കല

കൊച്ചി തീയറ്റർ ഫെസ്റ്റിവൽ


22
പ്രിയമുള്ളവരെ കൊച്ചിയിൽ ഒരു നാടകോത്സവം ആരംഭിക്കുകയാണ് – ‘കൊച്ചി തീയറ്റർ ഫെസ്റ്റിവൽ ‘

മലയാള നാടകവേദിയിലെ മഹാനായ കലാകാരൻ പി.ജെ. ആന്റണിയുടെ ജന്മശതാബ്ദിയെ അടയാളപ്പെടുത്തുന്ന രീതിയിൽ, ഈ വർഷത്തെ ഉത്സവം ‘പി.ജെ. ആന്റണി എഡിഷൻ’ ആയി ഒരുക്കിയിരിക്കുന്നു.

സമൂഹും ലോകധർമ്മിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ നാടകോത്സവം 2026 മാർച്ച് 21 മുതൽ 25 വരെ എറണാകുളം ചാവറ കൾച്ചറൽ സെൻ്ററിൽ നടക്കും.

നാടകാവതരണങ്ങൾക്കൊപ്പം പ്രഭാഷണങ്ങൾ, സംവാദങ്ങൾ, സിനിമാ പ്രദർശനങ്ങൾ, നാടകപ്രവർത്തകരെ ആദരിക്കുന്ന പരിപാടികൾ എന്നിവ കൂടി ഉൾക്കൊള്ളുന്ന ഒരു സമഗ്ര തീയേറ്റർ ഉത്സവം എന്ന നിലയിലാണ് ഈ ഫെസ്റ്റിവൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഫെസ്റ്റിവലിൻ്റെ പോസ്റ്റർ പ്രകാശനത്തിൽ ഞാനും സന്തോഷത്തോടുകൂടി പങ്കുചേരുന്നു.

കൊച്ചിയുടെ സാംസ്കാരിക ഭൂപടത്തിൽ ഈ നാടകോത്സവം ഒരു ശ്രദ്ധേയമായ ഇടം നേടിയെടുക്കുമെന്ന പ്രതീക്ഷയോടെ…