കണിക്കൊന്ന പൂത്തില്ല


ക്കൊല്ലം വിഷുനാളിൽ
സ്വന്തം പിറന്നാളാഘോഷിക്കാൻ
വീട്ടുടമ ഉണ്ടാകില്ലെന്ന്
മുൻകൂട്ടി മനസ്സിലാക്കിയിട്ടാവണം,
വടക്കേത്തൊടിയിലെ
കൊന്നമരം പൂത്തതേയില്ല.

Comments

comments

71 thoughts on “ കണിക്കൊന്ന പൂത്തില്ല

  1. ജീവിതയാത്രയില്‍ ഇതുവരെ കൂടെയുണ്ടായിരുന്ന ഒരാള്‍ പെട്ടെന്ന് യാത്ര അവസാനിപ്പിച്ചിരിക്കുന്നു. അച്ഛന്‍….

    വിവരമറിഞ്ഞപ്പോള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ഫോണ്‍ വിളിച്ചും, sms അയച്ചും, മെയിലയച്ചും ദുഃഖത്തില്‍ പങ്കുചേര്‍ന്നവര്‍ നിരവധിയാണ്.

    അതില്‍ സിംഹഭാഗവും ബ്ലോഗേഴ്സ് തന്നെ.
    വലരെക്കുറഞ്ഞ കാലത്തെ പരിചയവും സൌഹൃവുമാണ് എല്ലാവരുമായിട്ടുള്ളതെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി.

    വെറുമൊരു ഫോണ്‍ വിളി…..
    അല്ലെങ്കില്‍ ചിലവൊന്നുമില്ലാത്ത ഒരു അനുശോചന മെയില്‍ ….
    അങ്ങനെ നിസ്സാരമായി ആരെങ്കിലും ഈ വെര്‍ച്ച്വല്‍ സൌഹൃദങ്ങളെ കണ്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കൊക്കെ തെറ്റി.

    നേരിട്ട് വീട്ടിലെത്തി ആശ്വാസം പകര്‍ന്ന ബ്ലോഗേഴ്സും നിരവധിയാണ്.
    ഇതൊക്കെയെങ്ങനെ വെര്‍ച്ച്വല്‍ സൌഹൃദങ്ങളാകും ?

    ഒരിക്കലുമല്ല. പത്തരമാറ്റുള്ള സൌഹൃദങ്ങള്‍ തന്നെയാണിതെല്ലാം.

    നെഞ്ചോട് ചേര്‍ത്തുപിടിക്കേണ്ട വിലമതിക്കാനാവാത്ത ഈ സ്നേഹവായ്പ്പുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമെല്ലാം
    നന്ദി രേഖപ്പെടുത്താന്‍ പോന്ന അക്ഷരങ്ങളൊന്നും നിരക്ഷരന്റെ കൈയ്യിലില്ല.

    വിഷുനാള്‍ അച്ഛന്റെ പിറന്നാള്‍ കൂടെയാണ്.

    എല്ലാ ബ്ലോഗ് സുഹൃത്തുക്കള്‍ക്കും നന്ദി പറയാനും, വിഷുദിനാശംശകള്‍ നേരാനും ബ്ലോഗിലെ ഈ കമന്റുറയിലെ അല്‍പ്പം സ്ഥലം ഞാനെടുക്കുന്നു.

    തൊഴുകൈകളോടെ

    -നിരക്ഷരന്‍
    (അന്നും, ഇന്നും, എപ്പോഴും)

  2. പ്രിയപെട്ടവരുടെ വേർപാട്..സ്വന്തം ജീവിതത്തിൽ സംഭവിക്കുമ്പൊഴെ, അതിന്റെ വേദനയും സങ്കടവും മനസിലാകു.. മനോജ്ഭായിടെ ദുഖത്തിൽ ഞങ്ങളെല്ലാം പങ്കു ചേരുന്നു..അഛന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു..

