IMG_7199

റൂബിക്‍സ് ക്യൂബ്


ത്തിരുപത്തഞ്ച് വര്‍ഷം മുന്‍പ് വിദേശത്തുള്ള ആരോ സമ്മാനമായിട്ട് കൊണ്ടുത്തന്നപ്പോഴാണ് ഒരു റൂബിക്‍സ് ക്യൂബ് ആദ്യമായിട്ട് കാണുന്നത്. പിന്നിടങ്ങോട്ട് കുറേക്കാലം എവിടെച്ചെന്നാലും ഒരു റൂബിക്‍സ് ക്യൂബ് കാണാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ, ക്യൂബിന്റെ എല്ലാ വശങ്ങളിലും ഒരേ നിറം കൊണ്ടുവരിക എന്നതായിരുന്നു ബുദ്ധിമുട്ട്. ഇത്തരം പസിലുകളൊക്കെ ശരിപ്പെടുത്തിയെടുക്കുന്നതില്‍ മിടുക്കനായ ഒരു കസിന്റെ സഹായത്തോടെ ക്യൂബിനെ ‘നേരേയാക്കിയെടുക്കാന്‍ ‍’ ഞാന്‍ പഠിച്ചതായിരുന്നു. പക്ഷെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ‍, ക്യൂബ് ശരിയാക്കാന്‍ ഉപയോഗിച്ചിരുന്ന സൂത്രവാക്യങ്ങള്‍ പലതും മറന്നുപോയി.

ഈയിടയ്ക്ക് റൂബിക്‍സ് ക്യൂബ് വീണ്ടും കമ്പോളത്തിലിറങ്ങി. അതൊരെണ്ണം വാങ്ങി പഴയ ഓര്‍മ്മയൊക്കെ വെച്ച് നിറങ്ങള്‍ ശരിപ്പെടുത്താനുള്ള ശ്രമം അമ്പേ പരാജയപ്പെട്ടു. പക്ഷെ, ഒറിജിനല്‍ റൂബിക്‍സ് ക്യൂബ് വാങ്ങുമ്പോള്‍ അവര്‍ തന്നെ പഠിപ്പിക്കുന്ന പുതിയൊരു മാര്‍ഗ്ഗത്തിലൂടെ വീണ്ടും ക്യൂബിനെ ‘നേര്‍വഴിക്ക് ’കൊണ്ടുവരാമെന്ന് ഞാന്‍ മനസ്സിലാക്കി. വല്ലപ്പോഴുമൊക്കെ ക്യൂബുമായി ഇടപഴകിയില്ലെങ്കില്‍ പുതിയ മാര്‍ഗ്ഗവും ഞാന്‍ മറന്ന് പോയെന്ന് വരും. അതുകൊണ്ട് ക്യൂബിനെ മെരുക്കാന്‍ ക്യൂബ് കമ്പനി പഠിപ്പിക്കുന്ന വിദ്യ മൊത്തത്തില്‍ ഇവിടെ കുറിച്ചിടുന്നു. രജ്ഞിത്തിന്റെ പ്രാഞ്ചിയേട്ടന്‍ & ദ സെയിന്റ് എന്ന സിനിമയിലെ പോളി എന്ന കുട്ടിക്കഥാപാത്രം നിമിഷനേരം കൊണ്ട് ക്യൂബിനെ ശരിപ്പെടുത്തുന്നത് കണ്ട് ആര്‍ക്കെങ്കിലുമൊക്കെ ആവേശം കയറിയിട്ടുണ്ടെങ്കില്‍ അവര്‍ക്കും ഈ മാര്‍ഗ്ഗം ഉപകാരപ്പെടട്ടെ.

അതിനുമുന്‍പ് അല്‍പ്പം റൂബിക്‍സ് ക്യൂബ് ചരിത്രം.

ഹംഗറിക്കാരനായ ഏര്‍ണോ റൂബിക്ക് എന്ന ആര്‍ക്കിടെക്‍ച്ചര്‍ & ഡിസൈന്‍ പ്രൊഫസറാണ് റൂബിക്‍സ് ക്യൂബ് കണ്ടുപിടിച്ചത്. 1980 ല്‍ ഇത് കമ്പോളത്തിലിറങ്ങിയപ്പോള്‍‍, ഒരു കൊല്ലം കൊണ്ടുതന്നെ ഏറ്റവും പെട്ടെന്ന് വിറ്റഴിഞ്ഞ പസില്‍ എന്ന ഖ്യാതി റൂബിക്‍സ് ക്യൂബ് നേടുകയുണ്ടായി. 250 മില്യണില്‍ അധികം റൂബിക്‍സ് ക്യൂബുകളാണ് ഇതിനകം ലോകമൊട്ടാകെ വിറ്റഴിഞ്ഞിരിക്കുന്നത്.

ഒരു കമ്പ്യൂട്ടറിന്റെ സഹായത്തോടെ വെറും 17 നീക്കങ്ങളിലൂടെ ഒരു റൂബിക്‍സ് ക്യൂബ് ശരിയാക്കാന്‍ പറ്റുമത്രേ ? കമ്പ്യൂട്ടറൊന്നുമില്ലെങ്കിലും 20 നീക്കത്തിനകം എത്ര വിഷമം പിടിച്ച റൂബിക്‍സ് ക്യൂബും ശരിയാക്കാന്‍ പറ്റുമെന്നാണ് കരുതപ്പെടുന്നത്. അതിലൊക്കെ എത്ര സത്യമുണ്ടെന്ന് അറിയില്ലെങ്കിലും വെറും 45 നീക്കങ്ങളില്‍ ഈ ക്യൂബ് ശരിയാക്കുന്നവര്‍ മുതല്‍‍, 50 സെക്കന്റില്‍ ശരിയാക്കുന്നവരും, കണ്ണുകെട്ടി ഇത് നേരേയാക്കുന്നവരുമൊക്കെ ഉണ്ടത്രേ ?

നന്നായി പരിശീലിച്ചാല്‍ 3 മിനിറ്റില്‍ താ‍ഴെ സമയം കൊണ്ട് റൂബിക്‍സ് ക്യൂബ് ശരിയാക്കാമെന്ന് എനിക്കും അനുഭവമുണ്ട്. അതെങ്ങിനെയാണെന്ന് നോക്കാം.

ആദ്യമായി താഴെയുള്ള ചിത്രത്തില്‍ കാണുന്നതുപോലെ…….

R – Right Face
L – Left Face
B – Back Face
D – Down Face
F – Front Face
U – Upper Face

എന്നിങ്ങനെ ക്യൂബിന്റെ 6 മുഖങ്ങള്‍ക്ക് പേരിടാം.

ഇനി വെറും7 ഘട്ടങ്ങളിലൂടെ ക്യൂബിന്റെ എല്ലാ വശങ്ങളിലും ഒരേ നിറം വരുത്താന്‍ സാധിക്കുന്നതാണ്. ആ സൂത്രവിദ്യ എന്താണെന്ന് നോക്കുന്നതിന് മുന്‍പായി ചില പ്രധാന കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

1. നമ്മുടെ മുഖത്തിന് നേരേ പിടിക്കുന്ന ഭാഗം എപ്പോഴും Front Face ആയി കരുതി  അതിനനുസരിച്ച് മറ്റ് മുഖങ്ങള്‍ ഏതൊക്കെയാണെന്ന് മനസ്സില്‍ തീര്‍ച്ചപ്പെടുത്തുക.

2. ക്യൂബിന്റെ ഏതെങ്കിലും ഒരു മുഖം കാല്‍ ഭാഗം(1/4) മാത്രം തിരിക്കുന്നതിനെ ഒരു കറക്കം എന്ന് തിട്ടപ്പെടുത്താം.

3. സൂത്രവാക്യങ്ങളില്‍ R എന്ന് കണ്ടാല്‍ ക്യൂബിന്റെ Right Face ഒരു പ്രാവശ്യം ക്ലോക്കിന്റെ ദിശയില്‍(Clockwise)തിരിക്കണം.

