ്പെട്ടിട്ടുണ്ട്… പിന്നെ നിലവാരമുള്ളവയുടെ കാര്യം പറയാനുണ്ടോ? ഇതൊക്കെ കണ്ടെങ്കിലും നാണം ഉണ്ടാവട്ടെ….

  22. എന്റെ നാലാംകിട ബ്ലൊഗുകള്‍ വരെ അടിച്ചുമാറ്റപ്പെട്ടിട്ടുണ്ട്… പിന്നെ നിലവാരമുള്ളവയുടെ കാര്യം പറയാനുണ്ടോ? ഇതൊക്കെ കണ്ടെങ്കിലും നാണം ഉണ്ടാവട്ടെ….

  23. ഈ കോപ്പിയടിച്ച് പോസ്റ്റിറക്കുന്നത് അക്രമം തന്നെയാണ്, എന്നാല്‍ അവര്‍ക്ക് താത്കാലികമായ ഒരു ചെറിയ പ്രശസ്തിയയോ അല്ലേല്‍ വിവാദങ്ങളിലൂടെ കിട്ടുന്ന കുപ്രശസ്തിയോ മാത്രമേ കൂടിപ്പോയാല്‍ കിട്ടുകയുള്ളൂ. ബൂലോകത്ത് മാന്യമായ ( ചെറുതാണെങ്കില്‍ പോലും) ഒരു സ്ഥാനം ഒരിക്കലും കിട്ടുകയില്ല.ദേര്‍ ഈസ് നോ ബാഡ് പബ്ലിസിറ്റിയെന്നോ മറ്റോ എവിടെയോ വായിച്ചിട്ടുണ്ട്, അത് ലക്ഷ്യം വച്ചാ ഇവരൊക്കെ ഇറങ്ങുന്നത്. സാരമില്ല വിവാദമുണ്ടാകുമ്പോള്‍ യഥാര്‍ഥ രചയിതാവിന് കൂടി പ്രസിദ്ധികിട്ടുന്നുണ്ടല്ലോ ( B+ )[:)]

    Off Topic( ആത്മഗതം): എന്നാണാവോ എന്റെയൊക്കെ പോസ്റ്റുകള്‍ ആരേലും മോഷ്ടിക്കുന്ന കാലം സംജാതമാകുക, ഞാന്‍ കാത്തിരിക്കുകയാണ്. ഒരു ഫേക്ക് പ്രൊഫൈല്‍ ഉണ്ടാക്കി എന്റെ തന്നെ പോസ്റ്റുകള്‍ കോപ്പിയടിച്ച് ഫേക്കനെ കുറ്റം പറഞ്ഞ് വിവാദം ഉണ്ടാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

  24. പെട്രോമാക്സ് + ചാക്ക് =തവള (ഒളിക്യാമറ + ബ്ലൂടൂത്ത്…
    This information rcvd as an E-Mail.This is just 4 social awareness.Pls act against social evil.Convey this to ur friends also…..

    പോസ്റ്റിന്റെ തുടക്കത്തില്‍ കൊടുത്തിരിക്കുന്ന വിശദീകരണം ബൂലോഗത്തെ പ്രതികരണത്തെ തുടര്‍ന്ന് എഴുതിച്ചേര്‍ത്തതാവും അല്ലേ?

  25. പേരെടുക്കാനുള്ള ശ്രമം നന്നായിരുന്നു, പക്ഷെ അവസാനത്തെ റിപ്ലെയാണ് ഹൈലൈറ്റ് !! ഒരു സ്ത്രീയാണെന്ന് എനിക്ക് തോന്നുന്നില്ല. ഫെയ്ക്ക്..ഇനി ആരാണെങ്കിലും , കോപ്പിയടിയും വിവാദവുമൊക്കെ ഒന്നോതുങ്ങിയിരിക്കുകയായിരുന്നു ,!

  26. ഉളുപ്പില്ലാത്ത പരിപാടികള്‍ ഇങ്ങനെ ഒരു പാട് നടക്കുന്നുണ്ട് അല്ലെ..

  27. ഇത് എത്ര കണ്ടിരിക്കുന്നു. എഴുത്ത്കാരനാവാന്‍ കമ്പ്യൂട്ടര്‍ വന്നതോട് കൂടി എളുപ്പമായിരിക്കുകയല്ലേ. കോപ്പി, പേസ്റ്റ്.

  28. എന്റെ പ്രതിഷേഷം കോപ്പിയടി എന്നതിനേക്കാള്‍ ഉപരി, ശ്രദ്ധപിടിച്ച് പറ്റാനായി വിവാദം ഉണ്ടാക്കുന്ന നീച പ്രവര്‍ത്തിയോടായിരുന്നു. ഫേസ് ബുക്കില്‍ 5000 സുഹൃത്തുക്കള്‍ ഉള്ള ഇവര്‍ക്ക് അതിന് പുറമേ 5000 കോടി രൂപയുടെ ആസ്ഥിയും കൂടെ ഉണ്ടായിട്ടെന്ത് കാര്യം. കൈയ്യില്‍ ഇരുപ്പ് ഇതല്ലേ ? ഫേസ് ബുക്കിലെ അവരുടെ പ്രൊഫൈല്‍ നോക്കൂ. പി.ഏച്ച് ഡി വരെയുണ്ട് വിദ്യാഭ്യാസ യോഗ്യത. വയലാര്‍ രവിയുടെ കൂടെ ഇരിക്കുന്ന ഫോട്ടോയും ഉണ്ട് ഫേസ് ബുക്കില്‍. എന്തുണ്ടായിട്ട് എന്ത് കാര്യം ?

    Basically from kerala.Born& bought up in an aristocratic & reputed Mid.Travancore hindu nair family.Very Optimistic & Openminded.Indeed with the blessings of Almighty I’m honoured in academic as Bachelor of Education,M.A Economics,Diploma in Computer Application from NIT Delhi. Ph.D in Ethics in war observed during Prophet’s (PBUH) sirat from Muslim World League Makkah.10 years experience in teaching & 2 years in administration. Hobby -: Writing articles in news paper& magazines.Reading contemperory articles ,Listening Semi-classical songs & poems.
    Husband Mr.Ramachandran Nair working in Kingdom from 1990 onwards.Blessed with Two kids..Raag& Laya,(my dil& paradise).
    My strength is wide spread dignified social contact.My weakness is articles.

