All posts by Manoj Ravindran

കൊണാർക്ക് GIE 2025-2026 (Day # 96 – March 04)


22
രാവിലെ 07:10ന് കൊൽക്കത്തയോട് വിട പറഞ്ഞ് കൊണാർക്ക് ലക്ഷ്യമായി നീങ്ങി.

530 കിലോമീറ്റർ ദൂരം, ഗൂഗിൾ പറഞ്ഞതിലും രണ്ടര മണിക്കൂർ മുന്നേ തരണം ചെയ്ത് ഉച്ചയ്ക്ക് 02:20ന് കൊണാർക്കിൽ എത്തി.

ഒഡീഷയിലേക്ക് GIE കടക്കുന്ന സമയത്ത് വിശദമായി കാണാനുള്ളതാണ് സൂര്യ ക്ഷേത്രം (Sun Temple). എന്നാലും കൊച്ചിയിലേക്കുള്ള ഈ മടക്കയാത്രയിൽ അതൊന്ന് ചുരുക്കത്തിൽ കണ്ട് പോകാമെന്ന് വെച്ചു. യുദ്ധമാണല്ലോ നടന്നുകൊണ്ടിരിക്കുന്നത്. നാളെ എന്താകും എങ്ങനെയാകും എന്നൊന്നും പറയാൻ ആവില്ലല്ലോ.

ക്ഷേത്ര കവാടത്തിന് പുറത്തുള്ള മ്യൂസിയം സന്ദർശിച്ചു. 50 രൂപയാണ് അങ്ങോട്ടുള്ള പ്രവേശന ഫീസ്. ക്ഷേത്രത്തിൻ്റെ ചരിത്രം മുഴുവൻ അവിടെ പ്രർശിപ്പിച്ചിട്ടുണ്ട്. പോരാത്തതിന് 10 മിനിറ്റ് നീളുന്ന ഹ്രസ്വചിത്ര പ്രദർശനവും ഉണ്ട്.

ക്ഷേത്രത്തിലേക്ക് കയറാൻ വേറെ ടിക്കറ്റ് എടുക്കണം. ഞങ്ങൾ ടിക്കറ്റ് എടുത്ത് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങിയപ്പോഴേക്കും സൂര്യൻ അസ്തമിക്കാൻ തയ്യാറെടുത്തിരുന്നു. പ്രകാശം ഇല്ലെങ്കിൽ നല്ല പടങ്ങൾ എടുക്കുക സാദ്ധ്യമല്ല. ആയതിനാൽ, ഒരു അസ്തമയ ചിത്രം മാത്രം പുറത്തുനിന്ന് എടുത്തശേഷം ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഞങ്ങൾ നാളെ രാവിലത്തേക്ക് മാറ്റിവെച്ചു.

കൊണാർക്ക് ബീച്ച് നല്ല വൃത്തിയുള്ളതാണ്. അവിടെ അൽപ്പനേരം ചിലവഴിച്ച ശേഷം, ഒഡീഷ ടൂറിസം ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ്റെ യാത്രി നിവാസിൽ നിന്ന് അത്താഴം കഴിച്ച് അവിടെത്തന്നെ തങ്ങുന്നു

നാളെ രാവിലെ സൂര്യക്ഷേത്രം സന്ദർശിച്ച ശേഷം യാത്ര തുടരാനാണ് പദ്ധതി.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#Odisha
#konark
#konarksuntemple
#konarktemple