കൊച്ചു കൊച്ചു സ്വപ്നങ്ങള്‍


ലിക്കിതാ?“

ഇരുട്ടിന്റെ അഗാധതയില്‍നിന്നും ഉയര്‍ന്നുവന്ന ശബ്ദം ചെവിയില്‍ തുളച്ചുകയറിയെങ്കിലും വേദനയുടെ കാഠിന്യം നിമിത്തം കണ്ണുതുറക്കാനോ ചോദ്യത്തിന്റെ ഉറവിടം കാണാനോ പറ്റിയില്ല. ശബ്ദം അപ്പാവുടേതു തന്നെ. ശബ്ദത്തിലെ വിറയല്‍ തന്റെ വലത് കൈയ്യില്‍ അമര്‍ത്തിപ്പിടിച്ചിരിക്കുന്ന ആ കൈകളിലുമുണ്ട്. ഇടത്തേ കൈയ്യിലും ആരോ മുറുക്കെപ്പിടിച്ചിട്ടുണ്ട്. മൃദുലമായ സ്പര്‍ശനം‍. അത് ശെല്‍‌വിയായിരിക്കാം, തന്റെ എല്ലാമെല്ലാമായ തങ്കച്ചി.

അടിവയറ്റിലെ വേദന കടിച്ചുപിടിച്ചുകൊണ്ട് കണ്ണുതുറന്നു. ആശുപത്രിക്കിടക്കയിലാണ്. കട്ടിലിനിരുവശവും അപ്പാവും, തങ്കച്ചിയും. ശെല്‍‌വിയുടെ കണ്ണുകള്‍ കരഞ്ഞ് കലങ്ങിയിരിക്കുന്നു. കുറ്റപ്പെടുത്തലിന്റേയും, പരിഭവത്തിന്റേയും കാര്‍മേഘങ്ങള്‍ ആ മുഖത്ത് കാണാം. അപ്പാവുടെ മുഖത്ത് ഞാന്‍ സമ്മതിച്ചതുകാരണമല്ലേ നിനക്കീ അവസ്ഥ വന്നത് എന്ന കുറ്റബോധം നിഴലിക്കുന്നു.
“ഏന്‍ അണ്ണാ,ഇപ്പടിയെല്ലാം എതുക്കാഹെ പണ്ണിയിറുക്ക് ?”
ശെല്‍‌വിയുടെ കണ്ണുകളില്‍നിന്നും കുടുകുടെ ഒഴുകാന്‍ തുടങ്ങുകയാണ്.

വര്‍ക്ക് ഷോപ്പിലെ തുച്ഛമായ വരുമാനം രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടി തികയാറില്ല. ശെല്‍‌വിക്ക് കല്യാണപ്രായമായി വരികയാണ്. അപ്പാവുക്ക് നന്നെ വയസ്സായി. ഇനിയും അധികം കഷ്ടപ്പെടുന്നത് കാണാന്‍ വയ്യ. റോഡ് പണിക്ക് പോകണ്ട എന്ന് പറഞ്ഞാല്‍ കേള്‍ക്കില്ല. അതില്‍നിന്ന് കിട്ടുന്ന എണ്ണിച്ചുട്ടതിന്റെ പകുതി മരുന്നിനു‌തന്നെ ചിലവാകും. വൈകുന്നേരമാകുമ്പോഴേക്കും കരിയും പുകയും ടാറും പിടിച്ച്, ചുമച്ച് കുരച്ച് മടങ്ങിയെത്തുന്ന മെലിഞ്ഞുണങ്ങിയ ആ ശരീരം കാണുമ്പോള്‍, ഇപ്പോളുള്ളതിനേക്കാള്‍ വലിയ വേദനയാണ്.

കിഡ്‌ണി വില്‍ക്കാന്‍ തയ്യാറാണെങ്കില്‍ ഒരു ഓട്ടോറിക്ഷയ്ക്കുള്ള പണം വാങ്ങിത്തരാമെന്ന് പറഞ്ഞത് വടപളനിയിലെ പ്രമുഖ കിഡ്‌ണി ഏജന്റ് മാരിയപ്പനാണ്. നൂറുകണക്കിനാളുകളാണ് മാരിയപ്പന്‍ വഴി കിഡ്‌ണി വിറ്റ് രക്ഷപ്പെട്ടിരിക്കുന്നത്. ഒരു കിഡ്‌ണി വിറ്റാല്‍ സാധാരണ ഗതിയില്‍ ഒരു ഓട്ടോ വാ‍ങ്ങാനുള്ള പണമൊന്നും കിട്ടില്ല. കിഡ്‌ണി വാങ്ങുന്ന ആള്‍ ധനികനായതുകൊണ്ടും, നല്ല സഹായമനസ്ഥിതിയുള്ള ആളായതുകൊണ്ടും ഒത്തുവന്ന ഒരു അവസരമാണ്. പാഴാക്കിക്കളയുന്നത് വിഢിത്തമാകും.

