avacado-005

അവക്കാഡോ ചിപ്പ്‌സ്


പൊട്ടാറ്റോ ചിപ്പ്‌സ് കൊറിച്ചുകൊണ്ടിരിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടം തന്നെയല്ലേ ? ഇത്തിരി ഡെക്കറേഷനും കൂടെ നടത്തി ചിപ്പ്‌സ് കഴിച്ച് നോക്കിയാലോ ? അവക്കാഡോ ചിപ്പ്‌സ് എന്നാണ് ഡെക്കറേറ്റഡ് ചിപ്പ്‌സിന്റെ പേര്.

ഇതുണ്ടാക്കാന്‍ വേണ്ട സാധനങ്ങള്‍.

1.അവക്കാഡോ നന്നായി പഴുത്തത് ഒരെണ്ണം.
2.ലാമിനേറ്റ് ചെയ്യാത്ത കുക്കുംബര്‍ ഒരെണ്ണം.
(എനിക്കിവിടെ കിട്ടുന്നത് ലാമിനേറ്റ് ചെയ്ത കുക്കുംബറാണ്.ഫോട്ടോയില്‍ കണ്ടില്ലേ?)
3.ചെറുനാരങ്ങ ഒരെണ്ണം.
4.പച്ചമുളക് മൂന്നെണ്ണം.
5.പൊട്ടാറ്റോ ചിപ്പ്‌സ് ഒരു പാക്കറ്റ്.
(വീട്ടില്‍ വറുത്തതായാലും വിരോധമില്ല.)
6.ഉപ്പ് ആവശ്യത്തിന്.


തൊലി ചെത്തി, കുരു മാറ്റിയതിനുശേഷം മുഴുവന്‍ അവക്കാഡോയും, അതിന്റെ നാലില്‍ മൂന്ന് ഭാഗത്തോളം അളവിന് കുക്കുമ്പറും, മൂന്ന് പച്ചമുളകും ചെറുതായി അരിഞ്ഞ് സ്പൂണ്‍ കൊണ്ട് മിക്സ് ചെയ്യുക. അതിലേക്ക് പകുതി ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കുക. ആവശ്യത്തിന് ഉപ്പിട്ട്, വീണ്ടും നന്നായി മിക്സ് ചെയ്യുക. ഇനി ഈ മിശ്രിതത്തെ ചിപ്പ്‌സിന്റെ മുകളില്‍ സ്ഥാപിക്കുക. അവക്കാഡോ ചിപ്പ്‌സ് റെഡി.

മുളകൊന്നും എടുത്ത് കളയാതെ നല്ല എരിവോടെ തിന്നാനാണ് കൂടുതല്‍ രസം. എന്തിന്റെ കൂടെ കഴിക്കണം, എപ്പോള്‍ കഴിക്കണം എന്നതൊക്കെ കഴിക്കുന്നവരുടെ സൌകര്യത്തിന് വിടുന്നു.

പീറ്റര്‍ബറോയിലെ തമിഴ്‌നാ‌ട്ടുകാരനായ സുഹൃത്ത്, റാമാണ് ഇതുണ്ടാക്കാന്‍ പഠിപ്പിച്ചുതന്നതെങ്കിലും, ഇതിന്റെ പേര് എന്റെ വകയാണ്. പേരിന് കോപ്പി റൈറ്റൊന്നും എടുത്തിട്ടില്ല. മറ്റെന്തെങ്കിലും പേര് നിര്‍ദ്ദേശിക്കാനുണ്ടെങ്കില്‍ സ്വാഗതം ചെയ്യുന്നു.