4. സൂത്രവാക്യങ്ങളില്‍ Ri എന്നുകണ്ടാല്‍ Right Face ഒരു പ്രാവശ്യം ക്ലോക്കിന്റെ എതിര്‍ ദിശയില്‍(Anti Clockwise) തിരിക്കണം.

5. ക്യൂബിന്റെ ഓരോ വശങ്ങളിലും നടുക്ക് കാണുന്ന മാറിക്കളിക്കുന്നില്ല. അതിന്റെ ചുറ്റുമുള്ള മറ്റ് നിറങ്ങളുള്ള കട്ടകളാണ് അങ്ങോട്ടും ഇങ്ങോട്ടും മാറ്റാന്‍ സാധിക്കുന്നത്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു വശത്തിന്റെ നടുക്ക് കാണുന്ന നിറം ആ വശത്തിന്റെ നിറമായി കണക്കാക്കണം.

6. ഏതെങ്കിലും ഒരു മുഖം ക്ലോക്കിന്റെ ദിശയിലോ ക്ലോക്കിന്റെ എതിര്‍ ദിശയിലോ തിരിക്കുന്ന കാര്യത്തില്‍ സംശയം വരുമ്പോള്‍, നാം ആ മുഖത്തിന് നോക്കി നില്‍ക്കുന്നതായി സങ്കല്‍പ്പിച്ച് നോക്കിയാല്‍ മതി. ഇത് വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.

ഇനി നമുക്ക് ക്യൂബിന്റെ നിറങ്ങള്‍ ശരിയാക്കിയെടുക്കുന്ന 7 സ്റ്റെപ്പുകളിലേക്ക് കടക്കാം.

സ്റ്റെപ്പ് 1.

പച്ച നിറത്തില്‍ നിന്ന് തുടങ്ങാം. ആദ്യമായി പച്ചനിറം വരുന്ന ഭാഗത്ത് പ്ലസ് (+) ആകൃതിയില്‍ നിറങ്ങള്‍ ശരിയാക്കാന്‍ ശ്രമിക്കണം. ഇത് സ്വന്തം മനോധര്‍മ്മമനുസരിച്ച് ഏത് തുടക്കക്കാരനും സ്വയം ചെയ്യാവുന്നതാണ്. ഈ സ്റ്റെപ്പ് ചെയ്യുമ്പോള്‍ താഴെ ചിത്രത്തില്‍ കാണുന്നത് പോലെ പച്ചയുമായി ചേര്‍ന്ന് വരുന്ന 4 മുഖങ്ങളിലെ നിറങ്ങള്‍ കൂടെ യഥാസ്ഥാനത്ത് വരുന്ന വിധത്തിലാണ് ചെയ്യേണ്ടത്.  ഇതിന് പ്രത്യേകിച്ച് സൂത്രപ്പണികളുടേയോ സൂത്രവാക്യങ്ങളുടേയോ ആവശ്യമില്ല. ചിലപ്പോള്‍ + ആക്കാനുള്ള ശ്രമത്തിനിടയില്‍ ക്യൂബിലെ കട്ടകള്‍ താഴെ കാണുന്ന പോലെ തിരിഞ്ഞ് വന്നെന്ന് വരാം.

ഈ അവസരത്തില്‍ അങ്ങനെ തിരിഞ്ഞിരിക്കുന്ന കട്ട ചിത്രത്തില്‍ കാണുന്ന സ്ഥാനത്ത് വരുന്ന രീതിയില്‍ ക്യൂബിനെ പിടിക്കുക.

അതിനുശേഷം Ri U Fi Ui എന്ന ആദ്യത്തെ സൂത്രവാക്യം ഉപയോഗിക്കുക.

ഉദാഹരണത്തിന്…..മുകളിലെ ചിത്രത്തില്‍ പച്ചനിറം Upper Face ഉം, മഞ്ഞനിറം Right Face ഉം, ഓറഞ്ച് നിറം Front Face ഉം വരുന്ന രീതിയിലാണ് ക്യൂബ് പിടിച്ചിരിക്കുന്നത്. ഒന്നിലധികം കട്ടകള്‍ ഇതുപോലെ നിറം മാറിമറിഞ്ഞ് വന്നിട്ടുണ്ടെങ്കില്‍ ഇതേ സൂത്രവാക്യം ഉപയോഗിക്കാം. ഇതോടെ + ആകൃതിയില്‍ പച്ചനിറം ശരിയാകുന്നു, സ്റ്റെപ്പ് 1 കഴിയുന്നു.

സ്റ്റെപ്പ് 2.

അടുത്തതായി + ആകൃതിക്ക് ശേഷമുള്ള മൂലകളിലെ കട്ടകളാണ് ശരിയാക്കേണ്ടത്. താഴെയുള്ള ചിത്രം ഉദാഹരണമായെടുത്താല്‍ പച്ച, മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളുള്ള കട്ട ചിത്രത്തില്‍ കാണുന്ന പോലെ Front Face ന്റെ കീഴെ കൊണ്ടുവന്ന് നിര്‍ത്തുക.

അതിനുശേഷം Ri Di R D എന്ന സൂത്രവാക്യം 1 പ്രാവശ്യം അല്ലെങ്കില്‍ 3 അതുമല്ലെങ്കില്‍ 5 പ്രാവശ്യം ചെയ്യുന്നതോടെ ഒരു മൂല ശരിയാകുന്നു. ഇതുപോലെ പച്ചനിറത്തിന്റെ 4 മൂലകളിലെ കട്ടകളും ശരിയായ നിറമാകുന്നതുവരെ ഇതേ സൂത്രവാക്യം പ്രയോഗിക്കുക. ഇതോടെ പച്ചനിറം മുകളിലെ ചിത്രത്തിലേത് പോലെ പൂര്‍ണ്ണമാകുകയും ചെയ്യുന്നു.

സ്റ്റെപ്പ് 3.

രണ്ടാമത്തെ സ്റ്റെപ്പ് കഴിയുന്നതോടെ പച്ചവശത്തിനൊപ്പം അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റ് 4 വശങ്ങളുടെ ആദ്യത്തെ നിരകൂടെ ഒരേ നിറമായിയിട്ടുണ്ടാകുമെന്നത് ശ്രദ്ധിക്കുക. രണ്ടാമത്തെ നിര കട്ടകളാണ് ഇനി നേരെയാക്കേണ്ടത്. ഇതിനായി പച്ച നിറത്തെ Down Face ആക്കി പിടിച്ചുകൊണ്ടാണ് മറ്റുള്ള 5 സ്റ്റെപ്പുകള്‍ ചെയ്യേണ്ടത്.

മുകളിലെ ചിത്രത്തില്‍ കാണുന്നത് പോലെ തമ്മില്‍ ചേരുന്ന കട്ടകള്‍ Front Face ന്റെ മുകള്‍ ഭാഗത്ത് കൊണ്ടുവരുക. അതിന്റെ രണ്ടാമത്തെ നിരയിലേക്ക് കൊണ്ടുവരാന്‍

U R Ui Ri Ui Fi U F എന്ന സൂത്രവാക്യം ഒരു പ്രാവശ്യം ഉപയോഗിച്ചാല്‍ മതിയാകും.

മുകളിലുള്ള ചിത്രത്തില്‍ കാണുന്ന സ്ഥാനത്തുനിന്നും ഒരു കട്ടയെ രണ്ടാമത്തെ നിരയിലേക്ക് കൊണ്ടുവരാന്‍…..

Ui Fi U F U R Ui Ri എന്ന സൂത്രവാക്യം ഒരു പ്രാവശ്യം ഉപയോഗിച്ചാല്‍ മതി.

