സൂര്യകാലടി മനയിലേക്ക്


സൂര്യകാലടി മനയിലേക്ക് എന്ന പേരില്‍ ഒരു യാത്രാവിവരണം 30 ജൂണ്‍ 2008 മുതല്‍, 6 ഡിസംബര്‍ 2010 വരെ ഇവിടെ ഉണ്ടായിരുന്നു. സൂര്യകാലടി മനയില്‍ ഇപ്പോള്‍ താമസിക്കുന്ന ശ്രീ. സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിന്റെ പരാതി ഈ ലേഖനത്തില്‍ കമന്റ് രൂപത്തില്‍ വന്നതുകൊണ്ട് മനയെപ്പറ്റിയുള്ള ആ ലേഖനം ഇവിടെ നിന്ന് നീക്കം ചെയ്യുകയാണുണ്ടായത്. കമന്റുകള്‍ എല്ലാം താഴെ കിടക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ കമന്റുകള്‍ വായിച്ചപ്പോള്‍ അത് അദ്ദേഹം തന്നെ ആണോ എന്ന് സംശയം തോന്നുകയുണ്ടായി. പല കാരണങ്ങളാണ് അതിനുള്ളത്.

1. ശ്രീ. സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിന്റെ ആദ്യത്തെ കമന്റ് പ്രകാരം ഈ ലേഖനത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ ഫോട്ടോ അനുവാദമില്ലാതെ ഞാന്‍ ഇട്ടിരിക്കുന്നു എന്ന് ആരോപണം ഉണ്ട്. അത് അദ്ദേഹത്തിന്റെ ഭാര്യ ആയിരുന്നില്ല എന്ന് തിരിച്ചറിയാന്‍ പോലും അദ്ദേഹത്തിന് സാധിക്കാതെ വന്നതുകൊണ്ട് കമന്റിട്ടത് അദ്ദേഹം തന്നെയാണോ എന്ന് സംശയം ജനിപ്പിക്കുകയുണ്ടായി. തുടര്‍ന്നുള്ള എന്റേയും അദ്ദേഹത്തിന്റേയും കമന്റുകള്‍ ആ ഫോട്ടോയെപ്പറ്റി വിശദമാക്കുന്നുണ്ട്. അത് തന്റെ ഭാര്യയല്ല എന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നുമുണ്ട്.

2. മൂന്നാമത് അദ്ദേഹം ഇട്ട കമന്റ് ഒരു അനോണിമസ് പ്രൊഫൈലില്‍ നിന്നാണ്. ആദ്യത്തെ രണ്ട് കമന്റുകളും മൂന്നാമത്തെ കമന്റുകളും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക.

ഇങ്ങനെയൊക്കെ സംഭവിച്ചപ്പോള്‍ കമന്റുകള്‍ ഇട്ടത് ഭട്ടതിരിപ്പാട് തന്നെയാണോ അതോ മറ്റാരെങ്കിലും ആണോ എന്ന് സംശയം വര്‍ദ്ധിച്ചുവന്നു. ഈ ലേഖനത്തില്‍ ഞാന്‍ പരാമര്‍ശിച്ചിരുന്ന, അന്നത്തെ യാത്രയില്‍ എന്റെയൊപ്പം ഉണ്ടായിരുന്ന, കോട്ടയം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതികാ സുഭാഷ് വഴി ഇക്കാര്യമൊക്കെ അന്വേഷിച്ചു. പോസ്റ്റില്‍ വീണിരിക്കുന്ന കമന്റുകളിലെ സാങ്കേതിക അപാകതകള്‍ എന്തൊക്കെ ആയാലും, അത് ഇട്ടിരിക്കുന്നത് ശ്രീ സൂര്യന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടിന്റെ അറിവോടെ ആണെന്ന് മനസ്സിലാക്കാനായി. അതൊന്ന് ഉറപ്പാക്കാനുള്ള കാലതാമസം മാത്രമേ ഈ പോസ്റ്റ് നീക്കം ചെയ്യാന്‍ എനിക്ക് വന്നിട്ടുള്ളൂ. ഇന്നലെ, അതായത് 5 ഡിസംബര്‍ 2010 ന് രാത്രിയാണ് ഇപ്പറഞ്ഞ കാര്യങ്ങള്‍ അന്വേഷിച്ച് മനസ്സിലാക്കാനായത്. ഇന്ന് (6 ഡിസംബര്‍ 2010ന്) മനയെപ്പറ്റിയുള്ള ലേഖനം നീക്കം ചെയ്തിരിക്കുന്നു.

അല്ലാതെ ഭട്ടതിരിപ്പാട് അദ്ദേഹത്തിന്റെ മൂന്നാമത്തെ കമന്റില്‍ ആരോപിക്കുന്നത് പോലെ… സാമാന്യ ബുദ്ധി, വിദ്യാഭ്യാസം, സംസ്കാരം, സാമൂഹ്യ പ്രതിബദ്ധത, നീതിബോധം, നിയമവ്യവസ്ഥിതി ഇതെന്തെങ്കിലുമൊക്കെ കേട്ടിട്ടില്ലാത്തതുകൊണ്ടല്ല ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ വൈകിയത്. അദ്ദേഹം എണ്ണിപ്പറഞ്ഞ ആ വക സംഭവങ്ങളൊക്കെ ചുരുങ്ങിയ അളവിലാണെങ്കിലും ഉള്ള ഒരു വ്യക്തി തന്നെയാണ് ഞാന്‍.

അദ്ദേഹത്തിന്റെ അനുജന്‍ ശ്രീ. സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ അനുവാദത്തോടെ അദ്ദേഹത്തിനൊപ്പം ആ മനയില്‍ ചെന്ന് നാലുകെട്ടിനകത്ത് കടന്ന് ഫോട്ടോകള്‍ എടുത്ത്, സ്വീകരണമുറിയില്‍ ഒരുമിച്ചിരുന്ന് സംസാരിച്ച്, ഗണപതിയുടെ പ്രസാദം സ്വീകരിച്ച് മടങ്ങിയ ഒരാളാണ് ഞാന്‍. ലേഖനത്തില്‍ അക്കാര്യമൊക്കെ വിശദമായി പ്രതിപാദിക്കുകയും ചെയ്തിരുന്നു. 3 വര്‍ഷത്തിലധികം സമയം, മനയെപ്പറ്റിയുള്ള ലേഖനം ഈ സ്പേസില്‍ കിടക്കുകയും ഒരുപാട് പേര്‍ വായിക്കുകയും ചെയ്തു.

ഞാന്‍ ചെന്ന സമയത്ത് ശ്രീ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട് അവിടെ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അദ്ദേഹവുമായും സംസാരിക്കുകയും അനുവാദം വാങ്ങുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന് എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊരു ലേഖനം തന്നെ ഈ സ്പേസില്‍ വരുകില്ലായിരുന്നു. അനുജന്‍ ശ്രീ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ അനുവാദം പോരാ മനയില്‍ കയറാനും ചിത്രങ്ങള്‍ എടുക്കാനും എന്ന് പറഞ്ഞ് ഇവിടുണ്ടായിരുന്ന യാത്രാവിവരണം നീക്കം ചെയ്യിച്ചപ്പോള്‍, എന്നെ മനയില്‍ നിന്ന് ഇറക്കിവിട്ടതുപോലെയാണ് എനിക്കനുഭവപ്പെടുന്നത്. എനിക്കതില്‍ അതിയായ വ്യസനമുണ്ട്. അത് പ്രകടിപ്പിക്കാതിരിക്കാന്‍ ആകുന്നില്ല എന്നതാണ് ഇങ്ങനെ ഒരു കുറിപ്പ് ഇവിടെ എഴുതിയിടാന്‍ കാരണം.

ലോകാ സമസ്താ സുഖിനോ ഭവന്തു.

-നിരക്ഷരന്‍
(അന്നും ഇന്നും എപ്പോഴും)

Comments

comments

73 thoughts on “ സൂര്യകാലടി മനയിലേക്ക്

  1. വൌ.. സൂപ്പര്‍ നിരന്‍.. കണ്ടിട്ട് കൊതിയായി.. വളരെ നന്ദി ഈ പോസ്റ്റിന്..