    പക്ഷെ ഞാന്‍ ഇപ്പോള്‍ വിശ്വസിക്കുന്നത് ഇതൊരു ഫേക്ക് ഐഡി ആണെന്നാണ്. അങ്ങനാണെങ്കില്‍ നല്ല കുടുംബത്തിലെ ഏതോ ഒരു സ്ത്രീയുടെ ഫോട്ടോകള്‍ അവര്‍ പോലും അറിയാതെ ഇക്കൂട്ടര്‍ ഫേസ്ബുക്കില്‍ ദുരുപയോഗം ചെയ്യുന്നു. എന്നിട്ട് എന്താണ് നേടുന്നത് ? പെട്ടെന്ന് കിട്ടുന്ന പ്രശസ്തിയോ ? അതുകൊണ്ടെന്ത് കാര്യം ? പ്രശസ്തി പെരുകിപ്പെരുകി ഫേക്ക് ഐഡിക്കാരന് സാഹിത്യ അക്കാഡമി പുരസ്ക്കാരമോ ജ്ഞാനപീഠമോ കൈപ്പറ്റാനാവില്ലല്ലോ ? അത് വാങ്ങാന്‍ ആള് നേരിട്ട് ചെല്ലണ്ടേ ? പിന്നെ എന്താണ് ഇക്കൂട്ടരുടെ ലക്ഷ്യം ? നമ്മള്‍ കുറേപ്പേരെ കുറേക്കാലം കുരങ്ങ് കളിപ്പിക്കാമെന്നോ ? ഒരു പെണ്ണിന്റെ ഫോട്ടോ ഇട്ട് എന്തെങ്കിലും കട്ട് പേസ്റ്റ് ചെയ്താല്‍ ജനം മൊത്തം ചക്കമ്മേല്‍ ഈച്ച പിടിക്കുന്നതുപോലെ ആര്‍ത്ത് പിടിക്കുമെന്നോ ? അങ്ങനെ വല്ല ലക്ഷ്യവും ഉണ്ടെങ്കില്‍ അക്കൂട്ടര്‍ക്കെതിരെ ഇമ്മാതിരി പോസ്റ്റുകള്‍ ഇട്ട് കൈയ്യോടെ പിടിച്ച് പടിയടച്ച് പിണ്ഡം വെക്കുക തന്നെ വേണം.

    ഞാനിപ്പോള്‍ ഈ പോസ്റ്റ് ഇട്ടതുകൊണ്ട് അവര്‍ക്ക് പ്രശസ്തിയൊന്നുമല്ല കിട്ടിയിരിക്കുന്നത്. കുപ്രശസ്തി തന്നെയാണ്. ഈ വിവരം ഇതിനകം മനസ്സിലാക്കിയിട്ടുള്ളവര്‍ ഇനി ആ ബ്ലോഗില്‍ എത്ര നല്ല പോസ്റ്റ് വന്നാലും സംശയത്തോടെയല്ലേ കാണൂ. പിന്നെ കുറെ ഹിറ്റ് കിട്ടിയെന്ന് വരും. എന്നിട്ടെന്തിനാ ? ഹിറ്റും അതല്ല ഇനി കമന്റ് തന്നെ കിട്ടിയാലും ആരും അത് വേവിച്ച് തിന്ന് കഴിയുന്നില്ലല്ലോ ? ഫേക്ക് ഐഡിക്കാരന്‍ ഇപ്പറഞ്ഞതൊക്കെ കിട്ടീട്ട് എന്ത് ഉണ്ടാക്കാനാവോ ?

    കോപ്പിയടിക്കാര്‍ക്ക് പിന്നാലെ പോകണമെങ്കില്‍ മനോരമ, ദീപിക എന്നീ പത്രങ്ങള്‍ക്ക് പിന്നാലെ പോകാമായിരുന്നു എനിക്ക്. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ എന്ന എന്റെ ലേഖനം ബിജു വര്‍ഗ്ഗീസ് എന്ന പേരിലാണ് മനോരമ ഗള്‍ഫ് ഓണ്‍ലൈനില്‍ അവര്‍ പ്രസിദ്ധീകരിച്ചത്. ചോദ്യം ചെയ്തപ്പോള്‍പ്പോലും ബിജു എന്ന പേര് മാറ്റി നിരക്ഷരന്‍ എന്നാക്കാന്‍ അവര്‍ തയ്യാറായില്ല. അവര്‍ക്ക് പറ്റിയ അമളി/അബദ്ധം/തെറ്റ് ജനം തിരിച്ചറിയുന്നതിനോട് അവര്‍ക്ക് താല്‍പ്പര്യം ഇല്ല. മുല്ലപ്പെരിയാര്‍ പോലെയുള്ള ഒരു സാമൂഹിക വിഷയം ആയതുകൊണ്ട് ഞാനത് വിട്ട് പിടിച്ചു. ദീപിക വാരാന്ത്യപ്പതിപ്പിന്റെ അരപ്പേജ് നിറയെ എന്റെ ഒരു ലേഖനം മഷി പുരട്ടി വന്നത് എന്നോട് ഒരു വാക്കുപോലും ചോദിക്കാതെയാണ്. എന്നിട്ടും ചോദ്യം ചെയ്യാന്‍ പോയില്ല/പറ്റിയില്ല. ഏറ്റുമുട്ടണമെങ്കില്‍ വമ്പന്മാരോട് ഏറ്റുമുട്ടണം. അല്ലാതെ ഈ ഇട്ടാവട്ടത്ത് ഇടമ്പിരി വലമ്പിരി കോപ്പി പേസ്റ്റ് നടത്തുന്നവര്‍ക്ക് എതിരെ മെക്കിട്ട് കയറിയിട്ട് എന്ത് കാര്യം ? പഞ്ചനക്ഷത്ര വേശ്യകളെ പിടിച്ച് അകത്താക്കുന്നതിന് പകരം അരച്ചാണ്‍ വയറ് പിഴക്കാന്‍ വേണ്ടി റെയില്‍‌വേ സ്റ്റേഷന്‍/ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് മാംസം വില്‍ക്കുന്ന അത്താഴപ്പട്ടിണിക്കാരായ പാവം പെണ്ണുങ്ങളുടെ കുത്തിന് പിടിക്കുന്നതിന് തുല്യമാണത്.

    അതാണ് ഞാന്‍ പറഞ്ഞത് എന്റെ പ്രതിഷേധം വിവാദം ഉണ്ടാക്കി ബ്ലോഗില്‍ ശ്രദ്ധ പിടിച്ച് ശ്രമിക്കുന്നവര്‍ക്കെതിരെ ആയിരുന്നു. വേറും കോപ്പിയടി മാത്രമായിരുന്നെങ്കില്‍ ഇങ്ങനെ പോസ്റ്റിട്ട് ബഹളം ഉണ്ടാക്കാനൊന്നും പോകില്ലായിരുന്നു. പിന്നെ ഈ ഐഡി ഒരു പെണ്ണിന്റെ തന്നെ ആണെങ്കില്‍ ഏത് കേന്ദ്രത്തില്‍ പിടിയുള്ളവളായാലും അവരങ്ങനെ മിടുക്കിയായി കൊരങ്ങന്മാരെ, വട്ടന്മാരേന്നൊക്കെ വിളിച്ച് പോയിട്ട് മിണ്ടാതിരിക്കാന്‍ പറ്റിയില്ല. അതുകൊണ്ടും കൂടെയാണ് ഇത്രേം ബഹളം ഉണ്ടാക്കിയത്.

