പി.ക്‌ളാസ്സുകളിൽ പഠിക്കുമ്പോൾ സ്കൂൾ നാടകങ്ങളിൽ നാലെണ്ണത്തിലെങ്കിലും അഭിനയിച്ചിട്ടുണ്ട്. അതല്ലാതെ അഭിനയമൊന്നും ശാസ്ത്രീയമായി വശമില്ല. ചില അവസരങ്ങളിൽ ചാനലുകാരുടെ ക്യാമറയ്ക്ക് മുന്നിൽ ചെന്ന് പെട്ടിട്ടുണ്ട് എന്നല്ലാതെ സിനിമ, ടെലിഫിലിം. മിനി മൂവി, ഡോക്യുമെന്ററി എന്നിങ്ങനെയുള്ള ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട് ക്യാമറയ്ക്ക് മുന്നിലൊന്നും നിൽക്കേണ്ടി വന്നിട്ടില്ലായിരുന്നു, കഴിഞ്ഞ ഒരു കൊല്ലം മുൻപ് വരെ.
ഒരു ദിവസം സുഹൃത്ത് ജോഹറിനെ കാണാനായി ചെന്നപ്പോൾ അദ്ദേഹം തന്റെ ആദ്യ സംവിധാന സംരംഭമായ ‘മിനി മൂവി’യുടെ ഷൂട്ടിങ്ങ് തിരക്കിലായിരുന്നു. എന്റെ വേഷഭൂഷാദികൾ കണ്ടിട്ടാകാം, ഷൂട്ടിങ്ങ് നടന്നിരുന്ന കഥയിലെ, ശബ്ദം മാത്രമുള്ള ഒരു കഥാപാത്രത്തിന് രൂപം കൂടെ കൊടുത്താലോ എന്ന് കഥാകൃത്തും സുഹൃത്തുമായ അരുൺ കായംകുളത്തിനും ജോഹറിനും ആലോചനയുദിച്ചു.
ഡയലോഗൊന്നുമില്ലാത്ത ഒരു പാസിങ്ങ് ഷോട്ട്. പ്രത്യേകിച്ച് മേക്കപ്പും വേഷംകെട്ടും അഭിനയവും ആവശ്യമില്ല. കിടക്കട്ടെ അങ്ങനൊന്ന് എന്റെ വകയും എന്ന് കരുതി സമ്മതിച്ചു. ക്യാമറയ്ക്ക് പിന്നിൽ നിന്ന് ആൽവിൻ മലയാറ്റൂർ കുറച്ച് രംഗങ്ങൾ പകർത്തി.
ഷൂട്ടെല്ലാം കഴിഞ്ഞ് റഷസ് കണ്ടുകഴിഞ്ഞപ്പോൾ കഥയിൽ അൽപ്പസ്വൽപ്പം മാറ്റങ്ങൾ വരുത്താൻ കഥാകൃത്തും സംവിധായകനും തീരുമാനിച്ചു. മാറ്റങ്ങളിൽ എന്റെ കഥാപാത്രത്തിന് പിന്നേയും രംഗങ്ങൾ വന്നു. അതും നെടുനീളൻ ഡയലോഗ് ഉള്ള രംഗങ്ങൾ. അതിലും സഹകരിച്ചു.
ഇത്തരത്തിലുള്ള ഏത് സംരംഭങ്ങളിലും ഉണ്ടാകുന്നത് പോലെയുള്ള തടസ്സങ്ങളും സാങ്കേതികമായ പ്രശ്നങ്ങളുമൊക്കെ ഈ പ്രോജക്‌റ്റിലും വന്നുഭവിച്ചതുകൊണ്ട് ഇതിന്റെ റിലീസ് നീണ്ടുനീണ്ടുപോയെങ്കിലും, ഇന്ന് വൈകീട്ട് 04:30 മുതൽ ‘വശ്യപ്രാപ്തി വരണഹസ്തം’ എന്ന മിനി മൂവി, പോക്കറ്റ് ഫിലിംസ്, യൂ ട്യൂബിലൂടെ പ്രദർശിപ്പിക്കാൻ തുടങ്ങിയിരിക്കുകയാണ്.
അങ്ങനെ ഞാനും ക്യാമറയ്ക്ക് മുന്നിൽ ഒരു കലാരൂപത്തിന്റെ ഭാഗമായി എത്തുകയാണ്. എന്താകുമെന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരായ നിങ്ങൾ ഓരോരുത്തരുമാണ്. വിധിയെഴുതാനുള്ള അവസരം നിങ്ങൾക്ക് വിടുന്നു. ഇവിടെ ക്‌ളിക്ക് ചെയ്ത് ‘വശ്യപ്രാപ്തി വരണഹസ്തം’ കാണാം.
വാൽക്കഷണം:- ഹിറ്റുകളും ലൈക്കുകളും കമന്റുകളും ഷെയറുകളുമൊക്കെ ഈ സംരംഭത്തിൽ നിർണ്ണായകമാണ്. ഇപ്പറഞ്ഞതിന്റെയൊക്കെ ആധിക്യമുണ്ടെങ്കിൽ DTV പ്രൈം ചാനലിലൂടെ ഈ ചിത്രം സംപ്രേക്ഷണം ചെയ്യപ്പെടും. മുടക്കുമുതലിന്റെ ചെറിയ ഒരു അംശമെങ്കിലും നിർമ്മാതാവിന് തിരികെ കിട്ടും. എല്ലാവരുടേയും സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു.
കലക്കി.
സ്വാമിയും നന്നായി നടിച്ചു. അഭിനന്ദനങ്ങള് പ്രിയപ്പെട്ട നീരൂ…
beautiful….
expecting more