mullaperiyar

മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ?!


തുഞ്ചൻ പറമ്പ് ബ്ലോഗ് മീറ്റ് സോവനീറിൽ (ഈയെഴുത്ത്) ഈ ലേഖനം.

ഴിഞ്ഞ കുറേ ദിവസങ്ങളായി പ്രമുഖ മാദ്ധ്യമങ്ങളിലൊക്കെ മുല്ലപ്പെരിയാറിനെപ്പറ്റി എന്തെങ്കിലുമൊക്കെ വാര്‍ത്തകളുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയാകാന്‍ പോകുന്നു, അണക്കെട്ടിന് ബലക്ഷയം വര്‍ദ്ധിച്ചിരിക്കുന്നു, മൂന്നിടത്ത് കൂടി ചോര്‍ച്ച കാണാന്‍ തുടങ്ങിയിരിക്കുന്നു, പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം, എന്നുതുടങ്ങി ഭീതിജനകമായ വാര്‍ത്തകളാണ് ദിവസവും വന്നുകൊണ്ടിരുന്നത്.

കേരളത്തിലെ മൂന്നരക്കോടിക്ക് മേലെ വരുന്ന ജനങ്ങളില്‍ എത്രപേര്‍ തങ്ങളില്‍ പലരുടേയും അന്തകനാകാന്‍ സാദ്ധ്യതയുള്ള മുല്ലപ്പെരിയാര്‍ ഡാമിനെപ്പറ്റിയും അതിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയും ബോധവാന്മാരാണ്? ബഹുഭൂരിപക്ഷത്തിനും കാര്യമായൊന്നും അറിയില്ല എന്ന് തന്നെ വേണം കരുതാന്‍.

ലക്ഷക്കണക്കിന് മലയാളികളുടെ തലയ്ക്ക് മുകളില്‍ ഡെമോക്ലസ്സിന്റെ വാള് പോലെ മുല്ലപ്പെരിയാര്‍ തൂങ്ങിയാടാന്‍ തുടങ്ങിയിട്ട് കാലം കുറേയാകുന്നു. നിര്‍മ്മാണ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഇതായിരുന്നെങ്കിലും, ചുണ്ണാമ്പും സുര്‍ക്കി മിശ്രിതവും കരിങ്കല്ലുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ 113 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് ഇന്ന് ലോകത്തിലുള്ളതില്‍ ഏറ്റവും പഴക്കമുള്ള ഭൂഗുരുത്വ അണക്കെട്ട്.

1896 ല്‍ ഈ അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാലത്ത്, 50 കൊല്ലത്തിലധികം ഇത്തരം അണക്കെട്ടുകള്‍ക്ക് ആയുസ്സില്ലെന്ന് അണക്കെട്ടിന്റെ ശില്‍പ്പിയായ പെന്നി ക്വിക്ക് എന്ന ബ്രിട്ടീഷുകാരന്‍ തന്നെ പറയുന്നുണ്ട്. അങ്ങനെ നോക്കിയാല്‍പ്പോലും സ്വാതന്ത്ര്യത്തിന് മുന്നേ തന്നെ അണക്കെട്ടിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. സായിപ്പ് ഉണ്ടാക്കിയ അണക്കെട്ടായതുകൊണ്ട് മാത്രമാണ് പിന്നെയും 63 കൊല്ലമായി അതിങ്ങനെ പൊട്ടാതെ നില്‍ക്കുന്നത്. നമ്മുടെ നാട്ടുകാര്‍ ആരെങ്കിലുമാണ് ഡാമുണ്ടാക്കിയതെങ്കില്‍ ഇതിനോടകം മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുരന്തത്തിന്റെ പ്ലാറ്റിനം ജ്യൂബിലി മലയാളികള്‍ ആഘോഷിച്ച് കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു.

കേരളത്തിലാണ് മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്നതെങ്കിലും തമിഴ്‌നാടാണ് ഡാമിന്റെ ഉടമസ്ഥര്‍. അക്കഥകളൊക്കെ പറയാന്‍ പോയാല്‍ മണ്ടത്തരങ്ങളുടെ സര്‍ദാര്‍ജിക്കഥ പരമ്പര പോലെ കേട്ടിരുന്ന് ചിരിക്കാനുള്ള വകയുണ്ട്.

ബ്രിട്ടീഷ് ഭരണകാലത്ത് തേനി, മദുര, ദിണ്ടിക്കല്‍, രാമനാഥപുരം എന്നീ തമിഴ് പ്രവിശ്യകള്‍ ജലക്ഷാമം അനുഭവിക്കുമ്പോള്‍ പശ്ചിമഘട്ടത്തിനിപ്പുറമുള്ള കേരളത്തിലെ പെരിയാര്‍ തീരങ്ങളില്‍ പലപ്പോഴും വെള്ളപ്പൊക്കമായിരുന്നു. ഇതിന് സായിപ്പ് കണ്ടുപിടിച്ച പ്രതിവിധിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. പെരിയാര്‍ നദിയിലെ വെള്ളം അണകെട്ടി പശ്ചിമഘട്ടം തുരന്ന് മധുരയിലൂടെ ഒഴുകുന്ന വൈഗൈ നദിയിലെത്തിക്കാനിട്ട പദ്ധതിയാണ് ഇന്നിപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം എന്ന തലവേദനയായി മലയാളിയുടെ ഉറക്കം കെടുത്തുന്നത്.

1886 ഒക്ടോബര്‍ 29ന് പെരിയാര്‍ പാട്ടക്കരാര്‍ പ്രകാരം പെരിയാര്‍ നദിയുടെ 155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന 8000 ഏക്കര്‍ സ്ഥലത്തിന് പുറമെ അണക്കെട്ട് നിര്‍മ്മാണത്തിനായി 100 ഏക്കര്‍ സ്ഥലവും തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍ രാമവര്‍മ്മ അന്നത്തെ മദിരാശി സര്‍ക്കാറിന് പാട്ടമായി നല്‍കുകയാണുണ്ടായത്. കരാറുപ്രകാരം പാട്ടത്തുകയായി ഏക്കറിന് 5 രൂപയെന്ന കണക്കില്‍ 40,000 രൂപ വര്‍ഷം തോറും കേരളത്തിന് ലഭിക്കും. 50 വര്‍ഷം മാത്രം ആയുസ്സ് കണക്കാക്കിയിരുന്ന ‍ഡാമിന്റെ കരാര്‍ കാലയളവ് 999 വര്‍ഷമാണെന്നുള്ളതാണ് വിരോധാഭാസം. ആദ്യകരാര്‍ കഴിയുമ്പോള്‍ വേണമെങ്കില്‍ വീണ്ടുമൊരു 999 വര്‍ഷത്തേക്ക് കരാര്‍ പുതുക്കുന്നതിന് വിരോധമൊന്നും ഇല്ലെന്നുള്ള മറ്റൊരു മണ്ടത്തരവും കൂടെ കരാറിലുണ്ട്.

അണക്കെട്ടില്‍ ചോര്‍ച്ചയും മറ്റും വരാന്‍ തുടങ്ങിയതോടെയായിരിക്കണം അണക്കെട്ട് ദുര്‍ബ്ബലമാണെന്നും ജലനിരപ്പ് 136 അടിക്ക് മുകളില്‍ ഉയര്‍ത്താന്‍ പറ്റില്ലെന്നും പറഞ്ഞ് കേരളവും തമിഴ്‌നാടും തമ്മിലുള്ള നിയമ യുദ്ധങ്ങള്‍ ആരംഭിക്കുന്നത്. (ഇതിന് പിന്നില്‍ മറ്റെന്തെങ്കിലും രാഷ്ട്രീയം ഉണ്ടോയെന്നറിയില്ല.) ഡാം പൊട്ടിയാലും തമിഴ്‌നാട്ടിലേക്ക് വെള്ളമൊഴുകി അവര്‍ക്ക് അപകടം ഒന്നുമുണ്ടാകില്ല എന്നതുകൊണ്ട് കിട്ടുന്നിടത്തോളം കാലം വെള്ളം ഊറ്റാനാണ് തമിഴ്‌നാടിന്റെ പദ്ധതി. ഡാം പൊട്ടിയാല്‍ 35 കിലോമീറ്റര്‍ താഴെയുള്ള ഇടുക്കി ഡാം ആ വെള്ളം മുഴുവന്‍ താങ്ങിക്കോളും എന്നുള്ള മുടന്തന്‍ ന്യായങ്ങളും തമിഴ്‌നാട് സര്‍ക്കാര്‍ നിരത്തുന്നുണ്ട്. ഇടുക്കി ഡാം അല്ലാതെ തന്നെ നിറഞ്ഞുകവിയാറുണ്ടെന്നും മുല്ലപ്പെരിയാറിലെ വെള്ളം കൂടെ താങ്ങാന്‍ ഇടുക്കി ഡാമിന് ആകില്ലെന്നുമുള്ളത് പകല്‍ പോലെ വ്യക്തമായ കാര്യമാണ്. ഇനി അഥവാ ഇടുക്കി ഡാം ഈ വെള്ളം മുഴുവന്‍ താങ്ങിയാലും മുല്ലപ്പെരിയാറിനും ഇടുക്കി ഡാമിനും ഇടയില്‍ പെരിയാര്‍ തീരത്ത് താമസിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന് ഒരു വിലയുമില്ലേ ?

ആയുസ്സെത്തിയ അണക്കെട്ടെങ്ങാനും പൊട്ടിയാലുള്ള അവസ്ഥയെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയാല്‍ അഞ്ചാറ് ജില്ലകളിലെ ജനങ്ങള്‍ക്ക് മനസ്സമാധാനത്തോടെ റോഡിലിറങ്ങാനും പറ്റില്ല, വീട്ടിലിരിക്കാനും പറ്റില്ല. ഇടുക്കിയിലുള്ള ഒരു ബ്ലോഗ് സുഹൃത്ത് ഈയിടയ്ക്ക് എന്നോട് പറഞ്ഞു അദ്ദേഹം തെങ്ങ് കയറ്റം പഠിക്കാന്‍ പോകുകയാണെന്ന്. തെങ്ങ് കയറ്റം പഠിക്കുന്നത് നല്ലതാണ്. തെങ്ങുകയറ്റത്തൊഴിലാളി ക്ഷാമം നേരിടുന്ന ഇക്കാലത്ത് കുറച്ച് കാലം തേങ്ങയിടാന്‍ മറ്റാരേയും ആശ്രയിക്കേണ്ടി വരില്ല എന്നല്ലാതെ, ഡാം പൊട്ടുന്ന സമയത്ത് തെങ്ങില്‍ക്കയറി രക്ഷപ്പെടാമെന്നൊന്നും ആരും കരുതേണ്ട. എറണാകുളത്ത് ഹൈക്കോര്‍ട്ട് കെട്ടിടത്തിന്റെ നാലാം നിലയില്‍ വരെ വെള്ളം കയറുമെന്നാണ് കണക്കാക്കപ്പെടുന്നത്. അപ്പോള്‍പ്പിന്നെ ഇടുക്കിയിലുള്ള തെങ്ങിന്റെ മണ്ടയില്‍ക്കയറി രക്ഷപെടാമെന്നുള്ളത് വ്യാമോഹം മാത്രമല്ലേ ?

അപകടം എന്തെങ്കിലും പിണഞ്ഞാല്‍, കണക്കുകള്‍ സൂചിപ്പിക്കുന്നതു്‌ ശരിയാണെങ്കില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലായി കുറഞ്ഞത് 40 ലക്ഷം ജനങ്ങളെങ്കിലും ചത്തൊടുങ്ങും. പണ്ഢിതനും, പാമരനും, പണമുള്ളവനും, പണമില്ലാത്തവനും, സിനിമാക്കാരനും, രാഷ്ട്രീയക്കാരനും, കേന്ദ്രത്തില്‍പ്പിടിയുള്ളവനും, പിടില്ലാത്തവനും, കുട്ടികളും, വലിയവരുമെല്ലാമടക്കമുള്ള ലക്ഷക്കണക്കിന് മനുഷ്യാത്മാക്കള്‍ വീട്ടിലും, റോട്ടിലും, പാടത്തും, പറമ്പിലുമൊക്കെയായി ചത്തുമലക്കും. കുറേയധികം പേര്‍ ആര്‍ക്കും ബുദ്ധിമൊട്ടൊന്നും ഉണ്ടാക്കാതെ അറബിക്കടലിന്റെ അഗാധതയില്‍ സമാധിയാകും. കന്നുകാലികള്‍ അടക്കമുള്ള മിണ്ടാപ്രാണികളുടെ കണക്കൊന്നും മുകളില്‍പ്പറഞ്ഞ 40 ലക്ഷത്തില്‍ പെടുന്നില്ല.

കെട്ടിടങ്ങള്‍ക്കുള്ളിലും വാഹനങ്ങളിലുമൊക്കെയായി കുടുങ്ങിക്കിടക്കുന്ന ഇത്രയുമധികം ശവശരീരങ്ങള്‍ 24 മണിക്കൂറിനകം കണ്ടെടുത്ത് ശരിയാംവണ്ണം മറവുചെയ്തില്ലെങ്കില്‍, ജീവനോടെ അവശേഷിക്കുന്ന ബാക്കിയുള്ള മനുഷ്യജന്മങ്ങള്‍ പകര്‍ച്ചവ്യാധികളും, മറ്റ് രോഗങ്ങളും പിടിച്ചു്‌ നരകിച്ചു്‌ ചാകും. ഇക്കൂട്ടത്തില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ പടനയിക്കുന്ന തമിഴനും, ലക്ഷക്കണക്കിനുണ്ടാകും. നദീജലം നഷ്ടമായതുകൊണ്ട് തേനി, മധുര, ദിണ്ടിക്കല്‍ ‍, രാമനാഥപുരം എന്നിങ്ങനെ കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കിന് തമിഴ് മക്കള്‍ വരള്‍ച്ചയും പട്ടിണിയും കൊണ്ട് വലയും. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട സമയത്ത് സര്‍ദാര്‍ജിമാര്‍ക്ക് നേരെ പൊതുജനം ആക്രമണം അഴിച്ചുവിട്ടതുപൊലെ കണ്‍‌മുന്നില്‍ വന്നുപെടുന്ന തമിഴന്മാരോട് മലയാളികള്‍ വികാരപ്രകടനം വല്ലതും നടത്തുകയും അതേ നാണയത്തില്‍ തമിഴ് മക്കള്‍ പ്രതികരിക്കുകയും ചെയ്താല്‍ ഒരു വംശീയകലാപംതന്നെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടെന്ന് വരും.

ഇതെല്ലാം കഴിഞ്ഞിട്ടും അവശേഷിക്കുന്ന മലയാളിയും, തമിഴനും, ഈ ദാരുണസംഭവത്തിന്റെ പഴി അങ്ങോട്ടും ഇങ്ങോട്ടും, ചാരി, വീണ്ടും കാലം കഴിക്കും. ഒരു രാജാവിന് പറ്റിയ അബദ്ധം നാളിത്ര കഴിഞ്ഞിട്ടും തിരുത്താനാകാതെ പ്രജകളെ പരിപാലിക്കുന്നെന്ന പേരില്‍ നികുതിപ്പണം തിന്നുകുടിച്ച് സുഖിച്ച് കഴിഞ്ഞുപോകുന്ന മന്ത്രിമാരേയും അവരുടെ പിണിയാളുകളേയും നാമൊക്കെ പിന്നെയും പിന്നെയും വന്‍ ഭൂരിപക്ഷത്തിന് തിരഞ്ഞെടുത്ത് തലസ്ഥാനത്തേക്കും കേന്ദ്രത്തിലേക്കും അയച്ചുകൊണ്ടിരിക്കും. ആ രാഷ്ടീയവിഷജീവികളൊക്കെയും ഇടതും, വലതും, കളിച്ചു്‌, വീണ്ടും വീണ്ടും, മാറി മാറി മലയാളസമൂഹത്തെയൊന്നാകെ കൊള്ളയടിക്കും.

1979 ആഗസ്റ്റ് 11ന് കനത്ത മഴയില്‍ ഗുജറാത്തിലെ മോര്‍വി ഡാം തകര്‍ന്നപ്പോള്‍ ഉണ്ടായതാണ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഡാം ദുരന്തം. 20 മിനിറ്റിനകം 15,000ത്തോളം ജനങ്ങളാണ് അന്ന് മോര്‍വി പട്ടണത്തില്‍ മണ്ണോട് ചേര്‍ന്നത്.

രണ്ടാഴ്ച്ച മുന്‍പ് അതിശക്തമായ മഴകാരണം തമിഴ്‌നാട്ടിലെ ആളിയാര്‍ ഡാം തുറന്ന് വിട്ടപ്പോള്‍ പാലക്കാട്ടെ മൂലത്തറ റെഗുലേറ്റര്‍ തകര്‍ന്ന് വിലപ്പെട്ട മനുഷ്യജീവനൊപ്പം 50 കോടിയില്‍പ്പരം രൂപയുടെ നാശന‍ഷ്ടങ്ങളാണുണ്ടായത്.

2006 ആഗസ്റ്റില്‍ കനത്തമഴകാരണം രാജസ്ഥാനിലെ ബജാജ് സാഗര്‍ ഡാമിലെ അധിക ജലം തുറന്ന് വിട്ടപ്പോള്‍ ഉണ്ടായ ദുരന്തത്തിന്റെ ബാക്കിപത്രങ്ങള്‍ കുറേനാളുകള്‍ക്ക് ശേഷമാണെങ്കിലും നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ള ഒരാളാണ് ഞാന്‍. അവിടെ പലയിടത്തും വെള്ളം ഇരച്ചുകയറിയതു്‌ രാത്രിയായതുകൊണ്ടു്‌ ഗ്രാമവാസികളില്‍ പലരും ഉറക്കത്തില്‍ത്തന്നെ മുങ്ങിമരിച്ചു. നൂറുകണക്കിനു്‌ കന്നുകാലികളും, മിണ്ടാപ്രാണികളും ചത്തൊടുങ്ങി. ഭൂപ്രകൃതിയിലുള്ള പ്രത്യേകത കാരണം മാസങ്ങളോളം ഈ വെള്ളം താഴ്‌ന്ന പ്രദേശങ്ങളില്‍ കെട്ടിക്കിടന്നു്‌ ബുദ്ധിമുട്ടുണ്ടാക്കി. തൊട്ടടുത്ത സംസ്ഥാനമായ ഗുജറാത്തിലും ഈ ഡാമില്‍ നിന്നൊഴുകിയ വെള്ളം ഒരുപാടു്‌ നാശങ്ങള്‍ വിതച്ചു. ഗുജറാത്തിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മുന്‍സൈനികനും ഹെലിക്കോപ്റ്റര്‍ പൈലറ്റുമായ എന്റെ അമ്മാവന്‍ ക്യാപ്റ്റന്‍ മോഹന്റെ അടുക്കല്‍ നിന്ന് ആ ദുരന്തത്തിന്റെ മറ്റൊരു ഭീകരമുഖം മനസ്സിലാക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്.