സ്വന്തമായി ഒരു ഓട്ടോ കിട്ടിയാല്‍ ഒന്നുരണ്ടുവര്‍ഷത്തിനുള്ളില്‍ രാപ്പകല്‍ ഓടിയിട്ടാണെ‍ങ്കിലും ശെല്‍‌വിയുടെ കല്യാണത്തിനുള്ള പണം ഉണ്ടാക്കാം. അവള്‍ക്ക് വേണ്ടിയാണെങ്കില്‍ ഇതിലും വലിയ വേദന സഹിക്കാനും‍ സന്തോഷമല്ലേയുള്ളൂ.

ചിലവെല്ലാം കഴിച്ച് കയ്യില്‍ ബാക്കിവരുന്ന ചില്ലറ കൊണ്ടുക്കൊടുക്കുമ്പോള്‍, ചിറ്റമ്മയുടെ മുഖം ചുളിയുന്നതും ഇനി കാണേണ്ടിവരില്ലല്ലോ ? തന്നേയും അപ്പാവേയും എന്തൊക്കെ കുറ്റപ്പെടുത്തിയാലും, സ്വന്തം മകളല്ലാതിരുന്നിട്ടുകൂടി ശെല്‍‌വിയെ അവര്‍ക്ക് ജീവനാണല്ലോ. അല്ലെങ്കിലും അവളുടെ കാര്യം ഓര്‍മ്മിപ്പിക്കുമ്പോഴല്ലേ അവര്‍ കൂടുതല്‍ ദേഷ്യപ്പെടാറുള്ളൂ. അതുകൊണ്ടുതന്നെ ഒരിക്കല്‍പ്പോലും ഉള്ളിലവരോട് വെറുപ്പ് തോന്നിയിട്ടില്ല. എല്ലാം ശെല്‍‌വിക്ക് വേണ്ടിയല്ലേ ?

പക്ഷെ ഇക്കാര്യം ശെല്‍‌വി അറിയാതെ നടക്കണം. അറിഞ്ഞാലവള്‍ സമ്മതിക്കില്ല. തനിക്കുള്ളതിന്റെ പതിന്മടങ്ങ് സ്നേഹം അവള്‍ക്കുമില്ലേ തന്നോട്. അപ്പാവേയും അറിയിക്കാതെ കാര്യങ്ങള്‍ നടത്തണമെന്നാണ് കരുതിയിരുന്നത്. പക്ഷെ ഓപ്പറേഷനുമുന്‍പ് ആശുപത്രിയിലെ കടലാസുകളില്‍ ഒപ്പിടാന്‍ അടുത്ത ബന്ധുക്കളാരെങ്കിലും തന്നെ വേണം. അപ്പാവെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ഒരുപാട് ബുദ്ധിമുട്ടി. ഒന്നില്‍ക്കൂടുതല്‍ കിഡ്‌ണി പൂര്‍ണ്ണ ആരോഗ്യവാനായ ഒരാള്‍ക്ക് ആവശ്യമില്ലെന്നൊക്കെ താന്‍പോലും മനസ്സിലാക്കിയത് ഇപ്പോഴല്ലേ !! അപ്പോള്‍പ്പിന്നെ പള്ളിക്കൂടത്തിന്റെ പടിപോലും കാണാത്ത ആ പാവത്തിന്റെ കാര്യം പറയണോ.

വിജയാ ആശുപത്രിയിലെ ഡോക്ടര്‍ മൂര്‍ത്തി, പിന്തിരിപ്പിക്കാന്‍ ഒരുപാട് ശ്രമിച്ചുനോക്കി. നല്ല സ്നേഹമുള്ള മനുഷ്യനാണദ്ദേഹം. എന്തെങ്കിലും ചെറിയ ബിസ്സിനസ്സ് ചെയ്യുവാന്‍ പത്തുപതിനായിരം രൂപ അദ്ദേഹം തരാം, 24 വയസ്സില്‍ ഇത്തരം അവിവേകമൊന്നും കാണിക്കല്ലേ മുരുകാ, എന്നുവരെ പറഞ്ഞു. പതിനായിരം രൂപയ്ക്ക് ഒരു പഴയ ഓട്ടോപോലും കിട്ടില്ല. അതുമാത്രമല്ല, വെറുതെ ഒരാളുടെ കയ്യീന്ന് പണം വാങ്ങാന്‍ മനസ്സുനുവദിച്ചുമില്ല.

