About Niraksharan


പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

11

കഥയെഴുതണം, കവിതയെഴുതണം എന്നൊക്കെയാണ്‌ ആഗ്രഹം. പക്ഷെ ഭാവനയ്ക്ക് പഞ്ഞം, അക്ഷരങ്ങൾക്കും പഞ്ഞം. എങ്കിൽ‌പ്പിന്നെ കുറെ യാത്രാവിവരണങ്ങളും, ജീവിതാനുഭവങ്ങളും, വ്യാകുലതകളും പങ്കുവെയ്ക്കാൻ ശ്രമിക്കാം. കണ്ട മുഖങ്ങൾ‍, കേട്ട കഥകൾ‍, മാറ്റം ആവശ്യമെന്ന് തോന്നുന്ന ചില സാമൂഹ്യവിഷയങ്ങൾ‍, വായിച്ചുപോയ പുസ്തകങ്ങളെപ്പറ്റിയുള്ള കുറിപ്പുകൾ എന്നതൊക്കെ ഇവിടെ കണ്ടെന്നുവരാം. വിരസത തോന്നുന്നുണ്ടെങ്കിൽ, സദയം ക്ഷമിക്കുക, പൊറുക്കുക.
 

e- mail ID:- manojravindran@gmail.com

Niraksharan’s FaceBook Page

6 thoughts on “ About Niraksharan

  1. Dear Manoj,

    Myself Baiju Govind, reporter from Malayala manorama’s travel magazine. I would like to talk you over phone regarding travel blog writing. Please send me your phone number to : baijugovind@gmail.com

    1. ഞാൻ ഒരു ബ്ലോഗ് തുടങ്ങാൻ ആഗ്രഹിക്കുന്നു.എന്തെല്ലാം കാര്യങ്ങളാണ് തുടക്കത്തിൽ ശ്രദ്ധിക്കേണ്ടത് എന്നു പറഞ്ഞു തരണം please

  2. നിരക്ഷരാ , മാളുവിന്റെക്കുറിച്ച് ഞാനും എഴുതുന്നു… ഇത്തിരി അറ്റവും മുറിയും വിവരങ്ങൾ താങ്കളുടെ പേജിൽ നിന്നും എടുത്തോട്ടെ…..

  3. നിങ്ങളുടെ ഉള്ളടക്കങ്ങൾ / വിവരങ്ങൾ ഞാൻ താങ്കളുടെ പേജിൽ നിന്നും എടുത്തോട്ടെ?

    1. എന്നെപ്പറ്റിയുള്ള വിവരങ്ങളാണ് (മുകളിൽ കാണുന്നത്) ഉദ്ദേശിക്കുന്നതെങ്കിൽ എടുത്തോളൂ.

Leave a Reply to Baiju Govind Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>