ഇതൊക്കെക്കൊണ്ടാകാം 2 കൊല്ലത്തിലധികമായി, എന്നും മുല്ലപ്പെരിയാറിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് ഞാന്‍ കാതോര്‍ക്കുന്നത് ഒരു ഉള്‍ക്കിടിലത്തോടെ മാത്രമാണ്.

മനുഷ്യത്ത്വം എന്നത് അധികാ‍രക്കസേരകളില്‍ ഇരിക്കുന്ന മഹാന്മാര്‍ക്കൊക്കെ നഷ്ടപ്പെട്ടുകഴിഞ്ഞോ ? അണക്കെട്ടിന്റെ ആയുസ്സിന്റെ 20 ഇരട്ടിയേക്കാളധികം കാലത്തേക്ക് അതില്‍ നിന്ന് അയല്‍ സംസ്ഥാനത്തിന് വെള്ളം കൊടുക്കാമെന്നുള്ള കരാറിന് കൂട്ടുനിന്ന രാജാവിനും, (രാജാവിനെ സായിപ്പ് നിര്‍ബന്ധിപ്പിച്ച് സമ്മതിപ്പിച്ചതാണെന്നുള്ളത് വിസ്മരിക്കുന്നില്ല.) ആ കരാര്‍പ്രകാരം ഇനിയും മുന്നോട്ട് പോയാല്‍ ലക്ഷക്കണക്കിന് പ്രജകള്‍ ചത്തടിയുമെന്ന് മനസ്സിലാക്കിയിട്ടും രാഷ്ട്രീയം കളിക്കുന്ന മന്ത്രിമാര്‍ക്കും, മനുഷ്യത്ത്വം തൊട്ട് തീണ്ടിയിട്ടില്ലേ ?

സംസ്ഥാനങ്ങളുടെ രണ്ടിന്റേയും കേസ് കോടതിയിലിട്ട് തട്ടിക്കളിക്കുന്ന സുപ്രീം കോടതി എന്ന് പറയുന്ന പരമോന്നത നീതിന്യായ വ്യവസ്ഥയ്ക്ക് പിന്നിലുള്ളത് മനുഷ്യന്മാര്‍ തന്നെയല്ല എന്നുണ്ടോ ? ഇതെന്താ പിടികിട്ടാപ്പുള്ളിയോ, തെളിവില്ലാതെ കിടക്കുന്ന കേസോ മറ്റോ ആണോ ഇങ്ങനെ നീട്ടിനീട്ടിക്കൊണ്ടുപോകാന്‍? അടുത്ത ഹിയറിങ്ങ് ഇനി ജനുവരിയിലാണ് പോലും! രണ്ട് കൂട്ടര്‍ക്കും 9 ദിവസം വീ‍തം വേണമത്രേ കേസ് വാദിച്ച് തീര്‍ക്കാന്‍.

ഈ കേസ് തീര്‍പ്പാക്കാന്‍ എന്താണിത്ര കാലതാമസം ? ഇതിനേക്കാള്‍ വലിയ ഏത് കേസാണ് സുപ്രീം കോടതിയില്‍ അടിയന്തിരമായി തീരുമാനം കാത്തുകിടക്കുന്നത് ? എന്തോന്നാണ് ഇത്ര വാദിക്കാന്‍ ? ഡാമിലെ വെള്ളം കുറച്ച് ദിവസമെടുത്തിട്ടായാലും, ആളപായമില്ലാത്ത രീതിയില്‍ ഒന്ന് തുറന്ന് വിട്ട് ഇപ്പോഴത്തെ അതിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കാന്‍ സുപ്രീം കോടതിക്ക് ഒരു ശ്രമം നടത്തി നോക്കിക്കൂടെ ? ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുന്ന തരത്തിലുള്ള ഒരു കേസാകുമ്പോള്‍ കോടതി നേരിട്ടിടപെട്ട് അങ്ങനെ ചെയ്യുന്നതില്‍ എന്താണ് തെറ്റ് എന്ന് മാത്രമേ നിയമമറിയാത്ത സാധാരണക്കാരനായ എനിക്ക് ചിന്തിക്കാനാകുന്നുള്ളൂ.

പാച്ചു എന്ന ബ്ലോഗര്‍ മുല്ലപ്പെരിയാറിലേക്ക് നടത്തിയിട്ടുള്ള യാത്രയുടെ വിവരണങ്ങളും പടങ്ങളുമൊക്കെ ഓരോ മലയാളിയും ഈ അവസരത്തില്‍ കണ്ടിരിക്കേണ്ട ഒന്നാണ്. ഒറ്റയാള്‍പ്പട്ടാളമായി ഇംഗ്ലണ്ടിലെ തന്റെ സ്വത്ത് മുഴുവന്‍ വിറ്റ് പെറുക്കി മുല്ലപ്പെരിയാര്‍ ഡാമുണ്ടാക്കിയ പെന്നി ക്വിക്ക് എന്ന സായിപ്പിന്റെ കഥയൊക്കെ പാച്ചുവിന്റെ തന്നെ വാക്കുകളിലൂടെ അവിടെ വായിക്കാം. 115 അടിക്ക് താഴെ അണക്കെട്ടിലെ വെള്ളം താഴ്‌ന്നാല്‍ മാത്രമേ പൊട്ടിപ്പൊളിഞ്ഞ അണക്കെട്ടിന്റെ ശരിയായ രൂപം വെളിയില്‍ വരൂ. അതാരും കാണാതിരിക്കാന്‍ തമിഴ്‌നാട് പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും പല ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പാച്ചു ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. കൂട്ടത്തില്‍ ഷേര്‍ഷയുടെ ഈ പോസ്റ്റും വായിക്കൂ.

ഡാം പരിസരത്തെങ്ങാനും റിക്‍ടര്‍ സ്കെയില്‍ സൂചിക 6 ലേക്ക് എത്തുന്ന രീതിയിലുള്ള ഒരു ഭൂചലനമോ മറ്റോ ഉണ്ടായാല്‍ എല്ലാം അതോടെ തീരും. കേന്ദ്രജലകമ്മീഷന്റെ ചട്ടപ്രകാരം, ഡാമില്‍ ഉണ്ടാകുന്ന ചോര്‍ച്ചകളും മാറ്റങ്ങളും നിരീക്ഷിക്കുകയും അപകട സാദ്ധ്യത കണ്ടാല്‍ കേരള സര്‍ക്കാരിനേയും ജനങ്ങളേയും വിവരമറിയിക്കേണ്ടതും തമിഴ്‌നാട് സര്‍ക്കാരാണ്. കേസും കൂട്ടവുമായി കേരളത്തിനെതിരെ ശത്രുതാമനോഭാവത്തോടെ നില്‍ക്കുന്ന അവര്‍ അക്കാര്യത്തില്‍ എത്രത്തോളം ശുഷ്‌ക്കാന്തി കാണിക്കുമെന്ന് കണ്ടുതന്നെ അറിയണം.

എമര്‍ജന്‍സി ആക്‍ഷന്‍ പ്ലാന്‍ (E.A.P.)എന്ന അറ്റ കൈയ്യെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അണക്കെട്ട് പൊട്ടിയാല്‍ പ്രധാനമായും ചെയ്യാനുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് ഇപ്പറഞ്ഞ ആക്‍ഷന്‍ പ്ലാന്‍. എന്തൊക്കെ പ്ലാന്‍ ചെയ്താലും എത്രയൊക്കെ നടപ്പിലാക്കാന്‍ പറ്റും ഈ മലവെള്ളപ്പാച്ചിലിനിടയില്‍ ?! എത്രപേരുടെ ജീവനും സ്വത്തും രക്ഷിക്കാനാകും പ്രളയജലം പൊങ്ങിപ്പൊങ്ങി വരുന്നതിനിടയ്ക്ക് ? തിക്കിനും തിരക്കിനുമിടയില്‍ എല്ലാം വെള്ളത്തില്‍ വരച്ച വര മാത്രമേ ആകൂ.

കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ദൈവത്തിനല്ലാതെ മറ്റാര്‍ക്കും കേരളത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അങ്ങേര്‍ക്ക് വേണമെങ്കില്‍ രക്ഷിക്കട്ടെ. അങ്ങേരുടെ സ്വന്തം നാടല്ലേ എന്നതാണ് അവസ്ഥ !

ഒരപകടവും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുന്ന സമയത്തും, അഥവാ അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ത്തന്നെ ഞാന്‍ എന്റെ കുടുംബത്തിന്റെ കൂടെ നാട്ടിലുള്ളപ്പോള്‍ മാത്രം അത് സംഭവിച്ചാല്‍ മതിയെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്തുവന്നാലും ഒരുമിച്ച് നേരിടാമല്ലോ ? അതല്‍പ്പം സ്വാര്‍ത്ഥതയാകാം, പക്ഷെ എനിക്കങ്ങനെ ചിന്തിക്കാനും പ്രാര്‍ത്ഥിക്കാനുമേ ഈയവസരത്തില്‍ ആകുന്നുള്ളൂ, ക്ഷമിക്കുക.

പ്രാര്‍ത്ഥിക്കാനല്ലാതെ നമ്മള്‍ ജനത്തിന് എന്താണ് ചെയ്യാനാകുക ? തമിഴനെ ആക്രമിച്ച് കീഴടക്കി ഡാം തുറന്ന് വിട്ട് ജയിലില്‍ പോകണോ ? അതോ കോടതി വിധി വരുന്നതുവരെ പ്രാണഭയത്തോടെ ജീവിക്കണോ ? അതുമല്ലെങ്കില്‍ ഇതുപോലെ വാക്കുകളിലൂടെ സ്വന്തം ദൈന്യത പ്രകടിപ്പിച്ചാല്‍ മതിയോ ?

ചിലപ്പോള്‍ തോന്നും ഇങ്ങനെ പേടിച്ച് പേടിച്ച് ജീവനും സ്വത്തിനും ഒരുറപ്പുമില്ലാതെ ജീവിക്കുന്നതിലും ഭേദം വല്ല തീവ്രവാദിയോ മറ്റോ ആയാല്‍ മതിയായിരുന്നെന്ന്. നൂറുകണക്കിന് ആളെ കൊന്നൊടുക്കിയ വിദേശ തീവ്രവാദിക്ക് 31 കോടി ചിലവില്‍ താമസവും, ഭക്ഷണവും, പാതുകാപ്പും, വക്കീലും, വിളിപ്പുറത്ത് വൈദ്യസഹായവുമെല്ലാം കൊടുക്കുന്ന രാജ്യത്ത്, ഒരക്രമവും കാണിക്കാതെ നിയമം അനുശാസിക്കുന്നതുപോലെ മാന്യമായി ജീവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് നേരാംവണ്ണം ഭക്ഷണവും വെള്ളവും വെളിച്ചവും ജീവസുരക്ഷയും ഒന്നുമില്ല.

ഒന്ന് മാത്രം മനസ്സിലാക്കുക. രാഷ്ട്രീയവും കോടതിയുമൊക്കെ കളിച്ച് കളിച്ച് എന്തെങ്കിലും കുഴപ്പങ്ങള്‍ വരുത്തിവെക്കാനാണ് അധികാരി വര്‍ഗ്ഗത്തിന്റെ ഭാവമെങ്കില്‍ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഒരു ദുരന്തത്തിനവര്‍ സമാധാനം പറയേണ്ടി വരും. അവരിലൊന്നിനെപ്പോലും റോഡിലിറങ്ങി നടക്കാന്‍ ബാക്കി വരുന്ന കേരളജനത അനുവദിച്ചെന്ന് വരില്ല. പേപ്പട്ടികളെ നേരിടുന്ന ലാഘവത്തോടെ തെരുവില്‍ ജനങ്ങളവരെ കല്ലെറിഞ്ഞുവീഴ്ത്തും. ഉറ്റവനും ഉടയവനും നഷ്ടപ്പെട്ട് മനസ്സിന്റെ സമനില തെറ്റി നില്‍ക്കേണ്ടി വന്നേക്കാവുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ വികാരത്തിന് മാത്രം വിലപറയരുത്.

വാല്‍ക്കഷണം:- പഴശ്ശിരാജ സിനിമയില്‍ ഇടച്ചേനി കുങ്കനെ അവതരിപ്പിച്ച് മലയാളികളുടെ കൈയ്യടി വാങ്ങിയ ശരത്കുമാര്‍ എന്ന തമിഴ് സിനിമാ നടന്‍ ഈയവസരത്തില്‍ ഒരിക്കല്‍ക്കൂടെ കൈയ്യടി അര്‍ഹിക്കുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മദ്ധ്യസ്ഥതയ്ക്ക് താന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നത് എന്തെങ്കിലും രാഷ്ടീയ ലക്ഷ്യത്തോടെ ആണെങ്കിലും അല്ലെങ്കിലും, അങ്ങനെ പറയാന്‍ ഒരു തമിഴനെങ്കിലും ഉണ്ടായെന്നുള്ളത് അല്‍പ്പം സന്തോഷത്തിന് വക നല്‍കുന്നു.

Comments

comments

116 thoughts on “ മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ?!

  1. കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ദൈവത്തിനല്ലാതെ മറ്റാര്‍ക്കും കേരളത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അങ്ങേര്‍ക്ക് വേണമെങ്കില്‍ രക്ഷിക്കട്ടെ. അങ്ങേരുടെ സ്വന്തം നാടല്ലേ എന്നതാണ് അവസ്ഥ !

  2. ശ്ശ്യോ..!!

    ഈ മനോജേട്ടന്റെ ഒരു കാര്യം..

    പേടിയൊക്കെ ഒരു വിധം മാറിത്തുടങ്ങിയതായിരുന്നു..
    വീണ്ടും പേടിപ്പിച്ചല്ലോ..

    ഇടുക്കി ഡാം തകർന്നാൽ പ്രളയജലത്തിന്റെ ഭൂരിഭാഗവും പെരിയാർ വഴിയായിരിക്കും സഞ്ചരിക്കുക. ഏറ്റവും കൂടുതൽ ജലദുരന്തം സംഭവിക്കാൻ പോകുന്നതു പെരിയാറിന്റെ കൈവഴികളിലായിരിക്കും. എത്രത്തോളം ഭയാനകമായ ദുരന്തഭീക്ഷണിയാണു നമ്മൾ നേരിടുന്നതെന്നു ഓർക്കുമ്പോൾ തന്നെ രക്തം തണുത്തുറയുന്നു.
    മനോജെട്ടൻ പറഞ്ഞതു പോലെ, ഇനി നമ്മളെ രക്ഷിക്കാൻ സർവ്വേശ്വരനു മാത്രമേ സാധിക്കൂ. പ്രാർത്ഥിക്കാം നമുക്കൊന്നായി ഈ 40 ലക്ഷം വരുന്ന ജനങ്ങൾക്കു വേണ്ടി..
    ദൈവത്തിന്റെ കാരുണ്യത്തിനു വേണ്ടി..
    വേറെ ആരും നമ്മളെ രക്ഷിക്കാൻ ഉണ്ടാകില്ല ഈ കാര്യത്തിൽ..
    കോടതികളും, രാഷ്ട്രീയക്കാരും വെറും നോക്കുകുത്തികൾ മാത്രമാണീ വിഷയത്തിൽ..
    ഒരു കാര്യം കൂടി…
    പ്രളയത്തിനു ശേഷം ജീവനുണ്ടെങ്കിൽ രാഷ്ട്രിയക്കാരെ വല്ലതിനേം കൈയ്യിൽ കിട്ടിയാൽ..ജയൻ പറയുന്ന മാതിരി..:)

  3. എന്തിനാണ് കേസ്, ഇവിടെയൊരു പ്രശ്നം തന്നെയില്ല എന്നതാണ് വാസ്തവം. തമിഴ്നാടിന് വെള്ളം വേണം, അത് നല്‍കില്ല എന്നൊന്നുമല്ലല്ലോ കേരളം പറയുന്നത്. ഡാം പുതിയതൊന്ന് നിര്‍മ്മിക്കണം. 50 വര്‍ഷം ആയുസ്സു കല്പിച്ചിട്ടുള്ള ഡാം 100 വര്‍ഷത്തിനു മുകളിലായി എന്നതു മാത്രം പോരേ അങ്ങിനെയൊരു തീരുമാനമെടുക്കുവാന്‍? കേരളീയര്‍, തമിഴന്മാര്‍ എന്നൊക്കെയുള്ളതു മാറ്റിവെച്ച് ഭാരതീയര്‍ എന്ന നിലയിലൊന്ന് ഇരുസംസ്ഥാനങ്ങളിലും ഉള്ളവര്‍ ചിന്തിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളൂ ഇവിടെ.

    ആ 2012 ഒന്നു ഫ്രീയായി ഇവരെയൊക്കെ ഒന്നു കാണിച്ചാലോ?

  4. എന്റെ വീടും വെള്ളത്തിലാവുമല്ലോ ഫഗവാനേ :(

    നീരൂ..

    നല്ല പോസ്റ്റ്..
    പക്ഷേ ഒരു പ്രതീക്ഷയും വേണ്ട. വേനലില്‍ ചര്‍ച്ചയും വര്‍ഷത്തില്‍ വിഴുപ്പലക്കുമായി ഇനിയും ഇതു മുന്നോട്ടു പോകും…
    കാതോര്‍ക്കൂ..മറ്റൊരു ദുരന്തത്തിന്റെ കുളമ്പടികള്‍ കേല്‍ക്കുന്നില്ലേ…
    നിസ്സഹായരായി നോക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ട് കാത്തിരിക്കുന്ന ഒരു ജനത അതിലൊരുവളായി ഇവിടെ ഞാനും :( :(

  5. ഒരു കാര്യം പറഞ്ഞേക്കാം ഞങ്ങള്‍ രാഷ്ട്രീയക്കാരെ പറ്റി വെറുതെ കാണാ പുണാ വര്‍ത്താനം പറയരുത്…..
    നിങ്ങളീ പറയുന്ന ഡാം പൊട്ടിയാല്‍ ഞങ്ങള്‍ക്കൊരു മൈ…മൈ …അല്ലെങ്കില്‍ അത് വേണ്ട,ഒരു മാങ്ങാതൊലിയും സംഭവിക്കാന്‍ പോന്നില്ലാ….ഞങ്ങളേ കൂട്ടത്തോടെ അങ്ങ് തിരോന്തരത്ത്‌ സെക്രട്ടേരിയേട്ടില്‍ വെടിയും പറഞ്ഞിരിക്കും…..ഈ പറഞ്ഞ വെള്ളമൊന്നും ഏതായാലും അവിടെയെത്തില്ലല്ലോ…അല്ലാ പിന്നേ…..!

  6. അതിഭീകരമായ ഒരു സത്യം മറവില്ലാതെ തുറന്നു കാണിച്ചതിന്റെ നടുക്കം മാറാതെ തന്നെ ഒരു ചെറിയ കാര്യം …………… ഈ പോസ്റ്റ് ആരെങ്കിലും മാധ്യമങ്ങളുടേ [ദ്രിശ്യ മധ്യമങ്ങളുള്‍ പ്പടെ] ശ്രദ്ധയില്‍ പെടുത്തിയാല്‍ നന്നായേനെ……………..