തനിക്ക് തരുന്ന പണത്തിന്റെ ഒരുപാട് മടങ്ങ് കിഡ്‌ണി വാങ്ങുന്ന ധനികനായ വ്യവസായിക്ക് ചിലവാകും. രക്തബന്ധത്തിലുള്ളവര്‍ക്കോ, വളരെ അടുത്ത ബന്ധുക്കള്‍ക്കോ മാത്രമേ കിഡ്‌ണി ദാനം ചെയ്യാന്‍ പാടുള്ളൂ എന്നാണ് നിയമം. രാജ്യത്ത് വ്യാപകമായി നടക്കുന്ന കിഡ്‌ണി വ്യാപാരത്തിന് തടയിടാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം തുണയായത് ആശുപത്രിക്കാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും, മെഡിക്കല്‍ പാനലിലുള്ളവര്‍ക്കുമെല്ലാമാണ്. എല്ലാവരും ചേര്‍ന്ന്, കിഡ്‌ണി വാങ്ങുന്നയാളുടെ ബന്ധുവാണ് താനെന്ന് കാണിക്കാനുള്ള വ്യാജ രേഖകളെല്ലാം ഉണ്ടാക്കിയിയെടുത്തിട്ടുണ്ട്. അതിന് പ്രതിഫലമായി ഒരു ഭീമന്‍ തുക അവരെല്ലാവരും വ്യവസായിയുടെ കയ്യില്‍ നിന്ന് കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. ഡോക്ടര്‍ മൂര്‍ത്തി മാത്രം തന്റെ വിഹിതമായി കിട്ടുന്ന പണം മുഴുവന്‍ പാവപ്പെട്ട ദാതാവിനുതന്നെ തിരിച്ചുകൊടുക്കും.

ശസ്ത്രകിയയ്ക്ക് മുന്‍പ് തന്റെ മനസ്സിളക്കാന്‍ ഒരു ശ്രമം കൂടെ ഡോക്ടര്‍ മൂര്‍ത്തി നടത്താതിരുന്നില്ല. അപ്പാവുടെ കൈയൊപ്പുകള്‍ ആവശ്യമുള്ള, ഇംഗ്ലീഷില്‍ തയ്യാറാക്കിയ കടലാസുകളെല്ലാം വായിച്ച് കേള്‍പ്പിച്ച് തമിഴില്‍ അര്‍ത്ഥം മനസ്സിലാക്കിത്തന്നു. ആ കടലാസുകളൊക്കെ ഒരിക്കല്‍ വായിച്ചാല്‍ ആരും ശസ്ത്രക്രിയയ്ക്ക് സമ്മതിക്കില്ല. കീറിമുറിക്കുന്നതിനിടയില്‍ ഒരു കൈയ്യബദ്ധം പറ്റി കിഡ്‌ണി ദാതാവിന്റെ ജീവനപകടത്തിലാകുകയോ, അവശേഷിക്കുന്ന കിഡ്‌ണിക്ക് ഭാവിയില്‍ എന്തെങ്കിലും തകരാറുവരികയോ, മറ്റേതെങ്കിലും തരത്തില്‍ ആരോഗ്യസ്ഥിതി വഷളാകുകയോ, അങ്ങിനെ എന്തൊക്കെ സംഭവിച്ചാലും തനിക്കല്ലാതെ മറ്റാര്‍ക്കും അതിലൊന്നും യാതൊരു ഉത്തരവാദിത്വവുമില്ല എന്നൊക്കെയായിരുന്നു ആ രേഖകളില്‍.
ഇപ്പറഞ്ഞതിനൊന്നിനും തന്റെ മനസ്സിളക്കാനായില്ല. വരാന്‍ പോകുന്ന നല്ല നാളുകളെപ്പറ്റിയുള്ള സുന്ദരമായ സ്വപ്നങ്ങള്‍ കണ്ടുനടക്കുമ്പോള്‍ അതിനൊന്നും ഒരു വിലയും കല്‍പ്പിച്ചില്ല.

നാല് ദിവസത്തിനുള്ളില്‍ തുന്നലെല്ലാം ഉണങ്ങും. ഒരാഴ്ച്ചയ്ക്കകം ഓട്ടോ വീട്ടുപടിക്കലെത്തും. നല്ലൊരു തുക ദിവസവും ചിറ്റമ്മയെ ഏല്‍പ്പിക്കണം. വീടിന്റെ ചില അറ്റകുറ്റപ്പണികളൊക്കെ നടത്തണം,പെയിന്റടിക്കണം. രണ്ടുമൂന്ന് വര്‍ഷത്തിനകം ശെല്‍‌‌വിക്കൊരു മാപ്പിളയെ കണ്ടുപിടിക്കണം. കോളനിക്കാരെ എല്ലാവരേയും വിളിച്ച് സദ്യയൊക്കെ കൊടുത്ത് കെങ്കേമമായി അവളുടെ പുടമുറി നടത്തണം. അപ്പാവെ ഇനി കൂലിപ്പണിക്കൊന്നും വിടരുത്. നല്ല ചികിത്സ നല്‍കുകയും വേണം.

അനസ്തീഷ്യയുടെ മരവിപ്പ് മാറിത്തുടങ്ങുന്തോറും വേദന കൂടിക്കൂടി വരുന്നുണ്ടെങ്കിലും മുരുകന്റെ മുഖത്തിപ്പോള്‍ സന്തോഷമാണ്. ഒരിക്കലും നടക്കില്ലെന്ന് കരുതിയിരുന്ന തന്റെ കൊച്ചുകൊച്ചു സ്വപ്നങ്ങള്‍ പൂവണിയുന്നതിന്റെ അടക്കാനാവാത്ത സന്തോഷം.

