ഇക്കഴിഞ്ഞ മഴക്കാലത്ത് മുഴങ്ങോടിക്കാരി പെമ്പിളേന്റെ ആപ്പീസില് “മണ്‍സൂണ്‍ ഫോട്ടോഗ്രാഫി” എന്ന പേരില് പടംപിടുത്തമത്സരം. കുടുംബക്കാര്‍ക്കും പങ്കെടുക്കാമെന്നായിരുന്നു നിയമാവലി. എനിക്കു പണിയായെന്നു പറഞ്ഞാല്‍ മതിയല്ലോ!!
പെരുമഴയത്ത് പെരുമ്പാവൂരും, മാനന്തവാടിയിലും, കണ്ണീക്കണ്ട പാടത്തും, ചേറിലുമെല്ലാം, അറിയാന്‍പാടില്ലാത്ത ഓരോരോ അഭ്യാസങ്ങള് നടത്തിക്കിട്ടിയ ചില ” പോട്ട” ങ്ങളുമായി വീട്ടീച്ചെന്നപ്പോള്‍, അതിനൊക്കെ അടിക്കുറിപ്പ് വേണം പോലും!
എന്റെ വ്യാകുല മാതാവേ…ഞാനെന്നാ പാപം ചെയ്തിട്ടാ??
കുറേക്കൂടെ നല്ല അടിക്കുറിപ്പ് ആര്‍ക്കെങ്കിലും നിര്‍ദ്ദേശിക്കാനുണ്ടോ ??
വെള്ളിയുരുക്കിയൊഴിച്ചൂ മാനം, കാട്ടുചേമ്പിലക്കൈക്കുമ്പിള്‍ നിറയെ.
അടുത്ത മഴയ്ക്കുമുന്‍പ് ഒരു ശ്രമം കൂടെ.
(വയനാട്ടിലൊരു സുഹൃത്തിന്റെ പൂന്തോട്ടത്തില്‍ നിന്നൊരു ദൃശ്യം.)
കാടും, പുഴയും, മഴയും. അന്യമായിക്കൊണ്ടിരിക്കുന്ന ഒരു കാഴ്ച.
(വയനാട്ടിലെ കുറുവ ദ്വീപില്‍ നിന്നൊരു ദൃശ്യം.)
മഴയ്ക്കും, ഇരപിടിക്കലിനുമിടയില്‍ ഒരു ഇടവേള.
മഴയത്താണെങ്കിലും കൊയ്ത്തു കഴിഞ്ഞു. ഇനി കളപ്പുരയിലേക്ക്.
മഴയത്തൊരു കടത്ത്. കുറുവ ദ്വീപില്‍ നിന്നും മറ്റൊരു ദൃശ്യം.
അന്യമായിക്കൊണ്ടിരിക്കുന്ന മറ്റൊരു ദൃശ്യം.
ഇതെവിടെയാണ് ഫോക്കസായിരിക്കുന്നതെന്ന് എനിക്കുതന്നെ അറിയില്ല. അതുകൊണ്ടുതന്നെ അടിക്കുറിപ്പും ഇല്ല.
മഴയുടെ താളത്തിനൊത്ത് ഒരു കൊയ്ത്തുപാട്ടിന്റെ ഈണം കേള്‍ക്കുന്നില്ലേ??