Comments

comments

44 thoughts on “ അവക്കാഡോ ചിപ്പ്‌സ്

  1. അമേരിക്കയില്‍ വന്നതിനു ശേഷം മാത്രമാണ് ഞാന്‍ ഈ അവക്കാടോ എന്നതിനെ പറ്റി അറിയുന്നത്.എന്‍റെ അനിയന്‍ എന്നെ കഴിപ്പിക്കാന്‍ ശ്രമിച്ചു .ധാരാളം പോഷകമൂല്യം ഉള്ള ഒരു ഫലമാണ് ഈ അവക്കാടോ എന്നാണ് പറയുന്നത്.എന്തോ ..എനിക്കാ രുചി തീരെ പിടിച്ചില്ല .
    ഇനി അതുകൊണ്ട് ചിപ്സ് ഉണ്ടാക്കി ഒന്ന് പരീക്ഷിക്കണം .
    നിരക്ഷരാ- ആ നളപാചകത്തില്‍ ഒരു മെമ്പര്‍ഷിപ്പിന് അപേക്ഷ കൊടുത്തു കൂടെ :):)

  2. പേര് കണ്ടപ്പോള്‍ അവക്കാഡോ എണ്ണയില്‍ വറുത്ത് ഉണ്ടാക്കുന്ന ചിപ്സ് ആയിരിക്കുമെന്നാണ് വിചാരിച്ചത്.എനിക്ക് രുചി തീരെ പിടിക്കാത്ത ഫലമാണ് ഇത്. ആരോഗ്യത്തിന് ഉത്തമമാണെന്ന് പറയുന്നു. അതുകൊണ്ട് എങ്ങിനെയങ്കിലും അകത്താക്കാന്‍ പല വഴികളും നോക്കിയിട്ടൂം ഏശിയില്ല. ഇനി ഈ ഐഡിയ നോക്കിക്കളയാം…

  3. ഞങ്ങള്‍ക്കാര്‍ക്കും ഇല്ല! അവക്ക് മാത്രം ചിപ്സ് കൊടുത്തോ. ആര്‍ക്കു ചേതം! ഞങ്ങളാരേലും ചോയിക്കാന്‍ വന്നോ?

    അല്ല എന്നാലും ഈ ‘അവള്‍’ ആരാ?

  4. അവക്കാഡോ ന്നു കേട്ട് എന്താ സംഭവം ന്നു അറിയാനോടി വന്നതാണു…പൊട്ടറ്റോ ചിപ്സ് ചുമ്മാ കഴിക്കാന്‍ ഭയങ്കര കൊതിയാണു…പക്ഷെ ഈ അവക്കാഡൊ നെ പറ്റി എനിക്കു വല്യ പിടിയില്ല..ആ പാത്രത്തില്‍ നോക്കിയപ്പോള്‍ മാങ്ങയുടെയൊക്കെ ഒരു ലുക്ക്..അവക്കാഡൊ കിട്ടാത്തോണ്ടു മനസ്സില്‍ മാത്രം ഉണ്ടാക്കുന്നതായി സങ്കല്‍പ്പിച്ചു വെറും പൊട്ടറ്റോ ചിപ്സ് കഴിക്കാന്നു വെച്ചു..:(

  5. ഐഡിയ കൊള്ളാം. തലക്കെട്ടു കണ്ടപ്പോള്‍ അവക്കാഡോ വറത്തുള്ള ഒന്നിനെക്കുറിച്ചായിരുന്നു മനസ്സില്‍ ഓര്‍ത്തതു. അവക്കാഡോ ചിപ്സ്-മിക്സ് എന്നാക്കാമായിരുന്നു തലക്കെട്ട്. അതല്ലെ കുറച്ചൂടെ സാമ്യം?

    പിന്നെ.. വാക്കര്‍ ചിപ്സുകാരുടെ കയ്യിലെ നിന്നും കമ്മീഷന്‍ മേടിച്ചോട്ടോ (ഇതു വരെ കിട്ടിയിട്ടില്ലേല്‍….).

  6. ഗൊള്ളാമല്ലോ നിരക്ഷരോ! ഇതേതാണ്ട് മസാല പപ്പടം പോലെത്തന്നെയാണല്ലോ‍? പക്ഷെ അതില്‍ അവക്കാഡോവിനു പകരം, സവാളയും, അധികം പഴുക്കാത്ത തക്കാളിയും ആണ് ഉപയോഗിക്കുന്നത്. നോര്‍ത്ത് ഇന്ത്യന്‍ റെസ്റ്റോറന്റില്‍ കിട്ടും!!