Comments

comments

55 thoughts on “ കൊച്ചു കൊച്ചു സ്വപ്നങ്ങള്‍

  1. മാഷേ , വളരെ നല്ല ഒരു പക്ഷേ മനസ്സില്‍ അല്പം നൊമ്പരം ഉളവാക്കുന്ന ഒരു കഥയാണിത്.അതിന്റെ എല്ലാ ഭാവത്തോടും കൂടി ഇവിടെ അവതരിപ്പിച്ചതില്‍ അഭിനന്ദങ്ങള്‍ ….ഇങ്ങനെ എത്ര എത്ര കഥകള്‍
    ആശംസകള്‍

  2. സ്നേഹത്തിന്റെ മുറിപ്പാടുകള്‍ വേഗം ഉണങ്ങട്ടെ! കഥ നല്ലവണ്ണം അവതരിപ്പിച്ചിരിക്കുന്നു.

    ഇത്രയും കഴിവുണ്ടായിട്ടാണോ നിരക്ഷരന്‍ എന്ന ബോര്‍ഡുമായി ബ്ലോഗില്‍ ഇരിക്കുന്നത്?

    വേറൊരു ബോര്‍ഡ് ഇനി ബ്ലോഗ് വള്ളിയില്‍ തൂക്കു.

  3. നന്നായിരിക്കുന്നു, കഥ. താന്‍ ചെയ്യുന്ന ത്യാഗത്തെക്കുറിച്ച് മുരുകന്‍ ചിന്തിക്കുന്നേയില്ല. അതില്‍ ഒരു മഹത്വവും കാണാന്‍ ശ്രമിക്കുന്നുമില്ല. അതു തന്നെയാണ് ആ ത്യാഗത്തിന്റെ മഹത്വവും. ഇനിയും ഇതുപോലെ നല്ല കഥകള്‍ എഴുതുവാന്‍ കഴിയട്ടെ. നിരന് എല്ലാ നന്മകളും നേരുന്നു.

  4. Nirakshara
    valare valare nannayitundu
    Manasine thottu unarthan thangalkku saadichu

    eniyum eniyum athinnu saadikattee enna prarthanayode…………

  5. reaaly its too touching.is this a real story of someone, or just a product of ur imagination.enthaayaalum swaasam adakkippidichittanu ithu vaayichu theerthatthu.athraykku nannayi present cheythittundu.really superb!

  6. നിരക്ഷരന്‍,

    വായിച്ചു. നല്ല ആ‍ശയം, നല്ല വിഷയം, നല്ല രീതിയില്‍ പറഞ്ഞിരിക്കുന്നു.
    അഭിനന്ദങള്‍..!
    :)
    ഉപാസന

    ഓ. ടോ:

    “അടിവയറ്റിലെ വേദന കടിച്ചുപിടിച്ചുകൊണ്ട് കണ്ണുതുറന്നു. ആശുപത്രിക്കിടക്കയിലാണ്. കട്ടിലിനിരുവശവും അപ്പാവും, തങ്കച്ചിയും. ശെല്‍‌വിയുടെ കണ്ണുകള്‍ കരഞ്ഞ് കലങ്ങിയിരിക്കുന്നു.“

    കുറച്ച് കൂടെ ആറ്റിക്കുറുക്കി, ഒഴുക്കില്‍ എഴുതാമെന്ന് തോന്നുന്നു ഈ ഭാഗം. :)

  7. സ്വയം മുറിച്ചു വില്കുന്ന പാവം മനുഷ്യന്റെ സ്വപ്നങ്ങളും വേദനകളും
    വളരെ നന്നായി വിവരിച്ചിരിക്കുന്നു.
    ആഭിനന്ദനങ്ങള്

  8. നിരക്ഷരന്‍ എന്ന് സ്വയം വിളിച്ച് സാക്ഷരനായ താങ്കള്‍ക്ക് ആദ്യം ഒരു സലാം.

    കഥ വായിച്ചു. നന്നായി. ഇനിയും നന്നാക്കാമായിരുന്നു.

    ഇതേ അര്‍ത്ഥത്തില്‍ പി സുരേന്ദ്രന്‍ ചില കഥകള്‍ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ബര്‍മുഡ എന്ന കഥാസമാഹാരത്തില്‍ ഒരു കഥയുടെ പേര് മുഴുവനും ഓര്‍മ്മിക്കുന്നില്ല. എങ്കിലും കഥയില്‍ പറയുന്നത് ഒരു സ്ത്രീയുടെ സ്വപ്നങ്ങളാണ്. സ്വന്തം തലമുടി വിറ്റ് പുതിയ വീട് സ്വന്തമാക്കുകയും പിന്നീട് ശരീരത്തിലെ ഓരോരോ അവയവങ്ങള്‍ വിറ്റ് മാളിക സ്വന്തമാക്കുകയും ഒക്കെ ചെയ്യുന്ന ഒരു കഥ.
    വായിച്ചില്ലെങ്കില്‍ കിട്ടുമെങ്കില്‍ വായിക്കാവുന്നതാണ്.

