Monthly Archives: June 2025

മെയ് 12 – ആദരാഞ്ജലികൾ


22
ഹമ്മദാബാദ് വിമാനാപകടത്തിൽ, പൊടുന്നനെ യാത്ര അവസാനിപ്പിച്ച് പോകേണ്ടി വന്ന എല്ലാ മനുഷ്യർക്കും ആദരാഞ്ജലികൾ!
********************************
എല്ലാവരും മരിച്ചിട്ടില്ല ഏഷ്യാനെറ്റേ. രമേശ് വിശ്വാസ് കുമാർ എന്നൊരാൾ രക്ഷപ്പെട്ടെന്ന് നിങ്ങളെപ്പോലെ ഞങ്ങളും ഇതിനകം മനസ്സിലാക്കി കഴിഞ്ഞു. എന്നിട്ടും ഈ പോസ്റ്റിടുന്നതിന് തൊട്ട് മുൻപ് വരെ നിങ്ങളുടെ ഈ കാർഡ്, ഫേസ്ബുക്ക് സ്റ്റോറിയിൽ ഓടുന്നുണ്ട്. അത് നീക്കം ചെയ്യാൻ എന്താണ് ഹേ തടസ്സം?

മരണവീടുകളിൽ ക്യാമറയും മൈക്കുമായി പതിവ് പോലെ നിങ്ങളിൽ ചിലർ TRP റേറ്റിങ്ങ് കൂട്ടാനുള്ള അധമ മാദ്ധ്യമ പ്രവർത്തനം നടത്തുകയാണെന്ന് പലരുടേയും പോസ്റ്റുകൾ കണ്ടു. എന്താണ് കൂട്ടരേ അൽപ്പമെങ്കിലും നന്നാകാത്തത്? കഷ്ടം.

വാൽക്കഷണം:- ഏത് മറ്റേടത്തെ നാലാംകുറ്റി ആണെന്ന് പറഞ്ഞാലും, മരണവീടുകളിൽ ഇവറ്റകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നിയമം കൊണ്ടുവരണം. അല്ലെങ്കിൽപ്പിന്നെ ജനങ്ങൾ കേറി മേഞ്ഞ് കഴിയുമ്പോൾ മോങ്ങാൻ നിൽക്കരുത്.