  29. കഴിഞ്ഞ പത്തു വര്‍ഷമായി ടീച്ചിങ്ങിലും പരിചയമുണ്ട്… ആള് സ്ത്രീ തന്നെ.. സാമൂഹിക പ്രവര്‍ത്തനം പൊതുജന സേവനം എന്നൊക്കെ പറഞ്ഞു നടക്കുന്ന മൂന്നാംകിട മലയാളികള്‍ കുറെ ഉണ്ട് റിയാദില്‍,(നല്ലവരും ഉണ്ട് കേട്ടോ) കോപ്പി പേസ്റ്റ് ഇല്ലായിരുന്നെങ്കില്‍ ഇവരൊക്കെ ബുദ്ദിമുട്ടി പോയേനെ..

  30. ഇത് മിക്കവാറും ഒരു ഫേയ്ക് ബ്ലോഗറാണെന്നാ തോന്നുന്നത്. വിവാദമുണ്ടാക്കി ശ്രദ്ധ നേടുകയായിരിക്കും ലക്ഷ്യം.

  31. മനോജേട്ടാ,

    എന്തൊക്കെയാ നടക്കുന്നത്. സത്യത്തില്‍ ഈയിടെ ബ്ലോഗിങ് ചില സമയങ്ങളില്‍ മടുത്തുതുടങ്ങുന്നു. പ്രഹസനങ്ങളായ പോസ്റ്റുകളും കമന്റുകളും.. എങ്കിലും ഇതല്പം കടുത്ത് പോയി. സത്യത്തില്‍ ഹാപ്പി ബാച്ചിലേര്‍സ് പറഞ്ഞ പോലെ അവര്‍ ആഗ്രഹിച്ച (കു)പ്രശസ്തി അവര്‍ക്ക് ഇപ്പോള്‍ കിട്ടിയില്ലേ എന്നൊരു തോന്നല്‍..

  32. @ മനോരാജ് – ചെരുപ്പ് മാല അണിയിച്ച്, പുള്ളി കുത്തി, കഴുതപ്പുറത്ത് കയറ്റി നാടുകടത്തുന്നവനെ നഗരത്തിലുള്ള എല്ലാവരും കാണുന്നുണ്ട്. അത് കുപ്രശസ്തി തന്നെയാണ്. അത് ആവോളം കിട്ടിക്കോട്ടേ അവര്‍ക്ക്. അത് നല്ലതല്ലേ ? :):):)

  33. എനിക്ക് വ്യക്തിപരമായി അറിയുന്ന വ്യക്തി ആണ് ഷീബ ടീച്ചര്‍ …. കുറച്ചു കാലമായി പരിചയമുള്ളതും … നല്ല രീതിയില്‍ മാത്രം കാര്യങ്ങള്‍ ചെയ്യുന്ന ഒരു വ്യക്തി ആണ് എന്ന് എനിക്ക് ഉറപ്പുള്ളത് കൊണ്ട് മാത്രമാണ് ഈ വിഷയത്തില്‍ ഇടപെടുന്നത് …

    ഞാന്‍ ഷീബ ടീച്ചറുമായി കോണ്‍ടാക്റ്റ്‌ ചെയ്തിരുന്നു … അറിയാതെ സംഭവിച്ചു പോയതാണെന്നും …. ഷിബു എന്നാ ടീച്ചറുടെ സുഹ്ര്താണെന്ന് വിചാരിച്ചുമാണ് അങ്ങനെ ഈസി ആയി പ്രതികരിച്ചത് എന്നും അറിയിച്ചിരുന്നു …. ബ്ലോഗ്‌ കൈ കാര്യം ചെയ്തു പരിചയം ഇല്ലാത്തതു കൊണ്ടാണ് എവിടെ നിന്നാണ് എന്ന് എഴുതാത്തത് എന്നും അറിയിച്ചു …. ചെയ്തത് ശെരിയല്ല എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് ഇപ്പോള്‍ അത് എഡിറ്റ്‌ ചെയ്തത് … വിശതമായ ഇമെയില്‍ എന്റെ കയ്യില്‍ ഉണ്ട് … ശിബുവുമായി പങ്കു വെക്കാന്‍ താല്പര്യപ്പെടുന്നു … plz add me or pass me ur mail id.. i tried accessing ur buzz but i dont hav the permission to write thr… my email id is shani.rulz@gmail.com/shanidali@ymail.com …

    ((ഞാന്‍ ബ്ലോഗ്‌ ലോകത്ത് അത്ര സജീവമല്ല …. ഓര്‍ക്കുട്ടില്‍ കുറച്ചു കാലമായി രാഷ്ട്രീയ സാംസ്‌കാരിക കംമുനിടികളില്‍ സജീവമായി ഉള്ള ആളാണ് … കുറച്ചു പേര്‍ക്കെങ്കിലും എന്നെ അറിയാമായിരിക്കാം… ))

  34. ഡിയര്‍ shanid ali,
    വിവരം അനേഷിച്ചു, എല്ലാവരെയം അറിയിച്ചതിനു നന്ദി. ഷിബുവിന്റെ ബസ്സ്‌ അഞ്ഞൂറ് കമന്റ്സ് കടന്നപ്പോള്‍, ഓട്ടോമാടിക് ആയി കമന്റ്സ് disable ആയത് ആണ്.

    പിന്നെ, ബ്ലോഗിനെ മുകളില്‍, ഇപ്പോള്‍ ഉള്ള പോലെ മെയിലില്‍ നിന്ന് കിട്ടിയത് (“This information rcvd as an E-Mail….”
    എന്നും പറഞ്ഞു ഇട്ടാല്‍ പോലും, നിയമ പരിരക്ഷ കിട്ടില്ല. ഇതും കൂടെ ഒന്ന് ടീച്ചറെ അറിയ്കൂ.

