ഷേണായി


ഷേണായി ചെറുപ്പത്തിലേ മഹാ കുസൃ‌തിയും രസികനുമായിരുന്നു. പരീക്ഷക്കാലത്താണ് ഷേണായി തന്റെ പ്രകടനം മുഴുവന്‍ പുറത്തെടുക്കുക. പരീക്ഷാ ഹാളിലേക്ക് നടക്കുന്ന അദ്ധ്യാപകന്റെ കയ്യിലിരിക്കുന്ന ചോദ്യക്കടലാസില്‍ നിന്ന് എങ്ങിനെയെങ്കിലും ഒളിഞ്ഞുനോക്കി ഒരു 20 മാര്‍ക്കിന്റെയെങ്കിലും ചോദ്യം ചോര്‍ത്തിയെടുക്കുന്നതിന് ഷേണായി കഴിഞ്ഞിട്ടേ വേറാരെങ്കിലും ഉണ്ടായിരുന്നുള്ളൂ. അങ്ങിനെ കിട്ടുന്ന ചോദ്യങ്ങള്‍‌ കൂട്ടുകാര്‍ക്കെല്ലാം വളരെ സന്തോഷത്തോടെതന്നെ ഷേണായി പങ്കുവെയ്ക്കുമായിരുന്നു.

അങ്ങിനെയിരിക്കുമ്പോള്‍ ഒരിക്കല്‍, സാമൂഹ്യപാഠം പരീക്ഷാദിവസം, ചോദ്യക്കടലാസ് ചോര്‍ത്താന്‍ പോയ ഷേണായിക്ക് ചോദ്യങ്ങളൊന്നും കാണാന്‍ പറ്റിയില്ല. പക്ഷെ ഷേണായിയുണ്ടോ വിട്ടുകൊടുക്കുന്നു !

തന്നേയും കാത്ത് അക്ഷമരായിരിക്കുന്ന സുഹൃത്തുക്കളുടെ ഇടയിലേക്ക് വിജയശ്രീലാളിതനായെന്നപോലെ കടന്നുവന്ന ഷേണായി 10 മാര്‍ക്കിന്റെ ഒരു ചോദ്യം പുറത്തുവിടുന്നു.

അക്‍ബറിന്റെ ഛേദം വരച്ച് ഭാഗങ്ങള്‍ അടയാളപ്പെടുത്തുക !!!

Comments

comments

30 thoughts on “ ഷേണായി

  1. ഇപ്പോള്‍ ആ ഷേണായി എന്തു ചെയ്യുവാ?

    ഈ മിടുക്ക് ഇപ്പോള്‍ നൂറിരട്ടി ആയിക്കാണുമല്ലോ? അതു് യൂട്ടിലൈസ് ചെയ്യാന്‍ പറ്റിയ ഫീല്‍ഡില്‍തന്നെയാണോ?

  2. സത്യത്തില്‍ ഈ ഷേണായി നിരക്ഷരന്‍ തന്നെ അല്ലെ?ഞാന്‍ ഓടി!!! കൊള്ളാം…

  3. ശ്രീ :-)
    വഴി പോക്കന്‍ :-)

    പ്രയാസി :-) ആദ്യമായിട്ടൊരാളെങ്കിലും സമ്മതിച്ചല്ലോ ഞാന്‍ നിരക്ഷരനാണെന്ന് . വളരെ സന്തോഷം.

    ഗോപന്‍ :-)ഷേണായി അറിയണ്ട.വിവരം അറിയും.

    പ്രിയ ഉണ്ണികൃഷ്ണന്‍ :-)
    കുഞ്ഞായി :-)
    വാല്‍മീകി :-)

    പപ്പൂസ്:-)സത്യമായിട്ടും ഇതെന്റെ കഥയല്ല. ഇത്രയും നര്‍മ്മം ഉള്ളിലുണ്ടായിരുന്നെങ്കില്‍ ഞാനീ എണ്ണപ്പാടത്ത് കിടന്ന് കഷ്ടപ്പെടേണ്ടി വരുമായിരുന്നോ ?

    ഗീതാഗീതികള്‍ :-)താങ്കളുടെ ചോദ്യത്തിനുള്ള മറുപടി താഴെ ഗിരി എഴുതിയിട്ടുണ്ട്. ഷേണായിയുടെ ഇത്തരം മിടുക്ക് ഇപ്പോള്‍‌ യൂട്ടിലൈസ് ചെയ്യാന്‍ പറ്റിയ ഒരിടത്താണ് പണി എന്നെനിക്ക് തോന്നുന്നില്ല.