    സ്നേഹപൂര്‍വ്വം
    ഇരിങ്ങല്‍

  9. Raman Joshy -joshykr@gmail.com
    to Manoj Ravindran manojravindran@gmail.com
    date Feb 20, 2008 11:35 AM
    subject Your new blog

    മനോജ്,
    നാട്ടുകാര്‍ ഇപ്പോള്‍ കിഡ്നി വിറ്റിട്ടുള്ള ജീവിതം നിര്‍ത്തി.
    അതിലും ലാഭം ” Suicide Bomb” !!
    “ജീവിക്കാന്‍ വേണ്ടി മരിക്കാനും തയ്യാര്‍”
    എന്താ അടുത്ത കഥ ഇറാഖ്, അഫ്ഘാന്‍ കുഞ്ഞുങ്ങളുടെ ദീന രോദനം
    അല്ലെന്കില്‍ സുഡാന്‍, കെനിയ പട്ടിണി ?

    Cheers
    Joshy

  10. കാപ്പിലാന്‍, നിഷ്ക്കളങ്കന്‍, സ്നേഹതീരം, ഷാരൂ, തന്‍ഷീര്‍, ഹരിത്, ഡോക്ടര്‍, നജ്ജൂസ്, ശ്രീവല്ലഭന്‍, ഗോപന്‍, ദേവതീര്‍ത്ഥ, ദ്രൌപതി, സാക്ഷരന്‍, ശ്രീ, ആഗ്നേയാ, ഹേമചന്ദ്ര, ജോഷി,….എല്ലാവര്‍ക്കും നന്ദി.

    നൌഷെര്‍ – കഥ ഇഷ്ടമായില്ലെന്ന് അറിഞ്ഞ് സമയം മിനക്കെടുത്തിയതില്‍ ഖേദിക്കുന്നു.

    റീനി – വേറേ ഒരു ബോര്‍ഡും തല്‍ക്കാലം തൂക്കാന്‍ ഉദ്ദേശിക്കുന്നില്ല :) ഞാന്‍ എന്നും നിരക്ഷരന്‍ തന്നെ.

    സിന്ധൂ – കഥയുടെ ബീജം ശരിക്കുള്ളതു തന്നെയാണ്.

    കുറ്റ്‌യാടിക്കാരാ – എന്ത് വിഷയമാണ് ഈ നിരക്ഷരനില്‍‍ നിന്നും പ്രതീക്ഷിക്കുന്നത് ? :)

    എ.ആര്‍.നജീം – സമാന അനുഭവം ഞാന്‍ വായിച്ചു. പിടിച്ചുലച്ചുകളഞ്ഞു മാഷേ :(

    ഉപാസന – നിര്‍ദ്ദേശത്തിന് നന്ദി. ഇത് ജീവിതത്തിലെ ആദ്യത്തെ ഒരു ഉദ്യമമായിരുന്നു. അതിന്റെ പോരായ്മകള്‍ ഇതിനുണ്ടെന്ന് എനിക്കറിയാം.

    ഇരിങ്ങല്‍ – ആദ്യത്തെ കഥയാണിത്. അതിന്റെ കുഴപ്പങ്ങളാണെല്ലാം. ഇതുവരെ പോസ്റ്റ് ചെയ്തതെല്ലാം ജീവിതത്തിലെ കുറെ അനുഭവങ്ങളായിരുന്നു. ഈ കഥയുടെ ബീജവും ഒരു അനുഭവം തന്നെയാണ്. പക്ഷെ, ഒരു അനുഭവക്കുറിപ്പ് എഴുതാനുള്ള സംഗതികള്‍ ഇതിലില്ലായിരുന്നു. എന്നാലത് ഒരു കഥ രൂപത്തിലാക്കാമെന്ന് കരുതി.

    18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മദ്രാസിലെ ഒരു പ്രമുഖ ആശുപത്രിയിലെ കിടക്കയില്‍ ഞാന്‍ കണ്ട ഒരു തമിഴ് ചെറുപ്പക്കാരനാണ് ഈ കഥയിലെ നായകന്‍. ഒരു ഓട്ടോ വാങ്ങാന്‍ വേണ്ടിയാണത് ചെയ്തതെന്നും എനിക്കറിയാം. ബാക്കിയെല്ലാം ഈയുള്ളവന്റെ ചെറിയ ഭാവനയും,അക്ഷരങ്ങളും മാത്രം.

    പി.സുരേന്ദ്രന്റെ ‘ബര്‍മുഡ’ ഞാന്‍ തപ്പിയെടുത്ത് വായിച്ചിരിക്കും. വിലയേറിയ ഈ നിര്‍ദ്ദേശങ്ങള്‍ക്കും, അറിവുകള്‍ക്കും നന്ദി.