  35. തീര്‍ച്ചയായും അറിയിക്കാം … അത് ഡിലീറ്റ് ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെടാം … ഷീബ ടീച്ചറുടെ ലാപ്‌ ടോപ്പില്‍ വൈറസ് കേറിയിരിക്കുകയാണ് … ആരോ പണി കൊടുത്തെന്നാ തോന്നുന്നേ … എന്തായാലും ക്ഷമിച്ചു കള ചേട്ടന്മാരെ …

  36. നിരക്ഷരന്‍ ഒരു മാന്യനാണെന്നാണ് പൊതുവെ വെപ്പ് എന്നിട്ട് അയാള്‍ ചെയ്ത അന്യായം കണ്ടില്ലേ. വഴീ പോണോര്‍ക്കൊക്കെ ഒരു ചേച്ചിയെ ചീത്തവിളിക്കാനവസരം ഒരുക്കി. കഷ്ടം….അയ്യാളോടുണ്ടായിരുന്ന മുഴുവന്‍ ബഹുമാനവും തല്‍ക്കാലത്തേക്ക് ഇല്ലാണ്ടായി…

    * മുല്ലപ്പെരിയാറിനെ പറ്റി നിങ്ങള്‍ എഴുതിയത് മോഷ്ടിച്ച് മനോരമ പ്രസിധീകരിച്ചു…മനോരമയ്ക്ക് പറ്റിയ “തെറ്റ്” താങ്കള്‍ക്ക് വിഷയമല്ല ഈ ചേച്ചിക്ക് പറ്റിയതാണ് വിഷയം!! കൊള്ളാം മനോരമയെ മുഷിപ്പിക്കണ്ടാന്ന് അല്ലാണ്ടെ എന്താണ് കാര്യം?
    ദീപികയും ചുള്ളന്റെ മോഷ്ടിച്ചു അതും ചോദ്യം ചെയ്തില്ല. അപ്പോള്‍ ഈ ചേച്ചി ചെയ്തതാണ് പാതകം!!
    അതേ പറ്റി പബ്ലിക്കായി പ്രസിദ്ധീകരിച്ചും ചര്‍ച്ച ചെയ്തും പോരേ ഈ ചെച്ചിയെ പറ്റി വിചാരണ…ഇനിയെങ്കിലും നിര്‍ത്തൂ ബ്ലോഗ്ഗേഴ്സേ ഈ വിചാരണ…പ്ലീസ്
    ഹോ പാവം ചേച്ചിയെ പറ്റി എനിക്ക് ആലോചിക്കുമ്പോളേ കരച്ചില്‍ വരണൂ….

  37. @ വാക്കേറുകള്‍ – ഞാന്‍ താങ്കളുടെ ബ്ലോഗില്‍ വന്ന് പുതിയ പോസ്റ്റ് വായിച്ചു. എനിക്കിഷ്ടായി. ബെര്‍ളിയുടെ ശൈലി കുറേയൊക്കെ താങ്കള്‍ക്കും കിട്ടിയിട്ടുണ്ട്. ആര്‍ക്കിട്ടാണ് പണി കൊടുക്കുന്നതെന്ന് ഒറ്റ വായനയില്‍ മനസ്സിലാകില്ല. ഇരുത്തി വായിച്ചാല്‍ എല്ലാം വ്യക്തമാകും. അപ്പോള്‍ ചിരിക്ക് ചിരിയും ചിന്തയ്ക്ക് ചിന്തയും ഉണ്ടാകുന്നുമുണ്ട്. കുറേക്കൂടെ ആറ്റിക്കുറുക്കി എഴുതാന്‍ ശ്രമിക്കണം. വ്യക്തികളെയൊക്കെ കുറേക്കൂടെ തെളിച്ച് പറയുകയും ആവാം. വായനക്കാര്‍ക്ക് എല്ലാവര്‍ക്കും എല്ലാ ബ്ലോഗേര്‍സിനേയും അറിയണമെന്നില്ലല്ലോ ? അതുകൊണ്ടാണ് ഈ സജഷന്‍. എല്ലാ ഭാവുകങ്ങളും നേരുന്നു.

  38. @Shanid, Thanks for your explanation… But could you please check with Sheeba why she replied the comments with cheap words..
    @vakkerukal, Please continue your crying :-)

  39. @ jp… thnx for the reply..

    i would like to qote the explanation from her mail to me itself..

    “”When I rcvd d negative comments I thought It may be my college mates.To them we usually without any formality uses Da..Poda…Manda…Kuranga…to express our intimacy & affection(Only 2 my intimate friends)Later I called my friend Shibu whom he is working in Delhi based leading Daily to confirm the event , bcoz one week before I told him Facebook 5000 friends r d limit & I crossed d line….He adviced me for a web site..i just thought of a blog first.He told me “U just commence…i will be behind u” Atlast before dropping d phone he added as a joke…I will be behind u with contraversory…….so I thought its my college mates creation.)If u feel u r my intimate friends…take that mandan..kurangan..etc from my affectionate heart…orelse considering d situation forgive d same. —sheeba””””

  40. ഇതൊരു ചെറിയ ലോകം ആണെന്ന് വിചാരിച്ചു ഈസി ആയി കൈ കാര്യം ചെയ്തു പണി വാങ്ങിച്ചു …. ഇങ്ങനെ എത്രയോ പേരെ ഞാന്‍ ഒര്കുടിലും ഫെസ്ബൂകിലും കണ്ടിട്ടുണ്ട് ….

  41. @shanid, പണി ചോദിച്ചു വാങ്ങിയതാന്നു മനസിലായി. കിട്ടിയത് വെടിക്കെട്ട്‌ പണി ആണന്നു മനസിലായില്ലേ. കമന്‍റു ചെയ്യുന്ന എല്ലാവരും എന്റെ മാമനും മച്ചാനും ആണെന്ന് കരുതുന്നത് മാത്രം പിടികിട്ടിയില്ല കേട്ടോ.
    “When I rcvd d negative comments I thought It may be my college mates”

  42. he he…. വിട്ടേക്ക് സഹോദരാ… കഴിഞ്ഞത് കഴിഞ്ഞു …. ഇമെയില്‍ വഴി വൈറസ് കേറി ലാപ്‌ കേടായിരിക്കുകയാണ് ഷീബ ടീച്ചരുടെത് …. ഓണ്‍ലൈന്‍ വന്നാല്‍ ഉടന്‍ ബാക്കി ഉള്ള പോസ്റ്റുകളും ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടാം ….

    ഇനിയും ഈ വിഷയം വലിച്ചു നീട്ടരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു …..

