Yearly Archives: 2016

വാർത്തേം കമന്റും – (പരമ്പര 34)


34

വാർത്ത 1:- ഇന്ത്യയുടെ ഒളിമ്പിക്‌സ് പ്രകടനം മെച്ചപ്പെടുത്താന്‍ പ്രത്യേക സംഘം.
കമന്റ് 1:- അടുത്ത ഒളിമ്പിൿസിന് ആ സംഘവും ബിസിനസ്സ് ക്ലാസ്സിൽ ടോക്കിയോവിലേക്ക് പറക്കും.

വാർത്ത 2:- ബി.ജെ.പി.യുമായി സഖ്യത്തിനില്ലെന്ന് കെ.എം.മാ‍ണി.
കമന്റ് 2:- അഴിമതിക്കാരുമായി കൂട്ടുകൂടാനില്ലെന്ന് കൊടിയേരി സഖാവ് പറഞ്ഞ സ്ഥിതിയ്ക്ക് വിരമിക്കലിനെപ്പറ്റി ആലോചിക്കരുതോ ?

വാർത്ത 3 :- പതിനാല് സെക്കന്റ് ഒരു പെൺകുട്ടിയെ തുറിച്ച് നോക്കിയാൽ കേസെടുക്കാമെന്ന് ഋഷിരാജ് സിംഗ്.
കമന്റ് 3 :- പതിമൂന്ന് സെക്കന്റ് കഴിഞ്ഞ് രണ്ട് സെക്കന്റ് റെസ്റ്റെടുത്താൽ പോരേ ?

വാർത്ത 4:- തെരുവുനായ്ക്കളെ കൊല്ലരുതെന്ന് ദേശീയ മൃഗക്ഷേമബോര്‍ഡ്.
കമന്റ് 4:- വെളിക്കിരിക്കാ‍ൻ പോകുമ്പോൾ ബോർഡ് ചെയർമാൻ ഡോ:ഖർബ് നായ്ക്കളെ ഓടിക്കാൻ കൂടെ വരുമെന്നാണെങ്കിൽ സമ്മതം.

വാർത്ത 5:- പ്രാവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് മര്‍ദ്ദനം: ബാംഗ്ലൂരിൽ മലയാളി യുവാവ് മരിച്ചു.
കമന്റ് 5:- സമാധാനത്തിന്റെ പ്രതീകമായിട്ട് വരും ഈ പ്രാവെന്ന് പറയുന്ന പക്ഷി.

വാർത്ത 6:- ഗംഗാ മാതാവ് വീട്ടില്‍ കയറിയത് ഭാഗ്യമെന്ന് വെള്ളപ്പൊക്കബാധിതരോട് ലാലു പ്രസാദ് യാദവ്.
കമന്റ് 6:- ഭൂകമ്പബാധിതരോട് ഭൂമീദേവി വീട്ടിൽ വന്നത് സൌഭാഗ്യമെന്നും പറയാം വരും കാലങ്ങളിൽ.

വാർത്ത 7:- ജോലി സമയത്ത് പൂക്കളം വേണ്ടെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി.
കമന്റ് 7:- പൂക്കളമിടാനായിട്ടെങ്കിലും 11 മണിക്ക് മുൻപേ ഓഫീസിൽ വരുന്നത് തടയണ്ട സഖാവേ.

വാർത്ത 8:- പോലീസ് ശ്വാനവിഭാഗം ശക്തിപ്പെടുത്തുമെന്ന് ഡിജിപി.
കമന്റ് 8:-  തെരുവ് നായ്ക്കളെ മുഴുവൻ ഈ പദ്ധതിയിലേക്ക് മുതൽക്കൂട്ടാക്കിയിരുന്നെങ്കിൽ വലിയ ഉപകാരമാകുമായിരുന്നു.

വാർത്ത 9:- അദ്ധ്യാപകദിനത്തിൽ ജീവിതശൈലി പഠിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സ്‌കൂളിലെത്തും.
കമന്റ് 9:- അദ്ധ്യാപകരെയൊക്കെ ഒരു പാഠം പഠിപ്പിക്കണമെന്ന് കുട്ടികൾ.

വാർത്ത 10:- ഉത്തര കൊറിയയിൽ ഒളിമ്പിൿ മെഡല്‍ നേടാതെ തിരിച്ചെത്തിയ കായികതാരങ്ങള്‍ക്ക് ശിക്ഷ കല്‍ക്കരി ഖനിയില്‍.
കമന്റ് 10:- ഒളിമ്പിൿസിന് കെട്ടിയെഴുന്നള്ളി പോകുന്ന ഇന്ത്യൻ ഒഫീ‍ഷ്യൽ‌സിന് ഇതുപോലെ വല്ല ശിക്ഷയും നൽകാൻ എന്തെങ്കിലും വകുപ്പുണ്ടോ ?