കരിഞ്ഞ ദോശ


ടുക്കളയില്‍നിന്നും, ദോശ ചുടുന്നതിന്റെ മണമടിച്ചാണ്‌ അയാള്‍ രാവിലെ എഴുന്നേറ്റത്. ഭാര്യ അപ്പോഴും നല്ല ഉറക്കത്തിലാണ്‌. ജോലിക്കാരി രാവിലെതന്നെ അടുക്കളപ്പണിയെല്ലാം തുടങ്ങിയിരിക്കുന്നു. അയാള്‍ ശബ്ദമുണ്ടാക്കാതെ, മെല്ലെ അടുക്കളയിലേക്കുനടന്നു.

അടുക്കളയില്‍നിന്ന് വീണ്ടും ദോശയുടെ മണമുയര്‍ന്നു, കരിഞ്ഞ ദോശയുടെ.
————————————————————–
(കടപ്പാട്:- ജോസ് സാര്‍, ലക്ഷ്മി കോളേജ്, നോര്‍ത്ത് പറവൂര്‍.
പ്രീഡിഗ്രിക്ക് ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ജോസ് സാര്‍ പറഞ്ഞുതന്ന ഈ കഥയാണ്‌ ഞാന്‍ കേട്ടിട്ടുള്ളതില്‍ ഏറ്റവും ചെറിയ കഥ.)

Comments

comments

41 thoughts on “ കരിഞ്ഞ ദോശ

  1. അടുക്കളയില്‍നിന്ന് വീണ്ടും ദോശയുടെ മണമുയര്‍ന്നു, കരിഞ്ഞ ദോശയുടെ.
    Kollam Bhai,

    ithokke ippozhum orthuvakkunno.

  2. കമന്റെഴുതിയാല്‍ കഥയേക്കാ‍ള്‍ കൂടുതല്‍ വരികള്‍ വന്നു പോകും. നല്ല കഥ. ഭാര്യമാര്‍ ഉറങ്ങുമ്പോള്‍,അയാളും ജോലിക്കാരിയും അടുക്കളയില്‍ തനിച്ചാവുമ്പോള്‍, ദോശ കരിയാതിരിക്കുന്നതെങ്ങനെ?

    1. ചേട്ടായിക്ക് ദോശ കരിഞ്ഞതിന്റെ കാരണം ശരിക്കും മനസിലായില്ല എന്ന് തോന്നുന്നു…
      കൂടുതല്‍ കമ്മെന്റ് എഴുതാഞ്ഞത് നന്നായി … :)

    2. കൂടുതല്‍ കമ്മെന്റ് എഴുതാഞ്ഞത് നന്നായി …
      ചേട്ടായിക്ക് ദോശ കരിഞ്ഞതിന്റെ കാരണം ശരിക്കും മനസിലായില്ല എന്ന് തോന്നുന്നു … :)

    3. കൂടുതല്‍ കമ്മെന്റ് എഴുതാഞ്ഞത് നന്നായി …
      ചേട്ടായിക്ക് ദോശ കരിഞ്ഞതിന്റെ കാരണം ശരിക്കും മനസിലായില്ല എന്ന് തോന്നുന്നു …

  3. ജോസ് സാറിന്റെ കരിഞ്ഞ ദോശ തിന്നാന്‍ വന്ന എല്ലാ ബൂലോകര്‍ക്കും നന്ദി.
    സിമി :-)

    ഹരിശ്രീ – ഓര്‍ക്കാതെ പറ്റുമോ. വിദ്യാര്‍ത്ഥി ജീവിതത്തിലെ അങ്ങിനെയുള്ള ചില ഓര്‍മ്മകളാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം .

    മൂര്‍ത്തി :-)
    ഫസല്‍ :-)
    കുഞ്ഞായി:-)

    പ്രിയ ഉണ്ണികൃഷ്ണന്‍ :- നമിച്ചത് എന്നെയല്ലല്ലോ ? ജോസ് സാറിനെയല്ലേ?

    വേണു :-)
    നജീം :-)
    വാല്‍മീകി:-)
    ശ്രീ:-)

    നവരുചിയാ , ഈ ദോശ അധികം തിന്നണ്ട. ഒരു ദിവസം ഭാര്യ കരിഞ്ഞ ദോശയുടെ മണമടിച്ച് എഴുന്നേറ്റുവന്നാലുള്ള അവസ്ഥ ആലോചിച്ചിട്ടുണ്ടോ?

    വഴിപോക്കാ :-) വേണ്ടാട്ടോ. ഇതത്ര നല്ല ദോശയൊന്നുമല്ല.

    ജിഹേഷ് :-)
    പ്രയാസി :-)
    മോഹന്‍ പുത്തന്‍ചിറ:-)
    പ്രശാന്ത്‌ :-)

    ജോസ് സാറിന്‌ സന്തോഷമാകും . വര്‍ഷങ്ങള്‍ പഴക്കമുള്ള അദ്ദേഹത്തിന്റെ ദോശക്കഥയ്ക്ക് ഒരുപാട് ആസ്വാദകരെ കിട്ടിയതിന്‌.

