ബൂലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ കോപ്പിയടി ഇതായിരിക്കും എന്ന് തോന്നുന്നു. കഴിഞ്ഞ 3 മാസത്തിനുള്ളില്‍ 600ല്‍പ്പരം പോസ്റ്റുകള്‍ . ഒരു ദിവസം 5 മുതല്‍ 10 പോസ്റ്റ് വരെ കോപ്പിയടിച്ച് ഇടുന്ന ഒരാളെ പരിചയപ്പെടാം. കൂട്ടത്തില്‍ നിങ്ങളുടെ ആരുടെയെങ്കിലും കൃതികള്‍ കോപ്പിയടിക്കപ്പെട്ടിട്ടുണ്ടോന്നും നോക്കാം.
ഇവിടെ ക്ലിക്ക് ചെയ്ത് നമ്മുടെ ബൂലോകം വഴി പോയാല്‍ വായിക്കാം.
ദയവുചെയ്ത് കമന്റൊക്കെ നമ്മുടെ ബൂലോകത്തില്‍ എഴുതുക. ഈ ലിങ്ക് ഞാന്‍ ഒരാഴ്ച്ചയ്ക്കകം ഡിലീറ്റ് ചെയ്യും.
ഞാന്‍ പോയി നോക്കാനില്ല നിരക്ഷര്‍ജി … നോക്കിയാ പിന്നെ കോപ്പി അടിക്കാനുള്ള tentency (സ്പെല്ലിംഗ് ശരിയാണോ എന്തോ ) വല്ലതും ഉണ്ടായാലോ …
പിന്നെ ഒരു കാര്യം പറയട്ടെ ,താങ്കള്‍ ആണ് എന്റെ കടിഞ്ഞൂല്‍ പോസ്റ്റിനു കടിഞ്ഞൂല്‍ കമന്റ് ഇട്ടത് ( യേശുവും മഹാബലിയും….)
നന്ദിയുണ്ടേ ..ദോഷം വന്നില്ല കേട്ടോ , എന്നെ അത്ഭുത പ്പെടുത്തിക്കൊണ്ട് മൊത്തം ഇരുപത്താറു (പന്ത്രണ്ട് + പതിനാലു ) പിന്തുടര്‍ച്ചക്കാര്‍ ഒക്കെ ആയി …
താങ്കള്‍ പിന്നെ ആ വഴി വരാറില്ലല്ലോ .. അതെന്തേ …?
”മോഷണവും ഒരു കല യാണു” ”നീരു”’,ഞാനും ഒരു ബ്ലോഗ്ഗനാകാനുള്ള ആഗ്രഹം മൂത്ത് ഒരു ബ്ലോഗ്ഗ് തുടങ്ങി ,തുടങ്ങിക്കഴിഞ്ഞപ്പോളെന്റെ ആശയങ്ങൽ മുരടിച്ചു,
പേരുപോലെ ഇപ്പോൾ ”’തെക്കുവടക്കൂ വായിനോക്കി
നടപ്പാപണി,ഇതുപോലൊരു ഐഡിയാ എനിക്കും
തോന്നിയതായിരുന്നു വല്ല ജപ്പാൻകാരന്റേയൊ,
ചൈനാക്കാരന്റേയൊ,ബ്ലോഗ്ഗ് മോട്ടിച്ച് എഴുതാം
അതാവുമ്പം,ആരും അറിയില്ലല്ലൊ,.. ഏതായാലും
ഒരുകാര്യം പിടികിട്ടി, ഒരാളെപ്പോൽ സാദൃശ്യമുള്ള
7 പേരുണ്ടെങ്കിൽ,ഒരാളെപ്പോലെ മോഷണ ചിന്തയുള്ള
700 പേരുകാണും:(
”കുത്തിയിരുന്നു ചിന്തിക്കാൻ കൂലിക്ക് ആളെ
വെച്ചിട്ടുണ്ടോ..ആവൊ.?
മനോജേട്ടാ, ആ ലിങ്ക്,നമ്മുടെ ബൂലൊഗത്തിലെ,
അതു കിട്ടുന്നില്ല്യല്ലൊ
എന്തൊ പ്രൈവസി സെറ്റിങ്ങ്സ് ന്നൊക്കെ പറയണൂ….
കൊള്ളാമല്ലോ സംഭവം..
ഞാനിത്തിരി വൈകിപ്പോയി.
എന്തായാലും ഇപ്പോള്‍ ആ വേണാട് ബ്ലോഗ് ഇല്ലാന്നാ തോന്നുന്നേ..