പക്ഷെ ചില അവസരങ്ങളില്‍ ഇങ്ങനെ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന കട്ടകള്‍ ചിലത് രണ്ടാമത്തെ നിരയില്‍ത്തന്നെ തെറ്റായ സ്ഥാനത്ത് ഇരുപ്പുറപ്പിച്ചിട്ടുണ്ടാകാം. അങ്ങനെയുള്ള അവസരത്തില്‍ സ്ഥാനം തെറ്റിയ ആ കട്ടയെ Front Face ല്‍ വലതുവശത്ത് വരുന്ന വിധം ക്യൂബിനെ പിടിച്ചതിനുശേഷം മുകളില്‍പ്പറഞ്ഞ ഏതെങ്കിലും ഒരു സൂത്രവാക്യം ഒരുപ്രാവശ്യം ഉപയോഗിച്ച് തിരിച്ചാല്‍ സ്ഥാനം തെറ്റിയ കട്ട മുകളിലെ നിരയിലേക്ക് നീങ്ങിക്കിട്ടും. പിന്നീട് സ്റ്റെപ്പ് 3 ലെ രണ്ട് സൂത്രവാക്യങ്ങളില്‍ അനുയോജ്യമായത് ഉപയോഗിച്ച് വീണ്ടും കൃത്യസ്ഥാനത്ത് എത്തിക്കാനാവും.

സ്റ്റെപ്പ് 3ലെ രണ്ട് സൂത്രവാക്യങ്ങളും, യഥാര്‍ത്ഥത്തില്‍ ഒരു സൂത്രവാക്യം തന്നെ പകുതിക്ക് വെച്ച് തിരിച്ചും മറിച്ചും ഇട്ടതാണെന്നല്ലാതെ യാതൊരു വ്യത്യാസവുമില്ല. സ്റ്റെപ്പ് 3 കഴിയുന്നതോടെ ക്യൂബിന്റെ പച്ചനിറത്തിനോട് ചേര്‍ന്നുള്ള 4 വശങ്ങളുടെ രണ്ടാം നിരയും ഒരേ നിറമായിക്കഴിഞ്ഞിരിക്കും.

സ്റ്റെപ്പ് 4.

നാലാമത്തെ സ്റ്റെപ്പില്‍ Upper Face ലെ നിറമാണ് ശരിയാക്കാന്‍ ശ്രമിക്കുന്നത്.

മുകളിലെ ചിത്രത്തില്‍ കാണുന്നതുപോലെ Upper Face ലെ നിറം(ഇവിടെ നീല) നടുവിലെ കട്ടയില്‍ മാത്രം എന്ന അവസ്ഥയില്‍ നിന്ന്, L തിരിച്ചിട്ട രീതിയില്‍ 3 കട്ടകളിലേക്കും‍, അവിടന്ന് 3 കട്ടകളിലായി നേര്‍വരയിലും‍,  പിന്നീട് + ആകൃതിയിലും വരുത്താനുമുള്ള സൂത്രവാക്യമാണ് നാം പ്രയോഗിക്കുന്നത്. ചിത്രത്തില്‍ കാണുന്നതുപോലെ ഓറഞ്ച് നിറം Front Face വരുന്നവിധത്തില്‍ ക്യൂബിനെ പിടിച്ച്

F R U Ri Ui Fi എന്ന സൂത്രവാക്യം അനുസരിച്ച് തിരിക്കുക.

ഇങ്ങനെ ഈ സൂത്രവാക്യപ്രകാരം ഒരു പ്രാവശ്യം തിരിച്ചാല്‍ നടുക്കുള്ള കട്ട മാത്രമാണ് ശരിയായ രീതിയില്‍ ഉണ്ടായിരുന്നതെങ്കില്‍, അത് L തിരിച്ചിട്ട രീതിയില്‍ ആയി മാറും. വീണ്ടും ഒരിക്കല്‍ക്കൂടെ സൂത്രവാക്യത്തിനനുസരിച്ച് തിരിച്ചാല്‍ നേര്‍വരയില്‍ നിറങ്ങള്‍ വരും. വീണ്ടും ഒരിക്കല്‍ക്കൂടെ സൂത്രവാക്യം പ്രയോഗിച്ചാല്‍ + ആകൃതിയില്‍ നിറങ്ങള്‍ വന്നിട്ടുണ്ടാകും. പരമാവധി 3 പ്രാവശ്യമാണ് ഈ സൂത്രവാക്യം പ്രയോഗിക്കേണ്ടി വരുക എന്ന് സാരം.

സ്റ്റെപ്പ് 5.

+ ആകൃതിയില്‍ Upper Faceല്‍ നിറങ്ങള്‍ വന്നിട്ടുണ്ടാകുമെങ്കിലും പച്ചനിറത്തിന്റെ 4 പാര്‍ശ്വവശങ്ങളിലെ മൂന്നാമത്തെ നിരയില്‍ നിറങ്ങള്‍ കൃത്യമായി വന്നിട്ടുണ്ടാകണമെന്നില്ല. ഈ സമയത്ത് Upper Face ലെ നിറവുമായി മൂന്നാമത്തെ നിരയിലെ ഏതെങ്കിലും ഒരു നിറം മാത്രം യോജിച്ച് വരുന്ന വിധത്തില്‍ ക്യൂബിന്റെ Upper Face തിരിച്ച് വെക്കുക*. വശങ്ങളിലെ മറ്റ് മൂന്ന് നിറങ്ങളും ഈ സമയത്ത് തെറ്റിയാണ് ഇരിക്കുക / ഇരിക്കേണ്ടത്.

ഇനി മുകളിലെ ചിത്രത്തിലേത് പോലെ തെറ്റിയിരിക്കുന്ന 3 കട്ടകളും ശരിയാക്കാന്‍
R U Ri U R U U Ri എന്ന സൂത്രവാക്യം ഉപയോഗിക്കാം. പരമാവധി 2 പ്രാവശ്യം ഈ സൂത്രവാക്യം ഉപയോഗിക്കുന്നതോടെ വശങ്ങളിലെ നിറങ്ങളും  Upper Face ലെ നിറം + ആകൃതിയിലും ശരിയായി വന്നിരിക്കും.
*ചിലപ്പോള്‍ 2 വശങ്ങളിലെ കട്ടകള്‍ തെറ്റിയും 2 വശങ്ങളിലെ കട്ടകള്‍ ശരിയായും ഇരിക്കുന്ന അവസ്ഥ ഉണ്ടാകാം. ആ സമയത്ത് ഇതേ സൂത്രവാക്യം ഒരു പ്രാവശ്യം ഉപയോഗിച്ച് ഒരു വശം മാത്രംശരിയായി ഇരിക്കുന്ന അവസ്ഥയിലേക്ക് കട്ടകളെ കൊണ്ടുവരാനാകും.

സ്റ്റെപ്പ് 6.

ഇനിയിപ്പോള്‍ നിറം ശരിയാകാന്‍ ബാക്കിയുള്ളത് Upper Face ന്റെ മൂലയിലെ കട്ടകളുടേത് മാത്രമാണ്. ചിലപ്പോള്‍ നാല് മൂലകളും തെറ്റായ സ്ഥാനത്തായിരിക്കും ഇരിക്കുന്നത്. അല്ലെങ്കില്‍ ഒരു മൂല കൃത്യസ്ഥാനത്തും മറ്റുള്ളവ തെറ്റായിട്ടും ആകാം ഇരിക്കുന്നത്. ഇതിനെയെല്ലാം യഥാസ്ഥാനത്ത് കൊണ്ടുവരുകയാണ് സ്റ്റെപ്പ് 6 വഴി ചെയ്യുന്നത്.

U R Ui Li  U Ri Ui L എന്ന സൂത്രവാക്യം പ്രയോഗിച്ചാല്‍….

Upper Face ലെ വലതുവശത്തെ കട്ട ഒഴികെയുള്ള 3 കട്ടകള്‍ക്കും ക്ലോക്കിന്റെ ദിശയില്‍ (Clockwise) ഒന്നിരിക്കുന്ന ഇടത്തുനിന്ന് മറ്റേതിരിക്കുന്ന ഇടത്തേക്ക് സ്ഥാനഭ്രംശം സംഭവിക്കും. പരമാവധി 2 പ്രാവശ്യം ഈ സൂത്രവാക്യം ഉപയോഗിക്കുന്നതോടെ മൂലയിലെ കട്ടകളെ എല്ലാം യഥാസ്ഥാനത്ത് എത്തിക്കാനാവും. പക്ഷെ ഇപ്പോഴും കട്ടകളുടെ നിറങ്ങള്‍ മാറിമറിഞ്ഞായിരിക്കാം കിടക്കുന്നത്.