  43. കമന്‍റു ചെയ്യുന്ന എല്ലാവരും എന്റെ മാമനും മച്ചാനും ആണെന്ന് കരുതുന്നത് മാത്രം പിടികിട്ടിയില്ല കേട്ടോ. /// അത് എനിക്കും മനസ്സിലായില്ല …. അതൊന്നും നമ്മുക്ക് മാറ്റാന്‍ പറ്റില്ലല്ലോ …

  44. പകര്‍ത്തി എഴുത്തുകാര്‍ക്ക് എതിരെയല്ല ഇത്.വിവാദം ഉണ്ടാക്കി ശ്രദ്ധ പിടിക്കാന്‍ നടക്കുന്നവര്‍ക്ക് എതിരെയാണ്.പിന്നെ മാനം മര്യാദയ്ക്ക് വര്‍ത്തമാനം പറയാന്‍ അറിയാത്തവര്‍ക്കെതിരേയും.
    ലത് തന്നെ.നീരുവേട്ടന്‍ ഇപ്പറഞ്ഞതിനെ സപ്പോര്‍ട്ടുന്നു.ചില പാവങ്ങളുണ്ട്.ഇവിടിങ്ങനൊരു ലോകവും ഇക്കണ്ട ആദ്മികളും ഉണ്ടെന്നറിയാതെ മെയിലില്‍ കിട്ടുന്ന ഏതെങ്കിലും പുലികളുടെ സൃഷ്ടികള്‍ വച്ചങ്ങ് പൂശും.വായനക്കാര്‍ സംഗതി കണ്ട് പിടിച്ച് ഒച്ച വെക്കുമ്പോഴായിരിക്കും പിടിച്ചത് പുലിവാലാണെന്ന് മനസ്സിലാക്കുക.അക്കിടി മനസ്സിലാവുമ്പോള്‍ സോറിയും പറഞ്ഞ് പയ്യെ പിന്‍‌വാങ്ങും.അത് മനസ്സിലാക്കാം.പക്ഷെ ലിത് ഒരു മാരി കോപ്പിലെ എടവാടല്ലെ ആ ചാച്ചി ചെയ്യണത്.കോപ്പി ചെയ്തതും പോര.മെക്കിട്ട് കയറാന്‍ നിക്കുന്നോ!!

    ഇത് ബസ്സില്‍ കമന്‍റി ദാ ഇവിടേം പേസ്റ്റാന്‍ വന്നപ്പോഴാണ് ഷാനിദിന്‍റെ കമന്‍റ് കാണുന്നത്.ഗൂഗിള്‍ ബസ്സില്‍ പലരും പറഞ്ഞ അറിവ് വെച്ച് ഈ ടീച്ചര്‍ നാലാളു അറിയുന്ന ഇച്ചിരി കോമണ്‍ സെന്‍സൊക്കെ ഉള്ള കൂട്ടത്തിലാണല്ലോ ഷാനിദേ.അങ്ങനത്തെ ഒരാള്‍ പോപ്പുലറാവാനായി ഇത്തരം വില കുറഞ്ഞ ഒരു പരിപാടിക്ക് നിന്നെന്നൊക്കെ പറയുമ്പോള്‍!! ഡൈജസ്റ്റാന്‍ എന്തോ ഒരു പ്രയാസം :)

  45. @ shanid ali – മാമനും മച്ചാനും മനസ്സിലായില്ലേ ? ടീച്ചര്‍ക്ക് കമന്റ് ചെയ്തവര്‍ എല്ലാവരും ടീച്ചറുടെ മാമനും മച്ചാനും ആണെന്ന് കരുതിയാണല്ലോ ടീച്ചര്‍ വളരെ ഫ്രീ ആയി കുരങ്ങന്മാരേ, വട്ടന്മാരേ എന്നൊക്കെ വിളിച്ചതെന്ന് പറയുന്നത്. എന്റെ 2 & 3 കമന്റ് ഒക്കെ വായിച്ചിട്ടും ടീച്ചര്‍ കരുതി ഞാന്‍ ടീച്ചറുടെ ഏതോ കോളേജ് ഫ്രണ്ട് ആണെന്ന് അല്ലേ ? ബഹുകേമം തന്നെ.

    എന്തൊക്കെ പറഞ്ഞാലും വിവാദം ഉണ്ടാക്കി ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചു എന്നതാണ് ഞാന്‍ ഈ പോസ്റ്റില്‍ ടീച്ചര്‍ക്കെതിരെ ഉന്നയിക്കുന്ന ഗുരുതരമായ പ്രശ്നം. അതിനിനിയും താങ്കളോ ടീച്ചറോ മറുപടി പറഞ്ഞിട്ടില്ല. കോപ്പിയടി അല്ല ഇവിടത്തെ പ്രധാന വിഷയം. മോശമായി സംസാരിച്ചതും വിട്ട് പിടിക്കുന്നു.

    ഷാനിദ് അലി, എനിക്കിപ്പോള്‍ ടീച്ചറോട് ശരിക്കും സഹതാപം തോന്നുന്നു. ബിരുദാനന്ദര ബിരുദവും, ഡോക്‍ടറേറ്റും, അതിലേറെ ലോക പരിചയവും സാമൂഹ്യപ്രവര്‍ത്തനങ്ങളുമൊക്കെ ആയിട്ട് നടക്കുന്ന ടീച്ചര്‍ക്ക് പല കാര്യങ്ങളിലും, സാദാ ഹൈസ്ക്കൂള്‍ ടീച്ചര്‍മാര്‍, ടീച്ചിങ്ങ് നോട്ട് കുറിച്ചും അതിനായി റഫര്‍ ചെയ്തും ഉണ്ടാക്കുന്ന പൊതുവിജ്ഞാനം പോലും ഇല്ലെന്ന് ഓര്‍ത്തിട്ടാണ് ഈ സഹതാപം. എന്തായാലും ടീച്ചറുടെ കമ്പ്യൂട്ടര്‍ വൈറസ് അറ്റാക്ക് തീരുന്നതിനായി കാത്തിരിക്കുന്നു. എന്നിട്ട് ടീച്ചറുടേതല്ലാത്ത പോസ്റ്റുകള്‍ എല്ലാം ഡീലീറ്റ് ചെയ്യാന്‍ പറയൂ. ബ്ലോഗ് സംബന്ധമായ അത്യാവശ്യം കാര്യങ്ങള്‍ താങ്കള്‍ തന്നെ ടീച്ചര്‍ക്ക് പറഞ്ഞ് കൊടുക്കുകയും ചെയ്യൂ, പ്ലീസ്. ഇനിയും ഇതുപോലെ കുഴപ്പങ്ങളില്‍ ചെന്ന് ചാടാതിരിക്കാന്‍ ഉപകരിക്കും.

  46. മനോജേട്ടാ അവസരോചിതം..
    കോപ്പി പെയ്സ്റ്റ് ചെയ്യുന്ന എല്ലാവരും മനസ്സിലാക്കട്ടെ..
    (ഷീബ കാരണം ഷിബുവിന്റെ ബ്ലോഗ്‌ കണ്ടു.ഷീബക്ക് ആ വകയില്‍ ഒരു നന്ദി :-))

  47. ഇനിയും ഈ വിഷയം വലിച്ചു നീട്ടരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു shanid ali യുടെ ഈ അഭ്യര്‍ത്ഥന മാനിച്ച് കമന്റ് ബോക്സ് അടക്കുന്നു.