  4. എല്ലവര്‍ക്കും സ്മൈലി കൊടുത്തിട്ട് എനിക്ക് മാത്രം റിപ്ലയില്‍ സ്മൈലി(പേരു പോലും ഇല്ല, പിന്നല്ലെ സ്മൈലി) ഇടാത്തതില്‍ ഞാന്‍ പ്രതിഷേധം രേഖ പേടുത്തുന്നു…ഹും..

  5. മയൂരയോട് മാപ്പുപറയാന്‍ വാക്കുകളില്ല.
    മറുത്ത് , പൊറുത്ത് , മാപ്പാക്കി, വീണ്ടും പോസ്റ്റുകള്‍ വായിക്കണമെന്ന് അപേക്ഷിക്കുന്നു.
    കൂട്ടത്തില്‍ തെറ്റ് ചൂണ്ടിക്കാണിക്കാനും , പ്രതിഷേധിക്കാനും കാണിച്ച നല്ല മനസ്സിന്‌ നന്ദി പറയുന്നു.
    ഇനി മയൂര എന്റെ അടുത്ത പോസ്റ്റ് വായിച്ച്, അതിന്‌ കമന്റടിക്കുന്നതുവരെ എനിക്ക് മനസ്സമാധാനമില്ല.

    നൂറുകണക്കിന്‌ കമന്റുകള്‍ കിട്ടുന്ന മറ്റു ബൂലോകന്മാര്‍ എങ്ങിനെയാണ്‌ ഒരാളെപ്പോലും വിടാതെ നന്ദി രേഖപ്പെടുത്തുന്നതെന്ന് അത്ഭുതം തോന്നുന്നു!!!

    -നിരക്ഷരന്‍
    അന്നും , ഇന്നും , എപ്പോഴും .

    സിന്ധു , അഖിലേഷ്, നന്ദീട്ടോ..

  6. മാഷെ ഞാന്‍ വെറുതെയൊരു നമ്പര്‍ ഇറക്കിയതാണ്, സീരിയസ് ആകുമെന്നു കരുതിയില്ല…സദയം ക്ഷമിക്കുമല്ലോ…:)

  7. അയ്യേ പറ്റിച്ചേ.
    ഞാനും തമാശിച്ചതാണേ :-)

    സുഹൃത്തുക്കള്‍ തമ്മിലെന്തിനാ ക്ഷമ ചോദിക്കുന്നത് . പകരം നല്ലൊരു ക്രിസ്തുമസ് ദിനത്തിന്റെ എല്ലാ ആശംസകളും നേരുന്നു.

    പക്ഷെ, ഞാന്‍ ഭാംഗടിച്ച് കിറുങ്ങിയ കഥ വായിച്ച് കമന്റടിക്കണം കേട്ടോ .

  8. ദീപൂ :-)ഭാംഗ് അടിച്ച അനുഭവം വായിച്ചപ്പോഴേക്കും ഇങ്ങനെ. അപ്പോ ഇനി ഭാംഗ് ശരിക്കും വാങ്ങി അടിച്ചാലുള്ള അവസ്ഥ എന്തായിരിക്കും.
    നന്ദി.

  9. ഇതുപോലെ ചില ഭംഗിയുള്ള പോസ്റ്റുകള്‍ അറിയാതെ പോകും.
    കമന്റിട്ടതിനാല്‍ അറിയാന്‍ കഴിഞ്ഞു
    നന്ദി.

  10. ഹാരിസ് – ഭംഗിയുള്ള പോസ്റ്റ് എന്ന് പറഞ്ഞതിന് നന്ദി. എന്റെ വകയും ജോസ് സാറിന്റെ വകയും.

    ക്ലിന്റ് അച്ചായാ – കരിഞ്ഞ ദോശ ആര്‍ക്ക് വേണം അല്ലേ ? :) :)

    ആഗ്നേയാ – കരിഞ്ഞ ദോശ തിന്നാന്‍ വന്നതിന് നന്ദീട്ടോ .

  11. മോഹന്‍ പുത്തന്‍ ചിറയുടെ കമന്റ് ഇഷ്ടായി.
    പിന്നെ സാറെ, താങ്കളുടെ ബ്ലോഗിനു വളരെ ഭംഗിയൂണ്ട്.
    പഴയ പോസ്റ്റുകളുടെ പേരെല്ലാം വലത് വശത്തുള്ള മാര്‍ജിനില്‍ കണ്ടു. എനിക്കും അത് പോലെ ഇടണമെന്നുണ്ട്.
    പറഞ്ഞു തരാമോ?
    i prefer on gtalk

  12. ഇങ്ങനെ എത്ര വീടുകളില്‍ ദോശ കരിയുന്നുണ്ടാവും .പാവം ഭാര്യമാര്‍….

Leave a Reply to ജെപി. Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>