  7. കഷ്ടായിപ്പോവുന്നല്ലോ..ദൈവത്തിന്‍റെ സ്വന്തം നാട്ടിന്‍റെ
    സ്ഥിതി,കണ്ടാല്‍ പഠിക്കാത്തവര്‍ കൊണ്ടാലെങ്കിലും
    വല്ലതുമൊക്കെ പഠിക്കുമെന്ന വിദൂരപ്രതീക്ഷപോലും
    വിനഷ്ടമാവുന്നല്ലോ ! ദൈവത്തിനും രക്ഷിക്കാനാവാത്ത
    ദുരന്തത്തിലേക്കാണല്ലോ ഈ കങ്കാണിമാര്‍ നമ്മുടെ
    നാട്ടിനെ വലിച്ചിഴക്കുന്നതു!അതുകൊണ്ട് ദൈവത്തില്‍
    നിന്നും ദൈവത്തിലേക്കു തന്നെ രക്ഷ തേടാം..

  8. മുല്ലപ്പെരിയാര്‍ ഡാമിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ചിരുന്ന വേളയിലാണ്‌ ഈ പോസ്റ്റ്‌.ഏറെ വിവരങ്ങള്‍ പറഞ്ഞതിന്‌ ഏറെ നന്ദി.ഞാന്‍ മൂവാറ്റുപുഴയാറിന്റെ തീരത്താണ്‌ താമസിക്കുന്നത്‌.മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ വെള്ളം ഇടുക്കി ഡാമിലെത്തും..ഇടുക്കിയ്ക്ക്‌ എത്ര വെള്ളം തടഞ്ഞു നിര്‍ത്താനാകുമെന്നതിനെ ആശ്രയിച്ചിരിക്കും പിന്നെ ആയിരക്കണക്കിനു ജനങ്ങളുടെ ഭാവി.വണ്ടിപ്പെരിയാര്‍, ചപ്പാത്ത്‌ ഭാഗങ്ങളീലുള്ള ജനങ്ങള്‍ ഈ സമയത്ത്‌ തീ തിന്നാണ്‌ ജീവിക്കുന്നത്‌.എന്താണ്‌ ഇതിനൊരു പ്രതിവിധി?സമയോചിതമായ പോസ്റ്റ്‌……..

  9. @ മണിഷാരത്ത്

    അവിടെ പുതിയൊരു ഡാം പണിയണം. അതുതന്നെ മാര്‍ഗ്ഗം. പക്ഷെ അതിനും കേസും കൂട്ടവുമൊക്കെ ആയിരുന്നല്ലോ ഇതുവരെ. ഇപ്പോള്‍ സര്‍വ്വേ തുടങ്ങിയിട്ടുണ്ട്. അത് തീരാന്‍ 2 മാസം എടുക്കും. പിന്നെ ചുവപ്പ് നാടയിലൊക്കെ എത്രനാള്‍ കുടുങ്ങിക്കിടക്കുമോ ആവോ ? അത്രയും കാലം കൂടെ ഡാം പൊട്ടാതെ നിന്നാല്‍ രക്ഷപ്പെട്ടു.

    പരിമിതമായ സാങ്കേതിക വിദ്യകളൊക്കെ വെച്ച് കാടിനോടും കാട്ടുമൃഗങ്ങളോടുമൊക്കെ പടവെട്ടി 10 കൊല്ലം കൊണ്ട് ഇംഗ്ലണ്ടില്‍ നിന്ന് കൊണ്ടുവന്ന സ്വന്തം തറവാട്ട് സ്വത്ത് ഉപയോഗിച്ചാണ് ബെന്നി ക്വിക്ക് ഈ അണക്കെട്ട് കെട്ടി ഉയര്‍ത്തിയത്. ഇന്ന് അതേ സ്ഥാനത്ത് നല്ല രീതിയില്‍ പുതിയൊരു ഡാം ഉണ്ടാക്കാന്‍ 2കൊല്ലം മതിയാകും. അതിനുള്ള കാര്യങ്ങളാണ് 2 സംസ്ഥാനങ്ങളും കൂടിയാലോചിച്ച് ചെയ്യേണ്ടത്. അത്രയും കാലം ഈ വെള്ളം ഉപയോഗിച്ച് കൃഷി ചെയ്യുന്ന തമിഴ് നാട്ടിലെ ജില്ലകള്‍ക്ക് വേണ്ടിയുള്ള ആള്‍ട്ടര്‍നേറ്റ് മാര്‍ഗ്ഗങ്ങള്‍ എന്തെങ്കിലും കണ്ടുപിടിക്കണം. അതൊക്കെ നടക്കും. 100 കൊല്ലം മുന്നുള്ള അവസ്ഥയല്ലല്ലോ ഇന്നുള്ളത്. അതിനുപകരം കേസും കൂട്ടവുമായി നടക്കുന്നതില്‍ ഒരു കാര്യവുമില്ല.

    തമാശയായിട്ടാണെങ്കിലും മുജീബ് കോറോത്ത് പറഞ്ഞതില്‍ കാര്യമുണ്ട്.

    തലസ്ഥാനനഗരിയില്‍ സക്രട്ടറിയേറ്റിന്റെ പരിസരത്തെങ്ങാനുമായിരുന്നു ഈ ഡാമെങ്കില്‍ വളരെ പണ്ടേ തന്നെ ഇതിനൊരു തീര്‍പ്പുണ്ടായേനേ. ഇതിപ്പോള്‍ അതിനകത്ത് ഇരിക്കുന്നവര്‍ക്ക് അപകടം ഒന്നും ഇല്ലല്ലോ ? അതോണ്ടാണ് ഈ അലംഭാവം.

  10. മുല്ലപ്പെരിയാര്‍ പൊട്ടിയാലുണ്ടാകുന്ന ദുരന്തത്തിന്റെ വ്യാപ്തി ഉള്‍ക്കൊണ്ടു തന്നെ പറയട്ടെ, എന്തു പ്രശ്നത്തെപ്പറ്റി ചര്‍ച്ച ചെയ്താലും രാഷ്ട്രീയക്കാരെ കണ്ണുമടച്ച് കുറ്റം പറയുന്നത് ശരിയല്ല. സമൂഹത്തിലെ എല്ലാ മേഖലയിലുമെന്ന പൊലെ രാഷ്ട്രീയത്തിലും കള്ളന്മാര്‍ കണ്ടേക്കാം എന്നാല്‍ അതുകൊണ്ട് കാടടച്ച് അധിക്ഷേപിക്കുന്നത് ശരിയല്ല.
    മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്ത്തിച്ച ഒരു ജല വിഭവ് വകുപ്പ് മന്ത്രിയും സര്‍ക്കാരുമാണ് നമുക്കിപ്പോഴുള്ളത്. അത് കൊണ്ടു തന്നെയാണ് ഒരു ഘട്ടത്തില്‍ തികച്ചും തമിഴ് നാടിന് അനുകൂലമായിരുന്ന കേസ് ഇപ്പോള്‍ കേരളത്തിന്റെ ഭാഗത്തേക്ക് ചാഞ്ഞത്. പുതിയ ഡാമിനായുള്ള സര്വ്വേ അനുമതി നേടിയെടുക്കാന്‍ കേന്ദ്രത്തിലെ മന്ത്രിമാരുടേയും സഹായം ഉണ്ടായിട്ടുണ്ട്. മുല്ലപ്പെരിയാര്‍ സമരസമിതി നേതാവ് കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ പറഞ്ഞതും എക്കാര്യത്തില്‍ മന്ത്രി എടുത്തിരിക്കുന്ന നടപടികള്‍ തികച്ചും സ്വാഗതാര്ഹമാണെന്നാണ്.
    വെള്ളം പോലെയൊരു വിഷയം അതും നിയമത്തിന്റെ നൂലാമാലയില്‍ പെട്ടു കിടക്കുന്നതും കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ ഈ വിഷയത്തില്‍ ഒരു സംസ്ഥാന സര്‍ക്കാരിന് ഇടപേടാവുന്നതില്‍ പരിമിതിയുണ്ട്. അല്ലാതെ തിരുവനന്തപുരത്തായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രശ്നം തീര്ന്നേനേ എന്നൊക്കെ കാണുന്നത് കുറച്ചു കടുപ്പമാണ്.
    ഈ വിഷയത്തിന്റെ അടിയന്തിര സ്വഭാവം പരിഗണിച്ച് സുപ്രീം കോടതി ഇത് എത്രയും വേഗം തീര്‍പ്പാക്കണം എന്ന അഭിപ്രായത്തോട് യോജിക്കുന്നു.

  11. @ രജ്ഞിത്ത് വിശ്വം.

    രജ്ഞിത്തിന്റെ അഭിപ്രായത്തിന് വിലമതിക്കുന്നു. നന്ദി.

    പക്ഷെ ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ ഞാന്‍ തിരഞ്ഞെടുത്ത് നിയമസഭയിലേക്കും പാര്‍ലിമെന്റിലേക്കും അയക്കുന്നവരെയേ ഈ വിഷയത്തില്‍ എനിക്ക് പഴി പറയാനാകൂ. അല്ലാതെ വേറാരെ പറയും/പറയണം ? 25 കൊല്ലം മുന്നേയെങ്കിലും തീര്‍ക്കേണ്ട പ്രശ്നമായിരുന്നു ഇത്. ഇതുവരെ ഭരിച്ചവര്‍ എല്ലാവരും എന്റെ നോട്ടത്തില്‍ കുറ്റക്കാരാണ്‍. അതുകൊണ്ടുതന്നെ അവരൊക്കെ അടങ്ങുന്ന രാഷ്ട്രീയക്കാര്‍ എന്ന വര്‍ഗ്ഗത്തെ അടച്ചുതന്നെ ചീത്തവിളിക്കാതിരിക്കാന്‍ എനിക്കാവില്ല. കൂട്ടത്തില്‍ പരമോന്നത ന്യായപീഠത്തേയും ഞാന്‍ പഴിചാരുന്നുണ്ട്. ഇങ്ങനെ നീട്ടിവലിച്ച് കൊണ്ടുപോകേണ്ട ഒരു കേസല്ല ഇത്.

    തമ്മില്‍ ഭേദം നിലവിലുള്ള മന്ത്രിയോ (സര്‍ക്കാരോ) ആയിരിക്കാം. പക്ഷെ ഇതൊന്ന് പൊട്ടിയാല്‍ അദ്ദേഹം എന്തൊക്കെ ചെയ്തെന്ന് പറഞ്ഞിട്ടും കാര്യമില്ല. എല്ലാം കൈവിട്ട് പോകും.

    ഞാന്‍ എന്തിനും ഏതിനും രാഷ്ടീയക്കാരനെ കുറ്റം പറഞ്ഞിട്ടില്ല. പക്ഷെ ഈ വിഷയത്തില്‍ പറയാതിരിക്കാനും എനിക്കാവില്ല.

    എന്റെ വാക്കുകള്‍ ഒരു കൂട്ടദുരന്തം അല്ലെങ്കില്‍ മരണം മുന്നില്‍ക്കാണുന്നവന്റെ വികാരപ്രക്ഷോഭം ആയിട്ട് മാത്രം (തിരുവനന്തപുരത്തെ കാര്യം അടക്കം) കണക്കാക്കിയാല്‍ മതി രജ്ഞിത്ത് :)

  12. നിരക്ഷൻ ചേട്ടാ..എങ്ങനെ പ്രസംശിക്കണം യെന്ന്‌
    എനിക്ക്‌ അറിയില്ല.നന്ദി..നന്ദി…ഒരായിരം നന്ദി,ഞാൻ
    തമിഴ്നാട്ടിൽ നിന്നുമാണ്‌ ഇത്‌ എഴുതുന്നത്‌,ഇവിടുത്തെ
    പത്രങ്ങളും ,ഇവിടുത്തെ രാഷ്ട്രീയക്കാരും ,നടതുന്ന
    മല്ലപ്പെരിയാർ വിവാദം കേട്ടുകേട്ടു രക്തം തിളച്ചുനട
    ക്കുന്ന ഒരുമലയാളി,

  13. നിരക്ഷരനോട്‌ എനിക്കു അൽപം അസൂയയും ഉണ്ട്‌
    കാരണം ഞനും ഈവിഷയത്തെക്കുറിച്ചു ഒരു പൊസ്റ്റ്‌
    എഴുതി വരികയായിരുന്നു ,അതിനു പ്രേരകമായത്‌14-10-2009
    ൽ ”ദേവി”,4-11-2009-ൽ നടൻ ”ചോ”യുടെ ”തുഗ്ലക്ക്‌”
    മുതലായ വാരികകളിൻ വന്ന മുല്ലപ്പെരിയാറിനേക്കുറി
    ച്ചുള്ള ലേഖനങ്ങളാണ്‌,അതുവായിച്ചാൽ ഏതൊരു
    മലയാളിക്കും രക്തം തിളക്കും,
    1980ന്‌ ശേഷം കേരളത്തിൽ ജലക്ഷാമം നേരിടുകയാണെ
    ന്നും ,1886-ലുണ്ടാക്കിയ ഉടമ്പടി-1970-ൽ പുതുപ്പിക്കാ
    തിരുന്നിരുന്നൽ,ആ ഉടമ്പടിയുടെ കാലാവധി തിർന്ന്‌
    അതുകൊണ്ട്‌ ഉത്പാദിപ്പിക്കുന്ന കറന്റും നമ്മുടെ
    സംസ്ഥാനത്തിനു ലഭിക്കുമായിരുന്നു എന്ന തോന്നൽ
    കേരളത്തിനു ഉണ്ടായതുകൊണ്ടാണ്‌ മല്ലപ്പെരിയാറിനു
    5കി;മി.താഴെയായി കേരളം”ഇടുക്കി”ഡാം പണിയിപ്പി
    ച്ചതെന്നു ,തുഗ്ലക്ക്‌ വാരിക,

  14. ദേവി,”മക്കൾ പോരാട്ടം വെടിക്കും”‘എന്ന തലക്കെട്ടോടെ
    ഒരുനാട്ടിൻ അടിത്തറയെന്നു പറയുന്നത്‌ കർഷകനാണ്‌.
    എവിടെല്ലാം അവരെ ഞെരുക്കുന്നോ അവിടെല്ലാം
    വിപ്ലവം ഉണ്ടായിട്ടുള്ളതായി ചരിത്രം നന്നളെ ഓർ
    മ്മിപ്പിക്കുന്നു.1789-നടന്ന ഫ്രെഞ്ച്‌ വിപ്ലവം,1917-ൽ
    നടന്ന റഷ്യൻ വിപ്ലവമും ഇതിനുദാഹരണം,2001-ൽ
    തെക്കേ അമേരിക്കയിൽ ഉള്ള ബൊളീവിയയിൽ
    ജലത്തിനുവേണ്ടി കർഷകർ ആയുധം ഏന്തി.!
    അതുപോലുള്ള ഓരു പ്രശനമാണ്‌ തമിഴക കർഷ്ക
    രും നേരിടുന്നത്‌.

    ഇതു മലയാളിക്കും ,കേരളത്തിനും, ഉള്ള ഒരു വെക്തമായ
    താക്കീതല്ലേ..?

    മലയളിക്ക്‌ അറിയാവുന്നതിന്റെയത്രയും വിപ്ലാവജ്ഞാനം
    തമിഴനില്ല
    തമിഴ്നാട്ടിലുള്ള പത്രങ്ങൾ പരയുന്നത്‌ കേരളത്തിലെ
    രാഷ്ട്രീയക്കാർ മുല്ലപ്പെരിയാർ വിഷയത്തിൽ ഒറ്റക്കെ
    ട്ടാണെന്നും,അവർ ഒന്നിച്ചുപോയിയാണ്‌ പ്രധാന മന്ത്രി
    യെകാണുന്നതെന്നും,അതുപോലെ തമിഴകത്തിലുള്ള
    രാഷ്ട്രീയ നേതാക്കൾ ഒറ്റക്കെട്ടാകണമെന്നും അവർ
    ഉപദേശിക്കുന്നു.
    ഒന്ന് ഉറപ്പാണ്‌ കേരളതിലെ മുഴുവൻ ജനങ്ങളും മുല്ല
    പ്പെരിയാറി ഒലിച്ചു പോയാലും കേന്ദ്രത്തിൽ ഒരു പ്രശ്‌
    നവും ഇല്ല,പക്ഷേ..തമിഴ്നാട്‌ എന്നൊരു സംസ്ഥാനം ഇല്ലാ
    എങ്കിൽ കേന്ദ്രത്തിൽ ആരും ഭരിക്കില്ല ,നമ്മുടെ രാഷ്ട്രീയക്കാർ പറയുന്നതൊന്നും കേന്ദ്രം അംഗീകരിക്കില്ല,
    തമിഴ്നാടിന്റെ കൈയ്യിലായിരിക്കും കേന്ദ്രത്തിന്റെ കടിഞ്ഞാൺ,
    ജനുവരി-19ന്‌ മുല്ലപ്പെരിയാർ കേസ്സ്‌ വീണ്ടും വിചാര
    ണക്ക്‌ വരുന്നു

  15. ജനക്കീയ പ്രക്ഷോഭം മാത്രമാണു ഇതിനു ഒരുവഴി
    മലയാലത്തിലുള്ള എല്ലാ ബ്ലോഗ്ഗർമാരും ഇതിനെതി
    രെ എഴുതുക ,മനോജ്‌ ചേട്ടാ ഈപൊസ്റ്റ്‌ ഇംഗ്ലീഷിൽ
    ഇടണം,തീർച്ചയായും ഈയജ്ഞത്തിന്‌ പ്രയോജന
    മുണ്ടാകും
    മുല്ലപ്പെരിയാർ തമിഴ്നാടിനനുകൂലമാക്കൻ തമിഴ്നാട്‌
    സർക്കാർ നാറിത്തരത്തിന്റെ ഏതറ്റംവരെയും പൊകും.

  16. ഞങ്ങള്‍ക്കൊന്നും പറ്റില്ലാല്ലോ!!! ഞങ്ങള്‍ കുട്ടനാട്ടുകാരും, നോഹയുടെ ആളുകളുമാണ്. പോരാഞ്ഞിട്ട് ആലപ്പുഴ പങ്കജ് ടാല്കീസ്സില്‍ “ഇയര്‍ 2012 ” കളിക്കുന്നുമുണ്ട്. ഞങ്ങള്‍ ആലിലയില്‍ തുഴഞ്ഞു നടക്കും. ഹ ഹ ഹ.

  17. നിരക്ഷരാ…
    ഉഗ്രൻ പോസ്റ്റ്…നന്നായി എഴുതിയിരിക്കുന്നു…

    മുല്ലപ്പെരിയാർ ഉണർത്തുന്ന ആശങ്കകളെക്കുറിച്ച് ഒരുപാട് പേർ എഴുതിയിട്ടുണ്ട്. ഇനിയും ഇതുപോലുള്ള ലേഖനങ്ങൾ വന്നുകൊണ്ടെയിരിക്കും. പക്ഷേ ഇതുകൊണ്ടൊന്നും ഉണരേണ്ടവർ ഉണരുമെന്ന് ഇനിയും പ്രതീക്ഷിക്കുക വയ്യ. ഇനിയിപ്പോൾ മഴ കുറഞ്ഞസ്ഥിതിക്ക് അടുത്ത മഴക്കാലം വരെ ഇതിനെപ്പറ്റി ആലോചിക്കേണ്ട കാര്യം പോലുമില്ലല്ലോ..!!