  48. കമന്റ് ബോക്സ് അടച്ചതിനുശേഷം ഷാനിദ് അലിയുടെ ചില മെയിലുകള്‍ വന്നിരുന്നു. അതിന് മാന്യമായി മറുപടിയും കൊടുത്തിരുന്നു. ഷീബ രാമചന്ദ്രന്‍ ഇപ്പോഴും തനിക്ക് പറ്റിയ തെറ്റ് എന്താണെന്ന് മനസ്സിലാക്കുന്നില്ല അല്ലെങ്കില്‍ മനസ്സിലാക്കാന്‍ തെല്ലുപോലും ശ്രമിക്കുന്നില്ല എന്ന് ഷീബയുടെ അടുത്ത് നിന്ന് എനിക്ക് ഫേസ് ബുക്ക് വഴി വന്ന മെസ്സേജുകളിലൂടെ മനസ്സിലാക്കാനായി. ആ മെസ്സേജുകള്‍ക്കും ഞാന്‍ മാന്യമായി മറുപടി കൊടുത്തിരുന്നു. ഞാന്‍ ഇതിനൊക്കെ ഖേദിക്കും, വരും വരായ്കകള്‍ നേരിടേണ്ടി വരും എന്ന രീതിയിലാണ് ഷീബ എനിക്കുള്ള ഫേസ് ബുക്ക് സന്ദേശത്തില്‍ പറയുന്നത്. ബ്ലോഗിലൂടെയോ മറ്റേതെങ്കിലും തരത്തിലോ നേരിട്ട് വന്ന് തെറ്റ് പറ്റി എന്ന് സമ്മതിച്ചിട്ടില്ല ഇതുവരെ. കോപ്പിയടിച്ചത് ചോദ്യം ചെയ്തവരെ ചീത്ത വിളിച്ചതിനും ഇതുവരെ ഒരു സമാധാനവും പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല, ‘ഇടം പിരി ശംഖ്‘ പോയാല്‍ പോകട്ടെ, ഞാന്‍ ബ്ലോഗിലൂടെ ഇനിയും ഇവിടൊക്കെത്തന്നെ നെഞ്ച് വിരിച്ച് നടക്കും എന്ന മട്ടില്‍ സ്വന്തം പേരില്‍ത്തന്നെ മറ്റൊരു ബ്ലോഗുമായി രംഗപ്രവേശനം നടത്തിയിട്ടുണ്ട്.
    ഷീബയുടെ ആ പുതിയ ബ്ലോഗിന്റെ ലിങ്ക് ഇവിടെ തന്ന് അതിന് വായനക്കാരെ ഉണ്ടാക്കിക്കൊടുക്കാന്‍ തല്‍ക്കാലം ഞാന്‍ ഉദ്ദേശിക്കുന്നില്ല.

    എന്റെ അറിവില്‍ കോപ്പി അടിച്ച് പിടിക്കപ്പെട്ടതിന് ശേഷവും ഇത്രയും ധിക്കാരത്തോടെ പെരുമാറിയ ഒരു വ്യക്തി/ഒരു സ്ത്രീ മലയാളം ബ്ലോഗിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.

    കോപ്പിയടി ഇനിയും തുടര്‍ന്നോളൂ. അത് സമയാസമയം ജനം കണ്ടുപിടിച്ച് കെട്ടുകെട്ടിച്ചോളും. പക്ഷെ ചോദ്യം ചെയ്യാന്‍ വന്നവരെ ചീത്ത വിളിച്ചതിന് ഷീബ സമാധാനം പറഞ്ഞേ പറ്റൂ.

    ഷീബ തന്റെ ധിക്കാരവുമായി മുന്നോട്ട് പോകുന്നതുകൊണ്ട് ഇനി ഷീബയോട് ഒരു തരത്തിലുള്ള പരിഗണനയും ആവശ്യമില്ലെന്ന് മനസ്സിലാക്കി ഞാന്‍ ഈ ബ്ലോഗിന്റെ കമന്റ് ബോക്സ് പഴയതുപോലെ തുറന്നിടുകയാണ്.

    ഒന്നുമാത്രം ഷീബ മനസ്സിലാക്കിയാല്‍ നന്ന്. ഷീബയുടെ ശവക്കുഴി വെട്ടുന്നത് ഞാനോ മറ്റ് ബ്ലോഗേഴ്സോ അല്ല, ഷീബ തന്നെയാണ്.

  49. അതെന്താ ഷാനിദ് ട്രാക്കിംഗ് മാത്രം? താങ്കള്‍ക്കു അറിവുള്ളതാണല്ലോ എല്ലാ കാര്യങ്ങളും. നിരക്ഷരന്‍ പറഞ്ഞതിന് ഒന്നും പറയാനില്ലേ?

  50. ഞാന്‍ ആ വിഷയത്തില്‍ ഇടപ്പെട്ടതിന്നു ശേഷം …. ആദ്യം ഇമെയില്‍ വഴി കിട്ടിയതെന്ന് എഴുതിപ്പിച്ചു …. അതിന്നു ശേഷം കുറച്ചു പേര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ആ പോസ്റ്റ്‌ തന്നെ ഡിലീറ്റ് ചെയ്യിച്ചു ….

    ഈ ഫെസ് ബുക്ക്‌ ചാറ്റ് എന്റെ അറിവിന്നപ്പുറമുള്ള കാര്യമാണ് …. അത് കൊണ്ട് എനിക്ക് ട്രാക്ക് ചെയ്യാനേ ഇപ്പോള്‍ ആവൂ …. :)

  51. @ ഷാനിദ് അലി – മെയില്‍ വഴിയോ ഫോണ്‍ വഴിയോ ഇക്കാര്യത്തില്‍ ഷാദിനുമായി ഒരു ഇടപെടലും നടത്തില്ലെന്ന് ഞാന്‍ തീരുമാനിച്ചിരുന്നതാണ്. പക്ഷെ ഈ കമന്റ് ബോക്സിലൂടെ അതിന് തയ്യാറുമാണ്. കാരണം പരസ്പരം പറയുന്നതൊക്കെ എല്ലാവരും കാണുമല്ലോ ഇവിടെ.

