വാർത്ത 1 :- ‘വീണ്ടും ജയിച്ചാല്‍ മുസ്ലീങ്ങള്‍ തിലകക്കുറി ചാര്‍ത്തും’; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ.
കമൻ്റ് 1:- മുസ്ലീം മുസ്ലീം എന്ന് മാത്രം ചിന്ത കാട് കയറുന്ന വർഗ്ഗീയ വാദികൾ.
വാർത്ത 2 :- സ്വപ്ന സുരേഷ് ഇന്നുമുതല്‍ പാലക്കാട്ട് സന്നദ്ധസംഘടനയില്‍ ഉദ്യോഗസ്ഥ.
കമൻ്റ് 2:- ടീവി അഭിമുഖങ്ങൾ ധാരാളം മതിയായിരുന്നു ജോലിക്കെടുക്കാൻ.
വാർത്ത 3 :- മകളെ യുക്രൈനില്‍ നിന്ന് രക്ഷിക്കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തു; പരാതിയുമായി ഡൽഹിയിൽ അമ്മ.
കമൻ്റ് 3 :- പുര കത്തുമ്പോൾ വാഴവെട്ടുന്ന ശവംതീനികൾ.
വാർത്ത 4 :- ‘തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് ആവർത്തിക്കുന്നു’; ട്രേഡ് യൂണിയനുകളുടെ തെറ്റായ പ്രവണതകള്‍ക്കെതിരേ പിണറായി.
കമൻ്റ് 4:- ആരാണ് ഭസ്മാസുരന് വരം കൊടുത്തത് ?
വാർത്ത 5 :- ജയിച്ചാല്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക് മാസം 1000 രൂപ നല്‍കും – യോഗി.
കമൻ്റ് 5 :- വീടും കുടിയുമില്ലാതെ അലയുന്ന മനുഷ്യരുടെ കാര്യത്തിൽ എന്തെങ്കിലും ?
വാർത്ത 6 :- ഇന്ത്യ പിറന്നത് 1947ല്‍ അല്ല, – മോദി.
കമൻ്റ് 6:- ഒരു വരി പോലും വിടാതെ ചരിത്രം വളച്ചൊടിച്ച് വൃത്തികേടാക്കുന്നവർ.
വാർത്ത 7 :- ചാണകംകൊണ്ട് നിര്‍മിച്ച പെട്ടിയുമായി ബജറ്റ് അവതരണത്തിനെത്തി ഛത്തീസ്ഗഢ് മുഖ്യമന്ത്രി.
കമൻ്റ് 7 :- അടുത്ത വർഷം ചാണകവരടിയിൽ തയ്യാറാക്കിയ ബജറ്റ് അവതരിപ്പിക്കില്ലെന്ന് ആരുകണ്ടു !
വാർത്ത 8 :- പ്രതിപക്ഷനേതാവ് കെഎസ്‌യുക്കാരനെപ്പോലെ ഉറഞ്ഞുതുള്ളുന്നു’; പിണറായിയും സതീശനും തമ്മില്‍ വാക്‌പോര്.
കമൻ്റ് 8 :- എസ്. എഫ്. ഐ. ക്കാരെപ്പോലെ ഉറഞ്ഞ് തുള്ളിക്കൂടെ ? അതാകുമ്പോൾ കുഴപ്പമില്ല.
വാർത്ത 9 :- പാതയോരത്ത് ആര് കൊടിവെച്ചാലും നടപടി; മുഖ്യമന്ത്രിയുടെ ‘ഹാലിളക്ക’ പരാമർശത്തിന് ഹൈക്കോടതിയുടെ മറുപടി.
കമൻ്റ് 9 :- ഹൈക്കോടതി വളപ്പിൽ അഞ്ച്പത്ത് ഇന്നോവ ഒരുമിച്ച് തിരിക്കാൻ സൗകര്യമുള്ളതുകൊണ്ടാണ് കോടതി ഇങ്ങനെയൊക്കെ പറയുന്നത്.
വാർത്ത 10 :- PSC വഴി ജോലി വാഗ്ദാനം ചെയ്ത് ദമ്പതിമാരുടെ തട്ടിപ്പ്; ലക്ഷങ്ങള്‍ ചെലവഴിച്ചത് ആഡംബര ജീവിതത്തിന്.
കമൻ്റ് 10:- അല്ലെങ്കിലും ലളിത ജീവിതം നയിക്കാൻ ഇത്രയും പണം തട്ടിക്കേണ്ട ആവശ്യമില്ല.
#വാർത്തേംകമൻ്റും