    പിന്നെ, കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്ന് നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതുകൊണ്ട് ഉത്തരവാദിത്വങ്ങളെല്ലാം ദൈവത്തിന് മാത്രമുള്ളതാണല്ലോ….അല്ല, ഒന്നാലോചിച്ചുനോക്കിയാൽ മുല്ലപ്പെരിയാർ ഇന്ന്, ഈ നിമിഷം വരെ പൊട്ടാതെ നിറുത്തിയിരിക്കുന്നതും അങ്ങേരു തന്നെ..

    പുതിയൊരു അണക്കെട്ട് പണിയുന്ന കാര്യത്തിന് എന്നെങ്കിലും തീരുമാനമുണ്ടായാൽ തന്നെ, കേരളത്തിലെ നിർമ്മാ‍ണമേഖലയിലെ ഇതുവരെയുള്ള പാരമ്പര്യം വച്ചുനോക്കിയാൽ ചുരുങ്ങിയത് 25 കൊല്ലമെങ്കിലും എടുക്കില്ലേ പണി പൂർത്തിയാവാൻ..?!!

    അതുകൊണ്ട്, കേരളം തന്റെ സ്വന്തം നാടല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ദൈവം ലക്ഷക്കണക്കിന് മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ജലസമാധി വിധിക്കുന്ന ആ ദിവസത്തിനായി നമുക്ക് ഭീതിയോടെ കാത്തിരിക്കാം…

  18. ചേട്ടാ എത്രയും പെട്ടെന്ന് ഇത് ഇംഗ്ലീഷില്‍ ആക്കി ഈ പോസ്റ്റില്‍ തന്നെ ലിങ്ക് ഇടണേ… മറക്കരുത്…

    എന്നാല്‍ കഴിയുന്നത്ര ഞാന്‍ ആ ലേഖനം പ്രൊമോട്ട് ചെയ്യും.

    ഇവിടെ കമന്റ്‌ ഇട്ടവരും അല്ലാത്തവരും എല്ലാവരും ചെയ്യും.

    ദിവസം മിനിമം 100 പേരെങ്കിലും അത് വായിക്കാനുള്ള വകുപ്പ് എന്റെ കയ്യില്‍ ഉണ്ട്. (മലയാളികള്‍ അല്ല.)

  19. ബിന്ദു കെ.പി. പറഞ്ഞതുപോലെ പലരും ഇതേ വിഷയം ഇതിനകം എഴുതിക്കഴിഞ്ഞു. എല്ലാവരും ഇതേ വിഷയം എഴുതണമെന്നാണ് എനിക്ക് തോന്നുന്നത്. ‍ ബൂലോകത്ത് ഒരു മുല്ല്ലപ്പെരിയാര്‍ മൂവ്മെന്റ് നടത്തുന്നതിന്റെപ്പറ്റിയും ആലോചിക്കാവുന്നതാണ്. ‘സേവ് കേരള, സോള്‍വ് മുല്ലപ്പെരിയാര്‍ ഡാം ഇഷ്യൂ ഇമീഡിയറ്റ്‌ലി‘ എന്നോ മറ്റോ നല്ലൊരു ലോഗോ ഡിസൈന്‍ ചെയ്ത് എല്ലാവര്‍ക്കും അത് അവരവരുടെ ബ്ലോഗുകളില്‍ പ്രദര്‍ശിപ്പിക്കാവുന്നതാണ്. ബൂലോകം ഈ വിഷയത്തില്‍ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തുന്നു എന്ന് കാണിക്കാനെങ്കിലും അത് ഉപകരിക്കും.
    ആരെങ്കിലും ലോഗോ ഉണ്ടാക്കാന്‍ ശ്രമിക്കൂ. നമുക്കത് പ്രദര്‍ശിപ്പിക്കാം.

    @ പി.പഠിഷു, തെക്കുവടക്കന്‍ – ഇതിനെ തര്‍ജ്ജിമ ചെയ്യാന്‍ പറ്റുമോന്ന് ചിലരോട് ചോദിച്ച് നോക്കട്ടെ.

    @ തെക്കുവടക്കന്‍ – വിശദമായ അഭിപ്രായത്തിനും തമിഴ്‌നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രചരണങ്ങള്‍ പങ്കുവെച്ചതിനും വളരെ നന്ദി:)

    മുല്ലപ്പെരിയാര്‍ പൊട്ടിയാലെന്തുണ്ടാകും എന്ന എന്റെ ആശങ്കകളും വ്യാകുലതകളും വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവുമൊക്കെ തന്ന എല്ലാവര്‍ക്കും വളരെ വളരെ നന്ദി.

  20. മനോജ് ചേട്ടാ നന്നായി മുല്ലപെരിയാർ വിഷയത്തിൽ ഒരു മുവ്മെന്റ് ആവശ്യം തന്നെയാണ്‌.പിന്നെ നമ്മുടെ മന്ത്രി പ്രേമചന്ദ്രൻ ഈ കാര്യത്തിൽ മുൻ‌കാമികളേക്കാൾ നല്ല രീതിൽ പ്രവർത്തിക്കുന്നുണ്ടെന്ന് തോന്നുന്നു.രണ്ട് കൂ‍ട്ടരും ഒരുമിച്ചിരുന്ന് ചർച്ചചെയ്ത് പുതിയ ഡാം നിർമ്മിക്കുകയാണ് ഇതിനൊരു പോംവഴി.പക്ഷെ അതു എത്രമാത്രം വിജയിക്കും എന്നൊരു സംശയം ഉണ്ട്.കാരണം ഈ തമിഴന്മാരെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ വലിയപാടാണ്.വെട്ടൊന്ന് മുറിരണ്ട്,താൻ പിടിച്ച മുയലിന് രണ്ട് കൊമ്പ് തുടങ്ങിയ പോളസിയാണ് ഇവരുടേത്.എന്റെ കൂടെ രണ്ട് തമിഴന്മാർ ജോലി ചെയുന്നുണ്ട്.ഈ വിഷയത്തിൽ ഞങ്ങൾ തമ്മിൽ സംവാദങ്ങളും നടക്കാറുണ്ട്.പക്ഷെ മുല്ലപെരിയാർ ഡാം പൊട്ടില്ലന്നുള്ള വാദഗതിയിൽ അവർ ഇപ്പോഴും ഉറച്ചുനിൽക്കുന്നു.നല്ല പഠിപ്പും വിവരവും ഉള്ളവരാണ്…ഈ കാര്യത്തിൽ മാത്രം വളരെ വൈകാരികമായിട്ടാണ് അവർ സംസാരിക്കുന്നത്.മുല്ലപെരിയാർ തകർന്നാൽ ആദ്യം തകർക്കണ്ടത് നമ്മുടെ കോടതികളാണ്.പൊതുജനങ്ങൾക്ക് ഉപകരിക്കാത്ത ഇത്തരം സ്ഥാപനങ്ങൾ എന്തിന്??
    മുല്ലപെരിയാറിന്റെ ചരിത്രം നല്കിയതിന് നന്ദി.. നമ്മുക്ക് പ്രർത്ഥിക്കാം..കോടതികൾക്കും ജനപ്രധിനിധികൾക്കും സർവ്വോപരി നമ്മുടെ അയൽക്കാർക്കും നല്ല ബുദ്ധികൊടുക്കാൻ..ദൈവം അവന്റെ സ്വന്തം നാടിനെ രക്ഷിക്കട്ടെ

  21. ഈ പോസ്റ്റ് ഇംഗ്ലീഷിലേക്ക് മാറ്റുന്നുണ്ടെങ്കിൽ അതിന്റെ ഒരു ലിങ്ക് അയച്ചു തരാൻ മറക്കരുത്..

  22. പ്രിയപ്പെട്ടബ്ലോഗ്ഗർ സുഹൃത്തുക്കളെ,

    നിരക്ഷരൻ കൊളുത്തിയ ഈ അഗ്നി ഒരിക്കലും
    അണയാതെ നമുക്ക്‌ സൂക്ഷിക്കാം…
    ഒരു ദേശീയ ദുരന്തം ഒഴിവാക്കൻ നമുക്ക്‌ കൂട്ടായി
    പ്രവർത്തിക്കാം.സകല ബ്ലോഗ്ഗർമ്മാരും ഇതിനുവേ
    ണ്ടി ശക്തമായി പൊസ്റ്റ്റ്റുകൾ ഇടുക, ലോകം
    അറിയട്ടെ മലയാളിയുടെ വികാരം, മലയാളി മുല്ലപ്പെരിയാറിനേക്കുറിച്ച്‌ കൂടുതൽ ബോധവാന്മാരാകേണ്ടിയിരിക്കുന്നു
    ഇവിടുത്തെ പരമോന്നതനീധി പീഠത്തിന്‌ ഒരു
    ജീവനെങ്കിലും തിരിച്ചു നൽകാൻ കഴിയുമോ?

    ”സോൾവ്‌ മുല്ലപ്പെരിയാർ”
    ”സേവ്‌ കേരളാ”
    ”ബൂലോകമുല്ലപ്പെരിയാർമൂവ്മെന്റ്‌ ”…ജയ്‌..ഹൊ..
    (((((((((ഠേ)))))))))))))
    തേങ്ങാ ഉടച്ചു തുടങ്ങി..

  23. നീരുഭായ്,
    വളരെ പഠിച്ച് എഴുതിയ പോസ്റ്റിന് അഭിനന്ദനങ്ങള്‍.

    കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കും എന്ന് കരുതുന്നത് ശരിയല്ല. തമിഴ്നാട്ടിലെ രാഷ്ട്രീയം അറിയാമല്ലോ, വെറും സങ്കുചിത പ്രാദേശിക വികാരങ്ങള്‍ മാത്രം മുദ്രവാക്യമാക്കി വോട്ടു തിന്നു ജീവിക്കുന്ന ചില പ്രാദേശിക കക്ഷികളാണ് അവിടെയുള്ളത്. തമിഴനെന്ന് കേട്ടാല്‍ തിളക്കുന്ന ചോരയുമായി തമിഴ് മക്കളും. ഇതാണ് കാര്യങ്ങള്‍ ഏറ്റവും സങ്കീര്‍ണ്ണമാക്കുന്നത്. ഒരു ദേശീയ കാഴ്ചപ്പാടുള്ള ഒരു പാര്‍ട്ടികള്‍ക്കും സ്വാധീനമില്ല എന്നുള്ളതിനേക്കാള്‍ , കേന്ദ്ര ഭരണം കൈവശം വക്കാന്‍ ഈ പ്രാദേശിക കക്ഷികളുടെ പിന്തുണ കൂടിയേ തീരൂ, ആരു ഭരിച്ചാലും. ഫലത്തില്‍ കേരളത്തിന് അനുകൂലമായി ഒരു തീരുമാനം, അത ഭരണപരമായോ, രാഷ്ട്രീയമായോ ഉണ്ടാവാനിടയില്ല.

    കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം എല്ലാര്‍ രാഷ്ട്രീയപ്പാര്‍ട്ടികളേയും ഒന്നടങ്കം വരിഞ്ഞ് കെട്ടി ഒരു സമഗ്ര പ്രക്ഷോഭത്തിലേക്ക് പോയാലെ എന്തെങ്കിലും നടക്കൂ , പക്ഷെ ഇതു കേരളമല്ലെ, അതൊരിക്കലും സംഭവിക്കാനും പോകുന്നില്ല.

    ഇതു വരെ വന്ന ജലവിഭവ മന്ത്രിമാരില്‍ ഏറ്റവും പ്രശംസയര്‍ഹിക്കുന്ന വ്യക്തിയാണ് ഇപ്പോഴത്തെ മന്ത്രി ശ്രീ.എന്‍.കെ.പ്രേമചന്ദ്രന്‍. വളരെ വിശദമായെ അദ്ദേഹം ഈ വിഷയം പഠിച്ചതിന്റെ ഗുണം കൂടിയാണ് ഇന്ന് കേരളത്തിന് കിട്ടിയ മേല്‍ക്കൈ. തമിഴ്നാട്ടിലും ഇതുപോലെ തലക്കകത്ത് വെളിച്ചം ഉള്ള വല്ലവനും വന്നാല്‍ കേരളം രക്ഷപ്പെടും, അല്ലെങ്കില്‍ കട്ടപ്പൊഹ തന്നെ.

  24. മുല്ല്ലപ്പെരിയാ‍ാർ..മുല്ലപ്പെരിയാർ എന്ന് മസിലുപിടിച്ച്ച്ച് പ്രസംഗിച്ച്ച്ച് അധികാരത്തിൽ വന്നവർ എന്തുചെയ്തു? മറിച്ച് തമിഴ്നാട് ആയിരുന്നു ഈ പ്രശനം നേരിട്ടിരുന്നതെങ്കിലോ അവിടെ പുരട്ചിതലൈവിയും കലൈഞ്ജറും മാരനും ഒക്കെ ഒന്നിച്ച്ച്ച്നിന്നുകാര്യംനേടിയേനെ.

    പറയൂ ഏകദേശം എത്രലക്ഷം ആളൂകൾ മരീച്ച്ച്ചു? ശ്രീ സുകേഷ് ഏകദേശം അറുപത്റ്റ് ലക്ഷം ആളൂകൾ മരിച്ച്ച്ചിട്ടുണ്ടാകാം എന്നാണ് കാരുതുന്നത്…..
    ദുരന്തം ഊണ്ടായാൽ ഇത്തരം ചർച്ച്ച്ചകൾ മാധ്യമങൾ ആഘോഷമായി സംഘടിപ്പിക്കും അന്ന് ഈ ചർച്ച്ച്ചയിൽ രാഷ്ടീയ സാംസ്കാരിക പന്നികൾ അതെ പന്നികൾ വന്ന് പരസ്പരമ്പഴ്ശിചാരുർകയും ചെയ്യും… അനിഗ്നെ ഒരൂ ദുരന്തം ഉണ്ടാകാതിരിക്കട്ടെ…

    തികച്ച്ച്ചും നിരുത്തരവാദപരമായി പ്രവർത്തിക്കുന്ന ഒരു രാഷ്റ്റീയ സംവിധാനത്തിൽ ദുരന്തങൾ പോലും രാഷ്റ്റീയ മുതലെടുപ്പിനുള്ള സാധയ്തകൾ തിരയും. എന്തുപറ്റി തേക്കടി ദുരന്തത്തിൽ ആരെങ്കിലും ശിക്ഷിക്കപ്പെട്ടോ? ഉള്ളിലായത് ആ ദിവസക്കൂലിക്കാരൻ എന്നാൽ ഇത് മറ്റേതെങ്കിലും വിദേശരാജ്യത്താ‍യിരുന്നെങ്കിലോ? ഒരു കാറിടീച്ചാൽ ഓടിച്ചവനെ സ്പോട്ടിൽ പിടിച്ചിടും എന്നിട്ട് അന്വേഷണം കഴിഞേ വിടൂ..നാട്ടിലോ രാഷ്ടീയ ഉദ്യോഗ്സ്ഥ തമ്മ്പുരാക്കന്മാർക്ക് ഒരു പോറൽ പോലും പറ്റില്ല. കെടിഡിസി ചെയർമാൻ ആയി പദ്മജയയിരുന്നേൽ ഒരു പക്ഷെ സമരതൊഴിലാളീകള്ള് ഉറഞുതുള്ളിയേനെ…
    ഒറ്റക്കലിപ്പിൽ എഴുതിയതാണ്…

    നല്ല പോസ്റ്റ്..വസ്തുതകൾ വിശദമായി പരാജമർശിച്ച്ച്ചിരിക്കുന്നൂ.

    കരാറിന്റെ ഡീറ്റെയിൽ കൊള്ളാം സർദാർജി കഥപോ‍ാലെ.

  25. അനില്‍ @ ബ്ലോഗ്

    ശരത് കുമാര്‍ പറയുന്നത് മന്ത്രി പ്രേമചന്ദ്രനുമായി അദ്ദേഹത്തിന് നല്ല സുഹൃദ്ബന്ധമാണെന്നാണ്. ആ സൌഹൃദം , ഒരു മധ്യസ്ഥ ചര്‍ച്ചയ്ക്കുള്ള വഴി തെളിക്കാന്‍ വേണ്ടി ഉപയോഗപ്പെടുത്തി കോടതിക്ക് പുറത്ത് തന്നെ ഈ വിഷയം പരിഹരിക്കപ്പെടാന്‍ കഴിഞ്ഞാല്‍ നല്ല കാര്യമല്ലേ ? മരണം മുന്നില്‍ കാണുന്ന കേരള ജനതയുടെ പോലെ തന്നെ പട്ടിണിയിലാകാന്‍ സാദ്ധ്യതയുള്ള നല്ലൊരു ശതമാനം തമിഴ് മക്കളും മനുഷ്യര്‍ തന്നെയാണെന്നുള്ള രീതിയില്‍ രമ്യമായി വേണം കാര്യങ്ങള്‍ നീക്കാന്‍. (ഈ വെള്ളം കൊണ്ടുപോയി കൃഷി ചെയ്താലേ തമിഴ് നാട്ടില്‍ നിന്നുള്ള പച്ചക്കറി നമ്മുടെ അടുക്കളയിലേക്കും എത്തൂ എന്ന കാര്യം ഈ അവസരത്തില്‍ വിസ്മരിക്കാനാവില്ല.) തമിഴ്‌നാട്ടില്‍ സിനിമാക്കാരന്‍ പറയുന്നത് കേള്‍ക്കാന്‍ ആളുണ്ടാകും. അവര്‍ക്ക് ഭരണത്തില്‍ സ്വാധീനം ചെലുത്താനാകും. അതുകൊണ്ട് വെറുമൊരു സിനിമാക്കാരന്‍ എന്ന രീതിയില്‍ ശരത്കുമാറിന്റെ വാക്കുകള്‍ തള്ളിക്കളയാന്‍ ഇടയാവരുത്. കിട്ടുന്ന പിടിവള്ളിയിലൊക്കെ പിടിച്ച് കയറണം. അതിനുള്ള ശ്രമങ്ങള്‍ നടക്കണം. ബ്ലോഗേഴ്സ് എന്ന രീതിയില്‍ നമ്മളെക്കൊണ്ടാകുന്ന ശ്രമങ്ങള്‍ എല്ലാം നമ്മളും ചെയ്യണം.

  26. പ്രിയ,പാർപ്പിടമേ നമ്മുടെ രാഷ്ട്രീയക്കാരായ,
    വലതും,ഇടതും നേതാക്കന്മാർ,മുല്ലപ്പെരിയാറിനു
    വേണ്ടി വളരെ സ്ലാഘനീയമായപ്രവർത്തനമാണ്‌ നടത്തിയിട്ടുള്ളത്‌,കാരണംമുല്ലപ്പെരിയാർ വിഷയത്തിൽ,പ്രധാനമന്ത്രിയെക്കാണാൻ നമ്മുടെ നേതാക്കന്മാർ സമ്യുക്തമായാണ്‌ പോയി
    ട്ടുള്ളത്‌.