    രാമചന്ദ്രന്‍ വെള്ളിനേഴി :-) മലയാളം പരീക്ഷയുടെ ദിവസം ഷേണായി ഇതിലും വലുതെന്തെങ്കിലും ഒപ്പിച്ചോ എന്ന് ആര്‍ക്കറിയാം!!

    ഷാരൂ :-) അത്മകഥാംശമുള്ള കുറിപ്പുകള്‍‌ എഴുതി എഴുതി, ഇപ്പൊ ആര്‍ക്കും എന്നെ തീരെ വിശ്വാസം ഇല്ലാത്ത അവസ്ഥയായിരിക്കുന്നു. ങ്ങാ… ബൂലോകവിധി എന്നല്ലാതെ എന്തുപറയാന്‍ :-( :-(

    ഗിരി :-)(ശേഷഗിരി ഡി.ഷേണായ്) – എങ്ങിനെ നന്ദി പറയണം എന്നെനിക്കറിയില്ല. ബൂലോകരെല്ലാം കൂടെ ഇതെന്റെ തലയ്ക്ക് വെച്ചുകെട്ടാനുള്ള പരിപാടിയായിരുന്നു. തക്കസമയത്ത് വന്ന് രക്ഷിച്ചതിനാണ് നന്ദി പറഞ്ഞത്. ഇനി ഈ വിവരം പോയി ഇളേച്ഛനോട് പറഞ്ഞുകൊടുത്തിട്ട് കുഴപ്പമൊന്നുമുണ്ടാക്കല്ലേ മാഷേ. എനിക്ക് ഇടയ്ക്കൊക്കെ വൈറ്റില വഴിയൊക്കെ പോകാനുള്ളതാ.

    സിന്ധു :-)

  4. hmm..refreshingly nostalgic!!:-)

    someoneelse used this question to answer another mystery….he did the cross-section analysis in his own way and the answer was published to his obedient followers..and the acronym passed the test of history.. That was A.C.P

  5. നിരക്ഷരാ…

    ഷേണായി കെങ്കേമായി…ട്ടോ………

    പോരട്ടെ..ഇനിയുമിത്തരം ണായി കഥകള്‍

    നന്‍മകള്‍ നേരുന്നു

  6. ഉഗാണ്ട രണ്ടാമന്‍ :-) ഷേണായി ഇപ്പോള്‍ വിജയാ ബാങ്ക് മാനേജരാ, വൈറ്റിലയില്‍.ഗിരിയുടെ കമന്റ് കണ്ടില്ലേ? ഗിരിയുടെ ഇളേച്ഛനാ കക്ഷി.

    വല്ല്യച്ഛാ‍ :-) ആ കഥകളൊന്നും ഓര്‍മ്മിപ്പിക്കല്ലേ. അതൊക്കെ എഴുതി പോസ്റ്റ് ചെയ്യാന്‍ ഇനിയൊരു ജന്മം കിട്ടിയാലും മതിയാകില്ല.

    കൊച്ചുമുതലാളീ :-) ആ ഷേണായിയുടെ ഇപ്പോഴത്തെ കാര്യം ഞാന്‍ മുകളില്‍ എഴുതിയിട്ടുണ്ട്.

    സുധീര്‍ ജി :-) എന്താണാ പഴയ കഥ ?

    മിധുന്‍ രാജേ :-) കൊള്ളാം, പോരാ, അടിപൊളി എന്നൊക്കെ പറഞ്ഞതില്‍, ഏതാണ് ഞാന്‍ എടുക്കേണ്ടത് ? ശരി, ഞാന്‍ ‘പോരാ‘ തന്നെ എടുക്കുന്നു. ഇനി കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം.

    അഖിലേഷ് :-) ഏത് സ്കൂളാണെന്നൊന്നും എനിക്കറിയില്ല. ഇത് എന്റെ കഥയല്ല മാഷേ. എന്റെ സുഹൃത്ത് ശേഷഗിരിയുടെ ഇളേച്ഛന്റെ കഥയാ.

    സതീഷ്, ഹരിശ്രീ, ചന്തു, മാച്ചൂസ്, സ്നേഹതീരം, തറവാടി, മന്‍സൂര്‍….നന്ദി.

    സാമൂഹ്യപാഠം ചോദ്യക്കടലാസ് ചോര്‍ത്താന്‍ ഷേണായിയുടെ കൂടെ കൂ‍ടിയ എല്ലാവര്‍ക്കും നന്ദി.

  7. ഷേണായിക്കഥ വായിച്ചു, ചിരിച്ചു ചിരിച്ചു ക്ഷീണായി…….

Leave a Reply to കുഞ്ഞായി Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>