  3. മനോജേട്ടാ
    അച്ഛന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.
    ഒപ്പം ഈ ദുഃഖത്തില്‍ , താങ്കളെ സ്നേഹിക്കുന്ന അനേകരോടൊപ്പം ഞാനും കുടുംബവും പങ്കു ചേരുന്നു.
    അപരിഹാര്യമായ ഈ നഷ്ടത്തിന്റെ ദുഖത്തില്‍ നിന്നും എത്രയും പെട്ടന്ന് കര കയറുവാന്‍ ജഗദീശ്വരന്‍ തുണക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു
    യാത്ര വിവരണ seriesil എന്താ ഒരു ബ്രേക്ക്‌ എന്ന് ചോദിക്കണം എന്ന് കരുതി ഇരിക്കുമ്പോള്‍ ആണ് ഇന്ന് ഈ പോസ്റ്റ്‌ കാണുന്നത്.
    ഒരിക്കല്‍ കൂടി അച്ഛന് ആദരാഞ്ജലികള്‍
    ചാക്കോച്ചി

  4. പ്രിയ മനോജേട്ടാ….. ആദ്യം പോസ്റ്റ്‌ വായിച്ചപ്പോ കുറെ സന്ദേഹങ്ങള്‍ ഉണ്ടായി… കമന്റ്‌ കൂടി വായോച്ചപ്പോ വല്ലാത്ത ഒരു ഫീലിംഗ് ….. അനുഭവത്തിന്റെ ചൂട് പൊള്ളിക്കുന്നു… രചനയുടെ ശക്തി അപാരം
    ദുഃഖത്തില്‍ പങ്കുചേരുന്നു…

  5. അച്ചന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.
    നഷ്ടപ്പെട്ടവര്‍ക്കേ നഷ്ടപ്പെടലിന്റെ വേദനയറിയൂ
    നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലാണ് ഞാനും.
    അവിടെയാണ് മനുഷ്യന് മറവി ഒരു അനുഗ്രഹമായിത്തീരുന്നത്
    നിരക്ഷരാ.. തങ്കളുടേയും കുടുംബത്തിന്റേയും ദു:ഖത്തില്‍ പങ്കുചേരുന്നു.

  6. മെയില്‍ വഴി മരണ വാര്‍ത്ത രാവിലെ തന്നെ അറിഞ്ഞു. എനിക്കറിയാവുന്നവരെ അറിയിക്കുകയും ചെയ്തു,
    മൊബൈല്‍ നമ്പെര്‍ മൈലില്‍ ഉണ്ടായിരുന്നു, വിളിച്ചില്ലാ… ആ ദിവസം വിളിച്ച് അനുശോചനം അറിയിക്കാന്‍ എനിക്ക് വാക്കുകള്‍ അറിയില്ലായിരുന്നു, ജീവിതാനുഭവങ്ങളുടെ കുറവാവാം ..!!
    അച്ഛന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.

  7. ആരും ആരേയും കാത്തിരിക്കില്ല, കൊന്നമരം പൂര്‍വ്വോപരി പൂത്തുവിരിയുമിനിയും… ഇടയ്ക്ക് വിളിക്കുമ്പോഴൊക്കെ അച്ഛന്‍റെ ആരോഗ്യനില അന്വേഷിക്കാറുണ്ടായിരുന്നല്ലൊ..കൊട്ടോട്ടിക്കാരന്‍ വഴിയാണ് യഥാസമയം വേര്‍പാടറിയുന്നത്… നീരൂ,ഞാന്‍ പ്രാര്‍ത്ഥിക്കുന്നു…നിങ്ങടെ അച്ഛന് നിത്യശാന്തി കിട്ടാനും,നിങ്ങള്‍ക്കും അമ്മയ്ക്കും കുടുംബത്തിലെ മറ്റെല്ലാ അംഗങ്ങള്‍ക്കും മനസ്സമാധാനവും സന്തോഷവും വര്‍ദ്ധിതമാവട്ടെന്നും..നീരൂ,ഈ നുറുങ്ങും നിങ്ങളുടേയും കുടുംബത്തിന്‍റെയും ദു:ഖത്തില്‍ പങ്ക് ചേരുന്നു…

  8. ഏതോ ഒരു കമന്‍റില്‍ നിന്ന് വേണ്ടപ്പെട്ട ആരുടേയോ വിയോഗമുണ്ടായി എന്നറിഞ്ഞിരുന്നു. കുറെ ദിവസങ്ങളായി പുതിയപോസ്റ്റുകള്‍ കാണാതിരുന്നപ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ പറയുകയും ചെയ്തിരുന്നു.
    താങ്കളുടെ ദുഖത്തില്‍ പങ്കുചേരുന്നു…

  9. പൊടുന്നനവെ ഉണ്ടാവുന്ന വേര്‍പാടുകള്‍ താങ്ങാ‍നാണ് പ്രയാസമേറെ.
    ലതിച്ചേച്ചി രാത്രി തന്നെ വിളിച്ചു പറഞ്ഞ് അറിഞ്ഞിരുന്നു.അവിടെ വരെ വരണമെന്നുണ്ടായിരുന്നെങ്കിലും മാറ്റിവക്കാന്‍ പറ്റാത്ത ചില പരിപാടികള്‍ ഉണ്ടായിരുന്നതിനാല്‍ സാധിച്ചില്ല,അതില്‍ വിഷമവും ഉണ്ട്.

