Monthly Archives: July 2020

ആകെ നനഞ്ഞാൽ കുളിരില്ല


109505397_10221416762795983_87774771294328508_n
പ്പോൾ ആവശ്യത്തിനും അതിലധികവും ബോധവൽക്കരണവും നിർബന്ധിത പ്രതിരോധങ്ങളും ആയിക്കഴിഞ്ഞു. സാമൂഹിക വ്യാപനം ആണെന്ന് സർക്കാർ സ്ഥിരീകരിച്ചും കഴിഞ്ഞു.

ഇതുവരെ നോക്കി നടത്തി ശുശ്രൂഷിച്ച് പരിപാലിച്ച് കൊണ്ടുനടന്നിരുന്ന ആരോഗ്യപ്രവർത്തകരും പൊലീസും അനുബന്ധ പ്രവർത്തകരും വീണു തുടങ്ങി. ആശുപത്രിക്കിടക്കകൾ കുറയുന്നതുകൊണ്ട് താൽക്കാലിക സംവിധാനങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.

‘ക്ലസ്റ്റർ ബോംബ് വീഴുന്നു, അങ്ങോട്ട് പോകല്ലേ’ എന്ന് പറഞ്ഞാൽപ്പോലും വകവെക്കാത്തവർക്ക് വേണ്ടി എന്തിനാണ് ഇങ്ങനെ മറ്റുള്ളവർ ഊർജ്ജവും ജീവിതവും പാഴാക്കുന്നത്?

ഇനി, വികസിതരാജ്യങ്ങളിൽ പലയിടത്തും തുടക്കകാലത്ത് (ഇപ്പോഴും) ചെയ്തതുപോലെ, ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളവർ മാത്രം ആശുപത്രികളിലേക്ക് വന്നാൽ മതി എന്ന നിലപാട് സ്വീകരിക്കണം. അവനവന്റെ വീടുകളിൽ ഒരു രോഗി ഉണ്ടാകുമ്പോളെങ്കിലും കുറച്ചൊക്കെ മനസ്സിലാക്കുമല്ലോ.

ഇതുവരെ കാണിക്കാതിരുന്ന കരുതലും ജാഗ്രതയും ഭയവുമൊന്നും ഇനിയുമുണ്ടാകുമെന്ന് തോന്നുന്നില്ല. അല്പം വകതിരിവാണ് തുടക്കം മുതൽ വേണ്ടിയിരുന്നത്. അതുമില്ലല്ലോ മരുന്നിന് പോലും !

കേരളത്തിൽ വർഷാവർഷം റോഡപകടങ്ങളിൽ മരിക്കുന്നവരുടെ നൂറിലൊന്നു പോലും ഇപ്പോഴും കോവിഡ് മൂലം മരിച്ചിട്ടില്ല. കൃത്യമായി പറഞ്ഞാൽ, 2015 മുതൽ 2018 വരെയുള്ള വർഷങ്ങളിൽ 4100 മുതൽ 4300 പേരാണ് റോഡപകടങ്ങളിൽ മരിച്ചത്. ജനങ്ങൾ അഥവാ അങ്ങനെയൊരു ലാഘവത്തോടെയാണ് ചിന്തിക്കുന്നതെങ്കിൽ, സർക്കാരും അങ്ങനെ തന്നെ ചിന്തിക്കണം.

ഇന്ത്യയിൽ ഉണ്ടാക്കിയ വാക്സിൻ ജനങ്ങളിൽ പരീക്ഷണം തുടങ്ങിയെന്ന് കേട്ടു. അതല്ലെങ്കിൽ മറ്റൊരു വാക്സിൻ വരുന്നതുവരെ ഇതിങ്ങനെയൊക്കെത്തന്നെ ആഘോഷമായിട്ട് പോകും. ഒരു സംശയവും വേണ്ട. ആകെ നനഞ്ഞാൽ കുളിരില്ല എന്നാണ്.