സ്റ്റെപ്പ് 7.

മൂലകളിലെ മാറിമറിഞ്ഞ് കിടക്കുന്ന നിറങ്ങളെ നേരെയാക്കാന്‍ സ്റ്റെപ്പ് 7 ഉപയോഗിക്കാം. ആദ്യമായി നിറം മാറിക്കിടക്കുന്ന കട്ടയെ, മുകളിലെ ചിത്രത്തില്‍ കാണുന്നത് പോലെ Front Face ന്റെ വലത്തുവശത്ത് മുകളിലെ മൂലയില്‍ വരുന്ന വിധം ക്യൂബിനെ പിടിക്കുക.

എന്നിട്ട് Ri Di R D എന്ന സൂത്രവാക്യം പ്രയോഗിക്കുക. ഇത് 2 അല്ലെങ്കില്‍ 4 പ്രാവശ്യം ചെയ്യുന്നതോടെ ആ മൂലയില്‍ നിറം യഥാസ്ഥാനത്ത് വരും. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഈ സമയത്ത് Upper Face ലെ നിറം (ഇവിടെ നീല) ശരിയായി വരുന്നുണ്ടോന്ന് മാത്രമേ നോക്കാന്‍ പാടുള്ളൂ. ക്യൂബിന്റെ മറ്റ് വശങ്ങളില്‍ ഇതുവരെ ശരിയായി വന്ന നിറങ്ങളൊക്കെ ഇപ്പോള്‍ മാറിമറിയുന്നുണ്ടാകാം.

Front Face ന്റെ വലത്തുവശത്ത് മുകളിലെ മൂലയില്‍, നിറം ശരിയാകാതെ കിടക്കുന്ന ഓരോ കട്ടകളും കറക്കി കൊണ്ടുവന്ന് വെച്ചതിനുശേഷം
Ri Di R D എന്ന സൂത്രവാക്യം പ്രയോഗിക്കുക. Upper Face ലെ നിറം(നീല) പൂര്‍ണ്ണമായും ഒന്നായി വരുന്നതോടെ ക്യൂബിന്റെ എല്ലാവശങ്ങളിലും ഒരേ നിറം ആയിത്തീര്‍ന്നിരിക്കും.

വാല്‍ക്കഷണം :- സുഡോക്കു പസിലുകള്‍ ഒരു ഹരമായി പടര്‍ന്ന് പിടിച്ചുതുടങ്ങിയ കാലത്ത്, മുംബൈ നഗരവാസികളെ സുഡോക്കു ശാസ്ത്രീയമായി സോള്‍വ് ചെയ്യാന്‍ സഹായിക്കുന്നതിനുവേണ്ടി കോച്ചിങ്ങ് ക്ലാസ്സുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ വരെ ഉണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ട്. അങ്ങനൊരു സാദ്ധ്യത റൂബിക്‍സ് ക്യൂബിന്റെ കാര്യത്തില്‍ ഉണ്ടെങ്കില്‍, കോച്ചിങ്ങ് ക്ലാസ്സുകള്‍ നല്‍കാന്‍ ഞാന്‍ എപ്പോഴേ തയ്യാര്‍. ട്യൂഷന്‍ ഫീസ്, എണ്ണപ്പാടത്തുനിന്ന് ഈയുള്ളവന് കിട്ടുന്ന പച്ചരിക്കാശിനേക്കാള്‍ അല്‍പ്പം കൂടുമെന്ന് മാത്രം.

Comments

comments

56 thoughts on “ റൂബിക്‍സ് ക്യൂബ്

 1. കോച്ചിങ്ങ് ക്ലാസ്സുകള്‍ നല്‍കാന്‍ ഞാന്‍ എപ്പോഴേ തയ്യാര്‍. ട്യൂഷന്‍ ഫീസ്, എണ്ണപ്പാടത്തുനിന്ന് ഈയുള്ളവന് കിട്ടുന്ന പച്ചരിക്കാശിനേക്കാള്‍ അല്‍പ്പം കൂടുമെന്ന് മാത്രം :) :)

 2. പത്തിരുപത് വര്ഷം മുമ്പേ വിദേശത്ത ആയിരുന്ന അങ്കിള്‍ കൊണ്ടുവന്നു തന്നതാണ് യീ cube . .. കുറെ തിരിച്ചും മറിച്ചും നോക്കി തല പെരുത്തത് അല്ലാതെ വല്യ പ്രയോജനം ഒന്നും ഉണ്ടായില്ല .. രണ്ടൂന്ന്‍ വശം ഒക്കെ ശരിയാവുംഅത്രതന്നെ ..
  യീ കളി ഇഷ്ട പെടുന്നവര്‍ക്ക് യീ പോസ്റ്റ്‌ പ്രയോജന കരം ആവും … ശ്രമത്തിനു അഭിനന്ദനങ്ങള്‍ ..
  ഇത് നല്ലൊരു കോച്ചിംഗ് ക്ലാസ് തന്നെ അല്ലെ … ? അപ്പം ഇത് വയിക്കനോര്‍ക്കും ഫീസ്‌ ഉണ്ടാവോ ?
  പിന്നെ സുടോക്കുന്റെ കാര്യം .. എന്റെ കണവനു സുടോക്കുവില്‍ ആരോ കൈവിഷം കൊടുത്തിട്ടുണ്ട് ..
  സുഡോക്കു കളിക്കാന്‍ വേണ്ടി മാത്രമാണോ ഹിന്ദു വരുത്തന്നത് എന്ന് എന്റെ ബലമായ സംശയം …
  ചിലപ്പം എന്റെ കുടൂസന്‍ മാരും കൂടും ….

 3. @ ചേച്ചിപ്പെണ്ണ് – സുഡോക്കു പ്രാന്ത് കുറേ നാള് ഞാനും കൊണ്ടുനടന്നു. ഫ്ലൈറ്റിലും മറ്റും സമയം കൊല്ലാനായി ക്യൂബും പിന്നെ കുറേ സുഡോക്കു പ്രിന്റ് ചെയ്ത് എടുത്തത് ഇപ്പോഴും കൊണ്ടുനടക്കാറുണ്ട്. കണവനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല :)

  @ Captain Haddock – ഏര്‍ണോ റൂബിക്ക് സായിപ്പിന് ഈ സംഭവം ഉണ്ടാക്കാമെങ്കില്‍ നിരക്ഷരന്മാര്‍ക്ക് അത് ചുമ്മാ എടുത്തെഴുതാനും ആകുമെന്ന് ഇപ്പോ മനസ്സിലായില്ലേ ? :) ഇനീം മറന്ന് പോകാല്‍ എനിക്ക് വട്ടാകും. അതോണ്ട് ഒന്‍ ഡോക്യുമെന്റ് ചെയ്തേക്കാം എന്ന് വിചാരിച്ചു. അത്രന്നെ.

 4. എണ്ണം പിടിക്കാന്‍ ഈ പരിശീലനം നല്ലതാ…
  ഹി..ഹി..
  ഒബതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഈ സാധനം എന്റെ കയ്യില്‍ കിട്ടുന്നത്…കുറച്ചു തല പെരുപ്പിച്ച് കുറച്ചു ദിവസമെടുത്ത് അതൊരുപ്രാവശ്യം ഞാന്‍ ശരിയാക്കിയിട്ടുണ്ട്. പിന്നെ ഏഹെ….നടന്നിട്ടില്ല…..സസ്നേഹം

 5. ഹും…അപ്പോൾ രഹസ്യ ഈ വിദ്യ അറിയാവുന്ന ആൾ ലോകത്ത് ഞാൻ മാത്രമല്ല….

 6. manojettaa njaaan thottu… cube kazhinja divasam njaaan vaangichirunu…. but try to find out the concept… but failed…
  my sister told me that internet will give equation for this… but i dnt want to use others idea… appoyaan sirjeeyude post…. but not read the whole…. enkillum wave length ennu parayunna oru sadanam undennu parayunnath shariyaaanuu…..