  7. നിരക്ഷരാ, ഗോക്കമോള്‍ (gaucamole)എന്ന പേരില്‍ ഒരു ഡിപ്പ് ഉണ്ട്. അതു സാധാരണ, ചിപ്പിന്റെ കൂടെ കഴിക്കും. സംഭവം ആവക്കാഡൊ തന്നെ. ഞാനത് കേരളീകരിക്കും.
    അല്‍പ്പം ഉള്ളിയും പച്ചമുളകും ബ്ലെണ്ടറില്‍ ഇട്ട് അരക്കണം. നല്ലവണ്ണം പഴുത്ത ആവക്കാഡൊയുടെ മാംസളഭാഗം ചുരണ്ടിയെടുത്ത് ഉള്ളി പച്ചമുളക് മിശ്രിതത്തില്‍ സ്പൂണ്‍കൊണ്ട് യോജിപ്പിക്കുക. എന്നിട്ട് നല്ലവണ്ണം നാരങ്ങാനീരും ഉപ്പും ചേര്‍ക്കുക. ഈ ഡിപ്പിനെ ചെറിയൊരു പാത്രത്തിലാക്കി ചുറ്റും കോണ്‍ചിപ്സോ, പൊട്ടേറ്റോ ചിപ്സോ വലിയൊരു പ്ലേറ്റില്‍ വെച്ച് നല്ല മാങ്ങാച്ചമ്മന്തിയാണന്ന് ഭാവിച്ച് ചിപ്സ് അതില്‍ മുക്കി കഴിക്കുക.

    ആവക്കാഡൊ മാത്രമായി കഴിക്കുവാന്‍ ശ്രമിച്ചാല്‍ അത് യാതൊരു പേര്‍സണാലിറ്റിയും PR ഉം ഇല്ലാത്ത ഫ്രൂട്ടാ കാപ്പിലാനെ.

  8. എന്നാലിതൊന്നു പരിക്ഷിയ്ക്കൂ….പൊട്ടറ്റോ ചിപ്സിനു മുകളിലെ മിക്സു വെച്ചതിനു മുകളിലായി അല്പം ചാട്ടു മസാല വിതറുക.ഇതാ അവകാഡൊ-പൊട്ടറ്റോ ചാട്ടു റെഡി.

  9. പപ്പടതിനെയും ഇവന്മാര്‍ കഴിക്കുന്നത് കണ്ടിട്ടില്യെ …അതും അസ്സലായിട്ടുണ്ട്. സവാള ചെറുതായി അരിഞ്ഞു, അതില്‍ ടോമട്ടോ കെച്ചപ്പ് കുറച്ച് മിക്സ് ചെയ്തു , അതു പപ്പടം വറുത്തതിന് മുകളില്‍ വച്ചു കഴികുന്നതും നല്ല ടേസ്റ്റ് തന്നെ.

  10. എന്തു പൊന്നാര ഗുണം ആണെന്നു
    പറഞ്ഞാലും ശരി ഈ അവക്കാടോക്ക്
    ഒരു ‘മണൂമണാ’ എന്ന റ്റേസ്റ്റാ
    ഇത്രയും ചെയ്യുമ്പോള്‍‌
    ആ പൊട്ടേറ്റൊ ചിപ്സിന്റെ രുചി
    ഒരു വഴി ആയി കിട്ടും!അത്ര തന്നെ!