    ഈ മഴയെന്താ കൂടെപിറപ്പായി പോയത്..!!?

  2. നന്ദി നിരക്ഷരാ.
    സൂര്യകാലടി മനയില്‍ പണ്ട് പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് സഖാക്കള് ഒളിവില്‍ താമസിച്ചിട്ടില്ലെ? (അതോ എനിക്കു തെറ്റിയോ? )

  3. നല്ല വിവരണവും ചിത്രങ്ങളും. മഴയുള്ളപ്പോഴെടുത്ത ചിത്രങ്ങള്‍ കൂടുതലിഷ്ടമായി.
    :)

  4. നിരു മാഷെ..

    നല്ലൊരു വിവരണം..

    ആ മനയില്‍ ആള്‍ത്താമസം ഉണ്ടൊ..അതായിത് കുടുംബം..?

    ആ പുഴയുടെ തീരത്തങ്ങിനെ നില്‍ക്കാന്‍ എന്തു രസമായിരിക്കും. മാഷെ നന്ദി പറയുന്നു.

    കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയില്‍ വിശദമായി സൂര്യകാലടി ഭട്ടതിരിയെപ്പറ്റി പറയുന്നുണ്ട്.

  5. എന്റെ ആഗ്രഹങ്ങളില്‍ ഒന്നാണ് ഇങ്ങനെയുള്ള ഒരു മനയില്‍ ഒന്നു രണ്ടു ദിവസം താമസിക്കുക എന്ന്.
    എന്തായാലും വിവരണവും പടങ്ങളും ഇഷ്ടമായി.

  6. നിരക്ഷരാ, കഥകള്‍ കൊട്ടാരത്തില്‍ ശന്കുണ്ണിയുടെ ഐതിഹ്യമായില്‍ വായിച്ചിട്ടുണ്ട്. ഭട്ടതിരി യക്ഷീശാപം നിമിത്തം മൂത്രം മുട്ടിമരിക്കുകയായിരുന്നോ? മരണവെപ്രാളത്തില്‍ അദ്ദേഹം ചാടിക്കടിച്ചപാടുകള്‍ തിരുവാലൂര്‍ ക്ഷേത്രത്തിലെ ഉത്തരത്തില്‍ ഇപ്പോഴും കാണാമോ? സൂര്യകാലടിമനയെക്കുറിച്ച് എവിടെയും വായിക്കാത്ത കുറെ വിവരങ്ങള്‍ പന്കുവച്ചതിനു നന്ദി.

  7. സൂപ്പര്‍ നീരൂ.

    ഞാനും വിചാരിക്കയായിരുന്നു, നീരുവിന്റെ എല്ലാ യാത്രകളിലും മഴ ഒരു കൂട്ടുകാരനായി എത്തുന്നുണ്ടല്ലോ എന്ന്‌…..

    പിന്നെ ഒരു കാര്യം. നന്ദി, ശിവന്റെ വാഹനമായ നന്ദിയാണെങ്കില്‍, അതു കാള അല്ലേ? (നന്ദികേശന്‍).
    അതുപോലെ ലാസ്റ്റ് പാരായില്‍ തേങ്ങാപ്പൂള്‍ എന്നതിനു പകരം തേണ്ടാപ്പൂള്‍ എന്നായിപ്പോയിരിക്കുന്നു. തിരുത്തണേ.

  8. നിരക്ഷരാ അസൂയകൊണ്ടു നില്‍ക്കക്കള്ളിയില്ല,കരിങ്കോഴിത്തലയറുത്തൊരു കൂടോത്രം ചെയ്യാന്‍ എന്റെ കൈ തരിക്കുകയാണ്.പിന്നെ ശത്രു നിരച്ചരനായ കാരണം ക്ഷമിച്ചു,ഹും.

    ചക്രശ്വാസം വലിച്ചു മരിക്കുക എന്നു പണ്ടു കേട്ടിരുന്നപ്പോള്‍ എന്താണതെന്നു പിടികിട്ടിയിരുന്നില്ല പിന്നീട് ഐതിഹ്യമാലയില്‍ നിന്നാണെന്നു തോന്നുന്നു സൂര്യകാലടി നമ്പൂതിരിപ്പാടിന്റെ മരണം വിവരിക്കുന്നിടത്തു നിന്നാണതു മനസ്സിലായത്.

  9. നല്ല പോസ്റ്റ്. പിന്നെ ചിത്രങ്ങളില്‍ കയ്യരിവന്ന മഴ വല്ലാതെ കൊതിപ്പിക്കുന്നു. മഴയും ആ പുഴയും… സൂപ്പര്‍

  10. നിരക്ഷരന്‍ ജീ..,..ഈ യാത്രാവിവരണം വളരെയേറെ ഇഷ്ടമായി….മന്ത്രതന്ത്രങ്ങളുടെ ശക്തമായ പാരമ്പര്യമുള്ള സൂര്യകാലടിമനയില്‍ പോവാന്‍ കഴിയുന്നത് തന്നെ എത്ര ഭാഗ്യമാണു…മനയെ കുറിച്ച് കൂടുതലറിയാന്‍ ഈ വിവരണം ഒരുപാട് സഹായിച്ചു…
    സൂര്യകാലടി ഭട്ടതിരിയെ പറ്റി മുന്‍പ് ഐതിഹ്യമാലയില്‍ വായിച്ചതോര്‍ക്കുന്നു…..ഇതു കണ്ടപ്പോള്‍ ഒന്നൂടെ ആ ഐതിഹ്യമെല്ലാം വായിക്കാന്‍ തോന്നുന്നു…

  11. വളരെ ഇഷ്ടപ്പെട്ടു. മനസ്സില്‍ തൊടുന്ന ചിത്രങ്ങളും വിവരണവും.

    ഹൊ.. ഈ മഴ… വല്ലാത്ത ഗൃഹാതുരത്വം ഉണര്‍ത്തുന്നു.

  12. ഞങ്ങള്‍ക്ക് വളരെ അടുത്താണ് സൂര്യകാലടി മന
    പക്ഷെ ഇതു വരെ പോയിട്ടില്ല
    ഇനി എന്തായാലും പോണം
    മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തെ കുറിച്ചും
    കേരളത്തിലെ ഏക സൂര്യ ക്ഷേത്രമായ ആദ്യപുരത്തെ കുറിച്ചും ഒരു ഫീച്ചര്‍ തയ്യാറാക്കു
    നിരേട്ടാ

  13. പോസ്റ്റിഷ്ടായി മാഷേ, പിന്നെ മീനച്ചിലാറിന്‍റ്റെ തീരത്തുള്ള മനയില്‍താമസിച്ചവരോടുള്ള അസൂയയില്‍ (അനസൂയവിശുദ്ധം) ഞാനും പങ്കുചേരുന്നു.

  14. നിരന്‍ ചേട്ടാ;
    ഒരിക്കല്‍ കൂടി വിജ്ഞാനപ്രദമയ പോസ്റ്റിട്ടതിനു നന്ദി…പിന്നെ ഒരായിരം അഭിനന്ദനങ്ങള്‍

  15. അമ്പാടീ,
    അസ്സലായി വിവരണവും പടങ്ങളും. ഞാനിപ്പൊഴാ വായിച്ചത്. ജയസൂര്യനെ വിളിച്ചു പറഞ്ഞിട്ടുണ്ട്.
    അനൂപ് കോതനല്ലൂര്‍ പറഞ്ഞതുപോലെ ആദിത്യപുരത്തും മള്ളിയൂര്‍ മഹാഗണപതി ക്ഷേത്ര
    ത്തിലും ഉടന്‍ പോകണേ..