 7. കുറച്ചു കാലമായി നമ്മുടെ ചേട്ടായി ഇതും കൊണ്ട് ഷൈന്‍ ചെയ്യുന്നു. ഒന്ന് പഠിച്ചിട്ടു വേണം നമുക്ക് ഒന്ന്….
  ഞാന്‍ പണ്ടൊന്നു ശരിയാക്കിയതാ. എല്ലാ കളര്‍ സ്റ്റിക്കരും പറിചൊട്ടിച്ചു. :)

 8. എത്ര കാലമായി ഇതൊന്ന് നേരെയാക്കൻ നോക്കുന്നു! ഇനി പഠിച്ച് നേരെയാക്കിയിട്ട് തന്നെ കാര്യം.

 9. ക്യൂബ് ശരിയാക്കാന്‍ പഠിപ്പിച്ച ഒരു പുസ്തകം പണ്ടു വാങ്ങിയത് പഴയ മാസികകളുടെ കൂടെ എവിടെയോ കിടപ്പുണ്ട്. തപ്പിയെടുക്കണം.
  ഇപ്പോ ക്യൂബുമില്ല ഓര്‍മ്മയുമില്ല.

 10. ഇത് പരീക്ഷിക്കണമെങ്കില്‍ ആദ്യം ക്യൂബ് വേണം.. എങ്കിലും വിവരണം കാണുമ്പോള്‍ ഒന്ന് പരീക്ഷിക്കാന്‍ തോന്നുന്നു

 11. ഞാനും പരീക്ഷിച്ചിട്ടുണ്ട്,കളര്‍ സ്റ്റിക്കര്‍ ഒക്കെ മാററി ഒട്ടിച്ചു..അല്ലാതെ ഇതുവരെ ശരിക്കും ചെയ്യാന്‍ പറ്റിയിട്ടില്ല

 12. മെനക്കെട്ടിരുന്ന് ഇത് എഴുതിയതിന് ഒരു കൈ കൊട്. റൂബിക്സ് സര്‍ക്കിളും (റൂബിക്സ് 360) ഇറങ്ങിയിട്ടുണ്ടെന്ന് ഇന്നാളൊരിക്കല്‍ വായിച്ചിരുന്നു. അതേലും പരിശ്രമം തുടങ്ങിയോ? :)

 13. യിതൊക്കെ വല്ല വെറും പിള്ളേരു കളി. നമ്മളേ പോലെ ജീനിയസ്കൾക്ക് പറ്റിയ പരിപാടിയൊന്നുമല്ല ഇത്.. ;) ( വായിക്കുമ്പോ തന്നെ തല പെരുക്കുന്നു..പിന്നെയാ‍ അത് ശരിയാക്കാൻ നോക്കുന്നെ..)

 14. വളരെ നന്ദി യുണ്ടേ ഇങ്ങനെ യൊരു പോസ്റ്റ്‌ ഇട്ടതിനു …
  എന്നെ ഒന്ന് സഹായികാമോ?

  “സ്റ്റെപ്പ് 3.
  രണ്ടാമത്തെ സ്റ്റെപ്പ് കഴിയുന്നതോടെ പച്ചവശത്തിനൊപ്പം അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റ് 4 വശങ്ങളുടെ ആദ്യത്തെ നിരകൂടെ ഒരേ നിറമായിയിട്ടുണ്ടാകുമെന്നത് ശ്രദ്ധിക്കുക”
  ഞാന്‍ ചെയ്തപ്പോള്‍ 4 വശങ്ങളുടെ ആദ്യത്തെ നിര ഒരേ നിറം ആയി വന്നില്ല…എന്താവും പ്രശ്നം എന്ന് പറയാമോ?
  മുമ്പ് പച്ചനിറം വരുന്ന ഭാഗത്ത് പ്ലസ് (+) ആകൃതിയില്‍ആക്കുമ്പോള്‍, പ്ലസ് (+) നെ വെളിയില്‍ വരുന്ന ഭാഗങ്ങളുടെ നിറം ശ്രദ്ധികനമോ?

 15. @ Jyothis Narayanan – ഞാന്‍ മനസ്സിലാക്കുന്നത് ഇപ്രകാരമാണ്. പച്ചനിറം വരുന്ന ഭാഗത്തിനെ + ആക്കിയപ്പോള്‍ 4 കട്ടകളുടെയും + ന് വെളിയില്‍ വരുന്ന ഭാഗം കൂടെ താങ്കള്‍ ശ്രദ്ധിച്ചിട്ടില്ല. (ഇങ്ങനൊരു കാര്യം ഞാന്‍ പോസ്റ്റില്‍ എടുത്ത് പറഞ്ഞിട്ടില്ല എന്നത് എന്റെ കൂടെ പിഴവാണ്.)

  ഉദാഹരണത്തിന് green-orange നിറമുള്ള കട്ട വരേണ്ടത് പച്ചയ്ക്കും ഓറഞ്ചിനും ഇടയ്ക്കുള്ള + ന്റെ സ്പേസില്‍ ആണ്. അത്തരത്തില്‍ വേണം താങ്കള്‍ പച്ചനിറത്തിന്റെ വശം പൂര്‍ത്തിയാക്കേണ്ടത്.

  ഒന്നാമത്തെ ചിത്രത്തില്‍ നോക്കിയാല്‍ അതിനെക്കുറിച്ച് ഒരു ധാരണ കിട്ടും. ഇപ്രകാരം ഒന്നുകൂടെ ശ്രമിച്ച് നോക്കിയതിന് ശേഷം വിവരമറിയിക്കൂ.

  ഒരാളെയെങ്കിലും വലയില്‍ വീഴ്‌ത്തിയതിന്റെ സന്തോഷത്തിലാണ് ഞാന്‍ : ) :)

 16. “ഉദാഹരണത്തിന് green-orange നിറമുള്ള കട്ട വരേണ്ടത് പച്ചയ്ക്കും ഓറഞ്ചിനും ഇടയ്ക്കുള്ള + ന്റെ സ്പേസില്‍ ആണ്. അത്തരത്തില്‍ വേണം താങ്കള്‍ പച്ചനിറത്തിന്റെ വശം പൂര്‍ത്തിയാക്കേണ്ടത്.”
  ഗുരുക്കന്‍ മാര്‍ എല്ലാ സ്പൂണ്‍ ഫീഡിംഗ് പോലെ പറഞ്ഞു തരാറില്ല എന്ന് അറിയാം :)
  എങ്കിലും മുകളില്‍ പറഞ്ഞത് മനസിലാകുന്നില്ല . ‘green-orange നിറമുള്ള കട്ട’ എന്നത് മഞ്ഞ ആണോ ?

 17. @ ജ്യോതിസ് നാരായണന്‍ – 3 തരം കട്ടകളാണ് ക്യൂബില്‍ ഉള്ളത്.
  1. ഒരു നിറം മാത്രമുള്ളത്. അതാണ് എല്ലാ വശത്തിന്റേയും നടുക്കുള്ളത്.ഇത് 6 എണ്ണം കാണും.
  2. രണ്ട് നിറം ഉള്ള കട്ടകള്‍. അതാണ് + ആകുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. ഇത് 12 എണ്ണം കാണും.
  3. മൂന്ന് നിറം ഉള്ള കട്ടകള്‍. ഇതാണ് മൂലയിലെ കട്ടകള്‍. ഇത് 8 എണ്ണം കാണും.

  താങ്കളുടെ ക്യൂബില്‍ ഓറഞ്ചും പച്ചയും നിറങ്ങള്‍ ഉണ്ടെങ്കില്‍… ആ ക്യൂബില്‍ green-orange നിറമുള്ള (മുകളില്‍ പറഞ്ഞ കാറ്റഗറി 2ലെ രണ്ട് നിറമുള്ള) ഒരു കട്ട ഒരെണ്ണം ഉണ്ടാകും. അതല്ല പച്ചയും വെളുപ്പും നിറങ്ങള്‍ ആ ക്യൂബില്‍ ഉണ്ടെങ്കില്‍ അതില്‍ green-white എന്ന ഒരു കട്ട ഉണ്ടാകും. ഞാന്‍ പറയുന്നത് ഒരു ഉദാഹരണം ആണ്. ഇപ്പോള്‍ പിടികിട്ടിക്കാണുമെന്ന് കരുതുന്നു.