    ”എനതാൻ പ്രശനമാണേലും,ലവന്മാർ രണ്ടും ഒരു ഫ്ലൈറ്റിൽ ഒന്നിച്ചു ഡാൽഹിക്ക്‌ പറക്കും”
    ഇവിടുത്തെ(തമിഴ്നാട്ടിലെ)അടക്കം പറച്ചിലാണ്‌
    ഇതുതന്നെയാണ്‌ അവരുടെ തലവേദനയും,

    ഇങ്ങനെയൊക്കെയാണെങ്കിലും,കേന്ദ്ര സർക്കാരിന്റെ മുകളിൽ സമ്മർദ്ദം ചെലുത്താൻ തമിഴ്നാടിനാവും,തമിഴ്‌നാട്‌പിന്തുണച്ചില്ലെങ്കിൽ.,കേന്ദ്രം ഒരു—-മോനുംഭരിക്കില്ല.അധികാര മോഹമുള്ള ആരെങ്കിലും തമിഴനെപിണക്കുമൊ? കേന്ദ്രം പറയുന്നതേ നീതി പീഠവും ചെയ്യു, ജനങ്ങൽ ഇറങ്ങാതെ രക്ഷയില്ലാ….

  27. എന്റെ പൊന്നു നിരക്ഷരാ ഈ ”ശരത്കുമാർ”
    എന്നുപറയുന്നവന്‌ അത്രക്കു വലിയ പവറൊന്നും
    ഇല്ല.ഏതോ സിനിമയുടെ വേദിയിൽ വെച്ച്‌ എന്തെങ്കിലും
    ഒന്നു പറയണമെന്നുവെച്ച്‌ അയാള്‌ എന്തോ ഒന്നു പുളുവി
    എന്നല്ലാതെ അതിൽ വലിയ കാര്യമൊന്നും ഇല്ല.
    ഇവിടെങ്ങാനും,അയാളതു പറഞ്ഞാൽ,
    തമിഴന്മാർ അടിച്ചു നിരത്തി ഭിത്തിയേലൊട്ടിക്കും ,
    അയാളും ഒരു രാഷ്ട്രീയക്കാരനാണെന്ന കാരിയം
    നമ്മൾമറക്കരുത്‌,തമിഴ്നാട്ടിലെരാഷ്ട്രീയക്കാരെല്ലാം(ചോട്ടാ..മോട്ടാ )കേരളത്തിനെയും,മലയാളിയേയും,തെറി പറഞ്ഞുകൊണ്ടണ്‌,പ്രചാരം നടത്തുന്നത്‌
    അതിൽ നിന്നു വ്യതിചലിച്ച്‌ ശരത്കുമാറിന്റെ
    ”സമത്വ മക്കൾ കക്ഷിക്കാകുമെന്ന്”നീരു ചേട്ടന്‌
    തോനുന്നുണ്ടൊ?

  28. @ തെക്കുവടക്കന്‍

    ഈ വിഷയത്തില്‍ തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രചരണത്തിന്റെ പള്‍സ് ശരിക്കും അറിയുന്ന ആളാണ് താങ്കള്‍ . എനിക്കതിനെപ്പറ്റിയൊന്നും പൂര്‍ണ്ണമായ ധാരണയൊന്നുമില്ല.

    ശരത് കുമാര്‍ ഇപ്പോള്‍ പഴശ്ശിരാജയ്ക്ക് സിനിമയ്ക്ക് ശേഷം കൈവന്ന കേരള പോപ്പുലാരിറ്റിയുടെ പുറത്ത് മലയാളികളെ കൂടുതല്‍ കൈയ്യിലെടുക്കാന്‍ വേണ്ടി അങ്ങനെ പറഞ്ഞതാകാമെന്ന് എനിക്കും തോന്നാഞ്ഞിട്ടല്ല. വിടുവായത്തരം ആണെങ്കില്‍പ്പോലും അങ്ങനെ പറഞ്ഞ ഒരാളെ നമ്മള്‍ ഉപയോഗിക്കണം എന്നാണെന്റെ പക്ഷം. എന്നിട്ടയാളെ തമിഴര്‍ കൈകാര്യം ചെയ്യുന്നെങ്കില്‍ അത് അയാളുടെ പിടിപ്പുകേട്.

    എല്ലാവരോടുമായി…..

    ഈ പോസ്റ്റിന്റെ ഇംഗ്ലീഷ് തര്‍ജ്ജിമ തയ്യാറായിക്കൊണ്ടിരിക്കുന്നു. പൂര്‍ത്തിയായാല്‍ എവിടെ പോസ്റ്റണമെന്ന് അറിയിക്കൂ. അതുപ്രകാരം ചെയ്യാം.

  29. നീരു”,ശരത്കുമാർ ഡിസംബർ19-ന്‌,”സമത്വ മക്കൾകക്ഷിയുടെ ആഭിമുഖ്യത്തിൽ തേനിയിൽ കാൽനടപ്രചരണ ജാഥ നടത്താൻ പൊകുന്നു.!
    അത്‌ മുല്ലപ്പെരിയാറിന്റെ അവസ്ഥയേപ്പറ്റി ഇവിടുള്ള
    ജനങ്ങളെബോധവാന്മാരാക്കി,മുല്ലപ്പെരിയാർപ്രശനംചർച്ചയിലൂടെ ഒത്തു തീർപ്പാക്കാൻ വേണ്ടിയാണ്‌.
    തേനിയിൽ നിന്നു പുറപ്പെട്ട്‌,കമ്പം,കൂടല്ലൂർ,വഴി,45കി:മി:സഞ്ചരിച്ച്‌ലോയർക്യാമ്പിൽഅവസാനിക്കും

    ഈവാർത്ത26-11-2009-ൽ,”ദിനതന്തി” യിൽ വന്നത്‌ ,പഴശീരാജായുടെ പരിപാടിയിൽ പങ്കെടുക്കാൻ പൊകുന്നവഴി,കോയമ്പത്തൂർ വിമാന നിലയത്തിൽ പത്രക്കാരോട്‌പറഞ്ഞതാണ്‌ ഈവിവരംഇത്കാണാൻ ഞാൻ അൽപ്പം വൈകി,
    ദൈവമേ….ഇതെങ്ങാനും… വിജയിച്ചിരുന്നെങ്കിൽ..!!!!
    ശരത്കുമാറിന്‌ ..പുണ്യം കിട്ടും

    അപ്പോഴും സംശയം..ബാക്കി

  30. നീരു”,ശരത്കുമാർ ഡിസംബർ19-ന്‌,”സമത്വ മക്കൾ
    കക്ഷിയുടെ ആഭിമുഖ്യത്തിൽ തേനിയിൽ കാൽനട
    പ്രചരണ ജാഥ നടത്താൻ പൊകുന്നു.!
    അത്‌ മുല്ലപ്പെരിയാറിന്റെ അവസ്ഥയേപ്പറ്റി ഇവിടുള്ള
    ജനങ്ങളെ ബോധവാന്മാരാക്കി, മുല്ലപ്പെരിയാർ പ്രശനം
    ചർച്ചയിലൂടെ ഒത്തു തീർപ്പാക്കാൻ വേണ്ടിയാണ്‌.
    തേനിയിൽ നിന്നു പുറപ്പെട്ട്‌,കമ്പം,കൂടല്ലൂർ,വഴി,45കി:മി:സഞ്ചരിച്ച്‌ ലോയർക്യാമ്പിൽ അവസാനിക്കും

    ഈവാർത്ത26-11-2009-ൽ,”ദിനതന്തി” യിൽ വന്നത്‌
    പഴശീരാജായുടെ പരിപാടിയിൽ പങ്കെടുക്കാൻ പൊകുന്ന
    വഴി,കോയമ്പത്തൂർ വിമാന നിലയത്തിൽ പത്രക്കാരോട്‌
    പറഞ്ഞതാണ്‌ ഈവിവരം
    ഇത്കാണാൻ ഞാൻ അൽപ്പം വൈകി,
    ദൈവമേ….ഇതെങ്ങാനും… വിജയിച്ചിരുന്നെങ്കിൽ..!!!!
    ശരത്കുമാറിന്‌ ..പുണ്യം കിട്ടും

    അപ്പോഴും സംശയം..ബാക്കി

  31. ”നീരു”നമ്മുടെ ബൂലോകത്തിലും,നീരുന്റെ
    ഈ പൊസ്റ്റിലും ഇടുക,പാച്ചുവിന്റെ കുറേ
    ഫോട്ടോയും അറ്റാച്ച്‌ ചെയ്ത്‌ ഒരു ഫൊർവേഡ്‌
    മെസ്സേജ്‌ ഉണ്ടാക്കണം
    (പാച്ചു സമ്മതിക്കയാണെങ്കിൽ,സമ്മതിക്കാതിരിക്കു
    മെന്ന് തൊന്നുന്നില്ല,നാടിനു വേണ്ടിയല്ലെ…!)
    അങ്ങനെ യെങ്ങാണും ഒരു മെസ്സേജ്‌ എന്റെ കൈയിൻകിട്ടിയാൽ ഈതമിഴ്നാടു മുഴുവനും നാറ്റിക്കും
    മുപ്പത്തിമുക്കോടിദേവകളാണെ……സത്യം.!!!!

  32. പാച്ചുവിന്റെ സമ്മതം ഞാന്‍ വാങ്ങാം. ശരത് കുമാറിന്റെ ദൌത്യം മലയാളികള്‍ക്ക് ഗുണകരമാകുന്ന അവസ്ഥ ഉണ്ടാകുമാറാകട്ടെ. ഈ വിഷയത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ തേടിപ്പിടിച്ചെടുത്ത് ഇവിടെ തരുന്നതിന് നന്ദി തെക്കുവടക്കന്‍ :)

  33. ബ്ലോഗും ബ്ലോഗിന്റെ പ്രസക്തിയും, ഇനി ബ്ലോഗുകളിലൂടെ സമൂഹത്തില്‍ പതിയാനിരിക്കുന്ന മൂര്‍ച്ചയുള്ള വാക്കുകളുടെ ഒരു ടെസ്റ്റ് ഡോസ് മാത്രമാണീ പോസ്റ്റ്.

    എമ്പതുകളിലിലെ ഒരു മാതൃഭൂമി ദിനപത്രത്തിലെ എഡിയോറിയല്‍ വായിച്ച ഒരു ചോതോവികാരമാണീ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയത്.

    യുദ്ധമോ, കൊടുംവരള്‍ച്ചയോ, മഹാപ്രളയമോ, മഹാമാരിയോ, എന്തിന് മറ്റു കൊടും ദുരിതങ്ങളോ നമ്മുടെ കേരളത്തില്‍ ഉണ്ടായിട്ടില്ലല്ലോ… ഇങ്ങനെ സംഭവിച്ചാല്‍ നമ്മുക്ക് അവധി കിട്ടും, കവികള്‍ക്ക് കവിതയ്ക്ക് വകയായ്, വല്ല കഥാകൃത്തുകള്‍ക്കും ‘ഒരു കോളറകാലത്തെ പ്രണയത്തിനു പകരം” ലോകപ്രസിദ്ധമായ മറ്റു വല്ല കൃതികള്‍ക്കും തുലനം ചെയ്യാന്‍ പറ്റുന്ന കൃതികള്‍ എഴുതാം. ദുരിതാശ്വാസഫണ്ട് സംഘടിപ്പിച്ച് ആശ്വാസം കൊള്ളാം. അങ്ങിനെ എന്തെല്ലാം പരിപാടികള്‍.

    കൊള്ളാം നീരൂ ഈ കാലോചിതമായ പോസ്റ്റ്.

  34. @ രജ്ഞിത്ത് വിശ്വം :-

    100% agree with Niru. If there is a strong political will, anything is possible.
    For example see the below.

    In 1985, the Supreme Court of India ruled in favour of Muslim divorcee Shah Bano, declaring that her husband should give her alimony. Muslim fundamentalists in India treated it as an encroachment in Muslim Personal Law and protested against it. Gandhi agreed to their demands.[14] In 1986, the Congress (I) party, which had an absolute majority in Parliament at the time, passed an act that nullified the Supreme Court’s judgement in the Shah Bano case.

    http://en.wikipedia.org/wiki/Shah_Bano_case

    But, in our case, i don’t think any of the political parties would be interested. If one party won 100% of the seats in Kerala also, that won’t be a majority in Delhi.

    Niru :
    Some time back i started writing one like this in English, to share with Non-Mallus. Now will complete it, sine u have done the home work for me. ഈ പോസ്റ്റിലെ കുറെ ഭാഗഗള്‍ അടിച്ചു മറ്റുനതായിരിക്കും എന്ന് ഉറപ്പു പറയുന്നു. കോപ്പി റൈറ്റ്, ലെഫ്റ്റ് എല്ലാം, നമ്മുക്ക് പിന്നെ ഒരു സിംഗിള്‍ മാള്ടില്‍ അഡ്ജസ്റ്റ് ചെയാം.. ട്ടോ ….

  35. തെക്കുവടക്കാന്‍ പറഞ്ഞത് പോലെ ഈ വിഷയത്തിലെ പോസ്റ്റുകളെല്ലാം ചേര്‍ത്ത് ഒരു മെസ്സേജ് ആക്കിയാല്‍ കൂടുതല്‍ റീച്ചാവും എന്നാണ് എനിക്കും തോന്നുന്നത് ….ഈ പോസ്റ്റിന്റെ ലിങ്ക് ഞാന്‍ കുറെ പേര്‍ക്ക് മെയില്‍ ചെയ്തിട്ടുണ്ട്….നീരുവേട്ടന്‍ സമ്മതിച്ചാല്‍ പോസ്റ്റ്‌ തന്നെ ഫോര്വേര്ഡ് ചെയ്യാം……..
    അങ്ങനെയൊക്കെ ഈ വിഷയം ബൂലോകത്തിന്റെ പുറത്തും ഒരു സജീവ ചര്‍ച്ചാ വിഷയമാകട്ടെ എന്നാണ് എല്ലാരേയും പോലെ ഞാനും ആഗ്രഹിക്കുന്നത്……..
    ഒരു പാട് ഭീഷണികളുമായി ഒരു ഡാമും അതിന്റെ താഴെ നിസ്സഹായരായ ഒരു ജനതയും…….ഈ വിപത്തിനെതിരെ നമളെ കൊണ്ട് കഴിയുന്നത് നമുക്കും ചെയാം…..

  36. നിരക്ഷരന്‍, പോസ്റ്റ് വളരെ നന്നായിട്ടുണ്ട്. എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഈ മഹാവിപത്തിനെ ചെറുക്കാന്‍ ഒരു സാമൂഹ്യപ്രക്ഷോഭം തന്നെ ഉണ്ടാകെണ്ടിയിരിക്കുന്നു. താങ്കള്‍ തീര്‍ച്ചയായും ഈ പോസ്റ്റ് മനോരമ ഓണ്‍ലൈനിലിടണം.

  37. നിരക്ഷരാ,

    വളരെ പഠിച്ചെഴുതിയ, ഒരു ദേശീയദുരന്തമായിത്തീർന്നേക്കാവുന്ന സംഗതിയെ അതേ ഭാവത്തിൽ അവതരിപ്പിച്ച ഈ പോസ്റ്റിന് ആദ്യമേ അഭിനന്ദനങ്ങൾ.

    പക്ഷേ നമ്മുടെ രാഷ്ട്രീയക്കാരുടെ നീക്കങ്ങളും നാട്ടിൽ ഓരോരോ കാര്യങ്ങൾ ചെയ്യുന്നതിലുള്ള സ്പീഡും ഒക്കെ കാണുമ്പോൾ ഇതിനിയും അനേക വർഷങ്ങൾ ഇങ്ങനെതന്നെ നിന്നുപോവാനാണ് സാദ്ധ്യത. ഡാം പൊട്ടുകയോമറ്റോ ചെയ്താൽ (അങ്ങനെ വരാതിരിക്കട്ടെ) ഈ പോസ്റ്റിൽ വാക്കുകളിലൂടെ വിവരിച്ചതിലും അധികമായിരിക്കും അപകടം എന്നുതോന്നുന്നു. ആറുകളിൽ വെള്ളപ്പൊക്കം ഉണ്ടായി ഒരു പ്രളയം ഉണ്ടാകുന്നതിനുമപ്പുറം ഒരു വലിയ സുനാമി, ഏറ്റവും കുറഞ്ഞസമയത്തിനകം അങ്ങുതേക്കടിമുതൽ അറബിക്കടൽ വരെ കടന്നുപോയ അവസ്ഥയാവില്ലേ ഉണ്ടാവുക? അത്രയും സ്ഥലത്തെ മണ്ണൊലിച്ച് തിരികെ കടൽ വെള്ളം കുറേ സ്ഥലത്തേക്കെങ്കിലും കയറുകയും ചെയ്തേക്കുമായിരിക്കും, തീരപ്രദേശത്തെങ്കിലും?

    കേരളം മുഴുവൻ ഒറ്റക്കെട്ടക്കായി അണീനിരക്കുന്ന, രാഷ്ട്രീയം മറന്ന ഒരു പ്രക്ഷോഭത്തിനു മാത്രമേ ഇതിലെന്തെങ്കിലും ചെയ്യാനാവൂ. മുണ്ടക്കയം കട്ടപ്പന റൂട്ടിൽ ചപ്പാത്ത് എന്ന സ്ഥലത്ത് ഒരു റിലേ സമരപ്പന്തൽ ഉണ്ട് കുറേ വർഷങ്ങളായിട്ട്. മുല്ലപ്പെരിയാറ് അണക്കെട്ടിനെ സംരക്ഷിക്കുവാനുള്ള പ്രക്ഷോഭപരിപാടിയാണത്. കുറേ പാവങ്ങൾ അതിൽ വന്നിരിക്കുന്നു, മുദ്രാവാക്യങ്ങൾ വിളിക്കുന്നു… അതിലപ്പുറം ഒന്നും പോകുന്നില്ല.

  38. ഈ പോസ്റ്റിൽ ചോദിക്കുന്നതുപോലെ എന്തുകൊണ്ട് സുപ്രീം കോടതിക്ക് ഒരു തീരുമാനം ഇതിൽ എത്രയും വേഗം എടുക്കുവാനാകുന്നില്ല എന്നു മനസ്സിലാകുന്നില്ല. ലക്ഷക്കണക്കിനു മനുഷ്യജീവനുകളെ ബാധിക്കുന്നതിനുമപ്പുറം പോന്ന മറ്റൊരു കേസ് അവിടെ പരിഗണനയിലുണ്ടാവില്ലല്ലോ.

    ഇവിടെ കമന്റുകൾ രേഖപ്പെടുത്തിയ പലരും ഇംഗ്ലീഷിലേക്ക് ഇത് തർജ്ജമപ്പെടുത്തുന്നതിനെപ്പറ്റി ചൊദിച്ചിരുന്നു. തമിഴിലേക്കും ഇത് തർജ്ജമപ്പെടുത്തി അയച്ചു കൂടേ? അവിടെയും തലയിൽ വെളിച്ചമുള്ള കുറേപ്പേരെങ്കിലും ഇല്ലായെന്നുണ്ടോ?

