
മലപ്പുറം ജില്ലയിലുള്ള ഒരു പഴയ മനയുടെ പിന്‍ഭാഗത്തുനിന്നുള്ള ചിത്രമാണിത്. മറനാട്ട് മന എന്നാണ് ഈ മനയുടെ പേര്. മറാട്ട് മനയെന്നും പറയുന്നവരുണ്ട്.
പതിനാറ് കെട്ടുകളാണ് ഈ മനയ്ക്കുള്ളത്. നാലുകെട്ട് തന്നെ നാലെണ്ണം ചേരുമ്പോഴാണ് പതിനാറ് കെട്ടാകുന്നത്. കമല്‍ സംവിധാനം ചെയ്ത ‘ഗസല്‍‘ എന്ന സിനിമയിലടക്കം പല പ്രമുഖ സിനിമകളിലും നിങ്ങളീ മനയുടെ പൂമുഖമടക്കമുള്ള ചില ഭാഗങ്ങള്‍ കണ്ടിരിക്കും. മനയുടെ പല മര്‍മ്മപ്രധാനഭാഗങ്ങളും സിനിമാക്കാര്‍ക്ക് ഷൂട്ടിങ്ങിനായി വിട്ടുകൊടുക്കാറില്ല.നാലിലൊരു നാലുകെട്ടിനകത്ത് പൂജയും തേവാരവുമെല്ലാം കൃത്യമായി നടക്കുന്ന ഒരു ദേവപ്രതിഷ്ഠയുണ്ട് എന്നതാണ് അതിന്റെ ഒരു പ്രധാന കാരണം.
ഒരുപാട് കഥകളുറങ്ങുന്ന ആ മനയിലെ ഒരു ഇളമുറക്കാരന്‍ സുഹൃത്തിനെ കാണാന്‍ പോയ കൂട്ടത്തില്‍ മന മുഴുവനും നടന്നുകാണാനും, പടങ്ങളെടുക്കാനുമുള്ള ഭാഗ്യമെനിക്കുണ്ടായി. ആ പടങ്ങള്‍ മുഴുവനും ഇടാനും വിശദീകരിക്കാനും ഒരു 20 പോസ്റ്റെങ്കിലും വേണ്ടിവരും. തല്‍ക്കാലം ഗൃഹാതുരത്വം ഉണര്‍ത്തുന്ന ആ കുളവും,പടിക്കെട്ടുകളും വിശാലമായി പരന്ന് കിടക്കുന്ന ഓടുമേഞ്ഞ മനയുടെ മേല്‍ക്കൂരയും മാത്രം കണ്ടോളൂ.