  ആദ്യത്തെ ഒരു വശം ശരിയാക്കേണ്ടത് വളരെ ബേസിക്കായ ഒരു കാര്യമാണെന്ന് തോന്നിയതുകൊണ്ടാണ് അതിനെപ്പറ്റി വിശദമായി പ്രതിപാദിക്കാതിരുന്നത്. തുടര്‍ന്നങ്ങോട്ട് സ്പൂണ്‍ ഫീഡിങ്ങ് തന്നെയാണ് നടത്തിയിരിക്കുന്നത്. നേരിട്ട് ചൂണ്ടിക്കാണിക്കാനാന്‍ പറ്റുമെങ്കില്‍ ഒരു സെക്കന്റ് കൊണ്ട് തീരുന്ന ഒരു സംശയം മാത്രമാണിത്. പറഞ്ഞുവരുമ്പോള്‍ പേജുകള്‍ തന്നെ എടുക്കുന്നു. അതാണ് സങ്കടം :(

 18. ആ സ്റ്റേജ് കടന്നു എങ്കിലും കമ്പ്ലീറ്റ്‌ ആകുനില്ല…എന്തായാലും ഈ weekendil ഒരു നല്ല ശ്രമം കൂടി നടത്തണം ..എന്നിട്ട് വരാം ..thank u

 19. @ Jyothis Narayanan – ഏത് സ്റ്റേജില്‍ ആണ് പ്രശ്നം ഉണ്ടാകുന്നതെന്ന് അറിയിക്കൂ. ഒരാളെക്കൊണ്ടെങ്കിലും ഇത് ചെയ്യിപ്പിച്ചെടുക്കാനായാല്‍ ഈ പോസ്റ്റ് ധന്യമായി :)

 20. ഒരു വർഷം മുമ്പ് ഇതേലൊന്ന് ഞാനും വാങ്ങി ,ഒരു തിക്കവെച്ചു കൊടുത്തു പിന്നെ കൂറേദിവസം കുത്തി യിരുന്നു തിരിച്ചു അവസാനം എന്റെ കണ്ട്രോൾ പോയപ്പം എടുത്തോരേറൂവെച്ചു കൊടുത്തു.ഇപ്പോ തട്ടുമ്പുറത്തു നിന്ന് ലവനെ പൊക്കിയെടുത്തിട്ടുണ്ട്.ഇനി ഞാനും ഒന്നു വിലസ്സും..:((

 21. അപ്പൊ ഇതാണല്ലേ അന്ന് ബസ്സായി വന്നത്!! കാണാന്‍ ലേറ്റ് ആയി. equations ഒക്കെ വെച്ച് ഒരു ബുക്കില്‍ വായിച്ചിരുന്നു. ഇത് കുറച്ചു കൂടി എളുപ്പമായി തോന്നി.ആശംസകള്‍!!

 22. ഇപ്പൊ എനിക്ക് സ്റ്റെപ്പ് 4 കഴിയുന്നത്‌ വരെ ഒട്ടും പ്രയാസം കൂടാതെ ചെയ്യാന്‍ പറ്റും. പക്ഷെ പിന്നീട് ഉള്ള സ്റ്റെപ്പ് കല്‍ ഇപ്പോഴും ഒരു അനിശ്ശിതത്തില്‍ ആണ്. ഇപ്പോഴും റിസള്‍ട്ട്‌ കിട്ടുന്നില്ല. സ്റ്റെപ്പ് 5 സ്റ്റെപ്പ് 6 ശേരിയപ്പോള്‍ സ്റ്റെപ്പ് 7 ശേരിയകുന്നില്ല, ചില പ്പോള്‍ സ്റ്റെപ്പ് 5 യില്‍ തന്നെ കുടുങ്ങുന്നു. ഞാന്‍ എന്തെങ്കിലും mistake വരുത്തിയിട്ടുണ്ടാക്കാം. എന്തായാലും വരും ദിവസങ്ങളില്‍ കുറച്ചു കൂടി വ്യക്തമായ സംശയങ്ങളും ആയി വരാം…. ഇന്ന് evening കൂടി ഒന്ന് പരിശ്രമികെട്ടെ.

 23. സ്റ്റെപ്പ് 7 ആണ് പ്രശ്നം . ‘Ri Di R D ‘ 4 പ്രാവശ്യം ചെയ്തിട്ടും ശെരിയായില്ല. മുകളിലെ കളര്‍ right side ഇല് ആകിയതിനു ശേഷം ആണ് ‘Ri Di R D ‘ ചെയ്തത് .പക്ഷെ ശെരി ആയില്ല .

 24. @ ജ്യോതിസ് നാരായണന്‍ – സ്റ്റെപ്പ് 7 ആണ് പ്രശ്നമെങ്കില്‍ താങ്കള്‍ വിജയത്തിന്റെ വക്കത്തെത്തിയിരിക്കുന്നു എന്ന് നിസ്സംശയം പറയാം.

  ഈ സ്റ്റെപ്പില്‍ മുകളിലെ നിറം ക്യൂബിന്റെ Front Face ന്റെ വലത്തുവശത്ത് മുകളില്‍ എത്തിച്ചതിനുശേഷം തന്നെയാണ് സ്റ്റെപ്പ് ചെയ്യുന്നതെങ്കില്‍ അവിടെ വരെ താങ്കള്‍ക്ക് തെറ്റിയിട്ടില്ല. പക്ഷെ ഈ സ്റ്റെപ്പില്‍ എല്ലാവരും തെറ്റിക്കാന്‍ സാദ്ധ്യതയുള്ള ഒരു കാര്യം. മുകളിലെ നിറം ശരിയായി എന്ന് കണ്ടാല്‍ പിന്നെ Ri Di R D എന്ന സൂത്രവാക്യത്തിലെ D എന്ന തിരിക്കല്‍ ചെയ്യില്ല. കാരണം Ri Di R എന്നതുവരെ തിരിക്കുന്നതോടെ മുകളിലെ നിറം ശരിയാകും. ആ സന്തോഷത്തില്‍ D തിരിക്കാന്‍ മറന്നാല്‍ എല്ലാം അതോടെ തെറ്റും. ഇത് താങ്കള്‍ വിട്ടുപോകാതെ ചെയ്യുന്നുണ്ടോ എന്ന് അറിയിക്കൂ. എന്നിട്ടും ശരിയായില്ലെങ്കില്‍ നമുക്ക് വീണ്ടും ട്രബിള്‍ ഷൂട്ടിങ്ങിലേക്ക് കടക്കാം.

 25. @നിരക്ഷരന്‍
  താങ്കളെ അപമാനിക്കാനല്ല താങ്കള്‍ പറഞ്ഞതു പോലെ ഒരു ഹാസ്യത്തിന്റെ ശൈലിയില്‍ എന്നാല്‍ “കൊട്ടിക്കൊണ്ട്” എഴുതിയതാണ്. കാര്യം ഒരു വിധം മനസ്സിലായിക്കാണും എന്ന് കരുതുന്നു. ഇതില്‍ കൂടുതല്‍ ഒന്നും തെളിച്ചെഴുതാന്‍ പറ്റില്ല…ഹ..ഹ..
  ശ്രദ്ധിക്കുവാന്‍ ഞാന്‍ ആരുടേയും ബ്ലോഗ്ഗില്‍ പോയി ബോധപൂര്‍വ്വം വഴക്കുണ്ടാക്കാറില്ലാട്ടാ….ഇതിപ്പോള്‍ മുട്ടിയിട്ട് ഇരിക്കാന്‍ വയ്യാണ്ടായതോണ്ട് പൂശീതാ…

  ഒരു കാര്യം കൂടെ കുരങ്ങന്‍ എന്ന പ്രയോഗം ആഗോളതലത്തില്‍ വളരെ ഗൌരവം ഉള്ളതാണ്, വംശീയമായി അധിക്ഷേപിക്കുന്നതാണ്. അത് ആ ചേച്ചിക്ക് അറിയാന്മ്പാടില്ലായിരിക്കും.