    എന്തായാലും അച്ഛനില്ലാത്ത ലോകവുമായി പെട്ടന്നു തന്നെ പൊരുത്തപ്പെടട്ടെ എന്ന് ആശിക്കുന്നു.

  10. മനോജ്‌… നമ്മള്‍ തമ്മില്‍ പരിചയപ്പെട്ടിട്ടില്ല ഇതുവരെ. എങ്കിലും സുപരിചിതനാണ്‌ താങ്കള്‍ എനിയ്ക്ക്‌…

    താങ്കളുടെ ദു:ഖത്തില്‍ ഞാനും കുടുംബവും പങ്ക്‌ ചേരുന്നു. കാലചക്രത്തിന്റെ ഭ്രമണത്തില്‍ വേദനയുടെ സാന്ദ്രത അലിഞ്ഞലിഞ്ഞില്ലാതാകട്ടെ എന്ന് ആശിക്കുന്നു…

  11. താങ്കളുടെയും കുടുംബത്തിന്റേയും ദു:ഖത്തില്‍ പങ്കുചേരുന്നു.

  12. വിവരം മെയിൽ വഴി ഞാൻ അറിഞ്ഞിരുന്നു.പെട്ടെന്നുണ്ടാകുന്ന വിയോഗങ്ങൾ നമുക്ക് സഹിക്കാൻ പറ്റില്ല.ദുഃഖത്തിൽ പങ്കു ചേരുന്നു.വിഷമങ്ങൾ മറക്കാൻ ഈശ്വരൻ കരുത്തു നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  13. താങ്കളുടെയും കുടുംബത്തിന്റേയും ദു:ഖത്തില്‍ പങ്കുചേരുന്നു.

    അച്ഛന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.

  14. പൂക്കാതെ പോയ കൊന്നയുടെയൊപ്പം ഈ നൊമ്പരവും കാലമേറെ നാൾ മനസ്സിൽ നിൽക്കും…
    ഞാനും അത് അനുഭവിച്ചറിഞ്ഞയാൾ ആണ്…
    മകനിൽ നിന്ന് അച്ഛനിലേക്ക്
    മകനിൽ നിന്ന് ഗൃഹനാഥനിലേക്ക്
    പ്രമോട്ട് ചെയ്യപ്പെട്ടവരായി നമ്മൾ!

  15. manojetta,
    innale ente achan vilichittu endu vishu ningal onnum illathe ennu paranjathinu pinnale aanu ee post vayikkunathu.
    parayan kooduthal vaakkukal illa

  16. മനോജേട്ടാ.. പോസ്റ്റ്‌ വായിച്ചപ്പോള്‍ ആണ് അറിയുന്നത്.
    ദുഃഖത്തില്‍ പങ്കു ചേരുന്നു.

  17. വിഷുവിന് വീ‍ട്ടിലെത്തിയില്ല എന്നാണ് പോസ്റ്റ് വായിച്ചപ്പോള്‍ കരുതിയത്. കമെന്റ് വായിച്ചപ്പോഴാണ് അറിഞ്ഞത്.

    വിഷുവിന്റെ ആശംസകളോടോപ്പം ആ വേര്‍പാടിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നു