  16. മനോജ്,
    സൂര്യകാലടി മനയെ കുറിച്ചു ഇത്രയും വിവരങ്ങള്‍ ചിത്രസഹിതം പോസ്ടിയതിനു ആദ്യം നന്ദി പറയട്ടെ. വളരെയധികം ആസ്വദിച്ചു ഈ യാത്രക്കുറിപ്പ്‌. ചിത്രങ്ങളും വളരെ നന്നായിട്ടുണ്ട്.
    അനൂപിനെ ഇരുത്തുവാന്‍ പറ്റിയ ഒരു അമ്പലം കൂടെ കണ്ടു പിടിക്കണേ.. :)

  17. മനോജ്,
    സൂര്യകലടി മനയുടെ അയല്‍പക്കമാണെങ്കിലും
    ഒരിക്കലും കണ്ടിട്ടില്ല, മനയേയും ഭട്ടതിരിപ്പാടിനെയും പറ്റി കേട്ടിരുന്നു എങ്കിലും
    ഇത്ര തെളിഞ്ഞ ഒരു സചിത്ര ലേഖനം വായിക്കാന്‍ കഴിഞ്ഞതു ഭാഗ്യം തന്നെ. മനോഹരമായ വിവരണം രണ്ടുമൂന്നു വട്ടം വായിച്ചു ഇപ്പൊള്‍ ആകെ ഒരു വിഭ്രാന്തി ഞാനും മനയിലേയ്ക്ക് വന്നിരുന്നൊ?
    ഇനിയും ഒരുപാട് വിവരണങ്ങള്‍ എഴുതാന്
    ഈശ്വരന്‍ അനുഗ്രഹിക്കട്ടെ

  18. നിരക്ഷരോ,
    “പതിവു പോലെ..
    എന്നു പറഞ്ഞിട്ടു പോണൂ.
    മഴയുമായി ചെന്നു മഴയുമായി പോന്നൂ അല്ലേ :)

  19. നമസ്ക്കാരം മാഷേ,
    ഐതിഹ്യമാലയില്‍ വായിച്ച കാലം മുതം മനസിലുള്ള ഒരാഗ്രഹമാണ് സൂര്യകാലടി മന കാണുക എന്നത്, ദേ ഇപ്പോ കണ്ട പോലെ തന്നെ…

    നന്ദി..
    പിന്നെ ഇവിടെ വരാന്‍ വൈകിയല്ലോ എന്നൊരു സങ്കടോം..

  20. പൊറാടത്ത് – മഴ എന്റെ ഒരു ദൌര്‍ബല്യമാണ് മാഷേ. പപ്പേട്ടന്റെ ക്ലാരയേയും മഴയേയും ഓര്‍ക്കുന്നില്ലേ ? :) :)

    ശാലിനി – ഒന്നൂടെ റീ ഇന്‍സ്റ്റാള്‍ ചെയ്ത് നോക്ക്.

    പച്ചാളം – അങ്ങിനെയൊന്ന് പറഞ്ഞ് കേട്ടില്ല. അതിനുള്ള സാദ്ധ്യത കുറവാണ്. വളരെ ശുദ്ധിയും കാര്യങ്ങളുമൊക്കെയുള്ള സ്ഥലമാണ്. പാര്‍ട്ടിക്കാര്‍ ഒളിവില്‍ കയറിയിട്ടുണ്ടോ എന്ന് ജയസൂര്യന്‍ ഭട്ടതിരിപ്പാടിനോട് ചോദിച്ചിട്ട് പറയാം.

    കുഞ്ഞന്‍ – ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ ജേഷ്ഠനാണ് ഇപ്പോള്‍ മനയില്‍ താമസിക്കുന്നത്. ഐതിഹ്യമാലയിലെ കാലടി ഭട്ടതിരിപ്പാടിനെപ്പറ്റി ഞാന്‍ വളരെ വളരെ മുന്‍പാണ് വായിച്ചത്. മനയില്‍ പോകുമ്പോള്‍ അതൊന്നും മനസ്സിലുണ്ടായിരുന്നില്ല. ഇപ്പോള്‍ വീണ്ടും പല ആവര്‍ത്തി വായിച്ചു.

    വാല്‍മീകി – ഇതുപോലുള്ള മനയിലൊക്കെ പോയി താമസിച്ച് വല്ല യക്ഷീം പിടികൂടാതെ നോക്കിക്കോ മാഷേ :) :)

    കുതിരവട്ടന്‍ – മൂത്രശങ്കയാല്‍ മരിക്കുമെന്നായിരുന്നു യക്ഷി, കാലറ്റി ഭട്ടതിരിപ്പാടിനെ ശപിച്ചത്. തിരുവാലൂര്‍ ക്ഷേത്രത്തില്‍ ഭട്ടതിരിപ്പാട് ഉപ്പൂറ്റികുത്തി ചാടിക്കടിച്ചെന്ന് പറയുന്ന ആ പാടുകള്‍ ഇപ്പോഴും ഉണ്ടത്രേ !! ഞാന്‍ അവിടെ പോയിട്ടില്ല. പക്ഷെ പോകും, കാണും, പടമെടുത്ത് പോസ്റ്റാക്കുകയും ചെയ്യും :) :)

    ഗീതേച്ചീ – കാണിച്ചുതന്ന തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്. ചേച്ചിയെപ്പോലെ ആരെങ്കിലുമൊക്കെ ഇതുപോലെ തിരുത്താനുള്ളത് ഈ നിരക്ഷരന്റെ ഭാഗ്യം തന്നെ :) :) നന്ദീട്ടോ :)

    പ്രിയ ഉണ്ണികൃഷ്ണന്‍ – പോസ്റ്റ് മുഴുവന്‍ ശരിക്കും വായിച്ച് നോക്കാത്തതിന് നല്ല അടി മേടിക്കും കേട്ടോ ? ശങ്കരാചാര്യ മഠം ആലുവയ്ക്കടുത്തുള്ള കാലടിയിലാണ്. ഈ മനയുടെ പേര് കാലടിമന എന്നാണെങ്കിലും ഇത് നിലകൊള്ളുന്നത് കോട്ടയത്ത് മീനച്ചിലാറിന്റെ കരയിലാണ്.

    കാവലാന്‍ – കടും കൈ ഒന്നും ചെയ്തേക്കല്ലേ :) :)

    ഷാരൂ – മഴ കണ്ട് കൊതിച്ചോ. മരുഭൂമിയില്‍ എന്ത് മഴ അല്ലേ ? :) :)

    അനൂപ് കോതനെല്ലൂര്‍ – മള്ളിയൂരും , ആദ്യപുരത്തും പോകണം. പോയാല്‍ വിവരണം താനെ വരും :) കാത്തിരുന്നോ :)

    ബൈജു – അസൂയക്കാര് വേറേം ഉണ്ടല്ലേ ? :) :)

    ലതികച്ചേച്ചീ – ഞാന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിനെ വിളിച്ചിരുന്നു. അദ്ദേഹത്തിന് ഇഷ്ടമായി എന്ന് പറഞ്ഞപ്പോള്‍ ആശ്വാസമായി.

    സിന്ധൂ – കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ ആ യക്ഷിക്കഥ വിശദമായി പറയുന്നുണ്ട്. എടുത്ത് വായിക്കൂ :)

    മാണിക്യേച്ചീ – രണ്ട് മൂന്ന് വട്ടം വായിക്കാനൊക്കെ ഇതിലുണ്ടായിരുന്നോ ? നന്ദീട്ടോ :)

    ശ്രീ, സജീ, മണികണ്ഠന്‍ , പാമരന്‍, റെയര്‍ റോസ്, യാരിദ്, രാജേഷ് മേനോന്‍, ജിഹേഷ്, ഹരീഷ് തൊടുപുഴ, ഗോപന്‍ , കുറ്റ്യാടിക്കാരന്‍ , ആഷ, നിസ്……

    മന്ത്രവാദപാരമ്പര്യത്തിന്റെ ഈറ്റില്ലമായ സൂര്യകാലടി മനയിലേക്ക് എന്റെയൊപ്പം വന്ന എല്ലാവര്‍ക്കും വളരെ വളരെ നന്ദി.

  21. ഇനിയും എഴുതണം ….

    വാക്കുകള്‍ വര്‍ണ്ണങ്ങളാവുകയാണ`…..
    ചിന്തകള്‍ ചിത്രങ്ങളാവുകയാണ`…….!

  22. ഇനിയും എഴുതണം ….

    വാക്കുകള്‍ വര്‍ണ്ണങ്ങളാവുകയാണ`…..ചിന്തകള്‍ ചിത്രങ്ങളാവുകയാണ`…….!