    കിഡ്‌ണി ദാനത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും ഒരുപാടൊരുപാട് നന്ദി.

  11. അയ്യോ…. നിരക്ഷരന്‍ ….താങ്കളെന്നെ തെറ്റിദ്ധരിച്ചു…

    കഥ ഇഷ്ടപ്പെട്ടില്ല എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. വായിച്ചു കഴിഞ്ഞപ്പോള്‍ മുരുകനും ശെല്‍വിയും അപ്പാവുമെല്ലാം എന്റെ ചുറ്റുമുള്ള പലരുമാണെന്നു തോന്നി. അവരുടെ സങ്കടങ്ങള്‍ എന്റെ സങ്കടങ്ങളായി മാറുന്ന പോലെ. അത്രയധികം മനസ്സിനെ സ്പര്‍ശിക്കുന്ന രീതിയില്‍ ആയിരുന്നു താങ്കളുടെ അവതരണം.

    അതു കൊണ്ടു തന്നെ ഇഷ്ടമായി എന്നു പറയാന്‍ ‘പോലു’മാവാത്ത വിധം ഇതെന്നെ ഇമോഷണലാക്കി എന്നാണ്‌ ഞാന്‍ ഉദ്ദേശിച്ചത്.

    പറയേണ്ടത് പറയേണ്ടതു പോലെ പറയാതെ പോയതില്‍ ക്ഷമ ചോദിക്കുന്നു.

  12. നൌഷെര്‍ – ഞാനും ക്ഷമ ചോദിക്കുന്നു. താങ്കള്‍ പറഞ്ഞത് കൃത്യമായി മനസ്സിലാക്കാതിരുന്നതിന്. ഒരു നിരക്ഷരനായതിന്റെ കുഴപ്പമാണേ… :) :)

  13. മാഷെ..എനിക്ക അറിയില്ല എങ്ങിനെ ഇതിനൊരു കമന്റ് ഇടണമെന്ന്. ഇത് വായിച്ചപ്പോള്‍ എന്റെ മനസിലൂടെ കടന്നുപോയ വികാരം. അത് ഒരു പക്ഷേ ഒരു പോസ്റ്റ് ഇടാന്‍ മാത്രമുണ്ട്. ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട് ഇത്തരമോരാളെ. സ്വന്തം മകള്‍ക്ക് കോളേജ് അഡ്മിഷനു വേണ്ടി കിഡ്ണി ദാനം ചെയ്ത ഒരാളെ.. പക്ഷേ അയാളുടെ സ്വപനങ്ങള്‍ എല്ലാം പൊലിഞ്ഞത് ആ മകളുടെ ആത്മഹത്യയോടെയായിരുന്നു. ഒറ്റുവില്‍ ഭ്രാന്തനായി അയാല്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതിനിടെയാണ്‍ അയാളെ ഞാന്‍ കണ്ടത്. അന്ന് അയാളുറ്റെ കഥ കേട്ടപ്പോള്‍ ഉണ്ടായ അതേ വികാരങ്ങള്‍ ഇന്ന് എന്റെ മനസിലൂടെ കടന്നു പോയി.

    ആശംസകള്‍.

  14. 1. varthamanaam
    2. Bhoothaam
    3. Shobhanamaya bhaavi vaayanackarcku vittu koduthirickunnu…

    Valare nallathu…Anubhavangalil ninnu anubhava kadhakalikeckulla mattaam interesting..

    Endu kondanennariyilla, menbodicku polum thamasha cherckaathe ezhuthunna kadhakal ellam thanne athi manoharamayirickunnu…

  15. സ്നേഹത്തിന് എത്രയെത്ര ഭാവങ്ങള്‍, രൂപങ്ങള്‍. ആത്മാര്‍ത്ഥമാകുമ്പോള്‍ അവിടെ ലാഭനഷ്ടങ്ങള്‍ക്കോ, മാനസിക നൊമ്പരങ്ങള്‍ക്കോ, ശാരീരിക വേദനകള്‍ക്കോ സ്ഥാനമുണ്ടാവില്ല. സ്നേഹിക്കപ്പെടുന്നവര്‍ സ്നേഹിക്കുവരെ മനസ്സിലാക്കുമ്പോഴാണ് സ്നേഹം പുണ്യമാകുന്നത്, ആത്മാക്കള്‍ ഒന്നാകുന്നത്. കടന്നുവന്ന വഴിയിലേയ്ക്ക് ഒന്നു തിരിഞ്ഞു നോക്കുവാന്‍പോലും സമയമില്ലാത്ത ഈ ഹൈടെക് യുഗത്തില്‍ ഒരു നിമിഷത്തേക്കെങ്ങിലും ഒന്നു പിന്‍തിരിഞ്ഞു നോക്കുവാന്‍ ഇതു വായിച്ചവരെ പ്രേരിപ്പിച്ചണ്ടുണ്ടാവുമെന്നത് തീര്‍ച്ച. ഇങ്ങനെയെത്ര മുരുകന്മാര്‍ നമുക്കിടയില്‍, അവരെ നാമെല്ലാം എവിടൊക്കെയോ കണ്ട്ട്ടുണ്ട്….