 26. hey i tried it buddy, was able to do til the 7th step but the final step, mukalile neela niram ellam shariyaayappol baaki ella vashavum poyi… i mean i took the side to be changed to the right up n did the last step four times n got it corrected pakshe appol baaki, adiyile pachayum vashangalile colours ellam poyi…… athu saramilla ennezhuthiyathukondu, adutha katta right upside vachittu veendum last step two times cheythu, appol mukalile neela shariyaayi pakshe baakiyulla colours onnum shariyaayilla, veendum two times cheythu nokki shariyaayengilo, but no raksha chetta….. ippam mukalile neela niravum athinte vashangalile oro variyum maathram shariyaayundu, baakiyellaam kulamaayi kidakkunnu…. iniyippol innu vayya, naaleyo mattannaalo veendum onnu muthal thudanganam… athilum shariyaayingel pinne niraksharan chetta, chettante urakkam nashtapedum…… njaan vidilla… isd engil isd, njaan number kandupidichu vilichondirikkum… thalkaalam good night

 27. @ ശിവാ – ജ്യോതിസ് നാരായണനോട് പറഞ്ഞത് തന്നെ ഞാന്‍ താങ്കളോടും പറയുന്നു.

  സ്റ്റെപ്പ് 7 ആണ് പ്രശ്നമെങ്കില്‍ താങ്കള്‍ വിജയത്തിന്റെ വക്കത്തെത്തിയിരിക്കുന്നു എന്ന് നിസ്സംശയം പറയാം.

  ഈ സ്റ്റെപ്പില്‍ മുകളിലെ നിറം ക്യൂബിന്റെ Front Face ന്റെ വലത്തുവശത്ത് മുകളില്‍ എത്തിച്ചതിനുശേഷം തന്നെയാണ് സ്റ്റെപ്പ് ചെയ്യുന്നതെങ്കില്‍ അവിടെ വരെ താങ്കള്‍ക്ക് തെറ്റിയിട്ടില്ല. പക്ഷെ ഈ സ്റ്റെപ്പില്‍ എല്ലാവരും തെറ്റിക്കാന്‍ സാദ്ധ്യതയുള്ള ഒരു കാര്യം. മുകളിലെ നിറം ശരിയായി എന്ന് കണ്ടാല്‍ പിന്നെ Ri Di R D എന്ന സൂത്രവാക്യത്തിലെ D എന്ന തിരിക്കല്‍ ചെയ്യില്ല. കാരണം Ri Di R എന്നതുവരെ തിരിക്കുന്നതോടെ മുകളിലെ നിറം ശരിയാകും. ആ സന്തോഷത്തില്‍ D തിരിക്കാന്‍ മറന്നാല്‍ എല്ലാം അതോടെ തെറ്റും. ഇത് താങ്കള്‍ വിട്ടുപോകാതെ ചെയ്യുന്നുണ്ടോ എന്ന് അറിയിക്കൂ. എന്നിട്ടും ശരിയായില്ലെങ്കില്‍ നമുക്ക് വീണ്ടും ട്രബിള്‍ ഷൂട്ടിങ്ങിലേക്ക് കടക്കാം.

  അങ്ങനെ ഒരാള്‍ക്ക് കൂടെ ക്യൂബ് പനി പിടിച്ചു.

 28. anno ithu thanne pala thavana paranju thanhit manassilayitilla ini ithu vaich onhu cheyth nokkam enh vachapo annan thanha cube natilayipoyi.
  Ini natill chenhit venam onhu krithyamayi parisheelikkan
  sudoku, Rubic’s cube, puthiya valla tharikidayum kitiyitundo?
  kore nalayi vayana niruthiyit inh ellam koode onhichirunh vayikkam enh karuthi thuranhathan athond ellathinum commentidathathil vishamam thonharuth. ellam othiri ishtapetu kooduthal vayikkan oru inspirationum kitunhund. thanks alot.
  pinne nammude natiloru paripadikk kshanichal varan patuo blogine kurichoru cheriya vivaranam, athramathram namukkum oru weight aanallo.
  kooduthal uyarangalil ethateyenh hridayam niranj aashamsikkunhu.

 29. ഒരു സംശയം.. എന്റെ ഒരു സുഹൃത്ത് ഇത് മൊത്തം പൊളിച്ചെടുത്ത് റീസെറ്റ് ചെയ്തു. അങ്ങനെ ചെയ്താൽ ഈ പറഞ്ഞ ഫോർമുലകൾ ഫലിക്കാതെ വരുമോ ? ഞാൻ ഇത് പകുതിക്ക് വച്ച് കീഴടങ്ങി.
  എന്റെ കയ്യിലുള്ളത് വില കുറഞ്ഞ ഒരെണ്ണം ആണ്. വ്യത്യാസം വല്ലതും ഉണ്ടോ ?
  ചുരുക്കി പറഞ്ഞാൽ ഇതിൽ പറഞ്ഞിരിക്കുന്ന പോലെ ഒന്നും നടക്കുന്നില്ല :(

 30. @ അബ്‌കാരി – പൊളിച്ചെടുത്ത് റീസെറ്റ് ചെയ്താൽ പിന്നെ ഫോർമുല അനുസരിച്ച് ചെയ്യുമ്പോൽ ഏതെങ്കിലും ഒരു മൂലയ്ക്കുള്ള കഷണം മാത്രം സെറ്റാകാതെ വരുന്നതായി ശ്രദ്ധിച്ചിട്ടുണ്ട്. എപ്പോഴും സംഭവിക്കണം എന്നും ഇല്ല. അഥവാ അങ്ങനെ സംഭവിച്ചാൽത്തന്നെ ഫോർമുല അനുസരിച്ച് സെറ്റ് ചെയ്തതിന് ശേഷം തിരിഞ്ഞിരിക്കുന്ന മൂലയിലെ കഷണം മാത്രം പൊളിച്ചെടുത്ത് റീസെറ്റ് ചെയ്താൽ മതിയാകും.

  ഇതിൽ‌പ്പറഞ്ഞത് പോലെ ഒന്നും നടക്കുന്നില്ല എന്നത് വ്യസനം ഉണ്ടാക്കുന്നു. ചിലപ്പോൾ ഈ പോസ്റ്റുമായുള്ള ഒരു കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് മാത്രമാകം. അല്ലെങ്കിൽ a wave length mismatch. ഇതേ ഫോർമുല ഉപയോഗിച്ച് ഒരു പ്രാവശ്യം നേരിട്ട് ഞാൻ നേരിട്ട് കാണിച്ച് തന്നാൽ ഒറ്റയടിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ, പ്രത്യേകിച്ച് അൽ‌പ്പം എങ്കിലും ശ്രമിച്ച ഒരാളെന്ന നിലയ്ക്ക്. വില കുറഞ്ഞതായതുകൊണ്ട് പ്രവർത്തനത്തിൽ സാങ്കേതികമായി വ്യത്യാസം ഒന്നും ഉണ്ടാകുകയേ ഇല്ല. പക്ഷെ തിരിക്കുമ്പോൾ സ്‌മൂത്ത് ആയിരിക്കില്ല എന്ന് മാത്രം. എന്തായാലും ശ്രമങ്ങൾ നടക്കട്ടെ. പറ്റുമെങ്കിൽ നേരിട്ട് കാണാൻ ശ്രമിക്കാം.

 31. വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ 2 അദ്ധ്യാപകരില്‍ നിന്നും അടിസ്ഥാന നീക്കങ്ങള്‍ മനസ്സിലാക്കി തട്ടിയും മുട്ടിയും ഒക്കെ ചിലപ്പോള്‍ സോള്‍വ്‌ ചെയ്യാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഈയിടെ മിനക്കെട്ടിരുന്ന് അല്‍ഗോരിതം മനസിലാക്കി (ഇന്‍റെര്‍നെറ്റ് റെഫര്‍ ചെയ്തു. second layernu njyan upayogichirunna methodinekkaal eluppamulla method manasillaaki) ആധികാരികമായി നീക്കങ്ങള്‍ പഠിച്ചു. അതിനു മനോജ്‌ ചേട്ടന്‍റെ ഈ ബ്ലോഗ്‌ പോസ്റ്റ്‌ ഏറെ പ്രചോദനമായെന്നുള്ളത്‌ വളരെ സന്തോഷം നല്‍കുന്നു. ഇപ്പോള്‍ 5 മിനുട്ടില്‍ താഴെ സമയം കൊണ്ട് തീര്‍ക്കാന്‍ സാധിക്കുന്നു.