  23. ഇവിടെ എത്താന്‍ ഇത്തിരി വൈകി.
    ആ ഫോട്ടോയ്ക്കു തന്നെ ഒരു വല്ലാത്ത ഭാവമുണ്ട്.
    അറിയാതെ ഉള്ള് ഒന്ന് വിറച്ചു പോയി. കഥകള്‍ ഒരു പാട് കേട്ടീട്ടുണ്ടെങ്കിലും ഫോട്ടോ ഇപ്പോഴാണ് കാണുന്നത്. നന്ദി.
    അഭിനന്ദ്നങ്ങള്‍.
    :)

  24. സൂര്യകാലടി മനയില്‍ ഒന്ന് പോകാന്‍ ആഗ്രഹം തോന്നുന്നു …
    ചിത്രങ്ങള്‍ക്ക് വല്ലാത്ത ഒരു വശ്യത …

  25. ഹായ് ഞാന്‍ ഈ സ്കൂളിലെ പുതിയ കുട്ടിയാട്ടോ .ഞാന്‍ മഴയെയും ക്ലാരെയെയും ഒക്കെ ആലോചിച്ചു ഇരിക്കുകയായിരുന്നു . വെറുതെ പേജ് മറിച്ച്നോക്കിയതാ അപ്പോള്‍ ദാ വരുന്നു മഴ…. ,പുഴ …..പിന്നെ മനസ്സ് നിറയുന്ന വരികളും…………………………

  26. മനയും പരിസരവും പിന്നെ മഴയുടെ വരവും ഒക്കെ അതി മനോഹരമായി…നന്ദി :-)

  27. niraksharan,
    recently only i have seen your writing and the photographs of suryakaladi mana the one which is my house only.The said mana and it’s hierarchy is inherited by me from my grand father, late Brhmasree Suryan Subrahmonian Bhattathiripad. I had been performing the special rituals as well as the daily Mahaganapathi Homam poojas to several deities including Suryakaladi Brahmarakshas, Yakshi etc.being part of our tradition. It is not fair to publish such a post where you have shown the private places of my house and even my wifein one of the photographs with out my consent and knowledge. This is Suryan Subrahmonian Bhattathiripad.

  28. niraksharan,
    recently only i have seen your writing and the photographs of suryakaladi mana the one which is my house only.The said mana and it’s hierarchy is inherited by me from my grand father, late Brhmasree Suryan Subrahmonian Bhattathiripad. I had been performing the special rituals as well as the daily Mahaganapathi Homam poojas to several deities including Suryakaladi Brahmarakshas, Yakshi etc.being part of our tradition. It is not fair to publish such a post where you have shown the private places of my house and even my wifein one of the photographs with out my consent and knowledge. This is Suryan Subrahmonian Bhattathiripad.

  29. @suryakaladi – ശ്രീ സൂര്യന്‍ ബ്രഹ്മന്‍ ഭട്ടതിരിപ്പാട് – ഈ ലേഖനത്തില്‍ കാണുന്ന എല്ലാ ചിത്രങ്ങളും ഞാനെടുത്തത് ശ്രീ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ അനുവാദത്തോടെ, അദ്ദേഹത്തിന്റെ മുന്നില്‍ വെച്ചാണ്. എന്റെ കൂടെ ആ സമയത്ത് ഉണ്ടായിരുന്നു എന്ന് ഈ ലേഖനത്തില്‍ ഞാന്‍ പേരെടുത്ത് പറയുന്ന എല്ലാവരും അതിന് സാക്ഷികളും ആണ്.

    ലേഖനം തയ്യാറാക്കിയതിന് ശേഷം ഫോട്ടോകള്‍ അടക്കം എല്ലാം ശ്രീ ജയസൂര്യന്‍ ഭട്ടതിരിപ്പാടിനെ കാണിക്കുകയും ചെയ്തിരുന്നു. അദ്ദേഹം ഒരു എതിര്‍പ്പും പറയുകയുണ്ടായില്ല. അങ്ങനെ എന്തെങ്കിലും എതിര്‍പ്പ് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഈ ലേഖനം പ്രസിദ്ധീകരിക്കുകപോലും ചെയ്യുമായിരുന്നില്ല.

    ഈ ലേഖനത്തിലെ ഒരു ചിത്രത്തിലും താങ്കളുടെ ഭാര്യയുടെ ചിത്രങ്ങള്‍ ഞാന്‍ പ്രസിദ്ധീകരിച്ചിട്ടില്ല. മുകളില്‍ നിന്ന് താഴേക്ക് പന്ത്രണ്ടാമത്തെ ചിത്രത്തില്‍, പുറം തിരിഞ്ഞ് നില്‍ക്കുന്ന പച്ച ബ്ലൌസും സാരിയും ഉടുത്ത വനിത അന്ന് എന്റെ കൂടെ മന സന്ദര്‍ശിച്ച മുന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ലതികാ സുഭാഷ് ആണ്. അവരുടെ മകന്‍ കണ്ണനേയും ആ ചിത്രത്തില്‍ തന്നെ കാണാം.

    ഈ ലേഖനത്തില്‍ മനയെപ്പറ്റിയുള്ള ചരിത്രവും ഐതിഹ്യവുമൊക്കെ മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കി എന്നല്ലാതെ മോശമായ ഒരു പരാമര്‍ശവും ഞാന്‍ നടത്തിയിട്ടില്ല എന്നുകൂടെ ഈ അവസരത്തില്‍ താങ്കളെ അറിയിക്കുന്നു.

  30. I am Suryan Subrahmonian Bhttathiripad and not Suryan Brahman Bhattathiripad.The mistake you made
    is that your description made an impression that the Mana is a haunted place where no one is living there.Even somebody made this doubt in his comment.
    Further the main mistake you made is that you didn’t ask the permission of the family members who live here. I made it very clear in my earlier comment that the mana is my house only and I live here with my wife and children. And it is a fact that you have not requested my permission to enter in to my house and shoot. The lady in green blouse and Saree may not be my wife as you said but I observed it as my wife because the place where she stands is our private bathing place where visitors usually do not enter.
    As you said, you may not have an intention to demoralize the Mana but it effected so as far as I am concerned. This effect is evident from the comment you got from one of the viewer who asked whether someone is staying in this house. The fact is that for the last 25 years I have been performing the daily customized practices of the Mana, made a lot of improvements in the structure, instituted several programs like annual celebrations, festivals,Gangapravaham(conducted trip to the Himalayas),cultural programs, Nakshathravanam project and so on. These are well received by the general public and they actively take part in all such projects instituted by me. In spite of all these facts you made a description of the Mana as if it is a haunted place.
    I admonish you to confess and take corrective steps.
    Thank you
    Suryan Subrahmonian Bhattathiripad

  31. @suryakaladiFurther the main mistake you made is that you didn’t ask the permission of the family members who live here.

    ശ്രീ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട് – താങ്കളുടെ സഹോദരന്‍ ശ്രീ സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടുമായാണ് ഞാന്‍ മനയില്‍ വന്നതെന്നും അദ്ദേഹത്തിന്റെ സമ്മതത്തോടെ അദ്ദേഹത്തിന്റെ കണ്‍‌മുന്നില്‍ വെച്ചാണ് ചിത്രങ്ങള്‍ എടുത്തതെന്നും പറഞ്ഞുകഴിഞ്ഞു. ഞാന്‍ മനയില്‍ അതിക്രമിച്ച് കടന്നിട്ടില്ല, അനുവാദമില്ലാതെ ചിത്രങ്ങള്‍ എടുത്തിട്ടില്ല, അനുവാദമില്ലാതെ അത് പ്രസിദ്ധീകരിച്ചിട്ടില്ല. ഞങ്ങള്‍ അവിടെ വന്നപ്പോള്‍ താങ്കളേയോ അവിടെ താമസിക്കുന്ന ആരെയെങ്കിലുമോ കണ്ടില്ല. അതുകൊണ്ടുതന്നെ ലേഖനത്തില്‍ അതൊന്നും പരാമര്‍ശിച്ചതുമില്ല. അതിനര്‍ത്ഥം മന haunted place ആണെന്നല്ല. അങ്ങനെ വായനക്കാര്‍ക്ക് ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ അയാള്‍ അത് ചോദിക്കുകയും ഞാനതിന് മറുപടി കമന്റായി തന്നെ കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഞാനയാള്‍ക്ക് കൊടുത്ത മറുപടി കണ്ടിട്ടില്ലെങ്കില്‍ ഇതാ വീണ്ടും അതിവിടെ കുറിക്കുന്നു.