  39. സാമാന്യ ബോധത്തോടെയുള്ള സമീപനം പലപ്പോഴും സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാവാ‍ത്തതാണ് മുല്ലപ്പെരിയാറിനെ ഇത്രയും ഭീകരമായ ഒരവസ്ഥയിലേക്കെത്തിച്ചത്. ലക്ഷങ്ങളുടെ ജീവന്‍ വച്ചുള്ള ഈ കളി എന്ന് എങ്ങനെ അവസാനിക്കും എന്നത് ഈശ്വരന് മാത്രമറിയാം.

    ശക്തമായ ഭാഷയില്‍ ഈ പ്രശ്നത്തെ അവതരിപ്പിച്ച നിരക്ഷരന് അഭിനന്ദനങ്ങള്‍ ഒപ്പം ത്വരിത ഗതിയിലുള്ള ഒരു പരിഹാരത്തിന് ഈ പോസ്റ്റും ഒരു കാരണമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

  40. മുല്ലപ്പെരിയാറിനെകുറിച്ച് സകലമായ സംഗതികളും വളരെസത്യത്തോടെ ചിത്രീകരിച്ചിരിക്കുന്ന ഒരു രചന .
    എല്ലാതലതൊട്ടപ്പന്മാരും ഇതിലെ എല്ല ലിങ്കുകളും വായിച്ച് നടപടികൾ എത്രയും പെട്ടെന്ന് എടുത്തേ തീരു ….
    വളരെ നല്ല രീതിയിൽ ബോധവൽക്കരണം നടത്തിയിരിക്കുന്നൂ
    അഭിനന്ദനങ്ങൾ…മനോജ് .

  41. വളരെ നന്നായി പഠിച്ചെഴുതിയ പോസ്റ്റ്…
    ഇതിന്റെ അപകടത്തിന്റെ ഭീകരത വായിക്കുമ്പോൾ തന്നെ പേടിയാകുന്നു..

    നമ്മളെ ആരു രക്ഷിക്കും… നമ്മളു തന്നെ മുകയ്യെടുക്കണം.. നമ്മൾ തമിഴന്റെ ആവശ്യത്തിനു വെള്ളം തുടർന്നും കൊടുക്കാമെന്നു പറഞ്ഞിട്ടും അവരെന്താണ് അത് വിശ്വാസത്തിലെടുക്കാത്തതെന്നു മനസ്സിലാകുന്നില്ല..

    അഭിവാദ്യങ്ങൾ..

  42. ഇനി പുതിയ ഒരു ഡാം കെട്ടിയാല്‍ (അതും നമ്മള്‍ ഇന്ത്യക്കാര്‍) എന്ത് വിശ്വാസത്തില്‍ അവിടെ ജീവിക്കും?
    അതിലും ഭേതം ആ പഴയ ഡാം തന്നെ അല്ലെ മാഷേ?
    അല്ലെങ്കില്‍ ആ പഴയ സായിപ്പിന്‍മാരെ കൊണ്ടു തന്ന്നെ പണിയിപ്പിക്കണം!!!
    thanks for the post on Mullaperiyar, It is very useful

  43. എന്തോന്നാണ് ഇത്ര വാദിക്കാന്‍ ?

    നാം കരുതുന്ന അത്ര ലളിതമാണോ കേസ് വിഷയം? ജലസേചന മന്ത്രിമാരായിരുന്ന റ്റി എം ജേക്കബും, തിരുവഞ്ചൂരും ഇപ്പോള്‍ പ്രേമചന്ദ്രനും നിയമം പഠിച്ചവര്‍ തന്നെയാണ്. 1979 മുതല്‍ അല്ലെങ്കില്‍, 2000ല്‍ കേസ് സുപ്രീം കോടതിയില്‍ എത്തിയത് മുതല്‍ കേരളം പറയുന്ന കാര്യം തന്നെയല്ലേ ഡാമിന്റെ പഴക്കവും, ഡാം പൊളിഞ്ഞാല്‍ ഉണ്ടാകാവുന്ന വിപത്തിനെ കുറിച്ചും. എന്നാല്‍ ഈ കാലയളവില്‍ തമിഴ്നാട് ഡാം ശക്തിപ്പെടുത്താനും മറ്റ് emergency measures നടപ്പിലാക്കാനും കഴിഞ്ഞുവെന്ന് കോടതിയേയും, (രാഷ്ട്രീയപരമായി?) കേന്ദ്ര മന്ത്രാലയത്തേയും ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞുവെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

    തമിഴ്നാടിന്റെ വാദങ്ങളെ ശക്തമായി ഖണ്ഡിക്കാനുള്ള യാതൊന്നും നമ്മുടെ വാദങ്ങളില്‍ ഇല്ലായെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

  44. Mulla Periyar Dam issue (Ministry of Water Resources, GoI)

    5. As per the Memorandum on the Rehabilitation of Mulla Periyar Dam prepared by CWC and forwarded to Tamil Nadu on 25th March, 1986, emergency measures such as the provision of RCC capping with along with a RCC parapet , keeping the gates in lifted position and medium term measure like strengthening of dam by cables were implemented. In the aforesaid Memo, CWC gave its recommendation about peak flood and size of additional vents to be added in the spill way for implementing remaining emergency measure of providing additional spilling capacity. It also gave its recommendation about the design details of concrete backing on the downstream face of the dam. Besides this, CWC suggested Government of Tamil Nadu to examine the possibility of raising the top of RCC parapet by another two feet apart from a few other suggestions. It was opined in the forwarding note that after completion of the proposed strengthening measures, provision of other additional vents and implementation of other suggestions, Periyar dam would be competent to hold water upto FRL of 152 ft.

    6. The remaining emergency measures i.e. providing additional spilling capacity by adding three additional vents, long term measures i.e. 10 m. concrete backing on the downstream face of the dam and additional strengthening measures suggested by CWC in 1986 i.e. rising of parapet wall of Baby dam and main dam upto 160 ft., were completed by Tamil Nadu after 1986. The suggestion of construction of new dam downstream was not pursued since it was decided to strengthen the existing dam.

    9. The Committee in its report of March, 2001 opined that with the strengthening measures implemented, the water level can be raised from 136 ft. to 142 ft. without endangering safety of the dam. Further rising of water level to 152 ft. will be considered after balance strengthening measures are implemented.

    10. The Report of the Expert Committee was filed in the Hon’ble Supreme Court on 31.8.2001 and also sent to the State Governments of Kerala and Tamil Nadu.

    11. The Supreme Court delivered its orders on 27.2.2006, permitting the Government of Tamil Nadu to raise the water level of Mulla Periyar dam from 136 ft. to 142 ft. and to carry out the remaining strengthening measures.

  45. ശരിക്കും പ്രസക്തമായ പോസ്റ്റ് ….ഇനി എന്തിനാ നമ്മുടെ സര്‍ക്കാര്‍ കാത്തു നില്ക്കുന്നത് …40 ലക്ഷം ജീവിതങ്ങളുടെ പകലുകളെ പേടിപ്പെടുതിയും ..നിദ്രാ വിഹീന രാത്രികള്‍ സമ്മാനിച്..കൊല്ലാതെ കൊല്ലുന്നു…എന്ത് തന്നെ നേരിടേണ്ടി വന്നാലും ഒരു പുതിയ ഡാം പണിയണം ..നമ്മുടെ സഹോദരങ്ങളെ രക്ഷിക്കാന്‍ ഒരുത്തന്റെയും അനുമതിക്ക് കാത്തു നില്‍ക്കേണ്ട ..പ്രിയ സഖാവ് പ്രേമചന്ദ്രനും മറ്റു കേന്ദ്ര മന്ദ്രിമാരും ഒക്കെ നടത്തിയ ശ്രമങ്ങള്‍ മറക്കുന്നില്ല ..സഖാവെ ഇനിയും കാത്തുനില്‍ക്കാന്‍ നമുക്കു സമയം ഇല്ല ..എന്തെങ്കിലും അനര്‍ത്ഥം നടന്നാല്‍ ചരിത്രം നിങ്ങള്‍ക്ക് മാപ്പു തരില്ല …വേഗം ഉണരൂ ദയവായി

    നാട്ടിലായിരുന്നെങ്കില്‍ കുറെ പോസ്റ്റര്‍ പ്രചരണം കൂടി നടത്താമായിരുന്നു ..സാധാരണ ജനങ്ങള്‍ക്ക് ഇതിന്റെ ഗൌരവം പകര്ന്നു നല്‍കാന്‍ ..ദയവായി നാട്ടിലുള്ള ബ്ലോഗ്ഗര്‍ മാര്‍ അതിന് മുന്‍കൈ എടുക്കണം …എല്ലാ സ്ടലങ്ങളിലും പോസ്റ്റര്‍ പതിക്കുക ഈ വിഷയം സജീവമായി നിലനിര്‍ത്തുക …നിസംഗത വെടിഞ്ഞു നമുക്ക് നമ്മുടെ സഹോദരങ്ങളുടെ ജീവന്‍ രക്ഷിക്കാം ..നമ്മുടെ നാടിനെ രക്ഷിക്കാം …

  46. @ mujeeb koroth

    ഈ പോസ്റ്റ് എത് പ്രകാരത്തിലും പ്രചരിപ്പിച്ചോളൂ. പൂര്‍ണ്ണസമ്മതം.

    കൂടുതല്‍ വിവരങ്ങള്‍ പകര്‍ന്ന് തന്നവര്‍ക്കും, ലിങ്കുകള്‍ തന്നവര്‍ക്ക് വായിക്കുന്നതിനോടൊപ്പം ഈ പോസ്റ്റിന്റെ പിന്നിലെ വികാരം മുഴുവനും ഉള്‍ക്കൊള്ളുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. ബൂലോകത്ത് ഈ വിഷയത്തെപ്പറ്റി സജീവ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. നമുക്കൊരുമിച്ച് ആവുന്ന വിധത്തിലൊക്കെ മുറവിളി കൂട്ടാം. അനുകൂലമായ ഒരു തീരുമാനമോ വിധിയോ നേടിയെടുക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കാം.

    എല്ലാവര്‍ക്കും ഉള്ളം നിറഞ്ഞ നന്ദി.

  47. നീരുചേട്ടാ…,അവേശത്തോടെ പിടിച്ചോ…
    വിടരുത്‌….മുറുക്കിപിടിച്ചോ….
    ”ബൂലോകത്ത്‌ ഈ വിഷയത്തെപ്പറ്റി സജീവചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. നമുക്കൊരുമിച്ച്‌ ആവുന്ന വിധത്തിലൊക്കെ മുറവിളി
    കൂട്ടാം. ”-ഇതു കേട്ടപ്പോൾ സന്തോഷം
    തോന്നി, ഒരു നാടു മുഴുവൻ തകർന്നു
    പൊയേക്കാവുന്ന,വരാനിരിക്കുന്ന വൻ ദുരന്ത
    ത്തിനെതിരെ പോരാടാൻ ബൂലോകത്തിലെ
    എല്ലാ ബ്ലോഗ്ഗേഴ്സിനു കഴിയട്ടേ .യെന്ന്‌..ഹൃദയപൂർവം..തെക്കുവടക്കൻ

    എനിക്ക്‌ ഇവിടെ ഒരു ആക്രിക്കടയുണ്ട്‌,ഇവിടെMADE IN THAMIZHNADU,ആയിട്ടുള്ള,ഈ
    പോരട്ടത്തിന്‌ ആവശ്യമായ,പഴയ ,പുതിയ
    ,ആക്രികൾ മൊത്തമായും,ചില്ലറയായും,
    അടിച്ചുമാറ്റാം,തികച്ചും സൗജന്യം
    http://thekkuvadakkan.blogspot.com/2009/11/blog-post.html

  48. നീരു,ഇഗ്ലീഷ്‌ പോസ്റ്റ്‌ എന്തായി? അങ്ങനെ എഴുതിയാൽ
    ചേട്ടന്റെ കമന്റ്‌ ബോക്സിൽ ഒരു ലിങ്ക്‌ കൊടുക്കുക
    നമ്മൾക്കെതിരെ(കേരളം) തമിഴിലും ബ്ലോഗ്ഗ്‌ ഇറങ്ങി അവനെ കുറച്ചുമുമ്പാ കണ്ടത്‌,അവനെ കാര്യമായികൈകാര്യംചെയ്തിട്ടുവരാം.ലോഗൊയുടെകാര്യം പണിക്കരോടൊന്നു ചോദിച്ചു നോക്കാമോ?
    ഷാപ്പന്നുരിൽനിന്ന്‌ കാപ്പിലാനേയും വിവാദത്തിന്‌
    വിളിക്കുക,വരാൻ വിസ്സമ്മതിക്കയാണെങ്കിൽ,
    ഈ..ഡാം,പൊട്ടിയാലെ..ഈ ഷാപ്പും,കോപ്പും,
    ഒക്കെയായിരിക്കും അറബിക്കടലിൽചെന്നാദ്യം ലാന്റ്‌ ചെയ്യുക എന്ന്‌ പറഞ്ഞാൽ മതി,മൂപ്പര്‌ വരും
    വിവാദങ്ങൾ പുത്തരിയല്ലാത്ത മനുഷ്യനാ..(തമാശല്ല കാര്യമായിട്ടും പറഞ്ഞതാ ഇതിനെതിരെ
    ബൂലോകത്ത്‌ ഒരു സംഘടന രൂപീകരിക്കണം നീരുവിന്‌അതിനുകഴിയുംഎന്ന്‌വിശ്വസിക്കുന്നു,അതിലേക്ക്‌ നന്മനിറഞ്ഞ മലയാളിബ്ലോഗ്ഗർമാരും
    പങ്കെടുക്കുമെന്നും ഞാൻ വിസ്വസിക്കുന്നു)

    ഞാൻ,. ഇവിടെവിടേലും ആക്രിപെറുക്കുന്നുണ്ടാവും.!!

  49. @ തെക്കുവടക്കന്‍

    എല്ലാ മലയാളികള്‍ക്കും വേണ്ടി, ഈ വിഷയം ബൂലോകം മൊത്തമായി സംഘടിച്ച് ഏറ്റെടുക്കുമെന്നാണ് എനിക്ക് തോന്നുന്നത്.

    നമ്മുടെ ബൂലോകം പത്രം അതിനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എല്ലാ സഹായങ്ങളുമായി ഞാനുമുണ്ട് അവര്‍ക്കൊപ്പം.

    ഇംഗ്ലീഷ് തര്‍ജ്ജിമയും മറ്റ് കാര്യങ്ങളുമൊക്കെ ശരിയായിക്കൊണ്ടിരിക്കുന്നു. വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിക്കാം. ഒരുമിച്ച് മുന്നേറാം.

  50. പ്രിയ നിരക്ഷരാ നന്നായിരിക്കുന്നു, ശരിക്കും മുല്ലപെരിയാര്‍ നമുക്കിന്നു ദാമോക്ലീസിന്റെ വാള്‍ തന്നെയാണ്…ഇതിന്റെ പേരില്‍ എത്രയോ രാഷ്ട്രീയ പിത്തലാട്ടങ്ങള്‍ നാം കണ്ടുകഴിഞ്ഞു അറിഞ്ഞുകൊണ്ട് നിരപരാധികളായ ആയിരങ്ങളെ കുരുതികൊടുക്കലാവും സുപ്രീം കോടതിയുടെ തീരുമാനങ്ങള്‍ വൈകുന്നതിന്റെ അനന്തര ഫലം…

  51. “എന്റെ വാക്കുകള്‍ ഒരു കൂട്ടദുരന്തം അല്ലെങ്കില്‍ മരണം മുന്നില്‍ക്കാണുന്നവന്റെ വികാരപ്രക്ഷോഭം ആയിട്ട് മാത്രം (തിരുവനന്തപുരത്തെ കാര്യം അടക്കം) കണക്കാക്കിയാല്‍ മതി“..

    ഈ “നിരക്ഷര” മനസ് കാണുന്നു.
    ആശംസകള്‍

    - സന്ധ്യ

  52. അണക്കെട്ടിന്റെ ബലക്ഷയത്തേക്കാളും, നമ്മുടെ ജനസമൂഹത്തിന്റെ മാനസികമായ മരവിപ്പും, നിഷ്ക്രിയത്വവും വല്ലാതെ ഭയപ്പെടുത്തുന്നു!

    ആർക്കും ഒന്നിനും സമയമില്ല!

    ഇത്രയും പഠിച്ചെഴുതാൻ തുനിഞ്ഞ ആ മനസ്സിനു നന്ദി!

  53. എന്നും Mullaperiyar Dar എന്നൊക്കെ TV യില്‍ കാണും എന്നല്ലാതെ ഇതിന്റെ ഭീകരാവസ്ഥ എത്രയുണ്ട് എനെനിക്ക് അറിയില്ലായിരുന്നു. നിരക്ഷരന് നന്ദി. എന്റെ വീടും തൊടുപുഴയില്‍ ആണ്. അത് കൊണ്ട് തന്നെ ഈ പ്രശ്നത്തിന്റെ യഥാര്‍ത്ഥ വലുപ്പം മനസിലാക്കാന്‍ കഴിയും.
    യഥാര്‍ത്ഥത്തില്‍ 4 lakh ജനങ്ങളുടെ ജീവനേക്കാള്‍ വലുതായിട്ട് എന്ത് നേടാനാണ് ഉള്ളത്. എന്തിനു വേണ്ടി ആണ് ഈ വടം വലി. തമിഴ്നാടിനു വെള്ളമല്ലേ വേണ്ടത്, അതിനു കേരളത്തിലെ 4 lakh ജനങ്ങളുടെ ജീവനെടുക്കണോ? കേരള സര്‍ക്കാര്‍ തമിഴ്നാടിനു വെള്ളം കൊടുക്കില്ല എന്ന് പറഞ്ഞിട്ടുണ്ടോ? പുതിയ ഒരു അണകെട്ട് കെട്ടിയാല്‍ എന്താ കുഴപ്പം. അണകെട്ട് പണി നടക്കുന്ന സമയത്തും, അതിനു ശേഷവും അവര്‍ക്ക് വെള്ളം കിട്ടില്ല എന്നുണ്ടോ? അതിനെ കുറിച്ച് ഒന്നും എനിക്കറിഞ്ഞു കൂടാ അതാണ് ചോദിക്കുന്നത്. തൊടുപുഴയാര്‍ നിറഞ്ഞാല്‍ എന്റെ വീടും വെള്ളത്തിലാകുമല്ലോ?

    സത്യം പറഞ്ഞാല്‍ ഈ പ്രശ്നം എന്നേലും പരിഹരിക്കുമോ? ഈ പ്രശ്നം പരിഹരിക്കാന്‍ സാധാരണ പൌരന്മാര്‍ എന്ന നിലയില്‍ നമ്മുക്ക് എന്തേലും ചെയ്യാന്‍ പറ്റുമോ?