  11. ‘അവക്കാഡോ’ എന്നു കേട്ടപ്പോള്‍ ഏതവക്കായിരിയ്ക്കും (ഏത് അവള്‍ക്ക് ആയിരിയ്ക്കും)എന്ന് ആലോചിച്ചു കൊണ്ടാണ് വന്നത്.
    :)

  12. അവക്കാഡോ ഇവിടെ കിട്ടൂല്ലെന്ന് തോന്നുന്നു. ഇനിയഥവാ കിട്ടിയാ തന്നെ തീപിടിച്ച വിലയാവും.
    അതു കൊണ്ട് ഞാനീ പടത്തില്‍ കണ്ട് സമാധാനിച്ചോളാം :)

  13. ഉണ്ടാക്കാനുള്ള ഒരു “സെറ്റപ്പ്” ഇവിടെ ഇല്ലാത്തത് കൊണ്ട് ഒരു സ്മൈലി മാത്രം ഇട്ട്, നാം നാടുനീങ്ങുന്നു.
    ഓഫീസില്‍ പോകാന്‍ സമയമായി….

    :)

  14. ഇതു പാകം ചെയ്തതിന്റെ പിറ്റേന്നു തന്നെ കഴിച്ചതാണ്. സ്വാദ് എങ്ങനെയുണ്ടെന്ന് എഴുതാന്‍ തുടങ്ങിയപ്പോഴേയ്ക്കും കേബിള്‍ കണക്ഷന്‍ പോയി. പിന്നെ ഇന്നാ കിട്ടിയത്…

    ഉഗ്രന്‍ തന്നെ. നിരക്ഷര നളന്‍.

    ആ അവക്കാഡോക്കു പകരം ഈ കേരളത്തില്‍ എന്തു പകരം വയ്കാമെന്നു പറയൂ….

  15. എന്തു പൊന്നാര ഗുണം ആണെന്നു
    പറഞ്ഞാലും ശരി ഈ അവക്കാടോക്ക്
    ഒരു ‘മണൂമണാ’ എന്ന റ്റേസ്റ്റാ
    ഇത്രയും ചെയ്യുമ്പോള്‍‌
    ആ പൊട്ടേറ്റൊ ചിപ്സിന്റെ രുചി
    ഒരു വഴി ആയി കിട്ടും!അത്ര തന്നെ!

    ENIKKEE COMENT SUKHICHU :):)

  16. ശിവകുമാറെ – അവക്കാഡോയുടെ മലയാളം എനിക്കറിയില്ല. നാട്ടില്‍ ഇത് ഞാന്‍ കണ്ടിട്ടുമില്ല. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ പറഞ്ഞുതരണേ.

    ബിന്ദു – അത്രയ്ക്ക് മോശം ഫലമാണോ ഇത്? കാപ്പിലാനും ഇഷ്ടമല്ല എന്ന് പറയുന്നു. ജ്യൂസ് അടിച്ച് കുടിച്ച് നോക്കിയിട്ടുണ്ടോ ? ഞാന്‍ ആദ്യം അങ്ങിനെയാണ് കഴിച്ചിരുന്നത്. അതും എനിക്കിഷ്ടമാണ്.

    ശ്രീവല്ലഭന്‍ – അവള്‍ ആരാണെന്ന് കാപ്പിലാനോട് ചോദീര്. എനിക്കറിയില്ല :)

    റെയര്‍ റോസേ – നാട്ടില്‍ അവക്കാഡോ കിട്ടില്ലെന്നാണ് എനിക്കും തോന്നുന്നത്. അന്വേഷിച്ച് നോക്കണം.

    രാജേഷ് മേനോന്‍ – അവക്കാഡോ മിക്സ് ചിപ്പ്‌സ് എന്ന പേരാണ് കൂടുതല്‍ യോജിക്കുന്നത്. പേരിന് നന്ദി. വാക്കര്‍ ചിപ്പ്‌സില്‍ നിന്നും കമ്മീഷന്‍ വാങ്ങണം. ആ‍ദ്യം സംഭവം ക്ലിക്കാവട്ടെ.

    ഏകാകീ – പേര് മാറ്റി ഇറങ്ങിയിരിക്കുകയാണല്ലേ ? :)
    വടക്കേ ഇന്ത്യാക്കാരുടെ മസാല പപ്പടം ഞാനടിക്കാറുണ്ട്. അതിന്റെ വേറേ ഒരു വേര്‍ഷന്‍ ആണെന്ന് കൂട്ടിക്കോ.

