
രാവിലെ എട്ട് മണിയോടെ ഷിലോങ്ങിൽ നിന്ന് ഗോഹാട്ടിയിലേക്ക് തിരിച്ചു. മേഘാലയയോട് തൽക്കാലം വിട പറയുന്നു. വീണ്ടും ഒരിക്കൽ കൂടി വരാനുള്ള ചിലയിടങ്ങൾ ബാക്കി വെച്ചിട്ടുണ്ട്. പോയ ഇടങ്ങളിൽ വീണ്ടും വരാനായും മേഘാലയയിൽ ഇനിയും വരും.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലൂടെയുള്ള ഈ യാത്രയ്ക്കിടയിൽ ആസ്സാമിലേക്ക് കടക്കുന്നത് ഇത് നാലാമത്തെയോ അഞ്ചാമത്തെയോ തവണയാണ്.
നാളെ ഒരു ദിവസം കൂടെ ഗോഹാട്ടിയിൽ ഉണ്ടാകും. സറായ്ഗാട്ടിലെ യുദ്ധ സ്മാരക പാർക്കിൽ പോകാനാണ് പദ്ധതി. മറ്റന്നാൾ ഗീതിയെ ഗോഹാട്ടി എയർപോർട്ടിൽ നിന്ന് കൊച്ചിയിലേക്ക് വിമാനം കയറ്റി വിട്ടശേഷം അജുവും ഞാനും കൊൽക്കത്തയിലേക്ക് തിരിക്കും. നിലവിലെ പദ്ധതി അതാണ്.
ഇന്ന് ഉച്ചയോടെ വീണ്ടും കാമാഖ്യ ക്ഷേത്രം സന്ദർശിച്ചു. നാലാമത്തെ പ്രാവശ്യമാണ് ഞാൻ അവിടെ പോകുന്നത്. ശേഷം ബ്രഹ്മപുത്രയിലെ ബോട്ട് സവാരി. അത് മൂന്നാമത്തെ പ്രാവശ്യമാണ് ഞാൻ ചെയ്യുന്നത്. ബോട്ടിൽ കയറാനും ഇറങ്ങാനും എല്ലാം റാമ്പുകൾ വന്നിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ മൾട്ടിലെവൽ പാർക്കിംഗ് റോഡിന് എതിർവശത്ത് വന്നിട്ടുണ്ട്. ഇതൊക്കെയാണ് മൂന്നുവർഷത്തിനുള്ളിൽ ഈ ഭാഗത്ത് വന്നിട്ടുള്ള പുരോഗതി.
രാത്രി സൗത്ത് പോയന്റ് സ്കൂളിലെ വാർഡൻ ജൂലിയറ്റ് അത്താഴം തന്നു. സ്ക്കൂളിന് സമീപമുള്ള എസ്സൻസ് ഹോട്ടലിന് മുന്നിൽ തങ്ങുന്നു. തണുപ്പ് തീരെയില്ല. ഇനിയങ്ങോട്ട് ചൂടിലൂടെയുള്ള യാത്രയാണ്.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#assam
#brahmaputra
#brahmaputrariver
#kamakhyatemple
#kamakhya
#kamakhyamandir
#kamakhyadevi
#kamakhyatempleguwahatiassam