    ഷീബ എനിക്ക് ഫേസ് ബുക്കിലൂടെ അയച്ച മെസ്സേജ് മൊത്തത്തില്‍ ഞാനിവിടെ പേസ്റ്റ് ചെയ്യുന്നില്ല. പക്ഷെ അതിന് ഞാനവര്‍ക്ക് കൊടുത്ത മറുപടി കാണണമെങ്കില്‍ ഈ ഗൂഗിള്‍ ബസ്സ് വഴി പോയാല്‍ മതിയാകും. ഷീബയ്ക്ക് തെറ്റ് പറ്റിയെന്ന് ഷാനിദ് അലി വഴി പറഞ്ഞ് അറിഞ്ഞതല്ലാതെ ഷീബ പറഞ്ഞ് ഇതുവരെ ഞങ്ങളാരും ഒന്നും കേട്ടിട്ടില്ല. ചീത്തവിളിച്ചതും കൊപ്പിയടിച്ചതും ഒന്നും അവര്‍ക്ക് ഇപ്പോഴും ഒരു തെറ്റല്ല. (സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് അതൊക്കെ ആകാമെന്നായിരിക്കും. അദ്ധ്യാപകര്‍ക്ക് അങ്ങനുള്ളതായിട്ട് എനിക്കറിയില്ല.) അതുകൊണ്ടല്ലേ എനിക്കയച്ച ഫേസ് ബുക്ക് മെസ്സേജില്‍പ്പോലും തെറ്റുപറ്റിയതാണെന്ന് ഒരു വാക്കുപോലും പറയാതെ, ഈ വിഷയത്തില്‍ ഞാന്‍ പശ്ചാത്തപിക്കും എന്ന് പറഞ്ഞ് എന്നെ വിരട്ടുന്നത്.

    ഷാദിദ് അലിയുടെ അടുത്തുനിന്നും കുറേയൊക്കെ മാന്യത ഞാന്‍ പ്രതീക്ഷിച്ചു. നമ്മള്‍ തമ്മില്‍ നടത്തിയ ഇ-മെയില്‍ ഇടപാടുകള്‍ അതേ പടി മുഴുവനായും താങ്കള്‍ ഷീബയ്ക്ക് അയച്ചുകൊടുത്തു. അത് ഷീബ അവര്‍ക്ക് പരിചയമുള്ള പലര്‍ക്കും അയച്ചുകൊടുത്തുകൊണ്ടിരിക്കുകയാണ് ഇപ്പോഴും. കറങ്ങിത്തിരിഞ്ഞ് അതില്‍ ഒരു കോപ്പി വീണ്ടും എന്റെ കൈയ്യില്‍ത്തന്നെ എത്തിയിട്ടുണ്ട്. തെളിവ് വേണമെങ്കില്‍ ഹാജരാക്കാം. ഷീബ, ഷാനിദിന് അയച്ച ഇ-മെയിലുകളില്‍ നിന്ന് പ്രസക്തഭാഗങ്ങള്‍ മാത്രമാണല്ലോ ഷാനിദ് പ്രദര്‍ശിപ്പിച്ചത്. അപ്പോള്‍പ്പിന്നെ വളരെ മാന്യമായി ഞാന്‍ താങ്കള്‍ക്ക് അയച്ച മെയിലുകള്‍ എന്തിനാണ് ഷീബയ്ക്ക് അയച്ച് കൊടുത്തത്? തീരെ ശരിയായില്ല അനിയാ.

    ഒരു കാര്യം ഞാന്‍ പറയട്ടെ. ഷീബ ഏതോ മൂഢ സ്വര്‍ഗ്ഗത്തിലാണ്. അനിയന്റെ കുടുംബസുഹൃത്ത് ആണെന്നല്ലാതെ ബന്ധമൊന്നും ഇല്ലല്ലോ അവരുമായിട്ട്. അതുകൊണ്ട് സ്വന്തം തടി എത്രയും പെട്ടെന്ന് രക്ഷപ്പെടുത്തിയാന്‍ ഷാദിന് നല്ലത്. കാരണം ഷീബ ഈ വിഷയം എത്രത്തോളം മോശമാക്കാന്‍ പറ്റുമോ അതൊക്കെ ചെയ്യുന്ന രീതിയിലുള്ള നടപടികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ കൂടെ സപ്പോര്‍ട്ട് ചെയ്ത് നിന്ന് എന്തിനാ ചുമ്മാ..:)

    ഞാന്‍ പറയുന്നതില്‍ കാര്യമില്ലെന്നുണ്ടോ ?

  52. ധുരുധ്വേഷം വച്ചോന്നുമല്ല ഇമെയില്‍ അയച്ചത് …. താങ്കള്‍ എന്നോട് വളരെ മാന്യമായാണ്‌ ഇമെയില്‍ വഴി എഴുതുയത് ,… എന്നാല്‍ ആ ഈമെയിലില്‍ കൂടി താങ്കള്‍ പറയുന്ന പൊയന്റുകള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു … അതിന്റെ തീവ്രദ മനസ്സിലാക്കാനും , കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കിക്കോട്ടേ എന്നും കരുതിയാണ് ഇമെയില്‍ ഫോര്‍വേഡ് ചെയ്തത് ശീബക്ക് മാത്രം …. വേദനിപ്പിച്ചെങ്കില്‍ മാപ്പ് … കുടുതലായി എന്റെ ഭാഗം ഞാന്‍ വിശദീകരിക്കാം… കുറച്ചു കഴിഞ്ഞു …. ഇപ്പോള്‍ യൂനിവേര്സിടിയില്‍ പോകുന്ന തിരക്കിലാണ് … വൈകീട്ട് വിശദമായി എഴുതാം സഹോദരാ….

  53. @ ഷാനിദ് അലി – സമ്മതിക്കുന്നു. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഷീബയ്ക്ക് മനസ്സിലാക്കിക്കൊടുക്കാനായി താങ്കള്‍ അത് ഷീബയ്ക്ക് അയച്ചുകൊടുത്തു. പക്ഷെ ഷീബ എന്തിനാണ് ആ മെയിലുകള്‍ മറ്റുള്ളവര്‍ക്ക് അയച്ച് കൊടുക്കുന്നത് ? അങ്ങനെ ചെയ്താല്‍, ഇക്കാര്യത്തില്‍ ഷീബയെ രക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച താങ്കള്‍ക്ക് പോലും അത് ചീത്തപ്പേര് ഉണ്ടാക്കുമെന്ന് എന്തുകൊണ്ട് ഷീബ മനസ്സിലാക്കുന്നില്ല ?