    അനൂപേ – പഴേ കഞ്ഞീം, കാന്താരീം തിന്നോണ്ടിരുന്നോ. ഞാനിത് വേറേ അടുപ്പില് വേവിക്കാന്‍ പറ്റോന്ന് നോക്കട്ടെ. ഷാരൂനും, പാമരനും പിടിച്ചില്ലെങ്കില്‍ ആ അടുപ്പിലും വേവിക്കുന്നില്ല. :)

    റീനീ – പുതിയ പാചകക്കുറിപ്പിന് നന്ദി. ഒന്ന് ശ്രമിച്ച് നോക്കണം.ആദ്യം ഗോക്കമോള്‍ ഡിപ്പ് സംഘടിപ്പിക്കട്ടെ.

    ജ്യോതിര്‍മയീ – എന്റെ അവക്കാഡോനെ ചാട്ടാക്കി അല്ലേ ? അടുത്ത പ്രാവശ്യം ചാട്ട് പരീക്ഷിക്കുന്നുണ്ട്. നന്ദീട്ടോ.

    കുഞ്ഞായീ – ചുമ്മാ കൊതിക്കിഷ്ടാ. എവിടെയാണ് കാണാനില്ലല്ലോ ?

    മാണിക്യേച്ചീ – ചേച്ചീക്കും ഇഷ്ടമല്ലേ ഈ അവക്കാഡോ ? എന്റെ കച്ചോടം പൊളിയുമല്ലോ ?!!

    ശ്രീ – അവള്‍, ഇവള്‍ എന്നൊക്കെ കേള്‍ക്കുമ്പോഴേ വണ്ടീം പിടിച്ച് ചാടിപ്പുറപ്പെടും അല്ലേ ? സാരില്ല, ഈ പ്രായത്തിന്റെ കുഴപ്പമാ.. :) തല്‍ക്കാലം രണ്ട് ചിപ്പ്‌സ് അടിക്ക്. അവളൊന്നും ഇവിടില്ല.

    ആഷേ – വേണേല്‍ കുറച്ച് പാര്‍സലാക്കി അയക്കാം. വേണോ ?

    കുറ്റിയാടിക്കാരാ – ഇനി എന്നാണ് ഈ സെറ്റപ്പൊക്കെ ഉണ്ടാകുന്നത് ? സമയമായല്ലോ ?

    ഗീതേച്ചീ – അതിനെപ്പറ്റി ഞാനൊന്ന് അന്വേഷിക്കട്ടെ. എന്നിട്ട് വിവരമറിയിക്കാം. നന്ദീട്ടോ.

    കാപ്പിലാനേ – എന്റെ പാചകം എന്റെ ബ്ലോഗില്‍ത്തന്നെ കിടക്കട്ടേന്ന് വെച്ചു. നളപാചകത്തില്‍ ആവശ്യത്തിന് നളന്മാര്‍ ഉണ്ടല്ലോ ? അവള്‍ക്ക് തന്നെയാണ് ചിപ്പ്‌സ് കൊടുക്കേണ്ടത് :) പിന്നൊരു രഹസ്യം. 3 ന് പകരം 5 മുളകിട്ടാല്‍ ഇതിന് നല്ല എരിവാക്കിയെടുക്കാം. എരിവ് കൂടിയ ഐറ്റമായതുകൊണ്ട് നമുക്കിത് ഷാപ്പില്‍ ഇറക്കാം. എരിവ് കൂടുമ്പോള്‍ കള്ള് കൂടുതല്‍ ചിലവാകും. ഗീതേച്ചി അറിയാതെ നോക്കിയാല്‍ മതി. ലേഡീസിന്റെ ഷാപ്പിലും ഇതിന്റെ ഒരു വെന്‍ഡിങ്ങ് മെഷീന്‍ സ്ഥാപിച്ചാലോ ? ആലോചിച്ച് തീരുമാനിക്ക്. ബിസിനസ്സ് വേണമെങ്കില്‍ മതി.