  18. മനോജ് ഭായി,
    കഴിഞ്ഞ വർഷം വിഷുവിന് എന്റെ വീട്ടിൽ പതിവില്ലാതെ വിഷുക്കണി ഒരുക്കി.. കണിയുടെ മുൻപിൽ അതിനു മുൻപെങ്ങും ഞാൻ കണ്ടിട്ടില്ലാത്ത അത്ര ഭക്തിയോടെ അച്ഛൻ തൊഴുതു നിന്നു. അതിനു ശേഷം അതു വരെ ചെയ്തിട്ടില്ലാത്ത ഒരു കാര്യം ചെയ്തു, അമ്മക്ക് വിഷുകൈനീട്ടം..!!! അന്ന് അച്ഛൻ സുഖമില്ലാതെ ഇരിക്കുകയാണ്. ഒരാഴ്ച നീണ്ട ആശുപത്രി ജീവിതത്തിന് ശേഷമുല്ല തിരിച്ച് വരവ്.. പക്ഷെ, എന്തോ അച്ഛന് അറിയാമായിരുന്നെന്ന് തോന്നുന്നു. കഴിഞ്ഞത് അവസാന വിഷുവാണെന്ന്.. വിഷു കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം വീണ്ടും ആശുപത്രിയിലേക്ക്.. പിന്നെ … ഒരിക്കലും എനിക്കോ, ബന്ധുക്കൾക്കോ, പരിചയക്കാർക്കോ വിശ്വസിക്കാൻ ആവുമായിരുന്നില്ല അച്ഛന്റെ വേർപാട്.. അവസാനമായി അച്ഛൻ കണ്ട വിഷുക്കണി ഇന്നും എന്റെ മൊബൈലിൽ ഞാൻ സൂക്ഷിച്ചിട്ടുണ്ട്. ഇപ്പോൾ ബ്ലോഗിലും.. എന്തൊകൊണ്ടോ, ഇക്കുറി വിധി വേട്ടയാടിയത് ഭായിയെ ആണ്.. വേറെന്ത് പറയാൻ.. ഒത്തിരി സ്ഥലം ഞാൻ കവർന്നു.. ചില സമയങ്ങളിൽ വികാരത്തെ നിയന്ത്രിക്കാൻ വിവേകത്തിനാവില്ല.. ജയൻ പറഞ്ഞപോലെ പെട്ടന്ന് ഒരു ദിവസം മകനിൽ നിന്നും ഗൃഹനാഥനിലേക്ക് നമ്മൾ പ്രമോട്ട് ചെയ്യപ്പെട്ടവരായി.. പൊരുത്തപ്പെട്ടേ പറ്റൂ.. അതിനു കഴിയട്ടെ.. ഒപ്പം, സൌഹൃദങ്ങൾ മുറിയാതെ കാക്കാൻ നമുക്കാവട്ടെ..

  19. സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒപ്പമുണ്ടാകുന്ന ഈ സുഹൃത്തുക്കളൊന്നും വിര്‍ച്വലല്ല, താന്‍ പറഞ്ഞതുപോലെ നെഞ്ചോട് ചേര്‍ത്തുവെക്കേണ്ടവ തന്നെ, കൈയില്‍ പറ്റിയിരിക്കുന്ന മണല്‍ തരികള്‍ !

    പ്രാര്‍ത്ഥനയോടേ
    സന്ധ്യ

  20. താങ്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു .അനുശോചനം അറിയിക്കട്ടെ ..

  21. puthiya post ,endaa vaikunnathu ennu chindichirikkukayaayirunnu….appozhaanu ee post kandathu…..jeevithathil ororutharum nirbhandamaayum face cheyyenda oru situation….pidichu nilkkaan daivam sakthi tharattey,kudumbathinu muzhuvan…
    aathmaavinu nithya santhi nernnu kondu…..

  22. നിരൂജീ.. അറിയാന്‍ വൈകി. നിരൂജിയുടെ ദുഖത്തില്‍ ഞാനും എന്‍റെ കുടുംബവും പങ്കുചേരുന്നു….പ്രാര്‍ത്ഥനകളോടെ….സസ്നേഹം

  23. നാല്പ്പതു വയസ്സ് അടുക്കുമ്പോളുള്ള ഒരു അനിവാര്യത ആണു ഈ വേറ്പാടുകൾ.

    കാലത്തിന്റെ വാഗ്ദാനം.

    നല്ലതു വരട്ടെ

  24. അതേ, നമ്മുടെ ചുറ്റിലും ഉള്ള ജീവജാലങ്ങള്‍ – സസ്യലതാദികളാവട്ടേ പക്ഷിമൃഗാദികളാവട്ടേ – അവ നമ്മുടെ ആത്മാവ് തൊട്ടറിയുന്നുണ്ട്. അവയുടെ ഇന്ദ്രിയങ്ങള്‍ മനുഷ്യരുടേതിനേക്കാള്‍ ശക്തിയേറിയതാവാം.

    അച്ഛന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊള്ളുന്നു.

  25. അച്ഛന്റെ വേര്‍പാട് വരുത്തിയ ദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു.