    കുഞ്ഞന്‍ – ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ ജേഷ്ഠനാണ് ഇപ്പോള്‍ മനയില്‍ താമസിക്കുന്നത്. ഈ ഒരു വരി ലേഖനത്തില്‍ എഴുതിച്ചേര്‍ക്കുന്നതിന് ഒരു വിരോധവുമില്ല. അത് ഇപ്പോള്‍ത്തന്നെ ചെയ്യുന്നു.

    ഈ വിഷയത്തില്‍ ഇതില്‍ക്കൂടുതല്‍ എനിക്കെന്തെങ്കിലും ചെയ്യാനുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.

  32. ശ്രീ മനോജ്‌ ,
    താങ്കള്‍ ക്ക് കാര്യങ്ങള്‍ വ്യക്തമാകും വിധം ഒന്നുകൂടെ എഴുതുകയാണ്
    ൧. താങ്കളുടെ ബ്ലോഗില്‍ കാണിച്ചിട്ടുള്ള ചിത്രങ്ങള്‍ എന്‍റെ വീടിന്‍റെ ഉള്വശ വും പുറമെയുള്ള കാഴ്ചകളും ആണ്
    ൨. താങ്കളുടെ വിവരണത്തില്‍ താങ്കള്‍ വീടിന്‍റെ ഉള്ളില്‍ കയറിയെന്നും കാമറയില്‍ ചിത്രങ്ങള്‍ പകര്തിയെന്നും പറയുന്നുണ്ട്. കൂടാതെ വീടിന്‍റെ ചുറ്റും നടന്നു ചിത്രങ്ങള്‍ എടുക്കുകയും
    അവ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
    ൩. എന്‍റെ വീടിന്‍റെ ഉള്ളില്‍ പ്രവേശി ക്കുന്നതിനോ ചിത്രങ്ങള്‍ എടുക്കുന്നതിനോ ഞാന്‍ താങ്കളെ അനുവദിച്ചിട്ടില്ല. ഞാന്‍ അറിയാതെയും, ഞാന്‍ സ്ഥലത്ത് ഇല്ലതപ്പോഴുമാണ് താങ്കള്‍
    എന്‍റെ വീട്ടില്‍ പ്രവേശിച്ചതും ഫോട്ടോ എടുത്തതും മറ്റും. പ്രസ്തുത ദിവസം എന്‍റെ ഭാര്യയും കുട്ടികളും അവിടെ ഉണ്ടായിരുന്നു.അവരെ കണ്ടിട്ടില്ല എന്ന് താങ്കള്‍ തന്നെ പറഞ്ഞിട്ടുണ്ട്.
    ൪. എന്‍റെ വീട്ടില്‍ കയറുന്നതിനു മറ്റൊരാളുടെയും അനുവാദം മതിയാകുകയില്ല എന്ന് സാമാന്ന്യ വിദ്യാഭ്യാസമുള്ള ഏതൊരാള്‍ക്കും പറഞ്ഞുകൊടുക്കാതെ തന്നെ മനസ്സിലാവുന്നതാണ്
    ൫. മനസ്സിലയീല്ല എങ്കില്‍ ഒന്നുകൂടെ പറയാം – എന്‍റെ വീട്ടില്‍ കയറാന്‍ എന്‍റെ അനിയന്റെയോ കുടുമ്പത്തില്‍ പെട്ട മറ്റാരുടെയെങ്കിലുമോ മറ്റു ബന്ധുക്കളുടെയോ കൂട്ടുകാരുടെയോ ,
    നാട്ടുകാരുടെയോ അനുവാദം കൊണ്ട് സാധിക്കുന്നതല്ല ; അതിനു എന്‍റെ അനുവാദം തന്നെ വേണം.
    സാമാന്ന്യ ബുദ്ധി, വിദ്യാഭ്യാസം, സംസ്കാരം, സാമൂഹ്യ പ്രതിബദ്ധത, നീതിബോധം, നിയമവ്യവസ്ഥിതി ഇതെന്തെങ്കിലുമൊക്കെ കേട്ടിട്ടുണ്ടെങ്കില്‍ സ്വയം തിരുത്താന്‍ ശ്രമിക്കുക
    നിരക്ഷരാ…
    മംഗലാനി ഭവംതു
    സുര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട്
    സുര്യ കാലടി മന

    1. ചേട്ടനും അനുജനും തമ്മിലുള്ള സൗന്ദര്യ പിണക്കം കാരണം വിലപ്പെട്ട ഒരു ലേഖനം ഡിലീറ്റ് ചെയ്തു എന്ന് പറഞ്ഞാൽ മതിയല്ലോ

  33. ഞാന് ഒരു സ്ക്രീന് ഷോട്ട് എടുത്ത് വെച്ചിട്ടുണ്ട്.

  34. ഈ പോസ്റ്റ് മുൻപ് വായിച്ചിട്ടുള്ളതാണ്. എങ്കിലും ഇപ്പോഴുണ്ടായ ഈ വിവാദം വായിച്ചപ്പോൾ അത് ഒന്നു കൂടി വായിച്ചു. ഇത് എഴുതിയിരിക്കുന്ന നിരക്ഷരൻ അത്യധികം അഭിമാനവും ഭയഭക്തിബഹുമാനങ്ങളും ഉള്ളിലൊതുക്കിയാണ് നൂറ്റാണ്ടുകളുടെ പൈതൃകം അവകാശപ്പെടുന്ന ഈ മനയെപറ്റി പരാമർശിച്ചിരിക്കുന്നത് എന്നത്‌ ഒറ്റ വായനയിൽ തന്നെ ആർക്കും മനസ്സിലാകും. വായനക്കാരുടെ മനസ്സിൽ മേൽ‌പ്പറഞ്ഞ വികാരങ്ങളേ ഈ മനയെ പറ്റി ഈ പോസ്റ്റ് ജനിപ്പിക്കുകയുള്ളൂ. ഈ മന ഒരു ഹാണ്ടഡ് പ്ലേസ് ആണ് എന്ന് തോന്നത്തക്കവണ്ണമുള്ള ഒരു പരാമർശം എങ്ങും കാണുന്നില്ല.

    പിന്നെ, ഒരതിശയം തോന്നുന്നത്, മനയുടെ പൂമുഖത്ത് മൂന്നാലാളുകൾ വന്നു, നിന്ന് സംസാരിച്ചു, അതിലൊരാൾ അകത്തുകയറി ചിത്രങ്ങൾ എടുത്തു, അപ്പോഴൊന്നും മനയിൽ താമസിച്ചിരുന്നവരെ അവിടെ കണ്ടില്ല, അകത്തുകയറിയതോ ചിത്രങ്ങൾ എടുക്കുന്നതോ ഒന്നും മനയിലെ താമസക്കാർ കണ്ടതുമില്ല അറിഞ്ഞതുമില്ല എന്നതാണ്. അതു പാടില്ലായിരുന്നെങ്കിൽ അപ്പോൾ തന്നെ തടയാമായിരുന്നല്ലോ.

  35. ഹലോ നിരക്ഷരന്‍,
    സൂര്യ കാലടി മനയുടെ ഫോട്ടോസ് തപ്പി എത്തിയ എനിക്ക് ഒരു വിരുന്നു തന്നെ ആയിരുന്നു താങ്കളുടെ ബ്ലോഗ്‌ . പണി എടുക്കുന്ന കാശിനു മുഴുവന്‍ ചുറ്റി സഞ്ചരിക്കുന്ന താങ്കളെ സമ്മതിക്കണം..ഫോട്ടോകള്‍ എല്ലാം സേവ് ചെയ്തതില്‍ എനിക്ക് വളരെ സന്തോഷം ഉണ്ട് .