    ഷാരൂ, പാമരന്‍, ഗൌരീനാഥന്‍, നന്ദി. അവകാഡോ ചിപ്പ്‌സ് അടിക്കാന്‍ വന്ന എല്ലാവര്‍ക്കും ഒരുപാട് നന്ദി.

  17. നിരനെ.ഞാന്‍ ഇതിന്റെ ഒരു മെഷീന്‍ ആ പെണ്ണുങ്ങളുടെ ഷാപ്പില്‍ വെച്ചു .എങ്ങനെ ഉണ്ടാകും എന്നറിയില്ല .ആ ഗീത ചേച്ചി വന്ന് തോന്നിയവാസിയെ വഴക്കും പറഞ്ഞു പോയി.ചൂലും കൊണ്ട് ഇപ്പൊ വരാം എന്ന് പറഞ്ഞു :)

  18. ഹോ കാണാന്‍ താമസിച്ചു പോയി നിരക്ഷര. ടെക്വീലയുടെ കൂടെ കഴിക്കാനായിരിക്കും നല്ല ടേസ്റ്റ് അല്ലെ??;)

  19. മാഷേ,,
    ഞാനും ഈ അവക്കഡോ എന്ന് തലക്കെട്ട് കണ്ട് വന്നതാ…പക്ഷെ വന്‍ ചമ്മലായിപ്പോയി…
    ഈ പറഞ്ഞ സാധനം കേരളത്തില്‍ കിട്ടുവോ?

    പിന്നെ ഒരു സംശയം .എന്താ ഈ ഓഫ്ടോപിക്?? പലരും എഴുതിയിരിക്കുന്നു.

  20. മാഷേ,,
    ഞാനും ഈ അവക്കഡോ എന്ന് തലക്കെട്ട് കണ്ട് വന്നതാ…പക്ഷെ വന്‍ ചമ്മലായിപ്പോയി…
    ഈ പറഞ്ഞ സാധനം കേരളത്തില്‍ കിട്ടുവോ?

    പിന്നെ ഒരു സംശയം .എന്താ ഈ ഓഫ്ടോപിക്?? പലരും എഴുതിയിരിക്കുന്നു.അതു പോലെ താങ്കളുടെ ബ്ലോഗില്‍ ഫീഡ് ബര്‍ണര്‍ ഉപയോഗിച്ച്പോസ്റ്റ് ഇമയിലില്‍ വായിക്കാമ്ം എന്നു കണ്ടു. അതെങ്ങനെയാ?
    എന്റെ ബ്ലോഗില്‍ അങ്ങനെ ഉള്‍പ്പെടുത്താന്‍ എന്തു ചെയ്യണം .ഫീഡ്ബര്‍ണറില്‍ ഞാന്‍ റജിസ്റ്റര്‍ ചെയ്തു,പക്ഷേ അങ്ങനെ ഒരു ബോക്സ് ബ്ലോഗില്‍ ഉള്‍പെടുത്താന്‍ എന്തു ചെയ്യണം?
    സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു…

  21. ആത്മാന്വേഷീ – അവള്‍ക്കാണോ ഇവള്‍ക്കാണോ എന്നൊക്കെ കരുതി വേറേം ചിലര്‍ ഇതുവഴി വന്നു. ചമ്മാന്‍ കമ്പനിയുണ്ട് വിഷമിക്കണ്ട.

    ഓഫ് ടോപ്പിക്ക് എന്നതിന്റെ അര്‍ത്ഥം ആ വാക്കില്‍ തന്നെയുണ്ട്. പോസ്റ്റ് ചെയ്തിരിക്കുന്ന വിഷയത്തെപ്പറ്റി അല്ലാതെ മറ്റെന്തെങ്കിലും വരികള്‍ കമന്റില്‍ വന്നാല്‍ അത് ഓഫ് ദ ടോപ്പിക്ക് ആയില്ലേ ?