  26. മനോജേട്ടാ എത്ര വളര്‍ന്നാലും ജീവിതത്തിന്റെ യാത്രയില്‍ നമുക്ക് തണല്‍ നല്‍കുന്ന മരങ്ങള്‍ തന്നെയാണ് മാതാപിതാക്കള്‍. കാലം എത്ര കഴിഞ്ഞാലും ഈ യാത്രയുടെ ചില കഠിനഘട്ടങ്ങളില്‍ നമ്മളെ വിട്ടുപോയ ഈ ശീതളഛായ ഒരു വേദനയായി നമ്മുടെ ഉള്ളില്‍ ഉണരും. അപ്പോഴെല്ലാം ഈ യാത്രയില്‍ തളരാതിരിക്കാന്‍ സാധിക്കട്ടെ എന്ന പ്രാര്‍ത്ഥിക്കുന്നു.

  27. …ദുഃഖത്തിൽ പങ്കുചേരുന്നു. വേദനയിൽ ഒരു സാന്ത്വനമായി താങ്കളോടൊപ്പം ചേർന്നുനിന്നോട്ടെ…

  28. nammal oree nattukaranengilum, vivaram arinjathippozanu.
    Anusochanangl arpikkunnathodoppam Mashinte athmavinu nityasanthy neerummu
    Sasneham,

  29. mone :vilappettavar nashttappedumpozhulla vedana nannaayi arinjavaraanu njangal(nanum entemakkalum)aa nashttavum ,vedanayum ippozhum njangalilundu..athumaarikkittuka prayaasamaanu..orupaadi maathrameyullu..addeham yaathr avasaanippichilla..ippozhum koodethanneyundennu vishwasikkuka.vaikiyaanenkilum (sorry ariyaan vaikippoyi)monteyum kudumbatthinteyum dukhatthil pankucherunnu…addehatthinte aathmaavinu nithya shaanthi nerunnu.

  30. ..
    ഒരു പൂവ്
    എന്റെ മടിയിലിട്ട്
    തനിച്ചാക്കി
    പോകയാണ്..

    ഇത്
    സൂക്ഷിക്കാം
    ഞാനെപ്പഴും
    നിന്റെ ഓര്‍മ്മയ്ക്ക്

    ദുഖത്തില്‍ ഞാനും.
    ..

  31. വളരെ യാദ്രച്ചികമായി എത്തിയതാണ് ഇവിടെ… കൂടുതല്‍ പരിചയമില്ലെങ്കിലും ഞാനും ഈ ദുഃഖത്തില്‍ പങ്കുചേരുന്നു…..

    മരണം എന്ന് പറയുന്നത് ആര്‍ക്കാണെങ്കിലും
    എന്തോ ഒരു വിഷമം….. ഓരോ ആംബുലന്‍സ് മുന്നില്‍ കൂടി ചൂളമടിച്ചു പോകുമ്പോഴും “ഈശ്വരാ ആര്‍ക്കും ഒന്നും സംഭവിക്കരുതെ എന്ന് പ്രാര്‍ത്ഥിക്കുന്നു…..
    എങ്കിലും വിധി ആരെയും വെറുതെ വിടുന്നില്ല….”

    അച്ഛന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു…..

    ആ പുണ്യാത്മാവിന്റെ അനുഗ്രഹം എന്നും മനോജേട്ടന് ഉണ്ടാകട്ടെ…..

  32. ആദ്യമായിട്ടാണു ഇവിടെ എത്തുന്നതു.. യാദൃശ്ചികമായി കിട്ടിയ മെയിലില്‍ നിന്നുമാണു ഇവിടെ എത്തിയതു.. ഒരു പക്ഷെ ആ നാലുവരിയില്‍ എന്താണു എന്നു അറിയുവാനാണു എത്തിയതു… മരണം അതു നമ്മുടെ കവി പറഞ്ഞതുപോലെ രംഗബോധമില്ലാത്ത കോമാളിയാണു…

  33. മനോജേട്ടാ,
    അച്ചന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.

    അച്ചന്‍റെ സാമീപ്യം അറിയിക്കാനായി
    എല്ലാ പിറന്നാളിനും
    കണിക്കൊന്ന ഇനിയും പൂക്കുമായിരിക്കും..
    ഒരുപക്ഷെ പൂത്തില്ലെങ്കില്‍ വീട്ടുടമയുടെ
    ഉറ്റവര്‍ വേദനിക്കുമെന്നു
    കരുതിയെങ്കിലും…
    പൂത്തു നില്‍ക്കുന്ന കണിക്കൊന്ന അചന്‍റെ
    നല്ല ഓര്‍മകളുടെ പടുവ്റ്ക്ഷമാവട്ടെ..

Leave a Reply to വല്യമ്മായി Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>