Yearly Archives: 2015

ഇന്ത്യ താലിബാൻ ആകുകയാണോ ?


22

ന്ത്യയിൽ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വെവ്വേറെ ദേശീയ കായികമേള നടത്താൻ പോകുന്നത്രേ !!!

അതുകൊണ്ട് മാത്രം നിറുത്തരുത്…….

1. ആണിനും പെണ്ണിനും സഞ്ചരിക്കാൻ വെവ്വേറെ പൊതുവഴികൾ ഉണ്ടാക്കണം.
2. ആണിനും പെണ്ണിനും വെവ്വേറെ പൊതുയാത്രാ സംവിധാനങ്ങൾ ഉണ്ടാക്കണം.
3. ആണിനും പെണ്ണിനും വെവ്വേറെ ഭോജനശാലകൾ ഉണ്ടാക്കണം.
4. ആണിനും പെണ്ണിനും വെവ്വേറെ സ്കൂളുകളും കോളേജുകളും ഉണ്ടാക്കണം.
5. ആണിനും പെണ്ണിനും വെവ്വേറെ ജോലിയിടങ്ങൾ ഉണ്ടാക്കണം.
6. ആണിനും പെണ്ണിനും വെവ്വേറെ ഷോപ്പിങ്ങ് സെന്ററുകൾ നിർമ്മിക്കണം.
7. ആണിനും പെണ്ണിനും വെവ്വേറെ സിനിമാ തീയറ്ററുകളും നാടകശാലകളും ഉണ്ടാക്കണം.
8. ആണിനും പെണ്ണിനും വെവ്വേറെ ആരാധനാലയങ്ങൾ ഉണ്ടാക്കണം.
9. ആണിനും പെണ്ണിനും വെവ്വേറെ ആശുപത്രികൾ ഉണ്ടാക്കണം.
10. ആണിനും പെണ്ണിനും വെവ്വേറേ സുഖവാസകേന്ദ്രങ്ങൾ ഉണ്ടാക്കണം.
11. ആണിനും പെണ്ണിനും വെവ്വേറെ അനാഥാലയങ്ങളും വൃദ്ധസദനങ്ങളും ഉണ്ടാക്കണം.
12. ആണും പെണ്ണും വെവ്വേറെ വീടുകളിൽ ജീവിക്കണമെന്ന് നിയമം കൊണ്ടുവരണം.
13. ആണിനും പെണ്ണിനും വെവ്വേറെ ശ്മശാനങ്ങൾ ഉണ്ടാക്കണം.

പ്രജനന പ്രക്രിയയുടെ സമയത്ത് മാത്രം, സർക്കാർ അംഗീകരിച്ച ഒരു കമ്മറ്റിക്ക് മുന്നിൽ തിരിച്ചറിയൽ കാർഡുകളുമായി ഹാജരാക്കി കാര്യം നിർവ്വഹിച്ച് പിരിഞ്ഞ് പോകണമെന്ന് ബില്ല് പാസ്സാക്കണം. അങ്ങനൊരു പ്രക്രിയ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് നടപ്പാക്കുന്നതിനെപ്പറ്റിയും ആലോചിക്കാവുന്നതാണ്.

വാൽക്കഷണം:- ‘അച്ചാ ദിൻ ആനേ വാലാ ഹേ’ എന്ന് കേട്ടപ്പോൾ ഇത്രേം പ്രതീക്ഷിച്ചിരുന്നില്ല.