  54. എല്ലാവരും ഈ പുതിയ ബ്ലോഗില്‍ ‍ പോയി നോക്കണമെന്നും അവിടെ ഫോളോവേര്‍സ് ആകണമെന്നും അഭ്യര്‍ത്ഥിക്കുന്നു. അവിടെച്ചെന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാന്‍ പറ്റും.

  55. ഇത് ഇങ്ങനെ പോയാല്‍ പറ്റില്ല.
    നമ്മള്‍ കാര്യമായി എന്തെങ്കിലും ചെയ്യണം.
    ആദ്യമായി ഈ പറയുന്ന ജില്ലകളിലെ ജനപ്രതിനിധികളുടെ വിലാസവും മെയില്‍ ഐ ഡി യും തപ്പിയെടുത്തു അവരെ ബോധവല്‍ക്കരിക്കണം.
    പിന്നെ നമ്മുടെ പ്രധാന മന്ത്രി പ്രസിഡണ്ട്‌ എന്നിവരെയും ബോധാവാന്മാരാക്കണം .
    അതിനൊക്കെ മീഡിയ സപ്പോര്‍ട്ട് ആവശ്യം ആണ്.
    ഏഷ്യാനെറ്റ്‌ ചാനല്‍ വിചാരിച്ചാല്‍ ഇതൊരു വലിയ ചര്‍ച്ചക്കും എന്തെങ്കിലും പരിഹാരത്തിനും കാരണം ആകും.
    നമുക്ക് ഒന്ന് ശ്രമിച്ചു കൂടെ?
    ദ്രിശ്യ മാധ്യമങ്ങളില്‍ കൂടി അല്ലാതെ ഇത് ജനശ്രദ്ധ ആകര്‍ഷിക്കുമെന്ന് തോന്നുന്നില്ല.
    ഒരു വന്‍ ജനമുന്നേറ്റം ഉണ്ടാകണം.
    അതിനായി നാട്ടിലുള്ളവര്‍ മുന്നിട്ടിറങ്ങണം.
    കൂടുതല്‍ പേരും വിചാരിക്കുന്നത് ഇത് മുല്ലപ്പെരിയാറിന്റെ സമീപ വാസികളുടെ മാത്രം പ്രശ്നം ആണെന്നാണ്.
    അതൊക്കെ മാറ്റി എടുക്കണം.
    അല്ലെങ്കില്‍ എല്ലാം ദൈവത്തിനു വിട്ടു കൊടുത്തു എല്ലാം നോക്കി നില്‍ക്കാം.

  56. “എന്തോന്നാണിത്രയേറെ വാദിക്കാൻ..?”
    അതു തന്നെയാണ് ഓരോ കേരളീയന്റെയും ഉള്ളിൽ മുഴങ്ങുന്ന ചോദ്യം.
    വിഷയത്തിന്റെ ഗൌരവം ഉൾക്കൊണ്ട്കൊണ്ടെഴുതിയ ഈ പോസ്റ്റ് ഓരോ മനുഷ്യസ്നേഹിയുടേയും വികാരാവിഷക്കാരമാണ്.
    ബൂലോകത്ത് നിരക്ഷരൻ തുടക്കമിട്ട ഈ ചർച്ച ഒരു “മൂവ്മെന്റ്” തന്നെ ആകാൻ
    പോകുകയാണല്ലൊ.
    അധികാരസ്ഥാപനങ്ങളെയും നീതിപീഠത്തെയും ചലഇപ്പിക്കാ‍നും, തർക്കവിഷയങ്ങൾക്ക് ശുഭകരമായ പര്യവസാനമുണ്ടാക്കാനും ചാലക ശക്തിയാകാൻ കഴിയട്ടെ എന്നു പാർത്ഥിക്കുന്നു.

  57. ഈ പോസ്റ്റ്‌ തമിഴിൽ ഉടൻ പ്രതീക്ഷിക്കുക…
    പരിഭാഷക്ക്‌ അനുവാദം ചോദിക്കുന്നു.?

    തന്നാലും,ഇല്ലേലും,ഞാൻ ശ്രമം തുടങ്ങി…

  58. കുട്ടിയായിരിക്കുമ്പോള്‍ കേട്ടതാണ്, മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകള്‍ മുങ്ങുമെന്ന്. അന്നതിന്റെ ഭീകരത മനസ്സിലാവാതെ, “എന്റെ വീട് റോഡിനേക്കാള്‍ ഉയരത്തിലാണിരിക്കുന്നത്” എന്ന് സമാധാനിച്ചു. എന്നാല്‍ ഡമോക്ലീസിന്റെ വാളുപോലെ അത് ഇപ്പോഴും തൂങ്ങിനില്‍‌ക്കുന്നു.
    വിശദമായി റിസേ‌ര്‍ച്ച് ചെയ്ത് എഴുതിയ പോസ്റ്റിന് നന്ദി. പല കാര്യങ്ങളും ഇപ്പോഴാണ് അറിയുന്നത്.

  59. Excellent…
    its the first time i am reading a malaylam Blog… Now i realised that youth of kerla is not sleeping …. All these days i heard from hear and there that ‘kerala youth’ had loose its revelutionary power… But now i currect my self- Kerla is still living, still active..
    The link that you provide inside the Blog also had good information…

    But, i am in a doubt… Kerla got 100s of organisation and youth movements…
    None of them still didnt take Mullaperiyar Issue as a major issue and take further action for it… !!

    I think i should currect myself like, “Youth organisations are sleeping in kerla while youth are awkae!!”

    lets hold our hand together … lets spread this message all over… and. . . .

  60. ഓരോ അണക്കെട്ടും ഓരോ അണുബോംബുകളാണെന്നാരോ പറഞ്ഞതായി ഓര്‍മയുണ്ട്. ഇവിടെ ചോര്‍ച്ചയുള്ള ഒരു അണുബോംബ് നടുക്കുവെച്ചിട്ട് ചിലര്‍ ഒന്നും രണ്ടും പറഞ്ഞ് കളിക്കുന്നു. എന്താ ചെയ്യുക?

  61. താങ്കളുടെ ഈ ബ്ലോഗ് ഈ-മെയിലില്‍ വന്നു വായിച്ചതാണ്.അപ്പോള്‍ ഉറവിടം തേടി ഇവിടെയെത്തി.പരിചയമുള്ള മുഖം(ബ്ലോഗിലൂടെ!).വിഷയത്തിന്റെ ഗൌരവം മനസ്സിലാക്കാന്‍ കഴിഞ്ഞു.അധികാരികളുടെ കണ്ണു തുറന്നെങ്കില്‍!

  62. അത്യന്തം ഗൗരവമുള്ള , വളരെ വളരെ ഇന്ഫോര്‍ മറ്റീവ് ആയ ഒരു പോസ്റ്റ്‌ ആയതുകൊണ്ടാവാം ഇമെയില്‍ ഫോര്‍വേഡ് ആയി ഈ പോസ്റ്റ്‌ ധാരാളം വായിക്കപ്പെടുന്നുണ്ട്‌ …. ആശങ്കയോടൊപ്പം അഭിനന്ദനങ്ങള്‍ …

  63. അയ്യോ…
    ഇതു വായിച്ചപ്പോളാ ഇതിന്റെ ഭയാനകാവസ്ത കൂടുതല്‍ അറിയുന്നത്..
    എന്റെ എത്ര കൂട്ടുകാരാ അവിടെ ഒക്കെ ഉള്ളത്…
    അയ്യോ ഓര്‍ക്കുബോള്‍ പേടി തോന്നുന്നു….

  64. Hello nirashara oru karyam ellavarodumayee chothikkatte , siyabinte karyam enthayee, decemberil ellathinum marupady tharam ennu paranjittu onnum kettilla, athinekurichu onnu parayamooo please…….
    Anju

  65. Don’t blame politicians only, even we, Keralite, are also responsible for this.
    Why don’t we start a strong movement for a new dam that would help for getting a favourable judgment from SC

  66. Don’t blame politicians only, even we, Keralite, are also responsible for this.
    Why don’t we start a strong movement for a new dam that would help for getting a favourable judgment from SC

  67. @ Binu Bharathan -

    തിരഞ്ഞെടുത്ത് മന്ത്രിസഭകളിലേക്ക് അയക്കുന്ന രാഷ്ട്രീയക്കാരെ ആദ്യം ചീത്തപറയാതിരിക്കാന്‍ ഒരു നിര്‍വ്വാഹവുമില്ല. പിന്നീട് ഈ വിഷയം എന്താണെന്ന് പോലും അറിയാതെ സുഖലോലുപരായി കഴിയുന്ന മലയാള ജനതയേയും ചീത്തവിളിച്ചേ പറ്റൂ. നമ്മള്‍ ലോകത്തിന്റെ പലഭാഗത്തിരിക്കുന്ന ബ്ലോഗേഴ്സിന് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ദാ താഴെയുള്ള സൈറ്റിലൂടെ ചെയ്ത് തുടങ്ങിയിട്ടുണ്ട്.
    http://rebuilddam.blogspot.com/

    സാധാരണക്കാരന് ഒരു മൂവ്മെന്റ് തുടങ്ങി മുന്നോട്ട് കൊണ്ടുപോകാന്‍ അത്ര എളുപ്പമല്ലെന്ന് ബിനുവിന് അറിയാമല്ലോ ? നമുക്കാവുന്നത് നമ്മള്‍ക്ക് ചെയ്യാം. നന്ദി.

  68. നല്ല പോസ്റ്റ്, മുല്ലപെരിയാർ പ്രശ്നം ഇപ്പോളാ മനസ്സിലായെ :)
    മാഷിന്റെ ബ്ലൊഗിനെ എനിക്കു സഹിക്കാൻ പറ്റണില്ലാ We’re sorry, the site owner has blocked you from joining this site. എന്നാ കാണിക്കണെ, അതെന്താ..???
    എനിക്കു മാഷിനെ സഹിച്ചേ ഒക്കൂ.
    എന്താ ചെയ്യാ??

  69. ശരിക്കും അവന്മാര്‍ക്കെന്താ പ്രശ്നം? അതാണെനിക്ക്‌ മനസ്സിലാകാത്തത്‌… പുതിയ ഡാം കെട്ടിയാല്‍ അവര്‍ക്ക്‌ ഇഷ്ടമുള്ള അത്രയും ജലനിരപ്പ്‌ ഉയര്‍ത്താമല്ലോ… ആവശ്യത്തിനും അനാവശ്യത്തിനും വേണ്ടുന്ന വെള്ളം കൊണ്ടുപോകാമല്ലോ… വെള്ളം കൊടുക്കില്ലെന്ന് ഇവിടെയാരും പറയുന്നുമില്ലല്ലോ…

    അപ്പോള്‍ പിന്നെ പ്രശ്നം വളരെ ലളിതം… വെറും പിടിവാശി… ബാലിശമായ പിടിവാശി… തമിഴ്‌നാട്ടിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒത്തൊരുമിച്ച്‌ വിഡ്ഢിത്തം വിളമ്പുന്നു. ഭാരതിയാരും തന്തൈ പെരിയാറും ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ തല തല്ലി കരഞ്ഞേനെ… തമിഴ്‌ ജനതയുടെ അധഃപതനം കണ്ടിട്ട്‌…

  70. മുല്ലപ്പെരിയാര്‍ തകരുമോ എന്ന പേടി ഏതാനും
    കൊല്ലങ്ങള്‍ ആയിട്ട് കൂടെയുണ്ട്..പോസ്റ്റ്‌ വായിച്ചപ്പോ ആ ഭയം കൂടി..:(…നമുക്ക് എന്ത് ചെയ്യാന്‍പറ്റും?

  71. പ്രധാന പ്രശ്നം കേരളത്തിന്റെ അതി രാഷ്ട്രീയമാണ്‌ എന്നു പറയേണ്ടി വരും.
    ഇതല്ല ഏതു വിഷയമാണെങ്കിലും മലയാളി രാഷ്ട്രീയമായി തെരഞ്ഞടുപ്പുകളിൽ വോട്റ്റു ചെയ്യുമെന്നും, പ്രക്ഷോഭങ്ങൾ നടത്തുന്നതിൽ നിന്ന്‌ ഒഴിഞ്ഞു നിൽക്കുമെന്നും കേന്ദ്രന്‌ അറിയാം.
    തെലുങ്കാന വിഷയത്തിൽ ആന്ധ്രക്കാരൻ കോൺഗ്രസുകാരനും മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌ കോൺഗ്രസുകാരനും കാണിക്കുന്ന തനിമ മലയാളി കോൺഗ്രസുകാരൻ കാണിക്കുമോ. നേതാവൗ പോകട്ടെ അണികൾ പോലും വഴുകപ്പരുവത്തിൽ നിൽക്കും.
    പണ്ടു തമൈഴ്‌നാട്ടുകാരൻ പോളിറ്റ്ബ്യൂറോയിലിരുന്നു കളിച്ചകളിയാണ്‌ ഐക്യകേരളത്തിൽ മുല്ലപ്പെരിയാറിന്‌ നിയമസാധുതയുണ്ടാക്കിയത്‌.

    ഒരു കാര്യം സത്യമല്ലേ. കേരളം എന്നും ഭരിച്ചിരുന്നത്‌ മലയാളിയുടെ താത്പര്യം നോക്കാത്തവരായിരുന്നു. സായിപ്പിന്റെ സമ്മർദ്ദം പറഞ്ഞ്‌ രാജാവിന്‌ ഒരു എസ്ക്യൂസ്‌ കൊടുക്കണ്ട. തന്നെയുമല്ല ബേസിക്കലായിട്ട്‌ തിരുവതാംകൂർ രാജവംശം തമിഴ്‌ ചോരയുമാണ്‌.
    മുല്ലപ്പെരിയാർ പൊട്ടിയേ ഈ കേസ്‌ തീരൂ. അന്ന് ഈയിടെ കരുനാഗപ്പള്ളിയിൽ ചെയ്തതുപോലെ മിച്ചമുള്ളനാട്ടുകാരെ വിളിച്ചു കൂട്ടി ഒരു അനുശോചനയോഗം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടും. ചത്തുപോയവരുടെ അവകാശികളാരെങ്കിലും മിച്ചമുണ്ടെങ്കിൽ അവർക്ക്‌ തമൈഴ്‌നാടിന്റെ കയ്യിൽ നിന്നും നഷ്ടപരിഹാരം വാങ്ങിത്തരാമെന്നു പറയും. പെറ്റതള്ളയെ നഷ്ടപരിഹാരം കിട്ടാൻ ആറ്റിൽ തള്ളിയിടുന്ന മലയാളി കരുണാനിധിയുടെ അല്ലെങ്കിൽ സ്റ്റാലിന്റെ കയ്യിൽ നിന്നും നഷ്ടപരിഹാരം വാങ്ങി അവർക്കു സ്തുതിപാടും. ഇത്രയും കാശു വാങ്ങിച്ചു തന്ന നമ്മുടെ ദേശ്‌ കീ നേതാക്കൾക്ക്‌ ഉപകാരസ്മരണയും നടത്തും.

  72. ഫോര്‍വേഡ് ആയി മെയില്‍ കിട്ടും വരെ ( അതിനുശേഷം ആണ് ആളെ പിടികിട്ടിയതും ലിങ്കുകള്‍ വായിച്ചതും ) മുല്ലപ്പെരിയാറിന്റെ കാര്യങ്ങള്‍ ഇത്രയൊന്നും അറിയില്ലാരുന്നു..എന്തായാലും നല്ല പോസ്റ്റ്‌… ഫോട്ടോകള്‍ കൊടുത്തിരുന്ന ബ്ലോഗുകളും നന്നായിട്ടുണ്ട്….എല്ലാ ആശംസകളും…

  73. മനോജ് ചേട്ടാ ഇതേ പോസ്റ്റ് http://gulfmallu.ning.com എന്ന ഒരു സോഷ്യൽ നെറ്റ് വർക്കിൽ കണ്ടു.Abdul Azeez എന്ന ഒരു പുള്ളിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.ഒരു വ്യത്യാസവും ഇല്ല.താങ്കളുടെ അനുവാദം ഉണ്ടായിരുന്നോ?http://gulfmallu.ning.com/profiles/blogs/3086030:BlogPost:74974

  74. @ ജുജൂസ്

    ഇല്ല ഈ വിഷയം പുനഃപ്രസിദ്ധീകരിക്കാന്‍ എന്റെ കൈയ്യില്‍ നിന്ന് ആരും ഇതുവരെ അനുവാദമൊന്നും വാങ്ങിയിട്ടില്ല. പക്ഷെ ഇതടക്കം മൂന്നാമത്തെ സ്ഥലത്താണ് ഈ പോസ്റ്റ് കോപ്പി ചെയ്യപ്പെടുന്നത്. ഇതുപോലുള്ള കമ്മ്യൂണിറ്റികളില്‍ രജിസ്റ്റര്‍ ചെയ്യാതെ നമുക്ക് കയറാനും ഇതൊന്നും മനസ്സിലാക്കാനും ആവില്ല എന്നത് ഒരു പ്രശ്നമാണ്.

    പിന്നെ… മുല്ലപ്പെരിയാറിനെപ്പറ്റിയുല്ല ഈ പോസ്റ്റ് ഏതൊക്കെ രീതിയിലായാലും പ്രചരിപ്പിക്കപ്പെടുന്നതില്‍ സന്തോഷം മാത്രം. എങ്ങനെയെങ്കിലുമൊക്കെ ജനം വരാന്‍ പോകുന്ന ഭീകരതയെപ്പറ്റി മനസ്സിലാക്കട്ടെ. അതിനിടയില്‍ അല്ലറ ചില്ലറ കോപ്പിയടിയൊക്കെ കണ്ടില്ലെന്ന് നടിക്കാം.

  75. നിരക്ഷരന് ചേട്ടന്റെ ബ്ലോഗ്‌ http://www.gulfmallu.tk സൈറ്റില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ഇതില്‍ പകര്‍പ്പവകാശം ഉണ്ടോ എന്ന് വ്യക്ത മല്ല അങ്ങിനെ വല്ലതും ഉണ്ടെങ്കില്‍ ചേട്ടന് നേരിട്ട് admin@gulfmallu.tk ID ബന്ധ പ്പെടവുന്നതാണ്
    ഗള്‍ഫ് മല്ലുവിലും ബ്ലോഗിനുള്ള OPTION ഉണ്ട് ഒരു ജനപ്രിയന്‍ എന്ന നിലക്ക് അങ്ങയുടെ കൃതികള്‍ അങ്ങേക്ക് തന്നെ പോസ്റ്റ്‌ ചെയ്യാവുന്നതാണ് . രജിസ്റ്റര്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അത് അറിയിച്ചാല്‍ ഞങ്ങള്‍ തന്നെ ചെയ്തു തെരുന്നതാണ്

    Thanks
    Gulfmallu Admin
    http://www.gulfmallu.tk

  76. @ Admin -

    എന്റെ പോസ്റ്റുകള്‍ക്ക് കോപ്പി റൈറ്റ് തീര്‍ച്ചയായും ഉണ്ട്. അത് ബ്ലോഗിന്റെ ഏറ്റവും താഴെ എഴുതി ഇട്ടിട്ടുമുണ്ട്. നിങ്ങളെപ്പോലെ ഒരു സൈറ്റ് കൊണ്ടുനടക്കുന്നവരോക്കെ കോപ്പി റൈറ്റിന്റെ ബാലപാഠങ്ങള്‍ അറിയാത്തവരെപ്പോലെ പെരുമാറുന്നത് തീരെ അഭിലഷണീയമായ കാര്യമല്ല. പോസ്റ്റ് എടുത്ത് കൊണ്ടുപോയി പബ്ലിഷ് ചെയ്തതിനു്‌ ശേഷം എനിക്ക് പരാതിയുണ്ടെങ്കില്‍ ഞാന്‍ നിങ്ങളുമായി ബന്ധപ്പെടണമെന്ന് പറയുന്നത് മാന്യതയ്ക്ക് ചേര്‍ന്ന പ്രവര്‍ത്തിയല്ല.