  16. സ്നേഹത്തിന് എത്രയെത്ര ഭാവങ്ങള്‍, രൂപങ്ങള്‍. ആത്മാര്‍ത്ഥമാകുമ്പോള്‍ അവിടെ ലാഭനഷ്ടങ്ങള്‍ക്കോ, മാനസിക നൊമ്പരങ്ങള്‍ക്കോ, ശാരീരിക വേദനകള്‍ക്കോ സ്ഥാനമുണ്ടാവില്ല. സ്നേഹിക്കപ്പെടുന്നവര്‍ സ്നേഹിക്കുവരെ മനസ്സിലാക്കുമ്പോഴാണ് സ്നേഹം പുണ്യമാകുന്നത്, ആത്മാക്കള്‍ ഒന്നാകുന്നത്. കടന്നുവന്ന വഴിയിലേയ്ക്ക് ഒന്നു തിരിഞ്ഞു നോക്കുവാന്‍പോലും സമയമില്ലാത്ത ഈ ഹൈടെക് യുഗത്തില്‍ ഒരു നിമിഷത്തേക്കെങ്ങിലും ഒന്നു പിന്‍തിരിഞ്ഞു നോക്കുവാന്‍ ഇതു വായിച്ചവരെ പ്രേരിപ്പിച്ചണ്ടുണ്ടാവുമെന്നത് തീര്‍ച്ച. ഇങ്ങനെയെത്ര മുരുകന്മാര്‍ നമുക്കിടയില്‍, അവരെ നാമെല്ലാം എവിടൊക്കെയോ കണ്ട്ട്ടുണ്ട്….

  17. നിരു:വൈകി എത്തിയതില്‍ ക്ഷമി..ആദ്യത്തെ ഉദ്യമം കലക്കി.ശരിക്കും ടച്ചിങ്ങ്
    ഇനിയും പോരട്ടെ

  18. ഒരു പാടു നന്ദി. പക്ഷെ aggragater ലിസ്റ്റ് ചെയ്യുന്നില്ല എന്നുപരഞ്ഞല്ലോ…
    എന്താ പോംവഴി………..
    ഒന്നു ഹെല്‍പ്‌ ചെയ്യുമോ…………..technical knowledge കമ്മി……….
    താങ്കളുടെ രചനകള്‍ രസകരം………..shafeek

  19. നീര്‌ അക്ഷരമാക്കുന്ന വല്ലഭാ…
    ഉരുകി തീരുന്നേ ഉള്ളു ഈ മെഴുകുതിരികള്‍,ഒരു നുറുങ്ങുവെട്ടമല്ലാതെ,അതിനപ്പുറത്തേക്കൊന്നും…..
    ഒരു ലിങ്ക്‌ വഴി കയറിയതാണ്‌ താങ്കളുടെ ബ്ളോഗ്ഗില്‍, വരാന്‍ വൈകിയില്ലെ എന്ന സംശയം മാത്രം ബാക്കി..

  20. സോറി, എന്റെ കമന്റിനിട്ട ആ മറുപടിക്കമന്റ് ഇപ്പൊഴാണ് കണ്ടത്.

    ഏത് തരത്തിലുള്ള വിഷയമാണ് പിന്നെ പ്രതീക്ഷിക്കുന്നത് എന്ന് ചോദിച്ചാല്‍…
    ഞാന്‍ പ്രതീക്ഷിച്ചിരുന്നത് പിന്നേം ഒരു അനുഭവക്കുറിപ്പായിരുന്നു.
    കുറച്ച് തമാശയൊക്കെക്കൂട്ടി… അങ്ങനെ…

    പക്ഷേ ഈ കഥ ശരിക്കും നൊമ്പരപ്പെടുത്തി. വിഷമിപ്പിക്കുന്ന ഒരു കഥ സത്യത്തില്‍ പ്രതീക്ഷിച്ചില്ല. അതാണ് അങ്ങനെ പറഞ്ഞത്.

    പക്ഷേ ഇതു വായിച്ചപ്പോഴല്ലേ മനസിലായത് നിരക്ഷരന്‍ ചേട്ടന്റെ ഒരു റേഞ്ച്…

    ഇപ്പോള്‍ വീണ്ടുമൊരിക്കല്‍ക്കൂടെ വായിച്ചു..

    ഇനി എപ്പോഴാ അടുത്ത പോസ്റ്റ്?

    ഓടോ: തിരിച്ചുവന്നിട്ട് കാണാം… നന്ദി…

  21. മയൂരാ, ഹരിശ്രീ, സ്വന്തം ഇക്കാ,മന്ദാരം, സുബിരാജ്, കുഞ്ഞായീ, പീ.ആര്‍, അച്ചൂസ്, ഷഫീക്ക്, ബമ്പന്‍…മുരുകന്റെ കഥ വായിച്ച് അഭിപ്രായം അറിയിച്ചതിന് എല്ലാവര്‍ക്കും നന്ദി.

