വാർത്ത 1 :- വിമാനത്തില്‍ എത്തി കൊച്ചിയിലെ വീടുകളില്‍ കവര്‍ച്ച;പരിപാടികള്‍ അതിവേഗം,വിമാനത്തില്‍ തന്നെ മടക്കം.
കമൻ്റ് 1:- തെറ്റിദ്ധരിക്കരുത്. തീരെ സമയം ഇല്ലാത്തതുകൊണ്ടാണ്.
വാർത്ത 2 :- ‘ജനങ്ങളോടുള്ള അനീതി, സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കണം’; ഇന്ധന വിലവര്‍ധനയില്‍ പ്രതികരണവുമായി മോദി.
കമൻ്റ് 2:- അൻപത് രൂപയ്ക്ക് പെട്രോൾ തന്നില്ലെങ്കിൽ പച്ചയ്ക്ക് കത്തിച്ചോളൂ എന്ന് പറഞ്ഞ് അധികാരത്തിൽ കയറിയ ശേഷം ജനങ്ങളെ നോക്കി കോക്ക്രി കാണിക്കുന്നതിന് തുല്യമാണ് ഈ പ്രസ്താവന.
വാർത്ത 3 :- ഇന്ധനവില കുറയുന്നില്ലേ? സംസ്ഥാന സർക്കാരുകളോട് ചോദിക്കൂ: കേന്ദ്ര ധനമന്ത്രി.
കമൻ്റ് 3 :- ശരിയാണല്ലോ ? സംസ്ഥാനമല്ലേ ഇന്ധനം കുഴിച്ചെടുക്കുന്നതും വില നിർണ്ണയിക്കുന്നതുമൊക്കെ.
വാർത്ത 4 :- അക്ബര്‍ റോഡ്, ഹുമയൂണ്‍ റോഡ്, തുഗ്ലക് റോഡ്; ഡല്‍ഹിയിലെ പാതകളുടെ പേരുമാറ്റണമെന്ന ആവശ്യവുമായി ബിജെപി.
കമൻ്റ് 4:- ചരിത്രം തൂത്തെറിഞ്ഞാൽ ഇല്ലാതാകില്ലെന്ന് മനസ്സിലാക്കാത്ത വിഡ്ഢിപ്പരിഷകൾ.
വാർത്ത 5 :- കല്യാണത്തിനിടെ പവർകട്ട്; വീട്ടിലെത്തിയപ്പോൾ വധുവിന് പകരം സഹോദരി.
കമൻ്റ് 5 :- വധു മുഖാവരണം അണിഞ്ഞുള്ള കല്യാണങ്ങൾ തുടരും.
വാർത്ത 6 :- കല്ലുവാതുക്കൽ മദ്യ ദുരന്തം; മണിച്ചനെ വിടാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍.
കമൻ്റ് 6:- മദ്യശാലകൾ പൂട്ടി സ്ക്കൂളുകൾ തുറക്കുമെന്ന് പറഞ്ഞ സർക്കാർ കള്ളവാറ്റിനുള്ള കളമൊരുക്കുന്നു.
വാർത്ത 7 :- ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍.
കമൻ്റ് 7 :- യാതൊരുവിധ ധാർമ്മികതയും അവശേഷിക്കാത്ത സാക്ഷരജനത.
വാർത്ത 8 :- ഇടതുവശം ചേര്‍ന്ന് പോകണം,ഹോണടിക്കരുത്; കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ക്ക് ഹൈക്കോടതിയുടെ നിയന്ത്രണം.
കമൻ്റ് 8 :- ഒരു ബസ്സെങ്കിലും ഈ നിർദ്ദേശം പാലിക്കുന്നത് കണ്ടിട്ട് കണ്ണടക്കണമെന്നുണ്ട്.
വാർത്ത 9 :- കേരളം പങ്കെടുത്തില്ല; ദാവോസിൽ കോടികളുടെ നിക്ഷേപം നേടി അയൽക്കാർ.
കമൻ്റ് 9 :- നിന്നെപ്പോലെ നിൻ്റെ അയൽക്കാരനേയും സ്നേഹിക്കുക എന്ന ദൈവവചനം കേരളം നടപ്പിലാക്കി.
വാർത്ത 10 :- യാത്രക്കാരെ ‘കുത്തിനിറച്ച്’ സമാന്തരസര്‍വീസുകള്‍: കെ.എസ്.ആര്‍.ടി.സി.ക്ക് പ്രതിദിന നഷ്ടം 60 ലക്ഷം.
കമൻ്റ് 10:- KSRTC ഓടാതിരിക്കാൻ സമാന്തര സർവ്വീസുകാർ ആരുടെയൊക്കെ കീശകളാണ് കുത്തിനി റച്ചതെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.