  36. അയ്യോ ചെയ്തത് മുഴുവന്‍ വെറുതെ ആയല്ലോ നിരക്ഷരാ.. ആരോ കാണിച്ചു തന്നതിന്‍ പ്രകാരം അവിടെ കയറി വല്യ കാര്യത്തില്‍ ഫോട്ടോ ഒക്കെ എടുത്തു , എടുത്തു പോസ്റ്റ്‌ ചെയ്തു കഴ്ട്ടപ്പെട്ടു കഥയും എഴുതി, എന്നാല്‍ ആ മനയുടെ ശരിക്കും ഉടമസ്ഥനെ contact ചെയ്യാന്‍ അവസരം കിട്ടിയിട്ടും വാക്കുകള്‍ കൊണ്ട് circus കളിക്കുവാണല്ലോ ….എനിക്ക് തോന്നുന്നു താങ്കള്‍ക്ക് കാര്യം മനസിലായിട്ടില്ല എന്ന് .

    1. @sk – മനയുടെ ശരിക്കുള്ള ഉടമസ്ഥനെ കോൺ‌ടാൿറ്റ് ചെയ്യാൻ അവസരം കിട്ടിയ വകയിൽ ഞാൻ അദ്ദേഹത്തോട് അനുവാദം ചോദിച്ച് ഈ പോസ്റ്റ് നിലനിർത്തണമെന്നാണോ താങ്കൾ പറഞ്ഞു വരുന്നത് ? അദ്ദേഹം ലേഖനം നീക്കം ചെയ്യാൻ പറഞ്ഞു. അദ്ദേഹത്തിന്റെ ഓൺലൈൻ ഐഡന്റിറ്റിയിൽ എനിക്ക് ആദ്യം സംശയം ഉണ്ടായിരുന്നു. (ഇവിടെ അദ്ദേഹത്തിന്റേതായി വന്നിരിക്കുന്ന കമന്റുകളിൽ നോക്കിയാൽ അത് താങ്കൾക്കും ബോദ്ധ്യമാകും.)ആ സംശയം അന്വേഷിച്ച് തീർത്ത ഉടനെ അദ്ദേഹം പറഞ്ഞത് പോലെ പോസ്റ്റ് നീക്കം ചെയ്തു. വാക്കുകൾ കൊണ്ട് സർക്കസ് കളിക്കുകയല്ല ചെയ്തത്, പോസ്റ്റ് നീക്കം ചെയ്ത് പ്രവർത്തിച്ച് കാണിക്കുക തന്നെ ചെയ്തിട്ടുണ്ട്. അതിൽക്കൂടുതൽ കാര്യങ്ങളൊന്നും എനിക്ക് മനസ്സിലാകില്ല. മനസ്സിലാക്കണമെന്നും ഇല്ല.

  37. മനോജേട്ടാ…മൂപ്പരോട് പോകാൻ പറ …പുള്ളിക്കാരന്റെ അനിയന്റെ അനുമതി ഉണ്ടെന്നല്ലെ പറഞ്ഞത് …പിന്നെന്തിനു പേടിക്കണം . ഒരു ചരിത്ര പരധാനമായ മന സന്ദർശ്ശിക്കുംബോൾ അതിന്റെ അധാരം ആരുടെ പേർക്കാണെന്നോ മറ്റോ നോക്കി ഒന്നും അല്ലല്ലോ അവിടെ കേറുന്നത്…അവിടെ ഇപ്പോ ഉള്ളവരുടെ അനുവാദത്തിൽ . പിന്നെ അവിടുന്നു ഫോട്ടൊ ഏടുക്കുന്നത് അനുവദനീയമല്ലെങ്കിൽ ഫോട്ടോയിൽ ഒരു പുള്ളിക്കാരനും ഉണ്ടെല്ലോ അയാൾക്ക് തടയാമായിരുന്നു അതും അലെങ്കിൽ ഇതു ബ്ലോഗിൽ പോസ്റ്റു ചെയ്യരുത് എന്നെങ്കിലും പറയാമായിരുന്നു . പിന്നെ മനയെ കുറിച്ച് നല്ലതല്ലാതെ മോശമൊന്നും പറഞ്ഞില്ലല്ലോ….പിന്നെ ഇത്രയും ഗർവ്വ് കാണിക്കുന്നതിനെ അഹങ്കാരം എന്നേ പറയാൻ കഴിയൂ…..

  38. സൂര്യകാലടി മനയിലേക്ക് എന്ന പേരില്‍ ഇവിടെ കിടന്നിരുന്ന ലേഖനം ഇന്ന് 06 ഡിസംബര്‍ 2010ന് നീക്കം ചെയ്തിരിക്കുന്നു. അതിന്റെ കാര്യകാരണങ്ങള്‍ മുകളില്‍ കിടക്കുന്ന കമന്റുകളില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്.

    മുന്‍പ് യാത്രാവിവരണം കിടന്നിരുന്ന സ്ഥാനത്ത് ഇക്കാര്യമൊക്കെ വിശദമാക്കിക്കൊണ്ടുള്ള എന്റെ ഒരു കുറിപ്പാണ് ഇപ്പോള്‍ കിടക്കുന്നത്.

    ഇതുമായി ബന്ധപ്പെട്ട കമന്റുകള്‍ ആരെങ്കിലും ഡിലീറ്റ് ചെയ്താല്‍ അതിന്റെയൊക്കെ സ്ക്രീന്‍ ഷോട്ടുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകും എന്ന് വിനീതമായി അറിയിക്കുന്നു.

  39. വിലകുറഞ്ഞ പബ്ലിസിറ്റി സ്റ്റൻഡാണിതെന്ന് തോന്നുന്നു…..സ്വന്തം ബ്ലോഗിനു ചിലവില്ലാതെ ഒരു എക്സ്പോഷർ കിട്ടിയാൽ പുളിക്കില്ല്ലല്ലോ…
    എന്തൊക്കെ ടൈപ്പ് ആൾക്കാരെ കാണണം ഭഗവാനേ..“…ശരിക്കും..മുതലാളി ഞാനാ…“ എന്ന ലൈനാണെന്നു തോനുന്നു ആൾക്ക്..

  40. മനസുകളിടുങ്ങുമ്പോള്‍ സഹവര്‍ത്തിത്തം ദുഷ്കരമാവുന്നു. ഏതായാലും നൂറ്റാണ്ടുകളുടെ പൈതൃകമുണ്ട് എന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല എന്നുറപ്പിക്കുന്നതായി ഇവിടെ സംഭവിച്ചതൊക്കെയും. ഡിലീറ്റ് ചെയ്തത് എന്തുകൊണ്ടും നന്നായി. ഈ ബ്ലോഗില്‍, മനയെക്കുറിച്ച് അത്തരത്തിലൊരു എഴുത്ത് ഇന്നത്തെ മന അര്‍ഹിക്കുന്നില്ല എന്നു വ്യക്തം.

  41. മനോജ്‌….
    ” സംഭവിച്ചതെല്ലാം നല്ലതിന്….സംഭവിച്ചു കൊണ്ടിരിക്കുന്നതും നല്ലതിന്…. ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന്…..!!! “
    ഏതു കാര്യത്തില്‍ നിന്നും ഒരു പോസിറ്റീവ് കണ്ടെത്താന്‍ കഴിയുന്ന ആളാണ് മനോജെന്നു അറിയാം. ഈ സംഭവത്തില്‍ നിന്നും കിട്ടിയ പോസിറ്റീവ് കള്‍ മുന്നോട്ടുള്ള യാത്രയില്‍ സഹായകരമാകട്ടെ എന്ന് ആശംസിക്കുന്നു…..

  42. ആവശ്യമുള്ളവർ സ്ക്രീൻ ഷോട്ട് എടുത്ത് വെച്ചോളീ. കുറച്ച് കഴിഞ്ഞാൽ ഗൂഗുൾ ക്യാഷിൽ നിന്നും അപ്രത്യക്ഷമാകും.