    ഉദാഹരണത്തിന് താങ്കളുടെ ഈ കമന്റില്‍ അവക്കാഡൊയെപ്പറ്റി പറയുന്നത് ടോപ്പിക്കുമായി ബന്ധപ്പെട്ട കാര്യം തന്നെയാണ്. പക്ഷെ ഫീഡ് ബര്‍ണറിന്റെ കാര്യം ചോദിച്ചത് ഓഫ് ടോപ്പിക്കാണ്.

    ഇനി ഫീഡ് ബര്‍ണറിന്റെ കാര്യം. അത് ഇത്തിരി ബുദ്ധിമുട്ടിയാണ് ഞാന്‍ സംഘടിപ്പിച്ചത്. അത്ര എളുപ്പമുള്ള കാര്യമല്ല. ഐ.ട്ടി. ക്കാര്‍ ആരെങ്കിലും സഹായിക്കാനുണ്ടെങ്കില്‍ അവരെ പിടിക്കൂ. ഞാന്‍ മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ ദിവസങ്ങള്‍ എടുത്താണ് അത് ഒപ്പിച്ചത്. ചിലപ്പോള്‍ ഞാന്‍ നിരക്ഷരനായതുകൊണ്ടാകാം. മെയിലിലൂടെയൊന്നും പറഞ്ഞ് പരിഹരിക്കാന്‍ പറ്റുന്ന കാര്യമല്ല അത്. വല്ലതു തെറ്റിപ്പോയാല്‍ മൊത്തം ബ്ലോഗ് അവതാളത്തിലാകും എന്ന് എനിക്ക് തോന്നുന്നു. ബുദ്ധിമുട്ടുള്ളതുകൊണ്ടാകാം വളരെ ചുരുക്കം ബ്ലോഗുകളില്‍ മാത്രമേ ഞാനും ഇത് കണ്ടിട്ടുള്ളൂ. ആരും റിസ്ക്ക് എടുക്കാന്‍ തയ്യാറല്ലാത്തതുകൊണ്ടാകാം.

    സഹായിക്കാന്‍ പറ്റാത്തതില്‍ ഖേദിക്കുന്നു.

  22. മാന്യമഹാജനങ്ങളേ…..
    കണ്ടോളൂ…കേട്ടോളൂ….
    ഇതാണ്‌ തന്റേടം….
    ലോകത്തെവിടെയും
    കാണാത്ത ഒരു ‘സാധനം’
    കോപ്പിറൈറ്റ്‌ പോലും അവകാശപ്പെടാതെ..
    ഉണ്ടാക്കിയെടുത്ത്‌…
    അത്‌ എങ്ങിനെയാണ്‌..
    വായിലേക്ക്‌ കേറ്റാന്‍
    തയ്യാറാക്കേണ്ടതെന്ന്‌..
    മാലോകരെ കാണിച്ച്‌…

    ഒടുവില്‍….
    അത്‌ അവള്‍ക്കാ..ഡാ…
    അവള്‍ക്ക്‌ മാത്രമാഡായെന്ന്‌
    സധൈര്യം പ്രഖ്യാപിക്കുന്ന
    അക്ഷരാഭ്യാസിയുടെ
    തന്റേടത്തിന്‌ മുന്നില്‍
    പാവം അന്യന്‍
    തല കുനിക്കുന്നു….മാഷേ…

  23. “അവക്കാഡോ“ എന്ന് കേട്ടപ്പോ, ‘അവള്‍ക്കാടോ’ എന്നാവും ഉദ്ദേശിച്ചത് ന്നാ കരുത്യേ…