    മുല്ലപ്പെരിയാര്‍ പോലുള്ള വിഷയമായതുകൊണ്ട് മാത്രം, ഞാനേതായാലും അത് നിങ്ങളുടെ സൈറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നില്ല. പക്ഷെ മുന്‍പറഞ്ഞ കാര്യങ്ങള്‍ എന്റെ മറ്റെല്ലാ പോസ്റ്റുകള്ക്കും ബാധകമാണു്‌. ഞാനീ പറയുന്നതില്‍ എന്തെങ്കിലും നീതിയ്ക്ക് നിരക്കാത്തതുണ്ടെന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ നിങ്ങളോട് ക്ഷമ ചോദിക്കാനും ഞാന്‍ തയ്യാറാണു്‌.

    നിങ്ങളുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പ്പര്യം ഇല്ലെന്നും ഇതിനാല്‍ വിനയപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു.

    സസ്നേഹം
    -നിരക്ഷരന്‍
    (അന്നും ഇന്നും എപ്പോഴും )

  77. ലെഖനതിലെ സാരാശം ഉല്‍കൊല്ല്ലുന്നു.പക്ഷെ അനകെട്ട്റ്റു പൊട്ടിയല്‍ ഉല്ല കനക്ക് വസ്തുട്താപരമനൊ എന്നൊരു സംശ്യ്യം.യീ കനക്കുകല്‍ക്കു എന്തെങ്കിലും അദിസ്തനമുന്ദൊ എന്നരിയന്‍ താല്പര്യ്മുന്ദു.

  78. @ BHALGU – അണക്കെട്ട് പൊട്ടിയാല്‍ 40 ലക്ഷം ജനങ്ങള്‍ മരണപ്പെടുമെന്നുള്ള കണക്കിനെപ്പറ്റി പറയുകയാണെങ്കില്‍ …..
    എറണാകുളം, ആലപ്പുഴ, ഇടുക്കി, തൃശൂര്‍ ‍, കോട്ടയം എന്നീ ജില്ലകളിളെ ജനസംഖ്യയാണ് അപ്പറഞ്ഞിരിക്കുന്ന 40 ലക്ഷം. 5 നിലക്കെട്ടിടത്തിനൊപ്പം വെള്ളം പൊങ്ങിയാല്‍ ആരും രക്ഷപ്പെടില്ലെന്ന് കരുതാതെ നിവൃത്തിയില്ലെങ്കിലും ദുരന്തത്തിന്റെ കൃത്യമായ കണക്ക് പ്രവചിക്കാന്‍ നമുക്കാവില്ലല്ലോ ? ഇത്രയും ജനങ്ങള്‍ ദുരന്തഭീഷണിയിലാണെന്ന് മാത്രം മനസ്സിലാക്കേണ്ടിയിരിക്കുന്നു. വായനയ്ക്ക് നന്ദി :)

  79. just gone thru this blog and various comments…..thanks for the lovely narration as usual…and some interesting thoughts …the latest seems to be a panel doing a study on all safety aspects of the dam..any latest update?…

  80. മുല്ലപെരിയാര്‍ പൊട്ടിയാല്‍?? നിരക്ഷന്‍ ചേട്ടാ ഇത്തരം പ്രോബ്ലം ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയൂ എന്നിട്ട് നമുക്ക് ലോകം മുയുവന്‍ ഇതിന്ടെ പ്രയാസങ്ങള്‍ അറിയിക്കാം .സമൂഹത്തിലെ മനസാക്ഷിയുള്ള മുയുവന്‍ ആളുകളുടെയും ഒതോരുമിച്ചുള്ള പ്രയത്നം എവിടെ അത്യാവശ്യമാണ് .എല്ലാവിധ അഭിവാദ്യങ്ങളും .ജൈഹിന്ദ്

  81. ഏതാണ് പൊട്ടാൻ ആയെന്ന് തോന്നുന്നു. ചില രക്ഷാമാർഗ്ഗങ്ങൾ തയ്യാറാക്കി വെക്കാൻ വേണ്ടി നാളത്തെ ഒരു ദിവസം ചിലവഴിക്കണമെന്നാണ് ആഗ്രഹം. ഇന്ന് രാത്രി പൊട്ടാതിരുന്നാൽ മത്യായിരുന്നു :(

  82. ഈ മുല്ലപ്പെരിയാര്‍ പൊട്ടി, അത് ഇടുക്കി ഡാമിലേക്ക് വന്ന് അതും പൊട്ടി ആ വെള്ളം മൊത്തം ഒലിച്ച് വന്നാല്‍ ഏതൊക്കെ സ്ഥലം, എത്ര അടിവരെ മുങ്ങും………..

    കൊച്ചിയില്‍ വല്ല ഫ്ലാറ്റും വാങ്ങുകയാണെങ്കില്‍ എത്രാമത്തെ നില വാങ്ങാം എന്നുള്ളതുകൊണ്ടാണ്. അല്ലെങ്കില്‍ ഇപ്പോള്‍ എറണാകുളം/കോട്ടയം ജില്ലയില്‍ ഉള്ള ബന്ധുക്കള്‍ താമസിക്കുന്ന സ്ഥലം എത്രമാത്രം സുരക്ഷിതം ആണെന്നും നോക്കാമല്ലോ.എന്തായാലും നെടുമ്പാശേരി വെള്ളത്തില്‍ മുങ്ങും………അപ്പോള്‍ ഇനി യാത്ര കരിപ്പൂര്‍ക്ക് തന്നെ.

    മരിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഒരു ഒരു ലക്ഷം രൂപവച്ച് കൊടുക്കാന്‍ തീരുമാനിച്ചാല്‍ തന്നെ, വാങ്ങാന്‍ ആളില്ലാതെ എന്തോരും പൈസ മുക്കി പുട്ടടിക്കാം.

    ഇങ്ങനെ ബാധിക്കപ്പെടുന്ന ജനങ്ങള്‍ തന്നെ മുമ്പോട്ട് ഇറങ്ങിയില്ലെങ്കില്‍, മീന്‍ കടിച്ചും, കഴുകന്മാര്‍ കൊത്തിവലിച്ചും ലക്ഷക്കണക്കിന് ശവങ്ങള്‍ ഒഴുകി നടക്കും…… ഈ ശവങ്ങള്‍ ഒഴുകി നടന്നാല്‍ ഞങ്ങളുടെ മീന്‍ തീറ്റയൊക്കെയായിരിക്കും ബാധിക്കുക. ശവമൊക്കെ കൊത്തിവലിച്ച് തിന്ന് നെയ്യ് മുറ്റിയ മീന്‍ കഴിക്കാന്‍ ഞങ്ങള്‍ക്ക് ഒരു വിമ്മിഷ്ടമുണ്ടാവില്ലേ.

    ഡാം പൊട്ടിയാല്‍ രക്ഷപ്പെടാന്‍ ഇതുപോലുള്ള ക്രിയാത്മകമായ ഐഡിയകള്‍ അറിയുമെങ്കില്‍ ഷെയര്‍ ചെയ്യുമല്ലോ.

  83. പ്രഭുദ്ധ കേരളമേ ഉണരൂ. അല്ലെങ്കില്‍ നിന്റെ മണ്ണും മനവും ഒലിച്ചു പോവും

  84. പ്രിയ നിരക്ഷരാ,
    സ്വന്തം നാടിനോട് , തിരഞ്ഞെടുത്ത ജനങ്ങളോട് , സ്വന്തം മനസാക്ഷിയോട് പ്രതിബദ്ധതയുള്ള എത്ര നേതാക്കന്മാര്‍ ഉണ്ടാവും നമുക്ക് ? ലക്ഷക്കണക്കിന്‌ ജനങ്ങളുടെ ജീവനും, അവരുടെ സ്വപ്നങ്ങളും സംരക്ഷിക്കാന്‍ രാജ്യത്തെ പരമോന്നത നീതിപീടതിനു, ഇത്രയം നീണ്ട വിഴുപ്പലക്കുകള്‍ ആവശ്യമുണ്ടോ ? ഏതു നിമിഷവും കടന്നുവരാന്‍ സാദ്യതയുള്ള ഒരു മഹാ ദുരന്തത്തിലേക്ക് പാവപ്പെട്ട ജനങ്ങള്‍ നടന്നു നീങ്ങണം എന്നാണോ? പ്രതികരിക്കേണ്ടത് നമ്മളാണ്! കാരണം നമ്മളാണ് വിധിക്കപ്പെട്ടവര്‍ ……

  85. ജനം എങ്ങോട്ടെകിലും കൂട്ടമായി പോകുന്നതു കണ്ടാല്‍ അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന കോമാളി ഊച്ചാളികള്‍ ആണ്‌ നേതാക്കന്മാരെന്നു വീണ്ടും തെളിയിച്ചല്ലൊ.

    ബ്ലോഗര്‍മാര്‍ സമരം തുടങ്ങി വച്ചതു വാര്‍ത്തയായപ്പോള്‍ ഡല്‌ഹിക്കും മറ്റും യാത്ര, പ്രസംഗം ആഹാ എന്തൊരാവേശം ഥൂ

  86. ഒരു വെള്ളപ്പൊക്കം ഉണ്ടാകുന്നതിന് മുൻപും പിൻപും എന്തൊക്കെ ചെയ്യണം. ഈ ലിങ്ക് വഴി പോയി വായിച്ച് മനസ്സിലാക്കി വെക്കുന്നത് ഗുണം ചെയ്തെന്ന് വരും. ഒർന്നുമില്ലെങ്കിലും അറിവ് വർദ്ധിപ്പിക്കാമല്ലോ.

  87. സംഗതി കൊള്ളാം…
    പക്ഷെ ദുരന്തത്തിന്‍റെ ഭീകരമുഖം കുറച്ചുകൂടിവികൃതമാണ്…. എറണാകുളത്ത് ഹൈകോടതിയുടെ 4 നില ഉയരത്തില്‍ വെള്ളം ഒഴുകാനിടയായാല്‍ കൊച്ചിയിലെ ഫാക്ടറികളിള്‍ സൂക്ഷിച്ച മാരകവിഷവസ്തുകള്‍ കടലിലെത്തും… ജലജീവനും കരജീവനും എന്‍റോസള്‍ഫാന്‍ ഫ്രീ…
    എയര്‍പോര്‍ട്ട്, റെയില്‍, റോഡ്, വല്ലാര്‍പാടം തുറമുഖം, ടെലിഫോണ്‍/വൈദ്യുതി ബന്ധങ്ങള്‍ എല്ലാം തീരുമാനമാവും!!
    എളുപ്പവഴി:
    സര്‍ക്കാരിന്‍റെ അഭിഭാഷകന്‍ AG കോടതിയില്‍ പറഞ്ഞത് വിശ്വസിക്കുക.. ഡല്‍ഹിയില്‍ ചര്‍ച്ചയില്‍ തമിഴര്‍ വരാത്തതിനാല്‍ സ്വന്തം നിഴലിനോട് കാര്യങ്ങള്‍ കരാര്‍ കാലാവധിക്കുള്ളില്‍ തീരുമാനമാക്കാന്‍ കഴിയട്ടെയെന്ന് പ്രാര്‍ത്ഥിക്കുക….
    വെള്ളം കുടിച്ച് മരിക്കാനും പ്രിയപെട്ടവരുടെ ദാരുണാന്ത്യം കാണാനാഗ്രഹിക്കാത്തവരും പെട്രോള്‍ ഒഴിച്ചു സ്വയം കത്തിക്കുക…(ലിറ്ററിന് 20 ps അധിക നികുതി വരുമാനം ഖജനാവിന്) മരിക്കാന്‍ പേടിയുള്ളവര്‍ കഴിവനുസരിച്ച് ബിറല്‍നിന്നോ മദ്യഷാപ്പുകളില്‍നിന്നൊ ബോധംപൊവുന്നതുവരെ കഴിക്കുക… (70-80 % നികുതിവരുമാനം ചര്‍ച്ചകള്‍ക്കും സന്ദര്‍ശനമഹാമഹങ്ങള്‍ക്കും ചിലവുകാശിനായി ഖജനാവിലേക്ക് ഒഴുകും)

    —–
    chakkiar
    09037 32 33 35

  88. തമിഴ്നാട്ടിലെ മാധ്യമങ്ങള്‍ മുല്ലപെരിയാര്‍ വിഷയത്തെ കലുഷിതമാക്കികൊണ്ടിരിക്കുന്നു…. വളരെ തെറ്റായ വാര്‍ത്തകളാണ് ഓരോ നിമിഷവും അവിടെ വന്നു കൊണ്ടിരിക്കുന്നത്…. അത് കണ്ടു പ്രതികരിക്കുന്ന തമിഴ്‌ ജനതയെ ഒരിക്കലും കുറ്റം പറയാന്‍ സാധിക്കില്ല…. അഞ്ഞൂറില്‍പരം പാവപ്പെട്ട തമിഴ്‌ സ്ത്രീകളെ പീഡിപ്പിക്കുകയും അയ്യപ്പന്മാരെ കയറ്റി വരുന്ന വാഹങ്ങള്‍ ഉള്‍പ്പെടെ എല്ലാം തടയുകയും, കൂട്ടത്തോടെ തമിഴ്‌ മക്കളെ അടിച്ചോടിക്കുകയും ചെയുന്ന മലയാളിമക്കളെ പിന്നെ അവര്‍ എന്ത് ചെയ്യാനാണ്… പക്ഷെ ഇത്രയും തെറ്റായ വാര്‍ത്തകള്‍ വരുമ്പോള്‍ അതിനെതിരെ ഒന്നും പ്രവര്തികതിരിക്കുന്ന കേരള സര്‍ക്കാര്‍ ആണ് തെറ്റുകാര്‍… ഒരു ദേശിയ ദിനപത്രത്തിലാണ് ഇതൊക്കെ അച്ചടിച്ച്‌ വരുന്നത്….. സത്യത്തില്‍ തമിഴ്‌ ജനത ഇവിടെ സുരക്ഷിതരാണ്… ചില ഒറ്റപെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ ഇവിടെ ഭീതിജനകമായ ഒന്നും സംഭാവിചിട്ടില്ല്ല… സംഭവിക്കുകയുമില്ല…. തെറ്റായ വാര്‍ത്തകള്‍ പുറത്തുവിടുന്ന മാധ്യമങ്ങളെ നിലക്ക് നിര്‍ത്താതെ… പ്രശ്നങ്ങള്‍ അവസാനിക്കുകയില്ല… പുതിയ ഒരു ഡാം കെട്ടുക എന്നതിലുപരി…. തമ്ഴു-മലയാളി പോരാട്ടം അവസാനിപ്പിക്കുക എന്നാ അവസ്ഥയില്‍ കാര്യങ്ങള്‍ എത്തി പെട്ട് നില്‍ക്കുന്നു… രാഷ്ട്രിയ ലാഭം നോക്കാതെ പ്രവര്തിച്ചലെ.. ഇതിനൊരു പരിഹാരം കാണാന്‍ പറ്റുകയുള്ളൂ…. ഇവിടെ താഴ ജനതയ്ക്ക് യാതൊരു പ്രശ്നങ്ങള്ലും ഇല്ല…. കേരത്തില്‍ തമിഴ്‌ സഹോദരങ്ങള്‍ സമാധാനതോടെയാണ് ജീവിക്കുന്നത്…. പക്ഷെ തമിഴ്നാട്ടിലെ സ്ഥിതി വളരെ മോശമാണ്… മലയാളികളെ തേടി പിടിച്ചു ഉപദ്രവിക്കുന്ന തമിഴര്‍ അവിടത്തെ ചീഞ്ഞ രാഷ്ട്രിയമുതലെടുപ്പിന്റെ ഇരകളാണ്… വലിയ ഒരു സമൂഹത്തെ മുഴുവന്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശെരിയായ മാധ്യമപ്രവര്‍ത്തനം കൊണ്ട് മാത്രമേ ഇപ്പൊ സാധിക്കുകയുള്ളൂ… എന്തെങ്കിലുമൊക്കെ ചെയാന്‍ സാധിക്കുമായിരുന്ന മലയാളികളുടെ സൂപ്പര്‍ നടന്മാരുടെ മൌനവും അതിനുള്ള കാരണങ്ങളും, എന്തോകെയോ ചെയ്തു കൂട്ടുന്ന രാഷ്ട്രിയക്കാരുടെ ഉത്സാഹവും അതിനുള്ള കാരണങ്ങളും… മലയാളികള്‍ക്ക് മനസിലാകും….. ഒന്നുമില്ലെന്കിലും തമിള്‍-മലയാള സ്പര്‍ധ ഒഴിവക്കനനെകിലും നമ്മുടെ മാധ്യമങ്ങളില്‍ കൂടി കഴിയട്ടെ എന്ന പ്രാഥനയോടെ നിര്ത്തുന്നു…..

  89. തങ്ങളുടെ ഉത്തരവ് ഡാമിൽ പതിപ്പിച്ചാൽ അത് തകരില്ലെന്നും അതിനാൽ ജലനിരപ്പ് ഉയർത്തുന്നതിൽ പ്രശ്നം ഇല്ലെന്നും ഉള്ള മിഥ്യാധാരണ രാജ്യത്തെ പരമോന്നത നീതിപീഠത്തിന് ഇല്ലെന്ന് അറിയുന്നതിൽ സന്തോഷം. കരാറിന്റെ സാധുതയാണ് അടിസ്ഥാനമെന്നും കോടതി പറഞ്ഞിരിക്കുന്നു. ജനങ്ങളുടെ സുരക്ഷയാണ് പരമപ്രധാനം അതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനത്തിന് അവകാശം ഉണ്ട്. ഇങ്ങനെ കേരളത്തിന്റെ താല്പര്യത്തിന് അനുകൂലമായ ചില പരാമർശങ്ങൾ എങ്കിലും കോടതിയിൽ നിന്നുണ്ടായത് ആശാവഹം തന്നെ. ഇത്തരത്തിൽ പ്രായോഗീകമായ ഒരു സമീപനം ഇനിയും കോടതിയിൽ നിന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ അശങ്കകൾ സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ പരിശ്രമിച്ച എല്ലാവർക്കും അഭിമാനിക്കാം.
    http://www.mathrubhumi.com/story.php?id=378688

Leave a Reply to Haree Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>