  43. cheap publicity ക്കു വേണ്ടിയുള്ള ചില തറ നമ്പരുകളാ, പോകാന്‍ പറ മനോജേട്ടാ… സ്വന്തം സഹോദരെനും കുടുംബാംഗങ്ങള്ക്കുപോലും വിലകൽപ്പിക്കാത്ത, സാമാന്ന്യ ബുദ്ധി, വിദ്യാഭ്യാസം, സംസ്കാരം, സാമൂഹ്യ പ്രതിബദ്ധത, നീതിബോധം, എല്ലാം തികഞ്ഞ ഒരു വ്യക്തിക്ക് തന്നെ സമൂഹത്തില്‍ ആരെങ്കിലുമൊക്കെ അറിഞ്ഞിരിക്കണമെന്നു ആഗ്രഹം ഊണ്ടായിരിക്കില്ലെ…

  44. Hi Manoj,
    I belong to the same family and was born and bought up in the mana till I became 15 years.
    We are extremely sorry for what has happened to your blog even if I didnt see the blog
    He is not supposed to say like that as his own brother has given you the permission to take the fotos.
    Kindly forget this incident

  45. Hi Niraksharan, great to see the conversation between you and Sri Suryan Subhramanian Bhattathiripad. I think this is the starting of a good relationship between two good characters. By going through whole matter I think both of you where correct. You by giving a beautiful description of your journey did a wonderful job. Even if I was in Sri Suryan Subhramanian Bhattathiripads place have responded in same manner, if with out the knowledge of me or the members staying in the house if some one have taken the photos of the house, surrounding and interiors and made blogs(even if in a good manner) and seeing it after many years we will also respond in the same manner(or we have to respond). But you have done a great work by making a detail study of the matter a taking a corrective measure. I believe Sri Suryan Subhramanian Bhattathiripad will also be happy with this.

    This is for some of the friends who have coated low standard comments. By seeing the sound conversation between Nirakshran and Sri Suryan Subhramanian Bhattathiripad how could you guys use some very very low standard statements. It will be always better to avoid such statements in any issues if you are really trying to solve it by heart. Thank you…

  46. @prathapI think this is the starting of a good relationship between two good characters.

    ഈ വിഷയം കാരണം, താങ്കള്‍ പറഞ്ഞ ആ ഒരു ഗുഡ് റിലേഷന്‍ഷിപ്പ് ഇവിടെ എനിക്കും ശ്രീ.സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിനും ഇടയില്‍ ഉണ്ടായി എന്ന് എനിക്ക് തോന്നുന്നില്ല.

    ‘സാമാന്യ ബുദ്ധി, വിദ്യാഭ്യാസം, സംസ്കാരം, സാമൂഹ്യ പ്രതിബദ്ധത, നീതിബോധം, നിയമവ്യവസ്ഥിതി ഇതെന്തെങ്കിലുമൊക്കെ കേട്ടിട്ടുണ്ടോ‘ എന്നൊക്കെ എന്നോട് ചോദിക്കുന്ന ഒരാളുമായി അങ്ങനെ ഒരു നല്ല ബന്ധം ഉണ്ടാക്കാന്‍ എനിക്ക് അത്ര എളുപ്പമൊന്നുമല്ല. മേല്‍പ്പറഞ്ഞതൊന്നും ഇല്ലാത്ത ഒരാള്‍ മനുഷ്യനല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ പിന്നെ ഒരു മൃഗമാണെന്നാണോ ആ വാക്കുകളിലെ വിവക്ഷ ? വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഭട്ടതിരിപ്പാട് അല്‍പ്പംകൂടെ മയം കാണിക്കണമായിരുന്നു. കമന്റുകള്‍ ഇട്ടത് അദ്ദേഹം തന്നെയാണോ എന്ന് മനസ്സിലാക്കാനുള്ള ശ്രമത്തിന് എനിക്കല്‍പ്പം സമയം തരാമായിരുന്നില്ലേ ?

    താങ്കള്‍ സൂചിപ്പിച്ചതുപോലെ നല്ലൊരു ബന്ധം ഇപ്പോഴും അദ്ദേഹത്തിന്റെ അനുജന്‍ ശ്രീ ജയസൂര്യന്‍ ഭട്ടതിരിപ്പാടുമായി നിലനില്‍ക്കുന്നുണ്ട് എന്നുകൂടെ ഈ അവസരത്തില്‍ അറിയിക്കട്ടെ.

    സുബ്രഹ്മണ്യന്‍ ഭട്ടത്തിരിപ്പാടിന്റെ ശ്രദ്ധ ഈ ലേഖനത്തിലേക്ക് കൊണ്ടുവന്നതും അദ്ദേഹത്തിനായി കമന്റുകള്‍ വരെ തയ്യാറാക്കിയതും ചില അഭ്യുദയകാംക്ഷികള്‍ ആണെന്നാണ് എന്റെ അന്വേഷണത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത്. അവരൊന്നും ശരിക്കും സൂര്യകാലടി മനയുടേയോ ഭട്ടതിരിപ്പാടിന്റേയോ അഭ്യുദയകാംക്ഷികള്‍ അല്ല. അങ്ങനെ പറയാന്‍ കാരണം ഉണ്ട്.

    ഇപ്പോള്‍… ഗൂഗിളില്‍ ‘സൂര്യകാലടി’ എന്ന് സെര്‍ച്ച് ചെയ്താല്‍ കയറി വരുന്ന ആദ്യത്തെ ലേഖനം ഇതാണ്. എന്നിട്ട് അതില്‍ വായിക്കപ്പെടുന്നത് യാത്രാവിവരണത്തിന് പകരം പുതുതായി ഞാന്‍ എഴുതിയിട്ട വരികളാണ്. അത് സൂര്യകാലടി മനയ്ക്ക് ശോഭ നല്‍കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ ?

    ഭട്ടതിരിപ്പാട് നേരിട്ട് ഇതിലെ പടങ്ങള്‍ ഒന്നും കണ്ടിട്ടില്ല, ഇവിടുണ്ടായിരുന്ന ആര്‍ട്ടിക്കിള്‍ നേരിട്ട് വായിച്ചിട്ടില്ല എന്ന് വിശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മേല്‍പ്പറഞ്ഞ അഭ്യുദയകാംക്ഷികള്‍ പടങ്ങള്‍ കണ്ടു, ലേഖനം വായിച്ചു. അവര്‍ കരുതി ഒരു പടത്തിലുള്ള സ്ത്രീ ഭട്ടതിരിപ്പാടിന്റെ ഭാര്യ ആയിരിക്കുമെന്ന്. അവിടന്ന് തുടങ്ങി അങ്ങോട്ട് പിഴച്ചു. അദ്ദേഹത്തിന്റേതായി മലയാളത്തില്‍ വന്ന കമന്റില്‍ അനിയനെ വരെ തള്ളിപ്പറയുന്നതില്‍ നിന്ന്, വായനക്കാര്‍ കാര്യങ്ങളൊക്കെ ഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ഇതൊന്നും സൂര്യകാലടി മനയ്ക്ക് നല്ലതായിട്ടല്ല വന്ന് ഭവിച്ചിരിക്കുന്നത്. പോയത് അഭ്യുദയകാംക്ഷികള്‍ക്ക് അല്ലല്ലോ? ഭട്ടതിരിപ്പാടിനും മനയ്ക്കും ആണല്ലോ ?

    പിന്നെ ഇവിടെ കമന്റ് ഇടുന്നവരുടെ കാര്യം. താങ്കള്‍ ഇടുന്നത് പോലെ അവരവര്‍ക്ക് മനസ്സില്‍ തോന്നുന്നത്, അത് അനോണിമസ് ആയിട്ട് പോലും രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യം ഞാന്‍ എന്റെ എല്ലാ ബ്ലോഗിലും നല്‍കിയിട്ടുണ്ട്. അനോണിമസ് കമന്റുകള്‍ വേണമെങ്കില്‍ എനിക്ക് ബ്ലോക്ക് ചെയ്യാം. പക്ഷെ എന്നോട് നീരസമുള്ള ഒരാള്‍, അല്ലെങ്കില്‍ കാര്യങ്ങള്‍ തുറന്ന് പറയാന്‍ മടിക്കുന്ന ഒരു സുഹൃത്ത് പോലും, അനോണിമസ് ആയി എന്നെ വിമര്‍ശിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ അനോണിമസ് കമന്റിന് സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് മാത്രമാണ് ഭട്ടതിരിപ്പാടിന്റെ പേരില്‍ മലയാളത്തില്‍ ഒരു കമന്റ് ഇവിടെ വന്നതുതന്നെ.