    ഇതെന്താ സാധനം നീരൂ.. പറയൂ പറയൂ പെരുങ്കായം…

  24. നിരക്ഷരന്‍ ജി ഒരു സഹായം ഉടനെ വേണം .. അടികം ആരും അറിയാത്ത ..കുറച്ചു അമ്പലംസ് , പുരാതന മനകള്‍ .. ദീപുകള്‍ … അങ്ങനെ അങ്ങനെ …മനുഷ്യര്‍ക് താത്പര്യം തോന്നുന്ന കുറച്ചു സ്ഥലങ്ങള്‍ വേണം …….. ഒന്നു സഹായികാമോ …… ഒരു പരുപാടി തുടങ്ങാന്‍ ആണ് . if u can sent it to my e-mail please

    3dambu@gmail.com

  25. “ഏതവൾക്കാടോ ചിപ്പ്സ് “എന്നു ചോദിക്കാൻ വരുകായിരുന്നു……..പാചകമാണെന്നു പിന്നെയാൺ മനസ്സിലായതു………ക്ഷമിക്കുക…..

  26. ഈ അവക്കാടോ എന്നുപറയുന്ന സാദനം അവക്കു തന്നെ കൊടുത്തേച്ചാ മതി. അതിന്റെ മണം കേട്ടാല്‍ ഞാന്‍ ഛര്‍ദ്ദിക്കും.
    എന്റെ ഭാര്യ ഇത് കോരിക്കോരി വാരി വാരിത്തിന്നും. (ഞങ്ങളുടെ സന്തുഷ്ട കുടുംബ രഹസ്യം). കടയില്‍ നിന്നും ഞാന്‍ ഇതു മേടിയ്ക്കുമ്പൊ കൂട്ടുകാര്‍ കണ്ടാല്‍ അവരോട് പറയും-‘അവക്കാടോ‘. അങ്ങനെയാണ് ഈ വിശിഷ്ട പഴത്തിന് ഈ പേരു കിട്ടിയത്.

  27. എനിക്കൊരു പുടീം കിട്ടീല്ല.
    ഏപ്രില്‍ മാസത്തില്‍ പോസ്റ്റ് ചെയ്ത ‘അവക്കാഡോ ചിപ്പ്സ്’ തിന്നാന്‍ ഇപ്പോള്‍ എന്താ ഒരു തിരക്ക്!!!?

    എന്തായാലും ഈ പേരിന്റെ പെരുമ പറഞ്ഞ് തന്നതിന് എതിരവന്‍ കതിരവന് ഒരു സ്പെഷ്യന്‍ അവക്കാഡോ ചിപ്പ്സ് എന്റെ വഹ ഫ്രീ :) :)

    അവക്കാഡോ ചിപ്പ്സ് തിന്നാന്‍ വന്ന എല്ലാവര്‍ക്കും നന്ദി. നോമ്പ് നോല്‍ക്കുന്നവര്‍ നോമ്പ് മുറിച്ചതിന് ശേഷം മാത്രം അവക്കാഡോ ചിപ്പ്സ് കഴിച്ചാല്‍ മതിയെന്ന് അഭ്യര്‍ത്ഥിക്കുന്നു :) :)

  28. അവക്കാഡോ എന്നാല് നമ്മുടെ നാട്ടില് കിട്ടുന്ന ബട്ടർ ഫ്രൂട്ട് (Butter Fruit) ആണ്. കണ്ണൂര് ഫ്രൂട്ട് മാർക്കറ്റിലൊക്കെ ഇത് ഞാന് ഇഷ്ടം പോലെ കണ്ടിട്ടുണ്ട്. കുടക് മേഖലയില് ഇത് ഇഷ്ടം പോലെ ഉല്പാദിപ്പിക്കുന്നുണ്ട്.

  29. Avocado is known as butter fruit in karnataka. It is easily available in Bangalore. Any juiceshop in bangalore has ‘butterfruit shake’. I think it is grown a lot in Coorg.
    What Rini said is right. This dip is actually called as ‘Guacamole’, but with onions and without the cucumber, and goes better with corn chips. Add some salsa and cheese, and you have Nachos ready..

Leave a Reply to ആത്മാന്വേഷി... Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>