    ഇതൊക്കെക്കൊണ്ടാണ് ഞാന്‍ പറയുന്നത് ഷീബയുടെ നടപടിക്രമങ്ങള്‍… വിവാദം ഉണ്ടാക്കിയതുമുതല്‍, അതിനായി കോപ്പി അടിച്ചപ്പോള്‍‍, അത് ചോദ്യം ചെയ്തവരെ ചീത്ത വിളിച്ചപ്പോള്‍, കമന്റുകള്‍ ഡിലീറ്റ് ചെയ്ത് രക്ഷപ്പെടാമെന്ന് കരുതിയപ്പോള്‍, ഞാന്‍ ഷാനിദിന് അയച്ച മെയിലുകള്‍ ഷാനിദില്‍ നിന്ന് കിട്ടിയപ്പോള്‍ അത് മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്ത് കൊടുത്തപ്പോള്‍, ഞാന്‍ അവര്‍ക്ക് പരിചയമുള്ള ആളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച് എനിക്ക് മെസ്സേജ് അയച്ചപ്പോള്‍, എന്നെ വിരട്ടുന്ന രീതിയില്‍ മെസ്സേജ് അയച്ചപ്പോള്‍, പുതിയ ബ്ലോഗിലൂടെ വീണ്ടും നെഞ്ചുവിരിച്ച് ഇതിലേ തന്നെ നടക്കും എന്ന് കാണിക്കുന്നത് വരെയുള്ളത്… ഒക്കെ അവരുടെ സ്വഭാവ വിശേഷങ്ങളാണ്, അവരുടെ നിലപാടുകളാണ് എടുത്ത് കാണിക്കുന്നത്. ഒരിടത്ത് പോലും വിദ്യാഭ്യാസമുള്ള ഒരു സ്ത്രീയുടെ കണിക പോലും അവര്‍ ഇതുവരെ പ്രദര്‍ശിപ്പിച്ചിട്ടില്ല.

    എനിക്ക് ഷാനിദുമായി ഒരു പ്രശ്നവുമില്ല. അതോര്‍ത്ത് വിഷമിക്കണ്ട. അതുകൊണ്ട് തന്നെയാണ് ഇതില്‍ നിന്ന് രക്ഷപ്പെട്ടോളാന്‍ പറഞ്ഞത് :)

  54. എന്റെയും ഒരു പ്രതിഷേധം അറിയിക്കണേ..
    മുമ്പൊക്കെ മോഷണം എന്ന് കേള്‍ക്കുമ്പോള്‍ വല്ലാതെ പ്രകോപിതനായിരുന്നു. മോഷ്ടിച്ചവനെ വായില്‍ വന്നതൊക്കെ വിളിച്ചു ഞാനും പോസ്റ്റ് ഇട്ടിരുന്നു. ഇപ്പോള്‍ അതൊരു ശീലമായി. മോഷ്ടിച്ചവനെ കയ്യില്‍ കിട്ടിയാലും ഒരു പരിപ്പ് വടയും ചായയും വാങ്ങി കൊടുക്കാന്‍ തോന്നും. Cut & paste (of course without real byline) is globalized!!!..

  55. @ Ram – ഞാന്‍ ഫോളോ ചെയ്തുകൊണ്ടേയിരിക്കുന്നു. ഇക്കഴിഞ്ഞ ദിവസം എ.അയ്യപ്പന്‍ അനുസ്മരണം എന്നൊക്കെ പറഞ്ഞ് (അയ്യപ്പേട്ടന്‍ ക്ഷമിക്കട്ടെ ഈ പാതകത്തിന്റെ പേരില്‍) സൌദിയില്‍ നടന്ന ഒരു ചടങ്ങില്‍ ശ്രീമതി ഷീബ ഈ കോപ്പിയടിയെ ന്യായികരിച്ച് സംസാരിച്ചതിന്റെ തെളിവടക്കം കിട്ടിയിട്ടുണ്ട്. 10 പത്രങ്ങള്‍ വരുത്തിയിരുന്ന തറവാട്ടില്‍ നിന്നുള്ള, അതൊക്കെ വായിച്ച് വളര്‍ന്ന അംഗമാണത്രേ ?!!! എന്നിട്ടും കോപ്പി റൈറ്റ് ആക്‍റ്റ് എന്താണെന്ന് അറിയില്ല എന്നത് കഷ്ടം തന്നെ:(:(

    ഇപ്പോള്‍ പത്രങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. എല്ലാം വായിച്ച് ഈവക കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ ബാക്കിയുള്ളവര്‍ക്ക് ജോലി കുറയും. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഷീബ പിടിച്ച കൊമ്പിന് ഇപ്പോഴും 3 കൊമ്പ് തന്നെ.

  56. കോപ്പിയടിച്ച പോസ്റ്റുകള്‍ ഡിലീറ്റിയതുകൊണ്ട് ശ്രീമതി ഷീബാ രാമചന്ദ്രന്‍, അവര്‍ ചെയ്തത് തെറ്റാണെന്ന് സമ്മതിക്കുന്നൊന്നും ഇല്ല. സംശയമുണ്ടെങ്കില്‍ ദാ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കേട്ടോളൂ ഈയടുത്ത ദിവങ്ങളില്‍ എപ്പോഴോ ജയ്‌ ഹിന്ദ് ടീവിയില്‍ വരാന്‍ പോകുന്ന ആ മൊഴികള്‍.

    ഈ മൊഴികളൊക്കെ പെറുക്കിയെടുത്ത് ‘മലരണി‘ തീര്‍ക്കുന്നതിന് പകരം ഒരു കൊലക്കയര്‍ തീര്‍ത്ത് അതില്‍ സ്വയം ജീവിതം അവസാനിപ്പിക്കാനാണ് എനിക്ക് തോന്നുന്നത്. കാരണം ഇതുപോലുള്ള സാമൂഹ്യപ്രവര്‍ത്തകരുടെ/അദ്ധ്യാപകരുടെ കാലഘട്ടത്തിലാണല്ലോ ജീവിക്കുന്നത് എന്ന നാണക്കേട് തന്നെ :(

  57. ഇപോ ടെക്കനിക്ക് പിടി കിട്ടി… എല്ലാത്തിന്റെം കൂടെ ‘ള’ ചേര്‍ത്താ മതി അല്ലെ…
    തലക്കെട്ട്‌ മാറ്റിയാല്‍ പുതിയ പോസ്റ്റ്‌ ആയി..
    :-)
    shame on u ഷീബ ടീച്ച’റെ’

  58. “10 പത്രങ്ങള്‍ വരുത്തിയിരുന്ന തറവാട്ടില്‍ നിന്നുള്ള, അതൊക്കെ വായിച്ച് വളര്‍ന്ന അംഗമാണത്രേ ?!!!”

    ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രത്തിന്റെ കാലപ്പഴക്കം ഉണ്ടല്ലോ .അന്നത്തെ കാലത്ത് പത്തു പത്രങ്ങള്‍ വരുത്തി വായിക്കുക എന്ന് പറഞ്ഞാല്‍ ….അതിശയം തന്നെ …ഹോ …നിരൂജി അപ്പൊ നമ്മള്‍ പറഞ്ഞത് തിരിച്ചെടുക്കേണ്ടി വരും …:)

Leave a Reply to vyga Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>