    കമന്റുകള്‍ എല്ലാം സ്വാഗതാര്‍ഹം തന്നെയാണ്. അതില്‍ അണ്‍പാര്‍ലമെന്ററി ആയിട്ടുള്ള പദങ്ങള്‍ വരുമ്പോള്‍, പ്രതിപക്ഷബഹുമാനം തീരെ ഇല്ലാതാകുമ്പോള്‍….അപ്പോള്‍ മാത്രം മോഡറേറ്ററായി ഞാന്‍ ഇടപെടും.

    സാമാന്യ ബുദ്ധി, വിദ്യാഭ്യാസം, സംസ്കാരം, സാമൂഹ്യ പ്രതിബദ്ധത, നീതിബോധം, നിയമവ്യവസ്ഥിതി എന്നൊക്കെ പറഞ്ഞ് ഭട്ടതിരിപ്പാടിന്റെ പേരില്‍ വന്ന കമന്റിനേക്കാള്‍ മോശമായ കമന്റൊന്നും നിലവില്‍ ഇവിടെ കിടക്കുന്നില്ല എന്നാണ് എന്റെ വിശ്വാസം.

  47. @Mayasanal Suryakalady – മായാ സനല്‍ സൂര്യകാലടി – ആ മനയില്‍ ജനിച്ച് വളര്‍ന്ന ഒരു അംഗമെന്ന നിലയില്‍ ഈ വിഷയത്തില്‍ താങ്കള്‍ എന്നോട് കാണിക്കുന്ന ഈ നല്ല മനസ്സിന് നന്ദി. യാത്രാവിവരണം ഇവിടെ നിന്ന് നീക്കം ചെയ്തതിന് ശേഷം ശ്രീ. സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിനെ ഞാന്‍ വിവരങ്ങള്‍ അറിയിച്ചിരുന്നു. കാരണം, അദ്ദേഹമാണല്ലോ എന്റെ കൂടെ മനയിലേക്ക് വന്നതും എനിക്ക് പടങ്ങളെടുക്കാന്‍ അനുവാദം തന്നതുമൊക്കെ. കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ അദ്ദേഹത്തിനും വലിയ വിഷമമായി. ഇതിലും നല്ല ലേഖനങ്ങള്‍ എഴുതാന്‍ എനിക്ക് കഴിയുമാറാകട്ടെ എന്ന് അനുഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു.

    നിങ്ങള്‍ മനയുമായി ബന്ധമുള്ളവര്‍ ആരും ഈ വിഷയത്തില്‍ വ്യസനിക്കേണ്ട ഒരു കാര്യവുമില്ല. ഈ ബ്ലോഗിന്റെ പേര് തന്നെ ഒന്ന് ശ്രദ്ധിക്കൂ. ‘ചില യാത്രകള്‍‘ എന്നാണത്. ഞാന്‍ ചെയ്തിട്ടുള്ള യാത്രകളില്‍ ചിലത് മാത്രമാണ് ഇവിടെ കുറിച്ചിടുന്നത്. ചെയ്ത എല്ലാ യാത്രകളും എഴുതാന്‍ എനിക്കായിട്ടില്ല, ആകുകയുമില്ല. അങ്ങനെ എഴുതപ്പെടാതെ പോയ ഒരു യാത്ര മാത്രമായി ‘സൂര്യകാലടി മനയിലേക്ക് ‘ എന്ന യാത്രയേയും കാണുവാന്‍ എനിക്കൊരു ബുദ്ധിമുട്ടുമില്ല.

    പിന്നെ ഇതുമായി ബന്ധപ്പെട്ട് ചില വ്യസനങ്ങള്‍ എനിക്ക് ഉണ്ടായിട്ടുണ്ടെന്നത് സത്യമാണ്. കാലപ്പഴക്കത്തില്‍ മാഞ്ഞുപോകാത്തതായി എന്ത് വിഷമമാണുള്ളത് ? ഇതും അങ്ങനെ തന്നെ മറവിയുടെ കയങ്ങളിലേക്ക് മറഞ്ഞോളും.

    സാന്ത്വനങ്ങളുമായി ഈ വഴി വന്നതിന് അകമഴിഞ്ഞ നന്ദി.

  48. Dear readers,
    I have been following this blog for last few days. As a member of suryakalady Mana I apologized Manoj for the unfortunate incident happened to him and thereafter I was a silent reader here. But now, I think I should make myself clear on why I made my apology.

    We all know that every individual has the right to privacy. Entering into someone’s house and taking snaps without the owners permission is definitely not an acceptable behavior, let alone writing a travelogue and publishing it. Now you all may be wondering why I justified/supported the writers action.

    Suryakalady mana is an age-old family and is entrusted with Thantric rites and Manthravadam and is also an abode of Mahaganapathy. I am not dwelling into the history. Suryakalady Mana was a private family home and Mahaganapathy is our ‘Paradevatha’. The idol is placed inside the ‘Naalukettu’. However, the family member ( our brother) who is residing there currently is trying to propagandize illam and our paradevatha and has allowed the public to enter inside the naalukettu. So these days nobody takes permission to enter Suryakalady Mana. Subhramanian Bhattathiri himself has agreed that he has introduced lots of public functions at Mana. In this scenario I think the writer shouldnt be blamed. This is the reason why I made apology.

    One more thing I wanted to mention here is that the present patriarch of Suryakalady Mana is Sri Suryan Bhatathirippad (our grandfathers brother (92 years old)); then there are other elder persons like my father (K S D Bhattathirippad(69 years old)) and his brother Narayanan Bhattathirippad (66 years old)).

    Let me mention it here that it is really unfortunate that such a discussion is happening here. Suryakalady is an ancient family renowned with a rich culture. There lives an elder generation who truly upholds the family tradition. They may be unaware of these happenings or even about the blog world. But we should consider their emotions. They will defenitely be not happy to know about this. Lets respect them and the ancestors of this heritage of Suryakalady who by their ‘Karma and Dharma’ has brought such fame to the family and put and end to this unhealthy discussions.

    Dear Manoj, with due respect to you I request you to ensure that this topic wont be discussed here again. It is really painful to see one’s family name discussed in such a way. I hope you understand.

    Thanking you
    Sanal Suryakalady

  49. @Mayasanal Suryakalady – സനല്‍ കുമാര്‍ സൂര്യകാലടി – താങ്കള്‍ പറഞ്ഞ കാര്യത്തിന്റെ ഗൌരവം ഞാന്‍ മനസ്സിലാക്കുന്നു. തുടര്‍ന്നങ്ങോട്ട് ഒരു ചര്‍ച്ചയോ കശപിശയോ ഈ വിഷയത്തിന്റെ പേരില്‍ ഇവിടെ ഉണ്ടാകാതിരിക്കാനായി ഈ പോസ്റ്റിന്റെ കമന്റ് ഓപ്ഷന്‍ ഞാന്‍ അടച്ചുപൂട്ടുന്നു. മറ്റെന്തെങ്കിലും ഞാന്‍ ചെയ്യേണ്ടതുണ്ടെങ്കില്‍, ദയവായി manojravindran@gmail.com എന്ന മെയില്‍ വിലാസത്തില്‍ ബന്ധപ്പെടണമെന്ന് അപേക്ഷിക്കുന്നു.

    അനോണിമസ് പ്രൊഫൈലുമായി വന്ന് കഴമ്പില്ലാത്ത ഓരോന്ന് പറയുന്ന മുഖമില്ലാത്തവരുടെ വാക്കുകള്‍ ഞാന്‍ ശ്രദ്ധിക്കാറില്ല. അതുകൊണ്ടുതന്നെ താങ്കളെപ്പോലെ കൃത്യമായ മേല്‍‌വിലാസം പറഞ്ഞുകൊണ്ട് കാര്യങ്ങള്‍ അറിയിക്കുന്നവരുടെ താല്‍പ്പര്യം സംരക്ഷിക്കേണ്ടത് എന്റെ ബാദ്ധ്യതയാണ്, കടമയാണ്.

    സസ്നേഹം
    -നിരക്ഷരന്‍
    (അന്നും ഇന്നും എപ്പോഴും)

Leave a Reply to യാരിദ്‌|~|Yarid Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>