ഈ സമൂഹത്തിൽ പ്രതീക്ഷയില്ല


22
വനവന്റെ താൽപ്പര്യങ്ങൾക്കപ്പുറം സ്വന്തം കുടുംബത്തിന്റെ പോലും ആരോഗ്യമോ സുരക്ഷയോ വിഷയമല്ലാത്ത സങ്കുചിത മനസ്സിനുടമകളാണ് ചുറ്റിലും. സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്നവരെന്ന് നാം കരുതിപ്പോന്നിരുന്ന പുരോഹിതന്മാരിൽ നിന്നും ഉന്നത ഉദ്യോഗസ്ഥന്മാരിൽ നിന്നും പൊതുപ്രവർത്തകരിൽ നിന്നുമെല്ലാം ഇങ്ങനെയൊരു സന്നിഗ്ദ്ധ ഘട്ടത്തിൽപ്പോലും മോശം പെരുമാറ്റമാണ് കണ്ടുകൊണ്ടിരിക്കുന്നത്. പത്ത് ദിവസത്തെ ലോക്ക് ഡൌൺ കഴിഞ്ഞതോടെ വിലക്കുകൾ എല്ലാം ലംഘിച്ച് ജനങ്ങൾ വീണ്ടും കൂട്ടത്തൊടെ പുറത്തിറങ്ങാൻ തുടങ്ങിയിരിക്കുന്നു. അത്തരം സംഭവങ്ങളുടെ ചില വാർത്തകൾ താഴെ പങ്കുവെക്കുന്നു.

ആയതിനാൽ മനുഷ്യന്മാരിലുള്ള പ്രതീക്ഷ നഷ്ടമാകുന്നു. നമ്മൾ കരകേറിയേക്കാം. പക്ഷേ, നിശ്ചിത സമയത്തൊന്നും അതുണ്ടാകാൻ പോകുന്നില്ല. ഒരുപാട് മനുഷ്യജീവനുകൾ കുരുതി കൊടുത്തല്ലാതെ അതുണ്ടാകാൻ പോകുന്നുമില്ല. ആരെങ്കിലും കോവിഡിനെതിരെയുള്ള വാക്സിൻ കണ്ടുപിടിക്കുന്നത് വരെ നമ്മൾ കൈകാലിട്ടടിച്ച് കുഴയും. മരുന്നൊന്നും കണ്ടുപിടിക്കാനായില്ലെങ്കിൽ മഹാദുരന്തം ഇതിനേക്കാൾ വലിയ തോതിൽ പൂണ്ട് വിളയാടും. ഈ സമൂഹം നൽകുന്ന സന്ദേശം അതാണ്. ദൈവങ്ങൾ പോലും കൈയൊഴിഞ്ഞ അവസ്ഥയാണ്. അവനവൻ മാത്രമാണ് ഏക രക്ഷാമാർഗ്ഗം. ആ മാർഗ്ഗം അടക്കുന്നതും അവനവൻ തന്നെയാണ്.

ഇനി, ഇങ്ങനെ ചിന്തിക്കാൻ ഇടയാക്കിയ ആ വാർത്തകളിൽ ചിലത് വായിക്കൂ.

വാർത്ത 1:- കൊച്ചിയില്‍ വിലക്ക് ലംഘിച്ച് പ്രഭാത സവാരിക്കിറങ്ങിയ 41 പേര്‍ അറസ്റ്റില്‍.

വാർത്ത 2:- നിരോധനം ലംഘിച്ച് സ്‌കൂളിൽ ജുമാ നമസ്‌കാരം; ഈരാറ്റുപേട്ടയിൽ 23 പേർ അറസ്റ്റിൽ.

വാർത്ത 3:- നിരോധനാജ്ഞ ലംഘിച്ച് പുത്തൻ‌കുരിശ് പള്ളിയിൽ പ്രാർത്ഥന നടത്തിയ വികാരിയടക്കം ആറ് പേർക്കെതിരെ കേസ്.

വാർത്ത 4:- കൊറോണ നിരീക്ഷണത്തിലിരിക്കെ കൊല്ലം സബ് കളക്ടർ കാൺപൂരിലേക്ക് മുങ്ങി

വാർത്ത 5:- മാഹിയിൽ സംഘം ചേർന്ന് സി.പി.എം.കിറ്റ് വിതരണം; പൊലീസ് കേസെടുത്തു.

വാർത്ത 6:- കൊച്ചിയിൽ വാതുരുത്തിയിൽ വിലക്ക് ലംഘിച്ച് സർക്കാർ കിറ്റ് വിതരണം.

വാർത്ത 7:- ലോക്ക്ഡൗണിനിടെ തിരുവനന്തപുരത്തേക്ക്; കെ.സുരേന്ദ്രന്റെ യാത്ര വിവാദത്തില്‍.

വാർത്ത 8:- ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക്‌ ആളുകള്‍ കൂടി; അന്വേഷിക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരേ കൈയേറ്റം.

വാർത്ത 9:- ലോക്ക്ഡൗണ്‍ ലംഘിച്ച് വീട് വിട്ടിറങ്ങുന്നു; മകന്റെ പരാതിയില്‍ അച്ഛനെതിരേ കേസെടുത്ത് പോലീസ്.

വാർത്ത 10:- വിലക്ക് ലംഘിച്ച് പള്ളിയില്‍ പ്രാര്‍ഥന നടത്തിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍.

വാർത്ത 11:- കൊല്ലത്ത് നീരീക്ഷണത്തില്‍ കഴിയാതെ കറങ്ങിനടന്ന യുവതി അറസ്റ്റില്‍.

വാർത്ത 12:- പരിശോധനയ്ക്ക് തയ്യാറാവാതെ ഇരുന്നൂറോളം പേര്‍ ഒളിവില്‍, ആരാധനാലയങ്ങളില്‍ കയറാന്‍ പൊലീസ്.

വാർത്ത 13:- കര്‍ശ്ശന നീരീക്ഷണം അനുസരിക്കാതെ കൊവിഡ് രോഗിയുടെ മകന്‍, ജനകീയ സര്‍വേക്ക് അധികൃതര്‍.

വാൽക്കഷണം:- ഈ കൊച്ചുകുട്ടി പറയുന്നതൊന്ന് കേട്ട് നോക്കൂ. അത്രയ്ക്കെങ്കിലും വിവേകം മുതിർന്നവർക്കുണ്ടായിരുന്നെങ്കിൽ !!

Comments

comments

One thought on “ ഈ സമൂഹത്തിൽ പ്രതീക്ഷയില്ല

  1. നമ്മുടെ നാട്ടിൽ ജനങ്ങളിൽ ഒരു വിഭാഗം കോവിഡ്-19നെ നേരിടുന്നതിൽ ഇപ്പോഴും വേണ്ടത്ര ജാഗ്രതപുലർത്തുന്നില്ല എന്നത് വാസ്തവമാണ്. പക്ഷെ സർക്കാരുകൾ ഈ വിഷയത്തിൽ കർശനമായ നിലപാട് സ്വീകരിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ സർക്കാരുകൾ പുലർത്തുന്ന അലംഭാവം ഭയപ്പെടുത്തുന്നു. പ്രത്യേകിച്ചും ആതുരശുശ്രൂഷാരംഗത്ത്.

Leave a Reply to Manikandan Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>