    തല്ലുകൊള്ളീ – ഒരു മനോഹരമായ പോസ്റ്റാക്കാനുള്ള സംഭവമുണ്ടല്ലോ ഈ കമന്റ്. അത് ഷെയര്‍ ചെയ്തതിന് നന്ദി.

    അഖിലേഷ് – നര്‍മ്മത്തിന് ഈ കഥയില്‍ ഒരു സാദ്ധ്യതയുമില്ലായിരുന്നു. അതാണ് ഒഴിവാക്കിയത്. ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. കമന്റിന് നന്ദി.

    സുബൈര്‍ – ഞാന്‍ പറഞ്ഞില്ലേ..ഇത് ഒരു ചെറിയ അനുഭവത്തിന്റെ ത്രെഡ്ഡില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന ഒരു കഥയാണ്.

    വീണ – ആ അനുഭവവും ഇത്തിരി സെന്റിയായിരുന്നു വീണേ.

    ബമ്പന്‍ – ഏതുവഴിയായാലും വന്നതിനും കമന്റടിച്ചതിനും നന്ദി.

    കുറ്റ്യാടിക്കാരാ – പിന്നേം വന്ന് വായിച്ചതിന് ഇരട്ടി നന്ദി. എന്നാലും ഇഷ്ടാ എന്റെ റേഞ്ച് കണ്ടുപിടിച്ച് കളഞ്ഞല്ലോ :)

    എല്ലാവര്‍ക്കും നന്ദി.

  22. Mate,
    Your story is touching. It’s innate in us… an urge to sacrifice anything for the sake of our loved ones. I’ve living with different nationalities… in affluent societies…. but always wondered why this shallow display of carnal and short-lived love everywhere… I appreciate and look foraward to more stories…

  23. ഹൃദയസ്‌പര്‍ശിയായ കഥ..കണ്ടതു താമസിച്ചുപോയല്ലോ നിരക്ഷരാ…ക്ഷമിക്കുക..നല്ല കഥ.. കഥ മാത്രമല്ല…അനുഭവങ്ങളുടെ പോസ്റ്റുകളും ..
    സാക്ഷരത്വമുള്ള നിരക്ഷരന്‍ തന്നെ……..

  24. ആ മൂര്‍ത്തി ഡാക്കിട്ടറെ ഒന്നു മുട്ടിച്ചു തര്വോ? ഒരു കിഡ്ണി മുറിച്ചു കളഞ്ഞാലെങ്കിലും ഇങ്ങനെ കഥ എയ്താമ്പറ്റ്വോന്നറിയാനാരുന്നു…

  25. മുഹമ്മദ് അലി കുനത്തില്‍, അമീര്‍ ഹസ്സന്‍, ലക്ഷ്മീ,….അഭിപ്രായങ്ങള്‍ക്ക് ഒരുപാട് നന്ദി.

    ഗുരുജീ – പറഞ്ഞ് പറഞ്ഞ് എന്നെ സാക്ഷരനാക്കരുതേ. എനിക്ക് നിരക്ഷരനായിരുന്നാല്‍ മതി :) :)

    പാമരാ – കിഡ്ണി അടിച്ചിളക്കാന്‍ തുടങ്ങിയോ പഹയാ :) :)
    ———————————
    എഡിറ്റര്‍ പ്രവാസം.കോം(രഘു നായര്‍)- എന്റെ ആദ്യത്തെ കഥ താങ്കളുടെ ഇ-മാഗസിനില്‍ പ്രസിദ്ധീകരിച്ചതിന്
    നന്ദി.

    ജിഹേഷിന്റെ ഒരു കഥയ്ക്ക് ഞാന്‍ പ്രവാസത്തില്‍ ഇട്ട കമന്റിലൂടെയാണ് രഘു നായരെ പരിചയപ്പെടുന്നതും, ഈ കഥ പ്രസിദ്ധീകരിക്കുന്നത് വരെ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നതും. ഈ കഥ ബ്ലോഗില്‍ ഇടുന്നതിന് മുന്‍പ് ബ്ലോഗിന് വെളിയിലുള്ള പ്രസിദ്ധീകരണ ലോകത്തെപ്പറ്റി എന്നെ ബോധവാനാക്കാന്‍ ശ്രമിക്കുകയും, കഥയിലെ ചില തിരുത്തുകളും, നിര്‍ദ്ദേശങ്ങളും തരുകയും ചെയ്ത റീനിയേയും ഈ അവസരത്തില്‍ വിസ്മരിക്കാനാവില്ല.

    രഘു നായര്‍ക്കും, റീനിയ്ക്കും, ജിഹേഷിനും, കഥ വായിച്ച് പ്രോത്സാഹനം നല്‍കിയ എല്ലാ ബൂലോകര്‍ക്കും, മറ്റ് സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍ക്കൂടി ഹൃദയം നിറഞ്ഞ നന്ദി.

Leave a Reply to Anonymous Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>