 32. താങ്കള്‍ക്ക് ഇതിന്ടെ ഒരു ദ്രിശ്യ ആവിഷ്കാരം പോസ്റ്റ്‌ ചെയ്തു കൂടെ ബുദ്ധി അല്‍പ്പം കുറവുള്ള ഞങ്ങള്‍ക്കും പടിക്കാലോ ?

  1. @ നൂലാമാല – http://www.youtube.com/watch?v=eQ8ZWMlObGE
   ഈ ലിങ്ക് ഒന്ന് നോക്കൂ. ഇതുപോലെ നൂറുകണക്കിന് വീഡിയോകൾ ഇന്റർനെറ്റിൽ ഉണ്ട്. ഞാനിവിടെ പറഞ്ഞിരിക്കുന്ന മാതൃകയിൽ തന്നെ. അതുകൊണ്ടാണ് എന്റേത് വാചകങ്ങളിൽ മാത്രം ഒതുക്കിയത്.

 33. ഇന്നലെ സന്ധ്യക്ക് പുറത്തു പോയപ്പോള്‍ ഒരു ക്യുബ്‌ ഞാനും വാങ്ങി .രാത്രി പത്തു മണി മുതല്‍ രാവിലെ ആറു മണി വരെ ശ്രമിച്ചു നടന്നില്ല ,നന്നായൊന്നു ഉറങ്ങി മൂന്നു മണിക്ക് എണീറ്റ്‌ വീണ്ടും ശ്രമിച്ചു അര മണിക്കൂറില്‍ സംഗതി നടന്നു……!!! എന്തായാലും താങ്കളുടെ പോസ്റ്റ്‌ കൊണ്ട് ഒരാള്‍ കൂടി സംഗതി പഠിച്ചു.താങ്കള്‍ക്ക് അഭിമാനിക്കാം…
  ഞാനേ പേസ്റ്റ് എടുത്തു സംഗതികള്‍ നടത്തട്ടെ.നന്ദി നിരക്ഷരന്‍ നന്ദി ………

 34. പിന്നേയ് ഒറിജിനല്‍ റൂബിക്സ് ക്യുബ്‌ എവിടെ കിട്ടും? വില അറിയുമെങ്കില്‍ ആതൂടെ ഒന്ന് പറഞ്ഞാല്‍ നന്നായിരുന്നു.

  1. @ നൂലാമാല – ഒരാൾ കൂടെ ഒരു പസ്സിൽ ചെയ്തു എന്നറിഞ്ഞതിൽ വളരെ സന്തോഷം.

   ഒറിജിനൽ ക്യൂബുകൾ ആർച്ചീസ് പോലുള്ള കടകളിൽ കണ്ടിരുന്നു. 250 + രൂപയോളം വിലയുണ്ട്. പക്ഷെ അതിന് തക്ക ക്വാളിറ്റിയും ഉണ്ട്. വിദേശരാജ്യങ്ങളിൽ 10 ഡോളർ 10 പൌണ്ട് എന്നിങ്ങനെ പോകുന്നു ഒറിജിനലിന്റെ വില.

 35. ഒരുപാട് കാലം ശ്രമിച്ചിട്ട് നടക്കാതെ പോയതായിരുന്നു. അത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ചതിന് നന്ദി. പിന്നെ ചിലര്‍ക്ക് ഏഴാമത്തെ ലെവലില്‍ തെറ്റിയത് പോലെ എനിക്കും തെറ്റിയിരുന്നു. അതിന്റെ കാരണം ഫ്രന്റ്‌ ഫേസ് ഇന്റെ വലതു വശത്തുള്ള നിറം Ri Di R D എന്ന സമവാക്യത്തില്‍ ശരിയാക്കിയതിന്നു ശേഷം റൈറ്റ് ഫേസ് ലെ നിറം ഫ്രന്റ്‌ ഫേസ് ലേക്ക് കൊണ്ടുവരുന്നതിന് പകരം മൊത്തം റൈറ്റ് ഫേസ്, ഫ്രന്റ്‌ ഫേസ് ആക്കി മാറ്റി ചെയ്തത് കൊണ്ടാണ്. Ri Di R D എന്നത് ഉപയോഗിച്ച് ഒരു കോര്‍ണര്‍ ശരിയാക്കിയതിന് ശേഷം U ഉപയോഗിച്ച് അടുത്ത കോര്‍ണര്‍ ഫ്രന്റ്‌ ഫേസില്‍ കൊണ്ട് വന്നു ചെയ്തപ്പോള്‍ ശരിയായി. നന്ദി മനോജ്‌ ഭായി

  1. @ anuroop – ഒരു പസിൽ ശരിയാക്കിക്കഴിയുമ്പോൾ കിട്ടുന്ന സന്തോഷം ഒരു പരീക്ഷയ്ക്ക് ഡിസ്‌റ്റിങ്ങ്ഷൻ കിട്ടുന്നതിനേക്കാൽ വലുതാണ് :)

 36. മൂന്നു വര്ഷം മുന്‍പ് ഈ പോസ്റ്റില്‍ വന്നു ക്യൂബ് വച്ച് കീഴടങ്ങിയെങ്കിലും, ഇപ്പോള്‍ രണ്ടു ലെയര്‍ വരെ സോള്‍വ്‌ ചെയ്യാന്‍ പഠിച്ചു :-) ബാക്കി ഉള്ളതുകൂടി പഠിക്കട്ടെ!!! അപ്പോള്‍ വീണ്ടും വരാം!

 37. താങ്കൾ പറഞ്ഞതു പോലെ 6 ഘട്ടങ്ങൾ വളരെ ശരിയായി ചെയ്തു വിജയിച്ചു 6ഘട്ടങ്ങൾ കഴിഞ്ഞപ്പോൾ ”മൂലയിലെ ഒരു കട്ട”മാത്രം ശരിയാവാത്ത അവസ്ഥയിലേക്ക് വന്നു താങ്കൾ പറഞ്ഞതു പോലെ 7ാം ഘട്ടത്തിൽ ശരിയാവാതെ കിടന്ന മൂലയിലെ കട്ട front face ന്റെ വലതു വശം മുകൾ മൂലയിൽ കൊണ്ടൂ വന്നു Ri Di R D ചെയ്തു അതിന്റെ അവസാനം upper face മൊത്തം ശരിയാവുകയും എന്നാൽ ബാക്കി ഭാഗങ്ങൾ എല്ലാം ശരിയായ രീതിയിൽ അല്ലാതെ ആവുകയും ചെയ്തു എന്താണ് ഇനി ഞാൻ ചെയ്യേണ്ടത്

 38. താങ്കള്‍ പറഞ്ഞതുപോലെ 3-rd step വരെ ചെയ്യാന്‍പറ്റി. ബാക്കിയുള്ളത് ശരിയാക്കാന്‍ പറ്റുന്നില്ല.ഫോര്‍മുല ഉപയോഗിച്ച് ചെയതപ്പോളും ശരിയാവുന്നില്ല. What i do?

  1. നേരിട്ട് കാണിച്ച് തരാൻ പറ്റിയാൽ ഒരു പ്രാവശ്യം കൊണ്ട് ഫോർമുല കൃത്യമായി മനസ്സിലാക്കാൻ പറ്റും. വായിക്കുമ്പോൾ മനസ്സിലാക്കി മുന്നോട്ട് നീങ്ങാൻ ആകുന്നില്ലെങ്കിൽ പിന്നെ നേരിൽ കാണിച്ചുതരുകയല്ലാതെ മാർഗ്ഗമൊന്നും ഇല്ല.

Leave a Reply to നിരക്ഷരന്‍ Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>